Newsroom
Snake bite cases : സംസ്ഥാനത്ത് പാമ്പുകടി വർധിക്കുന്നു, ഇന്നലെ ആശുപത്രി യിലെത്തിച്ചത് 32 പേരെ, വേനൽചൂടിൽ അപകടസാധ്യത ഉയരുന്നു
Metbeat News

Snake bite cases : സംസ്ഥാനത്ത് പാമ്പുകടി വർധിക്കുന്നു, ഇന്നലെ ആശുപത്രി യിലെത്തിച്ചത് 32 പേരെ, വേനൽചൂടിൽ അപകടസാധ്യത ഉയരുന്നു

സംസ്ഥാനത്ത് കടുത്ത വേനൽചൂട് (Heatwave) തുടരുന്നതിനിടെ പാമ്പുകടിയേറ്റ സംഭവങ്ങൾ ആശങ്കാജനകമായി ഉയരുന്നു.

സംസ്ഥാനത്ത് പാമ്പുകടി വർധിക്കുന്നു, ഇന്നലെ ആശുപത്രി യിലെത്തിച്ചത് 32 പേരെ, വേനൽചൂടിൽ അപകടസാധ്യത ഉയരുന്നു

സംസ്ഥാനത്ത് കടുത്ത വേനൽചൂട് (Heatwave) തുടരുന്നതിനിടെ പാമ്പുകടിയേറ്റ സംഭവങ്ങൾ ആശങ്കാജനകമായി ഉയരുന്നു. അടിയന്തര ചികിത്സാ സേവനമായ 108 ആംബുലൻസുകൾ (Emergency Ambulance Service) ഇന്നലെ മാത്രം 32 പേരെയാണ് വിവിധ ആശുപത്രികളിലേക്ക് എത്തിച്ചത്. ഇതിൽ 23 കേസുകളിൽ പാമ്പുകടി സ്ഥിരീകരിച്ചപ്പോൾ, ഒമ്പത് പേർക്ക് പാമ്പുകടിയേറ്റതായി സംശയിക്കുന്ന സാഹചര്യത്തിലാണ് പ്രവേശിപ്പിച്ചത്.

കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കോട്ടയം ജില്ലകളിൽ നാലുപേരെ വീതമാണ് പാമ്പുകടി സ്ഥിരീകരിച്ചത്. കൊല്ലത്ത് മൂന്ന് പേരും പത്തനംതിട്ടയിൽ രണ്ട് പേരും എറണാകുളം, പാലക്കാട് ജില്ലകളിൽ ഒരാൾക്ക് വീതവുമാണ് കടിയേറ്റത്.

ഇതുകൂടാതെ, കൊല്ലം, കോഴിക്കോട് ജില്ലകളിൽ രണ്ട് പേരെ വീതം സംശയാസ്പദമായ പാമ്പുകടിയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ, മലപ്പുറം, കോട്ടയം, പാലക്കാട്, തിരുവനന്തപുരം ജില്ലകളിൽ ഓരോരുത്തരെ വീതവും സമാന സാഹചര്യത്തിൽ ചികിത്സയിലാണ്.

വേനൽചൂടും പാമ്പുകളുടെ സാന്നിധ്യവും (Summer heat & snake movement)

വിദഗ്ധരുടെ അഭിപ്രായത്തിൽ, വേനൽക്കാലത്ത് ചൂട് (Extreme Heat) കൂടുമ്പോൾ പാമ്പുകൾ തണലും വെള്ളവും തേടി ജനവാസ മേഖലകളിലേക്ക് കടക്കുന്നത് വർധിക്കുന്നു. കൃഷിയിടങ്ങൾ ഉണങ്ങുകയും ജലസ്രോതസ്സുകൾ കുറയുകയും ചെയ്യുന്നത് ഇവയെ വീടുകളുടെയും പരിസരങ്ങളുടെയും സമീപത്തേക്ക് ആകർഷിക്കുന്നതായി പറയുന്നു. 

മരണം ഏഴായി (Death toll rises)

ഇതിനിടെ, ഞായറാഴ്ച രണ്ട് വയോധികർ കൂടി മരിച്ചതോടെ ഒരാഴ്ചയ്ക്കിടെ പാമ്പുകടിയേറ്റ് മരിച്ചവരുടെ എണ്ണം ഏഴായി. കണ്ണൂർ തളിപ്പറമ്പ് സ്വദേശിനി നഫീസ (70), ഇടുക്കി കാഞ്ഞാർ സ്വദേശിനി വിശാലാക്ഷി (75) എന്നിവരാണ് ഒടുവിൽ മരിച്ചത്.

