Newsroom
Kerala Weather : സംസ്ഥാനത്ത് കാത്തിരുന്ന വേനൽമഴ എത്തി, ചൂടിൽ നിന്ന് ചെറിയൊരു ആശ്വാസം
Metbeat News

Kerala Weather : സംസ്ഥാനത്ത് കാത്തിരുന്ന വേനൽമഴ എത്തി, ചൂടിൽ നിന്ന് ചെറിയൊരു ആശ്വാസം

ഇന്ന് സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇടിയോടും കാറ്റോടും കൂടിയ മഴ ലഭിച്ചതോടെ കനത്ത ചൂടിൽ നിന്ന് ജനങ്ങൾക്ക് ആശ്വാസമായി.

സംസ്ഥാനത്ത് കാത്തിരുന്ന വേനൽമഴ എത്തി, ചൂടിൽ നിന്ന് ചെറിയൊരു ആശ്വാസം 

ഇന്ന് സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇടിയോടും കാറ്റോടും കൂടിയ മഴ ലഭിച്ചതോടെ കനത്ത ചൂടിൽ നിന്ന് ജനങ്ങൾക്ക് ആശ്വാസമായി. പല ഇടങ്ങളിലും വൈകുന്നേരത്തോടെ മഴ ശക്തമായി പെയ്തതായും റിപ്പോർട്ടുകളുണ്ട്. പാലക്കാട്, വയനാട്, മലപ്പുറം,കോഴിക്കോട്,കോട്ടയം എന്നീ ജില്ലകളിലാണ് ഇന്ന് വൈകീട്ട് ഇടിയോടുകൂടി ശക്തമായ മഴ എത്തിയത്. 

വേനൽച്ചൂട് തുടരുന്ന സാഹചര്യത്തിൽ ഈ മഴ താൽക്കാലിക ശമനമായിരിക്കുമ്പോഴും, അടുത്ത ദിവസങ്ങളിലും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. അതിനാൽ ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. 

ഇടിമിന്നൽ ട്രാക്ക് ചെയ്യാനുള്ള മാപ്പ്

* ഇടിമിന്നൽ സമയത്ത് പുറത്തുനിൽക്കരുത്
* തുറസ്സായ സ്ഥലങ്ങളും വെള്ളവും ഒഴിവാക്കുക
* ചൂട് കാരണം ശരീരത്തിൽ വെള്ളം കുറയാതിരിക്കാൻ ശ്രദ്ധിക്കുക 

സംസ്ഥാനത്ത് ഇപ്പോഴും കനത്ത വേനൽ ചൂട് തുടരുകയാണ്. ചില ഇടങ്ങളിൽ മഴ ലഭിച്ചെങ്കിലും, ചൂട് പൂർണ്ണമായി കുറഞ്ഞിട്ടില്ല. പ്രത്യേകിച്ച് പാലക്കാട്, തൃശൂർ, കൊല്ലം പോലുള്ള ജില്ലകളിൽ ഉയർന്ന താപനില തുടരാൻ സാധ്യതയുണ്ട്.

പകൽ സമയത്ത് ശക്തമായ വേനൽ ചൂട് തുടരുന്നു. വൈകുന്നേരം/രാത്രി ഭാഗങ്ങളിൽ പല ഇടങ്ങളിലും ഇടിയോടുകൂടിയ മഴ ലഭിക്കുന്നു. ഈ മാറ്റം “ചൂട് + ഈർപ്പം + പെട്ടെന്നുള്ള മഴ” എന്ന രീതിയിലാണ് അനുഭവപ്പെടുന്നത്
ഇത് സാധാരണയായി കാലവർഷത്തിന് മുൻപുള്ള (pre-monsoon) കാലഘട്ടത്തിന്റെ ലക്ഷണങ്ങളാണ്. അടുത്ത ദിവസങ്ങളിലും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ചില ജില്ലകളിൽ ചൂട് തുടരാം, കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്

English Summary : After a prolonged period of sweltering heat, Kerala has finally received its first significant spell of summer rains, bringing much-needed relief to several districts. Heavy showers accompanied by thunder and strong winds were reported on Friday evening, particularly in Palakkad, Wayanad, Malappuram, Kozhikode, and Kottayam.

Kerala Weather 30/04/26 : കേരളത്തിൽ ഇന്നും മഴ സാധ്യത ; മഞ്ഞ അലർട്ടുകൾ  പ്രഖ്യാപിച്ചു

കടുത്ത ചൂടിന് ആശ്വാസമായി കേരളത്തിൽ ഇന്നും (വ്യാഴം ) വേനൽ മഴയ്ക്ക് സാധ്യത. ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പ് (Yellow alert) കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയിട്ടുണ്ട്.

 മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. അതേസമയം, പുറത്തുനിന്ന് വൈദ്യുതി ലഭിക്കുന്നതോടൊപ്പം വേനൽ മഴയും ലഭിക്കുന്നതോടെ ലോഡ്ഷെഡ്ഡിങ്ങ് വേണ്ടിവരുന്നില്ലെന്നാണ് KSEB വിലയിരുത്തൽ. എങ്കിലും പലയിടത്തും വൈദ്യുതി തടസം ഉണ്ട്. 
 
വേനൽ മഴ ലഭിച്ചതോടെ സംസ്ഥാനത്ത് താപനിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ശക്തമായ മഴയിലും കാറ്റിലും ഇടുക്കിയിലും മറ്റ് സ്ഥലങ്ങളിലും നാശനഷ്ടങ്ങൾ ഉണ്ടായി. മെയ് രണ്ട് വരെ ശക്തമായ വേനൽ മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

 അതേസമയം, വടക്കൻ ജില്ലകളിൽ കടുത്ത ചൂടാണ് അനുഭവപ്പെടുന്നുണ്ട്. പാലക്കാട് ജില്ലയിൽ രേഖപ്പെടുത്തിയ താപനില 39.3 ഡിഗ്രി സെൽഷ്യസ് ആണ്. കോഴിക്കോട് ജില്ലയിലും ഉയർന്ന താപനിലയായ 37. 9 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. 12 ജില്ലകൾക്ക് നൽകിയിരുന്ന യെല്ലോ മുന്നറിയിപ്പ് പിൻവലിച്ചിട്ടുണ്ട്.

വടക്കൻ കേരളത്തിൽ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും വ്യാപകമായ വേനൽ മഴ ലഭിക്കാനുള്ള സാധ്യത കുറവാണ്. കഴിഞ്ഞദിവസം തെക്കൻ ജില്ലകളിൽ ലഭിച്ചത് പോലുള്ള വടക്കൻ കേരളത്തിൽ പ്രതീക്ഷിക്കേണ്ട. എങ്കിലും ഒറ്റപ്പെട്ട മഴ ലഭിക്കും. 

കോട്ടയം ജില്ലയിൽ ഇന്നലെ ശക്തമായ മഴ പെയ്തു. കാറ്റിലും മഴയിലും നാശനഷ്ടം ഉണ്ടായി. കോട്ടയം ജില്ലയിൽ വീട് ഭാഗങ്ങളിൽ ഇന്ന് രാവിലെ 8 30 വരെ മഴയുടെ കണക്ക്. മീനച്ചിൽ റെയിൻ റിവർ മേണിറ്റിറിംഗ്  നെറ്റ് വർക്കിൻ്റെ മാപിനികളിൽ രേഖപ്പെടുത്തിയത്.

Meenachil River and Rain Monitoring Network 
MRRM 
Rainfall (mm)
2026 April 30 at 8.30 am (Last 24 hours)

✔️Poonjar Thekkekara panchayat 
✅Kunnonny Pottankudy 13.6
✅Peringulam Chattampi    62.60
✅Kadaladimattam Oliyani    19.60
✅Pathampuzha    9.00
✅Poonjar Thekkekara Town    25.20

✔️Meenachil panchayat 
✅Parappally    17.08
✅Pankapattu 45.4

✔️Pala municipality 
✅Pala    19.63
✅Kannadiyurumbu 25.6
✅Arunapuram 8.6
✅12th mile 14.4

✔️Melukavu panchayat 
✅Melukavu    15.67

✔️Thidanad panchayat 
✅Chemmalamattam    10.40
✅Pathazha 52.3
✅Uttupara 14.2

✔️Bharananganam panchayat 
✅Bharananganam    63.20
✅Ullanad 17.8

✔️Moonnilavu panchayat 
✅Mankombu Temple Anganvadi    26.42

✔️Kidangoor panchayat 
✅Kattachira 
4.4

✔️Poonjar panchayat 
✅Valathook 9
✅Maniamkunnu 15.6
✅Chennad 5.8

✔️Thalappalam panchayat 
✅Narianganam 38.4

✔️Teekoy panchayat 
✅Eriyattupara 59.6
✅Kattupara 21.6

✔️Erattupetta 
✅kondoor 68.2

 English Summary : Relief from Heat as Summer Rains Lash Kerala. The recent summer showers have brought a slight dip in temperatures across Kerala, providing much-needed relief from the intense heat. However, the heavy rains accompanied by strong winds have also caused significant damage in several areas, including Idukki. The Meteorological Department has issued a forecast stating that strong summer rains are expected to continue through May 2nd.

More from Metbeat