
Zero Shadow Day (ZSD) : കേരളത്തില്‍ നിഴലില്ലാ ദിനം തുടങ്ങി, ഏതൊക്കെ ദിവസങ്ങളില്‍ എവിടെയെല്ലാം കാണാം
Witness the rare celestial event of Zero Shadow Day in Kerala from April 11 to 23. Find out the exact dates and times when your city will experience n
Zero Shadow Day (ZSD) : കേരളത്തില്‍ നിഴലില്ലാ ദിനം തുടങ്ങി, ഏതൊക്കെ ദിവസങ്ങളില്‍ എവിടെയെല്ലാം കാണാം
വര്‍ഷത്തില്‍ രണ്ടു തവണ മാത്രം വരുന്ന നിഴലില്ലാ ദിനങ്ങള്‍ Zero Shadow Day (ZSD) കേരളത്തില്‍ തുടങ്ങി. ഏപ്രില്‍- ഓഗസ്റ്റ് മാസങ്ങളില്‍ സൂര്യന്‍ ദക്ഷിണാര്‍ധ ഗോളത്തിനു മുകളില്‍ നിന്ന് വടക്കോട്ടും ഉത്തരാര്‍ധ ഗോളത്തില്‍ നിന്ന് തെക്കോട്ടും പോകുമ്പോഴാണ് നിഴലില്ലാ ദിനങ്ങള്‍ അനുഭവപ്പെടുന്നത്. കേരളത്തില്‍ ഏപ്രില്‍ 11 മുതല്‍ 23 വരെയാണ് നിഴലില്ലാ ദിനങ്ങള്‍ അനുഭവപ്പെടുക. നിലവില്‍ ദക്ഷിണാര്‍ധ ഗോളത്തിനു മുകളില്‍ നിന്ന് വടക്കോട്ട് സൂര്യന്‍ പോകുന്ന സമയമായതിനാല്‍ തിരുവനന്തപുരം മുതല്‍ വടക്കോട്ടാണ് ഓരോ ദിവസവും നിഴലില്ലായ്മ അനുഭവപ്പെടുക. കേരളത്തില്‍ എവിടെയൊക്കെ ഏതെല്ലാം ദിവസങ്ങളില്‍ നിഴലില്ലായ്മ അനുഭവപ്പെടും എന്നു നോക്കാം.
ഈ ദിവസങ്ങളില്‍ താഴെ പറയുന്ന പ്രദേശത്ത് നട്ടുച്ചയ്ക്ക് നിഴലില്ലായ്മ കാണാം
ഏപ്രില്‍ 12, ഓഗസ്റ്റ് 30 - വര്‍ക്കല, പൊന്‍മുടി, പരവൂര്‍, കൊല്ലം, കൊട്ടാരക്കര, പുനലൂര്‍, തെങ്കാശി, തിരുനെല്‍വേലി, തൂത്തുകുടി
ഏപ്രില്‍ 13, ഓഗസ്റ്റ് 29 - കായംകുളം, അടൂര്‍, തിരുവല്ല, ശങ്കരന്‍കൊല്ല,ി കൊവില്‍പട്ടി, രാമേശ്വരം, രാമനാഥപുരം, കാര്‍നിക്കോബാര്‍
ഏപ്രില്‍ 14, ഓഗസ്റ്റ് 28 - ആലപ്പുഴ, കോട്ടയം, വൈക്കം, പാല, ശബരിമല, കമ്പം, രാജപാളയം, ശിവകാശി, വിരുദുനഗര്‍, പാറാംകുടി.
ഏപ്രില്‍ 15, ഓഗസ്റ്റ് 27 - കൊച്ചി, വൈപ്പിന്‍, തൊടുപുഴ, ഇടുക്കി, മൂന്നാര്‍, തേനി, ആണ്ടിപ്പട്ടി, തിരുമംഗലം, മധുരൈ, ശിവഗംഗ, കാരൈക്കുടി.
ഏപ്രില്‍ 16, ഓഗസ്റ്റ് 26 - പറവൂര്‍, ആലുവ, ചാലക്കുടി, വാല്‍പാറൈ, കൊടൈക്കനാല്‍, ദിണ്ഡുകല്‍, പുതുക്കോട്ടെ, വേദരായണ്യം.
