Newsroom
Snake in Home : ചൂട് വില്ലനാകുന്നു, തലയണയ്ക്കടിയിൽ പാമ്പ്, തിരഞ്ഞപ്പോൾ വീട്ടിൽ നിന്നും കിട്ടിയത് അഞ്ച് പാമ്പുകളെ, സംഭവം കോഴിക്കോട്
Metbeat News

Snake in Home : ചൂട് വില്ലനാകുന്നു, തലയണയ്ക്കടിയിൽ പാമ്പ്, തിരഞ്ഞപ്പോൾ വീട്ടിൽ നിന്നും കിട്ടിയത് അഞ്ച് പാമ്പുകളെ, സംഭവം കോഴിക്കോട്

കുറ്റ്യാടിക്കടുത്ത് മുണ്ടക്കുറ്റിയിൽ ഒരേ വീട്ടിനുള്ളിൽ നിരവധി പാമ്പുകളെ കണ്ടെത്തിയ സംഭവം പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിച്ചു.

ചൂട് വില്ലനാകുന്നു, തലയണയ്ക്കടിയിൽ പാമ്പ്, തിരഞ്ഞപ്പോൾ വീട്ടിൽ നിന്നും കിട്ടിയത് അഞ്ച് പാമ്പുകളെ, സംഭവം കോഴിക്കോട്

കുറ്റ്യാടിക്കടുത്ത് മുണ്ടക്കുറ്റിയിൽ ഒരേ വീട്ടിനുള്ളിൽ നിരവധി പാമ്പുകളെ കണ്ടെത്തിയ സംഭവം പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിച്ചു. കുട്ടികൾ കിടന്നുറങ്ങിയ കട്ടിലിലിൽ നിന്നാണ് പാമ്പുകൾ കണ്ടെത്തിയത്.

മുണ്ടക്കുറ്റി മീത്തലെ കാപ്പുമ്മൽ രമേശന്റെ വീട്ടിലാണ് ഞായറാഴ്ച രാവിലെ പാമ്പിനെ കണ്ടെത്തിയത്. ഒരു വയസ്സുള്ള മകനും എട്ട് വയസ്സുള്ള മകളും കിടന്നുറങ്ങിയിരുന്ന കട്ടിലിലെ തലയണയ്ക്കടിയിൽ നിന്നാണ് വെള്ളിക്കെട്ടൻ പാമ്പിനെ (Viper Snake) കണ്ടെത്തിയത്. കുട്ടികൾ ഉറങ്ങിയിരുന്ന സ്ഥലത്ത് തന്നെ പാമ്പ് ഉണ്ടായിരുന്നത് വലിയ അപകടസാധ്യത സൃഷ്ടിച്ചതായി നാട്ടുകാർ പറയുന്നു. 

1777270957W.webp  രമേശന്റെ വീടിനുള്ളില്‍നിന്നും കണ്ടെത്തിയ പാമ്പുകള്‍

ആദ്യ പാമ്പിനെ നീക്കം ചെയ്തതിന് പിന്നാലെ, കുറച്ചുനേരം കഴിഞ്ഞ് എട്ട് വയസ്സുള്ള പെൺകുട്ടി ബാത്ത്റൂമിലേക്ക് പോയപ്പോൾ അവിടെയും മറ്റൊരു വെള്ളിക്കെട്ടൻ പാമ്പിനെ കണ്ടു. തുടർന്ന് രമേശനും നാട്ടുകാരും ചേർന്ന് നടത്തിയ പരിശോധനയിൽ വീടിന്റെ മറ്റു ഭാഗങ്ങളിലും പാമ്പുകളുടെ സാന്നിധ്യം കണ്ടെത്തി.

വീട്ടിൽ വ്യാപക പരിശോധന (Thorough Inspection)

സംഭവത്തെ തുടർന്ന് നാട്ടുകാർ രാത്രി വീട്ടും പരിസരവും അരിച്ചുപെറുക്കി പരിശോധിച്ചു (Detailed Search Operation). ഈ പരിശോധനയിൽ കൂടി രണ്ട് വെള്ളിക്കെട്ടൻ പാമ്പുകളെ കണ്ടെത്തി. ഇതോടെ ഒരേ വീട്ടിൽ നിന്നായി ആകെ നാല് പാമ്പുകളെ കണ്ടെത്തിയതായി സ്ഥിരീകരിച്ചു.

