Newsroom
ബംഗളൂരുവിൽ കനത്ത മഴയിൽ മതിലിടിഞ്ഞ് രണ്ടു മലയാളികൾ ഉൾപ്പെടെ 7 മരണം
Metbeat News

ബംഗളൂരുവിൽ കനത്ത മഴയിൽ മതിലിടിഞ്ഞ് രണ്ടു മലയാളികൾ ഉൾപ്പെടെ 7 മരണം

കനത്ത മഴയിലും കാറ്റിലും ആശുപത്രിയുടെ മതിലിടിഞ്ഞുവീണ് രാമമംഗലത്തെ കുടുംബശ്രീ യൂണിറ്റ് നടത്തിയ വിനോദയാത്രയുടെ ഭാഗമായെത്തിയ രണ്ട്‌ മലയാളികൾ ഉൾപ്പെടെ

ബംഗളൂരുവിൽ കനത്ത മഴയിൽ മതിലിടിഞ്ഞ് രണ്ടു മലയാളികൾ ഉൾപ്പെടെ 7 മരണം

കനത്ത മഴയിലും കാറ്റിലും ആശുപത്രിയുടെ മതിലിടിഞ്ഞുവീണ് രാമമംഗലത്തെ കുടുംബശ്രീ യൂണിറ്റ് നടത്തിയ വിനോദയാത്രയുടെ ഭാഗമായെത്തിയ രണ്ട്‌ മലയാളികൾ ഉൾപ്പെടെ ഏഴുപേർ മരിച്ചു. മൂന്നു മലയാളികൾ ഉൾപ്പെടെ 30 പേർക്ക് പരുക്കേറ്റു.

ബെംഗളൂരു ശിവാജി നഗറിലെ ബൗറിങ് ആശുപത്രിയിലാണ് ദുരന്തം. എറണാകുളം രാമമംഗലം സ്വദേശികളായ സ്മിത, ലത എന്നിവരാണ് അപകടത്തിൽ മരിച്ച മലയാളികൾ. ആകെ 56 പേരാണ് വിനോദയാത്ര സംഘത്തിലുണ്ടായിരുന്നത്.

രാവിലെ വിമാനമാർഗം ബെംഗളൂരുവിലെത്തിയ സംഘം വൈകിട്ട് ഷോപ്പിങ്ങിനിറങ്ങിയ സമയത്താണ് കനത്ത മഴയും കാറ്റുമുണ്ടായത്. ഇതിനിടെ ആശുപത്രിയുടെ മതിലിനോട് ചേർന്ന് ടാർപോളിൻ കെട്ടിയ ഭാഗത്തേക്ക് ഇവർ മാറി. ഇതിനിടെയാണ് മതിലിടിഞ്ഞ് വീണത്. അപകടത്തിൽ മലയാളികളായ മൂന്ന് സ്ത്രീകൾക്കും പരുക്കേറ്റു. ഇവരും വിനോദയാത്രാ സംഘത്തിലെ അംഗങ്ങളാണ്.

അപകടത്തിൽ ഏഴുപേർ മരിച്ചെന്നും ഏഴുപേർക്ക് പരിക്കേറ്റെന്നുമാണ് ശിവാജിനഗർ എം.എൽ.എ റിസ്‌വാൻ അർഷാദ് മാധ്യമങ്ങളോട് പറഞ്ഞത്. വിവരമറിഞ്ഞ് മുഖ്യമന്ത്രി സിദ്ധരാമയ്യയും സ്ഥലത്തെത്തി. പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ അദ്ദേഹം സന്ദർശിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപയുടെ അടിയന്തര ധനസഹായവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

പരുക്കേറ്റവർക്ക് സൗജന്യ ചികിത്സയും അദ്ദേഹം ഉറപ്പുനൽകി. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. ശക്തമായ വേനൽ മഴയിൽ എട്ടടി ഉയരമുള്ള മതിൽ ഇടിഞ്ഞു വീഴുകയായിരുന്നു. ബംഗളൂരുവിൽ ഇന്ന് പുലർച്ച വരെ 76 എം. എം മഴ രേഖപ്പെടുത്തി.

English Summary : Killed, Including Two Keralites, as Hospital Wall Collapses During Heavy Rain in Bengaluru. Seven people, including two women from Ernakulam, Kerala, were killed after a wall collapsed at Bowring Hospital in Bengaluru during heavy rain. The victims were part of a Kudumbashree excursion group. CM Siddaramaiah has announced ₹5 lakh compensation for the victims' families.

Kerala Weather 30/04/26 : കേരളത്തിൽ ഇന്നും മഴ സാധ്യത ; മഞ്ഞ അലർട്ടുകൾ  പ്രഖ്യാപിച്ചു

കടുത്ത ചൂടിന് ആശ്വാസമായി കേരളത്തിൽ ഇന്നും (വ്യാഴം ) വേനൽ മഴയ്ക്ക് സാധ്യത. ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പ് (Yellow alert) കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയിട്ടുണ്ട്.

 മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. അതേസമയം, പുറത്തുനിന്ന് വൈദ്യുതി ലഭിക്കുന്നതോടൊപ്പം വേനൽ മഴയും ലഭിക്കുന്നതോടെ ലോഡ്ഷെഡ്ഡിങ്ങ് വേണ്ടിവരുന്നില്ലെന്നാണ് KSEB വിലയിരുത്തൽ. എങ്കിലും പലയിടത്തും വൈദ്യുതി തടസം ഉണ്ട്. 
 
വേനൽ മഴ ലഭിച്ചതോടെ സംസ്ഥാനത്ത് താപനിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ശക്തമായ മഴയിലും കാറ്റിലും ഇടുക്കിയിലും മറ്റ് സ്ഥലങ്ങളിലും നാശനഷ്ടങ്ങൾ ഉണ്ടായി. മെയ് രണ്ട് വരെ ശക്തമായ വേനൽ മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

 അതേസമയം, വടക്കൻ ജില്ലകളിൽ കടുത്ത ചൂടാണ് അനുഭവപ്പെടുന്നുണ്ട്. പാലക്കാട് ജില്ലയിൽ രേഖപ്പെടുത്തിയ താപനില 39.3 ഡിഗ്രി സെൽഷ്യസ് ആണ്. കോഴിക്കോട് ജില്ലയിലും ഉയർന്ന താപനിലയായ 37. 9 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. 12 ജില്ലകൾക്ക് നൽകിയിരുന്ന യെല്ലോ മുന്നറിയിപ്പ് പിൻവലിച്ചിട്ടുണ്ട്.

വടക്കൻ കേരളത്തിൽ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും വ്യാപകമായ വേനൽ മഴ ലഭിക്കാനുള്ള സാധ്യത കുറവാണ്. കഴിഞ്ഞദിവസം തെക്കൻ ജില്ലകളിൽ ലഭിച്ചത് പോലുള്ള വടക്കൻ കേരളത്തിൽ പ്രതീക്ഷിക്കേണ്ട. എങ്കിലും ഒറ്റപ്പെട്ട മഴ ലഭിക്കും. 

കോട്ടയം ജില്ലയിൽ ഇന്നലെ ശക്തമായ മഴ പെയ്തു. കാറ്റിലും മഴയിലും നാശനഷ്ടം ഉണ്ടായി. കോട്ടയം ജില്ലയിൽ വീട് ഭാഗങ്ങളിൽ ഇന്ന് രാവിലെ 8 30 വരെ മഴയുടെ കണക്ക്. മീനച്ചിൽ റെയിൻ റിവർ മേണിറ്റിറിംഗ്  നെറ്റ് വർക്കിൻ്റെ മാപിനികളിൽ രേഖപ്പെടുത്തിയത്.

Meenachil River and Rain Monitoring Network 
MRRM 
Rainfall (mm)
2026 April 30 at 8.30 am (Last 24 hours)

✔️Poonjar Thekkekara panchayat 
✅Kunnonny Pottankudy 13.6
✅Peringulam Chattampi    62.60
✅Kadaladimattam Oliyani    19.60
✅Pathampuzha    9.00
✅Poonjar Thekkekara Town    25.20

✔️Meenachil panchayat 
✅Parappally    17.08
✅Pankapattu 45.4

✔️Pala municipality 
✅Pala    19.63
✅Kannadiyurumbu 25.6
✅Arunapuram 8.6
✅12th mile 14.4

✔️Melukavu panchayat 
✅Melukavu    15.67

✔️Thidanad panchayat 
✅Chemmalamattam    10.40
✅Pathazha 52.3
✅Uttupara 14.2

✔️Bharananganam panchayat 
✅Bharananganam    63.20
✅Ullanad 17.8

✔️Moonnilavu panchayat 
✅Mankombu Temple Anganvadi    26.42

✔️Kidangoor panchayat 
✅Kattachira 
4.4

✔️Poonjar panchayat 
✅Valathook 9
✅Maniamkunnu 15.6
✅Chennad 5.8

✔️Thalappalam panchayat 
✅Narianganam 38.4

✔️Teekoy panchayat 
✅Eriyattupara 59.6
✅Kattupara 21.6

✔️Erattupetta 
✅kondoor 68.2

 English Summary : Relief from Heat as Summer Rains Lash Kerala. The recent summer showers have brought a slight dip in temperatures across Kerala, providing much-needed relief from the intense heat. However, the heavy rains accompanied by strong winds have also caused significant damage in several areas, including Idukki. The Meteorological Department has issued a forecast stating that strong summer rains are expected to continue through May 2nd.

More from Metbeat