വീട്ടിനുസമീപം പാമ്പുകടിയേറ്റ് അബോധാവസ്ഥയിൽ കണ്ടെത്തിയ നഫീസയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. ശംഖുവരയൻ (Russell’s Viper) ഇനത്തിലുള്ള പാമ്പാണ് കടിച്ചതെന്നാണ് സംശയം.
വിശാലാക്ഷിക്ക് വീടിനു സമീപം നിൽക്കുന്നതിനിടെ പാമ്പുകടി ഏൽക്കുകയായിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ തൃശൂരിലെ അൽജോ (8), തിരുവനന്തപുരം ചിറയിൻകീഴിലെ ദിക്ഷൽ (8), ആലപ്പുഴയിലെ സലീന (42), കുട്ടനാട് സ്വദേശിനി ഇന്ദിര (65) എന്നിവരും പാമ്പുകടിയേറ്റ് മരിച്ചു.
എറണാകുളം ചെറായി റിസോർട്ടിൽ വിനോദസഞ്ചാരിയായ കോയമ്പത്തൂർ സ്വദേശിനി ശർമിള (38) പൂന്തോട്ടത്തിലൂടെ നടക്കുന്നതിനിടെ കാൽവിരലിൽ പാമ്പുകടി ഏറ്റു. തുടർചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

പരിക്കേറ്റവരുടെ നില (Injured under observation)

കൊല്ലം രാമൻകുളങ്ങര സ്വദേശി സുദേവൻ വീടിനുസമീപം ജോലി ചെയ്യുന്നതിനിടെ കാൽവിരലിൽ പാമ്പുകടി ഏറ്റു. ചുരുട്ട ഇനത്തിൽപ്പെട്ട പാമ്പാണെന്ന് സംശയിക്കുന്നു.

പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയായ രതീഷ് വെൽഡിംഗ് സാമഗ്രികൾ മാറ്റുന്നതിനിടെ കൈയിൽ പാമ്പുകടി ഏറ്റു. ഇയാൾ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

ജാഗ്രത നിർദേശവുമായി ആരോഗ്യ വകുപ്പ് (Health Department)

* വീടിന്റെ പരിസരം വൃത്തിയായി സൂക്ഷിക്കുക
* പുല്ലും മാലിന്യങ്ങളും നീക്കം ചെയ്യുക
* രാത്രിയിൽ പുറത്തേക്ക് പോകുമ്പോൾ ലൈറ്റ് ഉപയോഗിക്കുക
* പാമ്പുകടി ഉണ്ടായാൽ ഉടൻ ചികിത്സ തേടുക (Immediate Medical Care)

വേനൽചൂട് ശക്തമായിരിക്കുന്ന സാഹചര്യത്തിൽ പാമ്പുകളുടെ സാന്നിധ്യം വർധിക്കാനിടയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

English Summary : As Kerala battles an intense heatwave, there has been a dangerous surge in snakebite incidents across the state. In a single day, the 108 Emergency Ambulance Service transported 32 individuals to various hospitals. Out of these, 23 cases were confirmed snakebites, while 9 others were admitted under suspicion of being bitten.

Kerala Weather 30/04/26 : കേരളത്തിൽ ഇന്നും മഴ സാധ്യത ; മഞ്ഞ അലർട്ടുകൾ  പ്രഖ്യാപിച്ചു

കടുത്ത ചൂടിന് ആശ്വാസമായി കേരളത്തിൽ ഇന്നും (വ്യാഴം ) വേനൽ മഴയ്ക്ക് സാധ്യത. ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പ് (Yellow alert) കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയിട്ടുണ്ട്.

 മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. അതേസമയം, പുറത്തുനിന്ന് വൈദ്യുതി ലഭിക്കുന്നതോടൊപ്പം വേനൽ മഴയും ലഭിക്കുന്നതോടെ ലോഡ്ഷെഡ്ഡിങ്ങ് വേണ്ടിവരുന്നില്ലെന്നാണ് KSEB വിലയിരുത്തൽ. എങ്കിലും പലയിടത്തും വൈദ്യുതി തടസം ഉണ്ട്. 
 