ഏപ്രില്‍ 17, ഓഗ്‌സ്റ്റ് 25 - ഗുരുവായൂര്‍, പൊന്നാനി, തൃശൂര്‍, ഒറ്റപ്പാലം, പാലക്കാട്, പൊള്ളാച്ചി, മേട്ടുപ്പാളയം, ഉദുമല്‍പേട്ട്, പഴനി, തിരുച്ചി, തഞ്ചാവൂര്‍, തിരുവാരൂര്‍, നാഗപട്ടണം, ലിറ്റില്‍ ആന്‍ഡമാന്‍
ഏപ്രില്‍ 18, ഓഗസ്റ്റ് 24 - കോട്ടക്കല്‍, മലപ്പുറം, കോയമ്പത്തൂര്‍, ഗൂഡല്ലൂര്‍, പല്ലടം, തിരുപ്പൂര്‍, കാങ്കയം, കരൂര്‍, കുംഭകോണം, മയിലാടൂതുറൈ, കാരൈക്കല്‍.
ഏപ്രില്‍ 19, ഓഗസ്റ്റ് 23 - കോഴിക്കോട്, കൊയിലാണ്ടി, താമരശ്ശേരി, ഊട്ടി, കോത്തഗിരി, അവിനാശി, ഈറോഡ്, തിരുച്ചെങ്കോട്, നാമക്കല്‍, സിര്‍കാശി, ചിദംബരം
ഏപ്രില്‍ 20, ഓഗസ്റ്റ് 22 - വടകര, മാഹി, തലശ്ശേരി, പേരാമ്പ്ര, വയനാട്, മുതുമലൈ, ഭവാനി, മേട്ടൂര്‍, സേലം, കള്ളക്കുറിച്ചി, നെയ്‌വേലി, കടലൂര്‍, പോര്‍ട് ബ്ലെയര്‍, പന്‍രുട്ടി.
ഏപ്രില്‍ 21, ഓഗസ്റ്റ് 21 - കണ്ണൂര്‍, പയ്യന്നൂര്‍, തളിപ്പറമ്പ, ധര്‍മപുരി, ശങ്കരപുരം, വിഴുപുറം, പുതുച്ചേരി, ഹാവ് ലോക് ദ്വീപ്.
ഏപ്രില്‍ 22 , ഓഗസ്റ്റ് 20 - കാഞ്ഞങ്ങാട്, കാസര്‍കോട്, മടിക്കേരി, മൈസൂരു, ശ്രീരംഗപട്ടണം, തിരുവണ്ണാമലൈ, ദിണ്ഡുവനം, ലോങ് ഐലന്റ്
സൂര്യന്റെ അയന ചലനം ( Solar declination) ആണ് നിഴലില്ലാത്ത ്അവസ്ഥയ്ക്ക് കാരണമാകുന്നത്. ഭൂമി അതിന്റെ സാങ്കല്‍പിക അച്ചുതണ്ടില്‍ നിന്ന് 23.5 ഡിഗ്രി ചെരിഞ്ഞാണ് സ്ഥിതി ചെയ്യുന്നത് എന്ന്് അറിയാമല്ലോ. ഈ ചരിവു കാരണമാണ് സൂര്യന്‍ വര്‍ഷം മുഴുവന്‍ ആകാശത്തില്‍ തെക്കോട്ടും വടക്കോട്ടും മാറി സഞ്ചരിക്കുന്നത്. ഈ സഞ്ചാരത്തെ സൂര്യന്റെ അയനം എന്നു പറയുന്നു. ഈ സൂര്യന്റെ ചലനമാണ് ഭൂമിയില്‍ ഋതുമാറ്റം ഉണ്ടാക്കുന്നത്.
അയനവും അയനാന്തവും വിഷുവവും
ചൂടും തണുപ്പും മഴക്കാലവും കൊണ്ടുവരുന്നത്. സൂര്യന്‍ തെക്കേ അര്‍ധഗോളത്തിനു അങ്ങേയറ്റമുണ്ടാകുമ്പോള്‍ ആണ് ദക്ഷിണ അയനം. ദക്ഷിണ അയനം കഴിഞ്ഞ് സൂര്യന്‍ ഉത്തര അയനത്തിലേക്ക് പോകുന്നതിന്റെ മധ്യത്തിലാണിപ്പോള്‍. സൂര്യന്‍ ഭൂമധ്യ രേഖക്ക് മുകളില്‍ എത്തുമ്പോഴാണ് വിഷുവം ( Equinox) സംഭവിക്കുന്നത്. മാര്‍ച്ച് 20 നായിരുന്നു ഇത്തവണത്തെ വിഷുവം. ഭൂമധ്യ രേഖയില്‍ നിന്ന് 10 ഡിഗ്രി വടക്കാണ് കൊച്ചിയുടെ സ്ഥാനം. ഭൂമധ്യ രേഖയില്‍ നിഴലില്ലാ ദിനം കഴിഞ്ഞ് കൊച്ചിക്കു മുകളില്‍ സൂര്യന്‍ എത്തുമ്പോള്‍ ഏപ്രില്‍ 15 ആയി എന്നര്‍ഥം.
