
Kerala Heatwave Update : കേരളത്തിൽ ഉഷ്ണ തരംഗ മുന്നറിയിപ്പ് പിൻവലിച്ചു, ഇന്ന് ഏഴ് പേർക്ക് സൂര്യാതപമേറ്റു , അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ല
കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ചൂടിന് നേരിയ കുറവുണ്ട്. ഇന്ന് കേരളത്തിലെവിടെയും ഉഷ്ണ തരംഗ മുന്നറിയിപ്പില്ല.
കേരളത്തിൽ ഉഷ്ണ തരംഗ മുന്നറിയിപ്പ് പിൻവലിച്ചു, ഇന്ന് ഏഴ് പേർക്ക് സൂര്യാതപമേറ്റു , അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ല
കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ചൂടിന് നേരിയ കുറവുണ്ട്. ഇന്ന് കേരളത്തിലെവിടെയും ഉഷ്ണ തരംഗ മുന്നറിയിപ്പില്ല. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് താപനില തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കഴിഞ്ഞ ദിവസം 41 ഡിഗ്രി സെൽഷ്യസ് വരെ പാലക്കാട്ട് എത്തിയിരുന്നു. പാലക്കാട് ഉൾപ്പെടെ ഇന്ന് ഉഷ്ണ തരംഗ മുന്നറിയിപ്പ് പിൻവലിച്ചു. നിലവിൽ പാലക്കാട് ഉൾപ്പെടെ 12 ജില്ലകളിൽ ചൂടും ഈർപ്പമേറിയതുമായ അസ്വസ്ഥകരമായ അന്തരീക്ഷ സ്ഥിതിയാണുള്ളത്. വയനാട്, ഇടുക്കി ജില്ലകളിലാണ് ചൂടിനെ തുടർന്ന് മുന്നറിയിപ്പുകളില്ലാത്ത ജില്ലകൾ.
കേരളത്തിൽ ഏറ്റവും ചൂടുകൂടിയ വർഷം 2024 ആയിരുന്നു. 1901 മുതലുള്ള വർഷത്തെ കണക്ക് പ്രകാരമാണിത്. 2024 ഏപ്രിൽ 28 ന് പാലക്കാട്ട് 41.8 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തി. ഇതാണ് റെക്കോർഡ്.
1987 ലാണ് കേരളത്തിൽ ആദ്യമായി ഉഷ്ണ തരംഗം പ്രഖ്യാപിക്കപ്പെട്ടത്. 2016 ൽ പാലക്കാട്ട് 40 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തി. ഏപ്രിൽ മുതൽ മെയ് വരെ പല തവണ 40 ചൂട് കടന്നു ഇവിടെ
2019 ലും ചൂടേറിയ വർഷമായിരുന്നു. 2023 ൽ ചൂടിനെ തുടർന്ന് കേരളത്തിൽ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടു. ഹീറ്റ് ഇന്റക്‌സ് അഥവാ താപ സൂചിക ഉയർന്നു നിന്നതാണ് മരണത്തിലേക്ക് നയിച്ചത്. ഇപ്പോഴുള്ളതിന്റെ സമാന അന്തരീക്ഷസ്ഥിതിയായിരുന്നു അന്നുണ്ടായത്.
2026 ൽ കേരളത്തിൽ വീണ്ടും ഉഷ്ണ തരംഗം പ്രഖ്യാപിച്ചു. പാലക്കാട്ട് 41.1 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. തൃശൂർ, കൊല്ലം ജില്ലകൾക്ക് ഓറഞ്ച് അലർട്ട് നല്‍കി. കേരളത്തിൽ വൈദ്യുതി ഉപഭോഗം റെക്കോർഡിലെത്തിയതും ഏപ്രിലിലാണ്.
അതേസമയം സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ ഇന്ന് ഏഴ് പേർക്കാണ് സൂര്യാതപമേറ്റത്. കൊല്ലത്ത് കൃഷിയിടത്തിൽ വയോധികൻ മരിച്ചത് സൂര്യാതപമേറ്റാണെന്ന് സംശയിക്കുന്നു. കോഴിക്കോടും കൊടുവള്ളിയിലും 2 യുവാക്കൾക്ക് സൂര്യതപമേറ്റു. ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ ആണ് സംഭവം. അമൽ ഷാജിനാണ് കൊടുവള്ളിയിൽ സൂര്യാതപമേറ്റത്. കാരന്തൂരിൽ നിന്നും വീട്ടിലേക്ക് വരുന്ന വഴി കൊടുവള്ളിയിൽ വെച്ചാണ് കൈകളിൽ പൊള്ളലേറ്റത്.കളരാന്തിരി ഹെൽത്ത് സെൻ്ററിൽ ചികിത്സ തേടി.
കോഴിക്കോട് കാരാളിപ്പറമ്പ് സ്വദേശി ആര്യംപറമ്പത്ത് അബ്ദുൽ ജലീലിനാണ് രണ്ടാമത് സൂര്യാതപമേറ്റത്. ബൈക്കിൽ പോകുമ്പോൾ ചെറുവാടി വയലിന്റെ ഭാഗത്തു വെച്ചാണ് പൊള്ളലേറ്റത്. രണ്ട് കൈകളിലും കാലിലും പൊള്ളലേറ്റു. ചെറുവാടി ഹെൽത്ത് സെന്ററിൽ ചികിത്സ തേടി. കൊല്ലം കുന്നിക്കോട് വയോധികനെ വീട്ടിൽ സമീപമുള്ള കൃഷിസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കുന്നിക്കോട് സ്വദേശി തെങ്ങുംതറയിൽ 84 വയസ്സുള്ള ബേബിയാണ് മരണപ്പെട്ടത്. ഉച്ചയ്ക്ക് 12 മണിയോടെ കൃഷിയിടത്തിലെ ചാലിൽ ആണ് മരിച്ച നിലയിൽ കാണപ്പെട്ടത്.