വേനൽ മഴ ലഭിച്ചതോടെ സംസ്ഥാനത്ത് താപനിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ശക്തമായ മഴയിലും കാറ്റിലും ഇടുക്കിയിലും മറ്റ് സ്ഥലങ്ങളിലും നാശനഷ്ടങ്ങൾ ഉണ്ടായി. മെയ് രണ്ട് വരെ ശക്തമായ വേനൽ മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

 അതേസമയം, വടക്കൻ ജില്ലകളിൽ കടുത്ത ചൂടാണ് അനുഭവപ്പെടുന്നുണ്ട്. പാലക്കാട് ജില്ലയിൽ രേഖപ്പെടുത്തിയ താപനില 39.3 ഡിഗ്രി സെൽഷ്യസ് ആണ്. കോഴിക്കോട് ജില്ലയിലും ഉയർന്ന താപനിലയായ 37. 9 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. 12 ജില്ലകൾക്ക് നൽകിയിരുന്ന യെല്ലോ മുന്നറിയിപ്പ് പിൻവലിച്ചിട്ടുണ്ട്.

വടക്കൻ കേരളത്തിൽ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും വ്യാപകമായ വേനൽ മഴ ലഭിക്കാനുള്ള സാധ്യത കുറവാണ്. കഴിഞ്ഞദിവസം തെക്കൻ ജില്ലകളിൽ ലഭിച്ചത് പോലുള്ള വടക്കൻ കേരളത്തിൽ പ്രതീക്ഷിക്കേണ്ട. എങ്കിലും ഒറ്റപ്പെട്ട മഴ ലഭിക്കും. 

കോട്ടയം ജില്ലയിൽ ഇന്നലെ ശക്തമായ മഴ പെയ്തു. കാറ്റിലും മഴയിലും നാശനഷ്ടം ഉണ്ടായി. കോട്ടയം ജില്ലയിൽ വീട് ഭാഗങ്ങളിൽ ഇന്ന് രാവിലെ 8 30 വരെ മഴയുടെ കണക്ക്. മീനച്ചിൽ റെയിൻ റിവർ മേണിറ്റിറിംഗ്  നെറ്റ് വർക്കിൻ്റെ മാപിനികളിൽ രേഖപ്പെടുത്തിയത്.

Meenachil River and Rain Monitoring Network 
MRRM 
Rainfall (mm)
2026 April 30 at 8.30 am (Last 24 hours)

✔️Poonjar Thekkekara panchayat 
✅Kunnonny Pottankudy 13.6
✅Peringulam Chattampi    62.60
✅Kadaladimattam Oliyani    19.60
✅Pathampuzha    9.00
✅Poonjar Thekkekara Town    25.20

✔️Meenachil panchayat 
✅Parappally    17.08
✅Pankapattu 45.4

✔️Pala municipality 
✅Pala    19.63
✅Kannadiyurumbu 25.6
✅Arunapuram 8.6
✅12th mile 14.4

✔️Melukavu panchayat 
✅Melukavu    15.67

✔️Thidanad panchayat 
✅Chemmalamattam    10.40
✅Pathazha 52.3
✅Uttupara 14.2

✔️Bharananganam panchayat 
✅Bharananganam    63.20
✅Ullanad 17.8

✔️Moonnilavu panchayat 
✅Mankombu Temple Anganvadi    26.42

✔️Kidangoor panchayat 
✅Kattachira 
4.4

✔️Poonjar panchayat 
✅Valathook 9
✅Maniamkunnu 15.6
✅Chennad 5.8

✔️Thalappalam panchayat 
✅Narianganam 38.4

✔️Teekoy panchayat 
✅Eriyattupara 59.6
✅Kattupara 21.6

✔️Erattupetta 
✅kondoor 68.2

 English Summary : Relief from Heat as Summer Rains Lash Kerala. The recent summer showers have brought a slight dip in temperatures across Kerala, providing much-needed relief from the intense heat. However, the heavy rains accompanied by strong winds have also caused significant damage in several areas, including Idukki. The Meteorological Department has issued a forecast stating that strong summer rains are expected to continue through May 2nd.

More from Metbeat