അപകടം ഒഴിവായി, പക്ഷേ ഭീതി തുടരുന്നു (Narrow Escape, Fear Remains)

അപകടം ഒന്നും സംഭവിക്കാതെ രക്ഷപ്പെട്ടത് വലിയ ഭാഗ്യമാണെന്ന് കുടുംബാംഗങ്ങളും നാട്ടുകാരും പറയുന്നു. എങ്കിലും വീട്ടിനുള്ളിൽ ഇത്രയും പാമ്പുകളെ കണ്ടെത്തിയത് ഭീതിജനകമായ അനുഭവമാണെന്ന് രമേശൻ പറഞ്ഞു. ഈ വീട്ടിൽ അച്ഛനും അമ്മയും, രമേശനും ഭാര്യയും, രണ്ടു കുട്ടികളും ഉൾപ്പെടെ ആറ് പേരാണ് താമസിക്കുന്നത്.

വീട്ടിലെ ഭിത്തികൾ മുഴുവനും സിമന്റ് ചെയ്തതും നിലം ടൈൽ പാകിയതുമായിട്ടും പാമ്പുകൾ അകത്ത് കയറാനായത് ശ്രദ്ധേയമാണ്. ഇത് വീടിന്റെ ചുറ്റുപാടുകളിൽ ഉണ്ടായിരിക്കാവുന്ന പാമ്പുകളുടെ ആവാസവ്യവസ്ഥ (Habitat) സംബന്ധിച്ച ആശങ്കകൾ ഉയർത്തുന്നു. അതേസമയം ദിവസങ്ങൾക്ക് മുൻപാണ് തൃശ്ശൂരിൽ തലയിണക്കടിയിൽ നിന്നും പാമ്പു കടിച്ച്‌  എട്ടു വയസ്സുകാരൻ മരിക്കാൻ ഇടയായത്. 

ജാഗ്രത നിർദേശം (Safety Awareness)

കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേന പ്രവർത്തകനായ രമേശൻ തന്നെ ഈ സംഭവത്തെ അടിസ്ഥാനമാക്കി പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി

* വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക (Clean Surroundings)
* പൊളിഞ്ഞിടങ്ങളും വിടവുകളും അടച്ചുപൂട്ടുക (Seal Entry Points)
* രാത്രിയിൽ കുട്ടികൾ ഉറങ്ങുന്ന ഇടങ്ങൾ പരിശോധിക്കുക
* പാമ്പ് കണ്ടാൽ സ്വയം കൈകാര്യം ചെയ്യാതെ വിദഗ്ധരെ വിളിക്കുക (Call Experts)

കുട്ടികൾ ഉറങ്ങുന്ന കിടക്കയ്ക്കടിയിൽ നിന്നും ആരംഭിച്ച് വീടിന്റെ പല ഭാഗങ്ങളിലും പാമ്പുകളെ കണ്ടെത്തിയ സംഭവം പ്രദേശത്ത് വലിയ ആശങ്കയ്ക്ക് ഇടയാക്കി. വേനൽക്കാലത്ത് ചൂടിൽ നിന്ന് രക്ഷ തേടി പാമ്പുകൾ വീടുകളിലേക്ക് കടന്നുവരാനുള്ള സാധ്യത കൂടുതലായതിനാൽ (Seasonal Snake Movement) എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതരും പ്രവർത്തകരും മുന്നറിയിപ്പ് നൽകുന്നു.

English Summary : Panic gripped Mundakkutty, near Kuttyadi in Kozhikode, after four highly venomous Common Kraits (locally known as Vellikkattan) were discovered inside a single residence on Sunday morning. The terrifying ordeal began at the home of Meethale Kappummal Ramesh, where a snake was found lurking directly under the pillow of a bed where his one-year-old son and eight-year-old daughter were sleeping.

Kerala Weather 30/04/26 : കേരളത്തിൽ ഇന്നും മഴ സാധ്യത ; മഞ്ഞ അലർട്ടുകൾ  പ്രഖ്യാപിച്ചു

കടുത്ത ചൂടിന് ആശ്വാസമായി കേരളത്തിൽ ഇന്നും (വ്യാഴം ) വേനൽ മഴയ്ക്ക് സാധ്യത. ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പ് (Yellow alert) കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയിട്ടുണ്ട്.

 മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. അതേസമയം, പുറത്തുനിന്ന് വൈദ്യുതി ലഭിക്കുന്നതോടൊപ്പം വേനൽ മഴയും ലഭിക്കുന്നതോടെ ലോഡ്ഷെഡ്ഡിങ്ങ് വേണ്ടിവരുന്നില്ലെന്നാണ് KSEB വിലയിരുത്തൽ. എങ്കിലും പലയിടത്തും വൈദ്യുതി തടസം ഉണ്ട്. 
 
വേനൽ മഴ ലഭിച്ചതോടെ സംസ്ഥാനത്ത് താപനിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ശക്തമായ മഴയിലും കാറ്റിലും ഇടുക്കിയിലും മറ്റ് സ്ഥലങ്ങളിലും നാശനഷ്ടങ്ങൾ ഉണ്ടായി. മെയ് രണ്ട് വരെ ശക്തമായ വേനൽ മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

 അതേസമയം, വടക്കൻ ജില്ലകളിൽ കടുത്ത ചൂടാണ് അനുഭവപ്പെടുന്നുണ്ട്. പാലക്കാട് ജില്ലയിൽ രേഖപ്പെടുത്തിയ താപനില 39.3 ഡിഗ്രി സെൽഷ്യസ് ആണ്. കോഴിക്കോട് ജില്ലയിലും ഉയർന്ന താപനിലയായ 37. 9 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. 12 ജില്ലകൾക്ക് നൽകിയിരുന്ന യെല്ലോ മുന്നറിയിപ്പ് പിൻവലിച്ചിട്ടുണ്ട്.

വടക്കൻ കേരളത്തിൽ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും വ്യാപകമായ വേനൽ മഴ ലഭിക്കാനുള്ള സാധ്യത കുറവാണ്. കഴിഞ്ഞദിവസം തെക്കൻ ജില്ലകളിൽ ലഭിച്ചത് പോലുള്ള വടക്കൻ കേരളത്തിൽ പ്രതീക്ഷിക്കേണ്ട. എങ്കിലും ഒറ്റപ്പെട്ട മഴ ലഭിക്കും. 

കോട്ടയം ജില്ലയിൽ ഇന്നലെ ശക്തമായ മഴ പെയ്തു. കാറ്റിലും മഴയിലും നാശനഷ്ടം ഉണ്ടായി. കോട്ടയം ജില്ലയിൽ വീട് ഭാഗങ്ങളിൽ ഇന്ന് രാവിലെ 8 30 വരെ മഴയുടെ കണക്ക്. മീനച്ചിൽ റെയിൻ റിവർ മേണിറ്റിറിംഗ്  നെറ്റ് വർക്കിൻ്റെ മാപിനികളിൽ രേഖപ്പെടുത്തിയത്.

Meenachil River and Rain Monitoring Network 
MRRM 
Rainfall (mm)
2026 April 30 at 8.30 am (Last 24 hours)

✔️Poonjar Thekkekara panchayat 
✅Kunnonny Pottankudy 13.6
✅Peringulam Chattampi    62.60
✅Kadaladimattam Oliyani    19.60
✅Pathampuzha    9.00
✅Poonjar Thekkekara Town    25.20

✔️Meenachil panchayat 
✅Parappally    17.08
✅Pankapattu 45.4

✔️Pala municipality 
✅Pala    19.63
✅Kannadiyurumbu 25.6
✅Arunapuram 8.6
✅12th mile 14.4

✔️Melukavu panchayat 
✅Melukavu    15.67

✔️Thidanad panchayat 
✅Chemmalamattam    10.40
✅Pathazha 52.3
✅Uttupara 14.2

✔️Bharananganam panchayat 
✅Bharananganam    63.20
✅Ullanad 17.8

✔️Moonnilavu panchayat 
✅Mankombu Temple Anganvadi    26.42

✔️Kidangoor panchayat 
✅Kattachira 
4.4

✔️Poonjar panchayat 
✅Valathook 9
✅Maniamkunnu 15.6
✅Chennad 5.8

✔️Thalappalam panchayat 
✅Narianganam 38.4

✔️Teekoy panchayat 
✅Eriyattupara 59.6
✅Kattupara 21.6

✔️Erattupetta 
✅kondoor 68.2

 English Summary : Relief from Heat as Summer Rains Lash Kerala. The recent summer showers have brought a slight dip in temperatures across Kerala, providing much-needed relief from the intense heat. However, the heavy rains accompanied by strong winds have also caused significant damage in several areas, including Idukki. The Meteorological Department has issued a forecast stating that strong summer rains are expected to continue through May 2nd.

More from Metbeat