Newsroom
Weather 26/04/26 : എതിർ ചുഴലി വീണ്ടും രൂപപ്പെട്ടു, തിങ്കൾ മുതൽ ഒറ്റപ്പെട്ട മഴ, 30 ന് ശേഷം വ്യാപക മഴ
Metbeat News

Weather 26/04/26 : എതിർ ചുഴലി വീണ്ടും രൂപപ്പെട്ടു, തിങ്കൾ മുതൽ ഒറ്റപ്പെട്ട മഴ, 30 ന് ശേഷം വ്യാപക മഴ

Kerala is currently experiencing intense heat and humid conditions, with Yellow Alerts issued for 12 districts. While the IMD has withdrawn the offici

Weather 26/04/26 : എതിർ ചുഴലി വീണ്ടും രൂപപ്പെട്ടു, തിങ്കൾ മുതൽ ഒറ്റപ്പെട്ട മഴ, 30 ന് ശേഷം വ്യാപക മഴ

കേരളത്തിൽ ഇന്നും (ഞായർ) ചൂടുകൂടി നിൽക്കും . നാളെ മുതൽ വിവിധ ജില്ലകളിൽ വേനൽ മഴ ലഭിച്ചു തുടങ്ങും. ഇന്ന് 12 ജില്ലകളിൽ ചൂടും ഈർപ്പം നിറഞ്ഞതും ആയ അന്തരീക്ഷം ( Hot Humid weather) കാരണം ഉഷ്ണം അനുഭവപ്പെടും. തിങ്കളാഴ്ച മുതൽ ഒറ്റപ്പെട്ട മഴയാണ് ( Isolated Rain) ലഭിക്കുക. ചൂടിന് ആശ്വാസമുണ്ടാകുന്ന രീതിയിൽ വ്യാപകമായ ( Widespread Rain)മഴ കേരളത്തിൽ ലഭിക്കണമെങ്കിൽ ഈ മാസം 29 - 30 തീയതികൾ വരെ കാത്തിരിക്കണം എന്നാണ് Metbeat Weather ന്റെ നിരീക്ഷണം.

കഴിഞ്ഞദിവസം കാലാവസ്ഥ വകുപ്പ് (IMD) പ്രഖ്യാപിച്ച ഉഷ്ണ തരംഗ (Heat Wave ) മുന്നറിയിപ്പ് പിൻവലിച്ചിട്ടുണ്ട്. പാലക്കാട് ഉൾപ്പെടെ 12 ജില്ലകളിലും ചൂടും ഈർപ്പും കൂടിയതുമായ അന്തരീക്ഷം (hot Humid weather) കാരണം മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. വിവിധ പ്രദേശങ്ങളിൽ UV index  കൂടി നിൽക്കുന്നതിനാൽ സൂര്യാതപം ഏൽക്കാൻ സാധ്യത കൂടുതലാണ്.

നേരത്തെ പ്രതീക്ഷിച്ചിരുന്നത് പോലെ ഏപ്രിൽ 30ന് ശേഷം കേരളത്തിൽ എല്ലാ ജില്ലകളിലും വേനൽ മഴ ( pre monsoon rain) ലഭിക്കാൻ സാധ്യത. മഴ കുറഞ്ഞു നിൽക്കുന്ന വടക്കൻ ജില്ലകളിൽ അടക്കം മഴ ഉണ്ടാകും. മെയ് ആദ്യവാരവും മഴ തുടരും . എല്ലാദിവസവും തുടർച്ചയായി മഴയുണ്ടാകില്ല. വൈകുന്നേരങ്ങളിൽ ഇടിയോടുകൂടെ ശക്തമായ മഴ വിവിധ പ്രദേശങ്ങളിലായി ലഭിക്കും. 

കിഴക്കൻ മലയോര മേഖലകളിൽ കൂടുതൽ മഴ ലഭിക്കും. ഇടിമിന്നൽ ശക്തമാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. ചില പ്രദേശങ്ങളിൽ മഴക്കൊപ്പം ആലിപ്പഴ വർഷവും ഉണ്ടായേക്കാം. 

എതിർ ചുഴലി വീണ്ടും രൂപപ്പെട്ടു

മഹാരാഷ്ട്രയ്ക്കും കർണാടകയ്ക്കും മുകളിലായി വീണ്ടും എതിർ ചുഴലി ( Anti Cyclone) രൂപപ്പെട്ടു. ഇത് കൂടുതൽ ദിവസം  തുടരാൻ സാധ്യതയില്ല. ഇതോടൊപ്പം കർണാടകയുടെ മുകളിൽ നിന്ന് കുമാരി കടൽ (Comorin ) വരെ നീളുന്ന ന്യൂനമർദ്ദ പാത്തി (Through) രൂപം കൊണ്ടിട്ടുണ്ട്. ഇത് ഒറ്റപ്പെട്ട മഴയ്ക്ക് കാരണമാകും. എതിർ ചുഴലി നീങ്ങുന്നതോടെ ഈ മാസം 30 മുതൽ നല്ല രീതിയിൽ മഴ ലഭിച്ചു തുടങ്ങും എന്നാണ് ഇപ്പോഴത്തെ നിരീക്ഷണം. 

കേരളത്തിൽ ചൂടിനെ തുടർന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. വെള്ളം, ഒആര്‍എസ് എന്നിവയും, സൂര്യാഘാത പ്രഥമ ശുശ്രൂഷയും പൊതു ഇടങ്ങളില്‍ ഒരുക്കുക, വഴിയോരങ്ങള്‍, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍, ഓട്ടോ ടാക്‌സി സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളില്‍ തണ്ണീര്‍പന്തലുകള്‍ സജ്ജമാക്കുക, മഴവെള്ള സംഭരണം എല്ലായിടങ്ങളിലും ഉറപ്പാക്കുക തുടങ്ങിയ ചൂടിനെ നേരിടുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്നലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗത്തില്‍ രൂപം നല്‍കിയിരുന്നു.

