Newsroom
എം.ജെ.ഒ ഇന്ത്യന്‍ മഹാസമുദ്രത്തില്‍, അറബിക്കടലില്‍ മേഘരൂപീകരണം സജീവം
Metbeat News

എം.ജെ.ഒ ഇന്ത്യന്‍ മഹാസമുദ്രത്തില്‍, അറബിക്കടലില്‍ മേഘരൂപീകരണം സജീവം

MJO Enters Indian Ocean: Active Cloud Formation Over the Arabian Sea. heavy pre-monsoon showers are expected.

എം.ജെ.ഒ ഇന്ത്യന്‍ മഹാസമുദ്രത്തില്‍, അറബിക്കടലില്‍ മേഘരൂപീകരണം സജീവം 

ആഗോള മഴപാത്തി എന്നറിയപ്പെടുന്ന മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍ (എം.ജെ.    ഒ) ഇന്ത്യന്‍ മഹാസമുദ്രത്തിലെത്തി. ഇതോടെ കേരളത്തില്‍ ഉള്‍പ്പെടെ മഴ സാധ്യത വര്‍ധിക്കുകയാണ്. Madden-Julian Oscillation (MJO) അറബിക്കടലില്‍ സ്വാധീനം തുടങ്ങിയതോടെ കടലില്‍ മേഘങ്ങള്‍ പതിവില്ലാതെ ഇന്ന് ദൃശ്യമായിട്ടുണ്ട്. തെക്കു കിഴക്കന്‍ അറബി കടലില്‍ ലക്ഷദ്വീപിനും കന്യാകുമാരി കടലിനും ഇടയിലായാണ് മേഘങ്ങള്‍ കാണാനാകുന്നത്. 

കഴിഞ്ഞ 48 മണിക്കൂറിലെ ഡാറ്റ പ്രകാരം തെക്ക്, മധ്യ അറബിക്കടലിലെ കാറ്റിന്റെ വിന്യാസത്തില്‍ മാറ്റം വരികയും പടിഞ്ഞാറന്‍ കാറ്റ് കൂടുതല്‍ ഈര്‍പ്പത്തെ ഇന്ത്യന്‍ കരഭാഗത്തേക്ക് കൊണ്ടുവരുന്നതായും നിരീക്ഷിക്കാന്‍ കഴിയുന്നുണ്ട്. 

ഫേസ് 2 ല്‍ എത്തുമ്പോഴാണ് എം.ജെ.ഒ ഇന്ത്യന്‍ മഹാസമുദ്രത്തിലെത്തുക. കാറ്റിന്റെ ആന്ദോളമാണ് ഇത്. കഴിഞ്ഞ രണ്ടാഴ്ച ഫേസ് 2 ലായിരുന്നു എം.ജെ.ഒ. ഇത്തണ ആംപ്ലിറ്റിയൂഡും ശക്തമായതിനാല്‍ കേരളത്തില്‍ ശക്തമായ വേനല്‍ മഴ ലഭിക്കുമെന്നാണ് സൂചന. തുടര്‍ന്ന് എം.ജെ.ഒ ഫേസ് മൂന്നിലേക്ക് മാറും. ഫേസ് രണ്ടിലും മൂന്നിലും എം.ജെ.ഒ കണ്‍വക്റ്റീവ് മേഘങ്ങളുടെ അളവ് വര്‍ധിപ്പിക്കുന്നതാനില്‍ ദക്ഷിണേന്ത്യയില്‍ കൂടുതല്‍ മഴ ലഭിക്കാറുണ്ട്.

അറബിക്കടലില്‍ നിന്ന് ഫേസ് മൂന്നിലേക്ക് മാറുന്നതിന് മുന്നോടയായി ബംഗാള്‍ ഉള്‍ക്കടലിലൂടെയും എം.ജെ.ഒ കടന്നു പോകും. ഈ സമയത്ത് അവിടെ ചക്രവാതച്ചുഴികളും ന്യൂനമര്‍ദവും രൂപപ്പെടാനുള്ള സാധ്യത ഉണ്ടാക്കാറുണ്ട്. മെയ് ആദ്യ വാരം ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള ഈര്‍പ്പത്തിന്റെ ഭാഗമായ കിഴക്കന്‍ മഴയും കേരളത്തില്‍ ലഭിച്ചേക്കും. എന്നാല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മെയ് ആദ്യവാരം ന്യൂനമര്‍ദം ഉണ്ടാകുമോയെന്ന് ഇപ്പോള്‍ വ്യക്തമല്ല.

English Summary - MJO Enters Indian Ocean: Active Cloud Formation Over the Arabian Sea. heavy pre-monsoon showers are expected. The Madden-Julian Oscillation (MJO), often called the "global rain belt," has moved into the Indian Ocean, significantly increasing the chances of rainfall across Kerala and Southern India. As it enters Phase 2, unusual cloud formations have already been observed in the Arabian Sea, specifically between Lakshadweep and the Kanyakumari sea.