സൂര്യന്‍ ദക്ഷിണാര്‍ധ ഗോളത്തിന്റെ ഏറ്റവും അറ്റത്ത് എ്തുന്നതിനെ ദക്ഷിണ അയനാന്തം എന്നു പറയുന്നു. ഇതുപോലെ വടക്കേ അറ്റത്ത് എത്തുമ്പോള്‍ ഉത്തര അയനാന്തം എന്നും പറയുന്നു.
ദക്ഷിണ അയനവും അയനാന്തവും
ജൂണ്‍ 21 -22 തിയതികളില്‍ സൂര്യന്‍ കര്‍ക്കിടക രാശിയില്‍ ( Tropic of Cancer) 23.5° വടക്കായാണ് സൂര്യോദയം ഉണ്ടാകുക. തുടര്‍ന്ന് അത് പതിയെ തെക്കോട്ട് നീങ്ങി, സെപ്റ്റംബര്‍ 22-23ന് വീണ്ടും നേര്‍ കിഴക്ക് എത്തി, തുടര്‍ന്ന് വീണ്ടും തെക്കോട്ട് നീങ്ങി, ഡിസംബര്‍ 21-22ന് 23.5° തെക്ക് മകരരേഖയില്‍ (Tropic of Capricorn) എത്തുന്നു. അതാണ് പരമാവധി തെക്കുമാറി കാണാനാകുന്ന സൂര്യോദയം. സൂര്യന്റെ സ്ഥാനം ഇപ്രകാരം വടക്കു നിന്നും തെക്കോട്ട് നീങ്ങുന്നതായി കാണപ്പെടുന്നതിനെ ദക്ഷിണാനയനം എന്ന് പറയുന്നു. അത് പരമാവധിയായ 23.5° തെക്ക് എത്തുന്നതിനെ ദക്ഷിണ അയനാന്തം (December solstice) എന്ന് വിളിക്കുന്നു.
ഉത്തര അയനവും അയനാന്തവും
ഡിസംബര്‍ 21-22ന് 23.5° തെക്ക് മകര രാശിയില്‍ ( Tropic of Capricorn) കാണപ്പെടുന്ന സൂര്യോദയം തുര്‍ന്നുള്ള ദിവസങ്ങളില്‍ വടക്കോട്ട് നീങ്ങി മാര്‍ച്ച് 2021ന് വീണ്ടും നേര്‍ കിഴക്ക് എത്തുകയും തുടര്‍ന്ന് വീണ്ടും വടക്കോട്ട് നീങ്ങി, ജൂണ്‍ 21- 22ന് വീണ്ടും 23.5° വടക്ക് കര്‍ക്കിടകരേഖയിലെത്തുകയും ചെയ്യുന്നു. അതാണ് പരമാവധി വടക്കുമാറി കാണാനാകുന്ന സൂര്യോദയം. സൂര്യന്റെ സ്ഥാനം ഇപ്രകാരം തെക്കു നിന്നും വടക്കോട്ട് നീങ്ങുന്നതായി കാണപ്പെടുന്നതിനെ ഉത്തരായനം എന്ന് പറയുന്നു. അത് പരമാവധിയായ 23.5° വടക്ക് എത്തുന്നതിനെ ഉത്തര അയനാന്തം (June solstice) എന്ന് വിളിക്കുന്നു
Summary: No shadows at noon? Kerala is experiencing Zero Shadow Day! Check the schedule for Thiruvananthapuram, Kochi, Kozhikode, and other districts here. Learn about solar declination and why vertical objects cast no shadows twice a year. Explore the schedule for Zero Shadow Day (ZSD) across Kerala and South India.
Kerala Weather 30/04/26 : കേരളത്തിൽ ഇന്നും മഴ സാധ്യത ; മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു
കടുത്ത ചൂടിന് ആശ്വാസമായി കേരളത്തിൽ ഇന്നും (വ്യാഴം ) വേനൽ മഴയ്ക്ക് സാധ്യത. ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പ് (Yellow alert) കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയിട്ടുണ്ട്.
മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. അതേസമയം, പുറത്തുനിന്ന് വൈദ്യുതി ലഭിക്കുന്നതോടൊപ്പം വേനൽ മഴയും ലഭിക്കുന്നതോടെ ലോഡ്ഷെഡ്ഡിങ്ങ് വേണ്ടിവരുന്നില്ലെന്നാണ് KSEB വിലയിരുത്തൽ. എങ്കിലും പലയിടത്തും വൈദ്യുതി തടസം ഉണ്ട്.
വേനൽ മഴ ലഭിച്ചതോടെ സംസ്ഥാനത്ത് താപനിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ശക്തമായ മഴയിലും കാറ്റിലും ഇടുക്കിയിലും മറ്റ് സ്ഥലങ്ങളിലും നാശനഷ്ടങ്ങൾ ഉണ്ടായി. മെയ് രണ്ട് വരെ ശക്തമായ വേനൽ മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
അതേസമയം, വടക്കൻ ജില്ലകളിൽ കടുത്ത ചൂടാണ് അനുഭവപ്പെടുന്നുണ്ട്. പാലക്കാട് ജില്ലയിൽ രേഖപ്പെടുത്തിയ താപനില 39.3 ഡിഗ്രി സെൽഷ്യസ് ആണ്. കോഴിക്കോട് ജില്ലയിലും ഉയർന്ന താപനിലയായ 37. 9 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. 12 ജില്ലകൾക്ക് നൽകിയിരുന്ന യെല്ലോ മുന്നറിയിപ്പ് പിൻവലിച്ചിട്ടുണ്ട്.
വടക്കൻ കേരളത്തിൽ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും വ്യാപകമായ വേനൽ മഴ ലഭിക്കാനുള്ള സാധ്യത കുറവാണ്. കഴിഞ്ഞദിവസം തെക്കൻ ജില്ലകളിൽ ലഭിച്ചത് പോലുള്ള വടക്കൻ കേരളത്തിൽ പ്രതീക്ഷിക്കേണ്ട. എങ്കിലും ഒറ്റപ്പെട്ട മഴ ലഭിക്കും.
കോട്ടയം ജില്ലയിൽ ഇന്നലെ ശക്തമായ മഴ പെയ്തു. കാറ്റിലും മഴയിലും നാശനഷ്ടം ഉണ്ടായി. കോട്ടയം ജില്ലയിൽ വീട് ഭാഗങ്ങളിൽ ഇന്ന് രാവിലെ 8 30 വരെ മഴയുടെ കണക്ക്. മീനച്ചിൽ റെയിൻ റിവർ മേണിറ്റിറിംഗ് നെറ്റ് വർക്കിൻ്റെ മാപിനികളിൽ രേഖപ്പെടുത്തിയത്.
Meenachil River and Rain Monitoring Network
MRRM
Rainfall (mm)
2026 April 30 at 8.30 am (Last 24 hours)
✔️Poonjar Thekkekara panchayat
✅Kunnonny Pottankudy 13.6
✅Peringulam Chattampi 62.60
✅Kadaladimattam Oliyani 19.60
✅Pathampuzha 9.00
✅Poonjar Thekkekara Town 25.20
✔️Meenachil panchayat
✅Parappally 17.08
✅Pankapattu 45.4
✔️Pala municipality
✅Pala 19.63
✅Kannadiyurumbu 25.6
✅Arunapuram 8.6
✅12th mile 14.4
✔️Melukavu panchayat
✅Melukavu 15.67
✔️Thidanad panchayat
✅Chemmalamattam 10.40
✅Pathazha 52.3
✅Uttupara 14.2
✔️Bharananganam panchayat
✅Bharananganam 63.20
✅Ullanad 17.8
✔️Moonnilavu panchayat
✅Mankombu Temple Anganvadi 26.42
✔️Kidangoor panchayat
✅Kattachira
4.4
✔️Poonjar panchayat
✅Valathook 9
✅Maniamkunnu 15.6
✅Chennad 5.8
✔️Thalappalam panchayat
✅Narianganam 38.4
✔️Teekoy panchayat
✅Eriyattupara 59.6
✅Kattupara 21.6
✔️Erattupetta
✅kondoor 68.2
English Summary : Relief from Heat as Summer Rains Lash Kerala. The recent summer showers have brought a slight dip in temperatures across Kerala, providing much-needed relief from the intense heat. However, the heavy rains accompanied by strong winds have also caused significant damage in several areas, including Idukki. The Meteorological Department has issued a forecast stating that strong summer rains are expected to continue through May 2nd.





