Newsroom
Kerala Weather : ശക്തമായ ഇടിമിന്നൽ; മൂന്ന് സ്ഥലങ്ങളിൽ തെങ്ങുകൾക്ക് തീപ്പിടിച്ചു
Metbeat News

Kerala Weather : ശക്തമായ ഇടിമിന്നൽ; മൂന്ന് സ്ഥലങ്ങളിൽ തെങ്ങുകൾക്ക് തീപ്പിടിച്ചു

കൊഴിക്കോട് ജില്ലയിലെ തീരപ്രദേശങ്ങളിൽ ശക്തമായ ഇടിമിന്നലിനെ തുടർന്ന് നിരവധി സ്ഥലങ്ങളിൽ തെങ്ങുകൾക്ക് തീപ്പിടിച്ചു.

ശക്തമായ ഇടിമിന്നൽ; മൂന്ന് സ്ഥലങ്ങളിൽ തെങ്ങുകൾക്ക് തീപ്പിടിച്ചു

കൊഴിക്കോട് ജില്ലയിലെ തീരപ്രദേശങ്ങളിൽ ശക്തമായ ഇടിമിന്നലിനെ തുടർന്ന് നിരവധി സ്ഥലങ്ങളിൽ തെങ്ങുകൾക്ക് തീപ്പിടിച്ചു. തിക്കോടി, ചിങ്ങപുരം റോഡ്, മുചുകുന്ന് എന്നിവിടങ്ങളിലാണ് ഒരേ സമയം വിവിധ വീടുകളുടെ പറമ്പുകളിലെ തെങ്ങുകൾക്ക് തീ പിടിച്ചത്.

വെള്ളിയാഴ്ച്ച രാത്രി 7.30ഓടെയാണ് ഇടിമിന്നൽ ഉണ്ടായത്. പ്രദേശത്ത് ശക്തമായ മഴയും കാറ്റും അനുഭവപ്പെട്ടിരുന്നു. ഇടിമിന്നൽ നേരിട്ട് തെങ്ങുകളിൽ പതിച്ചതാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

തിക്കോടിയിലെ കൊല്ലന്റ കണ്ടിയിൽ ഷൈജു, പള്ളിക്കരയിലെ വള്ളിൽതാഴെ രമേശൻ പിടി, മൂടാടി പഞ്ചായത്തിലെ പത്താം വാർഡിൽ പട്ടേരി വീട്ടിൽ ബാലകൃഷ്ണൻ എന്നിവരുടെ വീടുകളുടെ പറമ്പുകളിലാണ് തീപ്പിടിത്തം ഉണ്ടായത്. മൂന്ന് സ്ഥലങ്ങളിലായി ഏകദേശം അഞ്ചോളം തെങ്ങുകൾക്ക് തീപ്പിടിച്ചെന്നാണ് റിപ്പോർട്ട്.

സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ നാട്ടുകാർ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. തുടർന്ന് കൊയിലാണ്ടി അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
സീനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ ഷിജി ഐയുടെ നേതൃത്വത്തിൽ രണ്ട് യൂണിറ്റുകൾ രംഗത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ ഹേമന്ത്, ബിനിഷ്, നിധിപ്രസാദ്, ലിനീഷ്, അനൂപ്, സുജിത്ത്, നിധിൻ രാജ് എന്നിവരും ഹോംഗാർഡുമാരായ അനിൽകുമാർ, ഓംപ്രകാശ്, ഷൈജു എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

ഇടിമിന്നലോടു കൂടിയ മഴ

സംസ്ഥാനത്ത് ശക്തമായ വേനൽചൂടിന് പിന്നാലെ വൈകുന്നേരങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴ സാധാരണയായി അനുഭവപ്പെടുന്ന സാഹചര്യമാണിപ്പോൾ. ഈ കാലയളവിൽ ഇടിമിന്നൽ അപകടസാധ്യത കൂടുതലാണെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സുരക്ഷാ നിർദേശങ്ങൾ (Safety Advisory)

* ഇടിമിന്നൽ സമയത്ത് തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കുക
* ഉയരം കൂടിയ മരങ്ങളുടെ അടിയിൽ അഭയം തേടരുത്
* വൈദ്യുതി ഉപകരണങ്ങളിൽ നിന്ന് അകലെയിരിക്കുക
* അടിയന്തര സാഹചര്യങ്ങളിൽ ഉടൻ അഗ്നിരക്ഷാസേനയെ അറിയിക്കുക

ഇടിമിന്നൽ ട്രാക്ക് ചെയ്യാനുള്ള മാപ്പ്

ഇടിമിന്നൽ അപകടസാധ്യത വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ വീണ്ടും മുന്നറിയിപ്പ് നൽകി.

English Summary : Powerful lightning strikes during a heavy thunderstorm caused a series of fires in the coastal regions of Kozhikode district, specifically in Thikkodi, Chingapuram Road, and Muchukunnu. The incident, which occurred around 7:30 PM, resulted in approximately five coconut trees catching fire across three different residential properties.