Kerala Weather 30/04/26 : കേരളത്തിൽ ഇന്നും മഴ സാധ്യത ; മഞ്ഞ അലർട്ടുകൾ  പ്രഖ്യാപിച്ചു

കടുത്ത ചൂടിന് ആശ്വാസമായി കേരളത്തിൽ ഇന്നും (വ്യാഴം ) വേനൽ മഴയ്ക്ക് സാധ്യത. ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പ് (Yellow alert) കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയിട്ടുണ്ട്.

 മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. അതേസമയം, പുറത്തുനിന്ന് വൈദ്യുതി ലഭിക്കുന്നതോടൊപ്പം വേനൽ മഴയും ലഭിക്കുന്നതോടെ ലോഡ്ഷെഡ്ഡിങ്ങ് വേണ്ടിവരുന്നില്ലെന്നാണ് KSEB വിലയിരുത്തൽ. എങ്കിലും പലയിടത്തും വൈദ്യുതി തടസം ഉണ്ട്. 
 
വേനൽ മഴ ലഭിച്ചതോടെ സംസ്ഥാനത്ത് താപനിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ശക്തമായ മഴയിലും കാറ്റിലും ഇടുക്കിയിലും മറ്റ് സ്ഥലങ്ങളിലും നാശനഷ്ടങ്ങൾ ഉണ്ടായി. മെയ് രണ്ട് വരെ ശക്തമായ വേനൽ മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

 അതേസമയം, വടക്കൻ ജില്ലകളിൽ കടുത്ത ചൂടാണ് അനുഭവപ്പെടുന്നുണ്ട്. പാലക്കാട് ജില്ലയിൽ രേഖപ്പെടുത്തിയ താപനില 39.3 ഡിഗ്രി സെൽഷ്യസ് ആണ്. കോഴിക്കോട് ജില്ലയിലും ഉയർന്ന താപനിലയായ 37. 9 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. 12 ജില്ലകൾക്ക് നൽകിയിരുന്ന യെല്ലോ മുന്നറിയിപ്പ് പിൻവലിച്ചിട്ടുണ്ട്.

വടക്കൻ കേരളത്തിൽ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും വ്യാപകമായ വേനൽ മഴ ലഭിക്കാനുള്ള സാധ്യത കുറവാണ്. കഴിഞ്ഞദിവസം തെക്കൻ ജില്ലകളിൽ ലഭിച്ചത് പോലുള്ള വടക്കൻ കേരളത്തിൽ പ്രതീക്ഷിക്കേണ്ട. എങ്കിലും ഒറ്റപ്പെട്ട മഴ ലഭിക്കും. 

കോട്ടയം ജില്ലയിൽ ഇന്നലെ ശക്തമായ മഴ പെയ്തു. കാറ്റിലും മഴയിലും നാശനഷ്ടം ഉണ്ടായി. കോട്ടയം ജില്ലയിൽ വീട് ഭാഗങ്ങളിൽ ഇന്ന് രാവിലെ 8 30 വരെ മഴയുടെ കണക്ക്. മീനച്ചിൽ റെയിൻ റിവർ മേണിറ്റിറിംഗ്  നെറ്റ് വർക്കിൻ്റെ മാപിനികളിൽ രേഖപ്പെടുത്തിയത്.

Meenachil River and Rain Monitoring Network 
MRRM 
Rainfall (mm)
2026 April 30 at 8.30 am (Last 24 hours)

✔️Poonjar Thekkekara panchayat 
✅Kunnonny Pottankudy 13.6
✅Peringulam Chattampi    62.60
✅Kadaladimattam Oliyani    19.60
✅Pathampuzha    9.00
✅Poonjar Thekkekara Town    25.20

✔️Meenachil panchayat 
✅Parappally    17.08
✅Pankapattu 45.4

✔️Pala municipality 
✅Pala    19.63
✅Kannadiyurumbu 25.6
✅Arunapuram 8.6
✅12th mile 14.4

✔️Melukavu panchayat 
✅Melukavu    15.67

✔️Thidanad panchayat 
✅Chemmalamattam    10.40
✅Pathazha 52.3
✅Uttupara 14.2

✔️Bharananganam panchayat 
✅Bharananganam    63.20
✅Ullanad 17.8

✔️Moonnilavu panchayat 
✅Mankombu Temple Anganvadi    26.42

✔️Kidangoor panchayat 
✅Kattachira 
4.4

✔️Poonjar panchayat 
✅Valathook 9
✅Maniamkunnu 15.6
✅Chennad 5.8

✔️Thalappalam panchayat 
✅Narianganam 38.4

✔️Teekoy panchayat 
✅Eriyattupara 59.6
✅Kattupara 21.6

✔️Erattupetta 
✅kondoor 68.2

 English Summary : Relief from Heat as Summer Rains Lash Kerala. The recent summer showers have brought a slight dip in temperatures across Kerala, providing much-needed relief from the intense heat. However, the heavy rains accompanied by strong winds have also caused significant damage in several areas, including Idukki. The Meteorological Department has issued a forecast stating that strong summer rains are expected to continue through May 2nd.

More from Metbeat