English Summary: Kerala Weather Update: Anti-Cyclone Forms, Widespread Rain Expected After April 30 . Kerala is currently experiencing intense heat and humid conditions, with Yellow Alerts issued for 12 districts. While the IMD has withdrawn the official Heat Wave warning, the UV index remains high, posing a risk of sunstroke

Kerala Weather 30/04/26 : കേരളത്തിൽ ഇന്നും മഴ സാധ്യത ; മഞ്ഞ അലർട്ടുകൾ  പ്രഖ്യാപിച്ചു

കടുത്ത ചൂടിന് ആശ്വാസമായി കേരളത്തിൽ ഇന്നും (വ്യാഴം ) വേനൽ മഴയ്ക്ക് സാധ്യത. ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പ് (Yellow alert) കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയിട്ടുണ്ട്.

 മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. അതേസമയം, പുറത്തുനിന്ന് വൈദ്യുതി ലഭിക്കുന്നതോടൊപ്പം വേനൽ മഴയും ലഭിക്കുന്നതോടെ ലോഡ്ഷെഡ്ഡിങ്ങ് വേണ്ടിവരുന്നില്ലെന്നാണ് KSEB വിലയിരുത്തൽ. എങ്കിലും പലയിടത്തും വൈദ്യുതി തടസം ഉണ്ട്. 
 
വേനൽ മഴ ലഭിച്ചതോടെ സംസ്ഥാനത്ത് താപനിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ശക്തമായ മഴയിലും കാറ്റിലും ഇടുക്കിയിലും മറ്റ് സ്ഥലങ്ങളിലും നാശനഷ്ടങ്ങൾ ഉണ്ടായി. മെയ് രണ്ട് വരെ ശക്തമായ വേനൽ മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

 അതേസമയം, വടക്കൻ ജില്ലകളിൽ കടുത്ത ചൂടാണ് അനുഭവപ്പെടുന്നുണ്ട്. പാലക്കാട് ജില്ലയിൽ രേഖപ്പെടുത്തിയ താപനില 39.3 ഡിഗ്രി സെൽഷ്യസ് ആണ്. കോഴിക്കോട് ജില്ലയിലും ഉയർന്ന താപനിലയായ 37. 9 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. 12 ജില്ലകൾക്ക് നൽകിയിരുന്ന യെല്ലോ മുന്നറിയിപ്പ് പിൻവലിച്ചിട്ടുണ്ട്.

വടക്കൻ കേരളത്തിൽ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും വ്യാപകമായ വേനൽ മഴ ലഭിക്കാനുള്ള സാധ്യത കുറവാണ്. കഴിഞ്ഞദിവസം തെക്കൻ ജില്ലകളിൽ ലഭിച്ചത് പോലുള്ള വടക്കൻ കേരളത്തിൽ പ്രതീക്ഷിക്കേണ്ട. എങ്കിലും ഒറ്റപ്പെട്ട മഴ ലഭിക്കും. 

കോട്ടയം ജില്ലയിൽ ഇന്നലെ ശക്തമായ മഴ പെയ്തു. കാറ്റിലും മഴയിലും നാശനഷ്ടം ഉണ്ടായി. കോട്ടയം ജില്ലയിൽ വീട് ഭാഗങ്ങളിൽ ഇന്ന് രാവിലെ 8 30 വരെ മഴയുടെ കണക്ക്. മീനച്ചിൽ റെയിൻ റിവർ മേണിറ്റിറിംഗ്  നെറ്റ് വർക്കിൻ്റെ മാപിനികളിൽ രേഖപ്പെടുത്തിയത്.

Meenachil River and Rain Monitoring Network 
MRRM 
Rainfall (mm)
2026 April 30 at 8.30 am (Last 24 hours)

✔️Poonjar Thekkekara panchayat 
✅Kunnonny Pottankudy 13.6
✅Peringulam Chattampi    62.60
✅Kadaladimattam Oliyani    19.60
✅Pathampuzha    9.00
✅Poonjar Thekkekara Town    25.20

✔️Meenachil panchayat 
✅Parappally    17.08
✅Pankapattu 45.4

✔️Pala municipality 
✅Pala    19.63
✅Kannadiyurumbu 25.6
✅Arunapuram 8.6
✅12th mile 14.4

✔️Melukavu panchayat 
✅Melukavu    15.67

✔️Thidanad panchayat 
✅Chemmalamattam    10.40
✅Pathazha 52.3
✅Uttupara 14.2

✔️Bharananganam panchayat 
✅Bharananganam    63.20
✅Ullanad 17.8

✔️Moonnilavu panchayat 
✅Mankombu Temple Anganvadi    26.42

✔️Kidangoor panchayat 
✅Kattachira 
4.4

✔️Poonjar panchayat 
✅Valathook 9
✅Maniamkunnu 15.6
✅Chennad 5.8

✔️Thalappalam panchayat 
✅Narianganam 38.4

✔️Teekoy panchayat 
✅Eriyattupara 59.6
✅Kattupara 21.6

✔️Erattupetta 
✅kondoor 68.2

 English Summary : Relief from Heat as Summer Rains Lash Kerala. The recent summer showers have brought a slight dip in temperatures across Kerala, providing much-needed relief from the intense heat. However, the heavy rains accompanied by strong winds have also caused significant damage in several areas, including Idukki. The Meteorological Department has issued a forecast stating that strong summer rains are expected to continue through May 2nd.

More from Metbeat