Kerala Weather 30/04/26 : കേരളത്തിൽ ഇന്നും മഴ സാധ്യത ; മഞ്ഞ അലർട്ടുകൾ  പ്രഖ്യാപിച്ചു

കടുത്ത ചൂടിന് ആശ്വാസമായി കേരളത്തിൽ ഇന്നും (വ്യാഴം ) വേനൽ മഴയ്ക്ക് സാധ്യത. ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പ് (Yellow alert) കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയിട്ടുണ്ട്.

 മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. അതേസമയം, പുറത്തുനിന്ന് വൈദ്യുതി ലഭിക്കുന്നതോടൊപ്പം വേനൽ മഴയും ലഭിക്കുന്നതോടെ ലോഡ്ഷെഡ്ഡിങ്ങ് വേണ്ടിവരുന്നില്ലെന്നാണ് KSEB വിലയിരുത്തൽ. എങ്കിലും പലയിടത്തും വൈദ്യുതി തടസം ഉണ്ട്. 
 
വേനൽ മഴ ലഭിച്ചതോടെ സംസ്ഥാനത്ത് താപനിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ശക്തമായ മഴയിലും കാറ്റിലും ഇടുക്കിയിലും മറ്റ് സ്ഥലങ്ങളിലും നാശനഷ്ടങ്ങൾ ഉണ്ടായി. മെയ് രണ്ട് വരെ ശക്തമായ വേനൽ മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

 അതേസമയം, വടക്കൻ ജില്ലകളിൽ കടുത്ത ചൂടാണ് അനുഭവപ്പെടുന്നുണ്ട്. പാലക്കാട് ജില്ലയിൽ രേഖപ്പെടുത്തിയ താപനില 39.3 ഡിഗ്രി സെൽഷ്യസ് ആണ്. കോഴിക്കോട് ജില്ലയിലും ഉയർന്ന താപനിലയായ 37. 9 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. 12 ജില്ലകൾക്ക് നൽകിയിരുന്ന യെല്ലോ മുന്നറിയിപ്പ് പിൻവലിച്ചിട്ടുണ്ട്.

വടക്കൻ കേരളത്തിൽ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും വ്യാപകമായ വേനൽ മഴ ലഭിക്കാനുള്ള സാധ്യത കുറവാണ്. കഴിഞ്ഞദിവസം തെക്കൻ ജില്ലകളിൽ ലഭിച്ചത് പോലുള്ള വടക്കൻ കേരളത്തിൽ പ്രതീക്ഷിക്കേണ്ട. എങ്കിലും ഒറ്റപ്പെട്ട മഴ ലഭിക്കും. 

കോട്ടയം ജില്ലയിൽ ഇന്നലെ ശക്തമായ മഴ പെയ്തു. കാറ്റിലും മഴയിലും നാശനഷ്ടം ഉണ്ടായി. കോട്ടയം ജില്ലയിൽ വീട് ഭാഗങ്ങളിൽ ഇന്ന് രാവിലെ 8 30 വരെ മഴയുടെ കണക്ക്. മീനച്ചിൽ റെയിൻ റിവർ മേണിറ്റിറിംഗ്  നെറ്റ് വർക്കിൻ്റെ മാപിനികളിൽ രേഖപ്പെടുത്തിയത്.

Meenachil River and Rain Monitoring Network 
MRRM 
Rainfall (mm)
2026 April 30 at 8.30 am (Last 24 hours)

✔️Poonjar Thekkekara panchayat 
✅Kunnonny Pottankudy 13.6
✅Peringulam Chattampi    62.60
✅Kadaladimattam Oliyani    19.60
✅Pathampuzha    9.00
✅Poonjar Thekkekara Town    25.20

✔️Meenachil panchayat 
✅Parappally    17.08
✅Pankapattu 45.4

✔️Pala municipality 
✅Pala    19.63
✅Kannadiyurumbu 25.6
✅Arunapuram 8.6
✅12th mile 14.4

✔️Melukavu panchayat 
✅Melukavu    15.67

✔️Thidanad panchayat 
✅Chemmalamattam    10.40
✅Pathazha 52.3
✅Uttupara 14.2

✔️Bharananganam panchayat 
✅Bharananganam    63.20
✅Ullanad 17.8

✔️Moonnilavu panchayat 
✅Mankombu Temple Anganvadi    26.42

✔️Kidangoor panchayat 
✅Kattachira 
4.4

✔️Poonjar panchayat 
✅Valathook 9
✅Maniamkunnu 15.6
✅Chennad 5.8

✔️Thalappalam panchayat 
✅Narianganam 38.4

✔️Teekoy panchayat 
✅Eriyattupara 59.6
✅Kattupara 21.6

✔️Erattupetta 
✅kondoor 68.2

 English Summary : Relief from Heat as Summer Rains Lash Kerala. The recent summer showers have brought a slight dip in temperatures across Kerala, providing much-needed relief from the intense heat. However, the heavy rains accompanied by strong winds have also caused significant damage in several areas, including Idukki. The Meteorological Department has issued a forecast stating that strong summer rains are expected to continue through May 2nd.

More from Metbeat