മൃതശരീരത്തിന്റെ ഇരു കൈകളിലും വലിയ രീതിയിൽ പൊള്ളലേറ്റ് തൊലി ഇളകിയ നിലയിലാണ്. ഇതിനാൽ തന്നെ സൂര്യതാപം ഏറ്റതാണോ എന്ന് സംശയം ഉണ്ട്. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം അറിയാൻ കഴിയു എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കണ്ണൂർ ചെറുപുഴയിൽ മധ്യവയസ്കന് സൂര്യതപമേറ്റു. ചെറുപുഴ കാഞ്ഞിരത്താംകുന്ന് സ്വദേശി ബെന്നിക്കാണ് സൂര്യതപമേറ്റത്. കിണറ്റിൽ നിന്ന് വെള്ളം കോരുന്നതിനിടെയാണ് സംഭവം. കോഴിക്കോടും യുവാവിന് സൂര്യാതപമേറ്റു. കൊടിയത്തൂർ പന്നിക്കോട് കാരാളിപ്പറമ്പ് സ്വദേശി അബ്ദുൽ ജലീലിനാണ് സൂര്യാതപമേറ്റത്. രണ്ട് കൈകളിലും കാലിലും പൊള്ളലേറ്റു.
ബൈക്കിൽ പോകുന്നതിനിടെയാണ് സംഭവം. ചെറുവാടി ഹെൽത്ത് സെന്ററിൽ ചികിത്സ തേടി. ആരോഗ്യ പ്രശ്നങ്ങളുള്ളവരും ഗർഭിണികളും പകൽ സമയത്ത് സെൽഫ് ലോക്ക്ഡൗണിന് വിധേയമാകണമെന്ന് ഉന്നതതല യോഗത്തിന് ശേഷം മന്ത്രി കെ രാജൻ. എല്ലായിടത്തും സാധാരണത്തേക്കാൾ കൂടുതൽ താപനിലയാണ് രേഖപ്പെടുത്തുന്നത്. എല്ലാ ജില്ലകൾക്കും ഉഷ്ണ തരംഗം മുന്നറിയിപ്പുണ്ട്. ജാഗ്രത കുറയ്ക്കാനുള്ള സമയമായിട്ടില്ല. തീപിടുത്തം പാമ്പ് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ എന്നിവയിൽ നിന്ന് ജാഗ്രത പാലിക്കണം. പകൽ സമയത്ത് അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് മന്ത്രി രാജൻ അഭ്യർത്ഥിച്ചു.
ആരോഗ്യപ്രശ്നം ഉള്ളവരും ഗർഭിണികളും പകൽ സമയത്ത് സേഫ് ലോക്ക്ഡൗണിന് വിധേയമാകണം.108 ആംബുലൻസുകൾ പൂർണമായി സജ്ജമാണ്. ആന്റിവനം ഉള്ള ആശുപത്രികളിലേക്ക് പെട്ടെന്ന് പാമ്പുകടിയേറ്റൽ ആളുകളെ എത്തിക്കാൻ ആംബുലൻസുകൾ സജ്ജമാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് വകുപ്പുകൾക്ക് ചുമതലകൾ നൽകിയിട്ടുണ്ട്.
ലോക്കൽ ആക്ഷൻ പ്ലാനുകൾ തയ്യാറാക്കാനുള്ള ചുമതല തദ്ദേശ സ്വയംഭരണ വകുപ്പിന്. തൃശ്ശൂർ പൂരത്തിന് മാർഗനിർദേശങ്ങൾ മുൻപു തന്നെ നൽകിയിട്ടുണ്ട്. ആനകൾക്ക് എപ്പോഴും വെള്ളം കൊടുത്ത് തണുപ്പിക്കണം. ആരോഗ്യ വകുപ്പിനെ ഉപയോഗപ്പെടുത്തിക്കൊണ്ട് എമർജൻസി ഷീറ്റ് എല്ലായിടത്തും കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് കടുത്ത ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ അറിയിച്ചിരുന്നു. പൊതുവിടങ്ങളില്‍ തണ്ണീര്‍പ്പന്തല്‍ ഉറപ്പാക്കണമെന്നും അങ്കണവാടികളിലും സ്‌കൂളുകളിലും കൂള്‍ റൂഫ് ഒരുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഉഷ്ണതരംഗ സാഹചര്യം വിലയിരുത്തുന്നതിനായി വിളിച്ച ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.
ട്രാഫിക്ക് സിഗ്‌നലുകളുടെ സമയം കുറയ്ക്കുന്നത് പരിശോധിക്കണം. തദ്ദേശ സ്ഥാപനങ്ങള്‍ ഹീറ്റ് ആക്ഷന്‍ പ്ലാന്‍ തയാറാക്കി നടപ്പാക്കണം. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തുക അനുവദിക്കണം. കുടിവെള്ളത്തിന് ബുദ്ധിമുട്ടുള്ള സ്ഥലങ്ങളില്‍ വാട്ടര്‍ അതോറിറ്റി അടിയന്തരമായി ഇടപെടണമെന്നും പൊതു ഇടങ്ങളില്‍ വെള്ളം, ഒആര്‍എസ് എന്നിവ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ അപ്രഖ്യാപിത ലോഡ് ഷെഡിംഗ് (Unannounced Load Shedding) ഇല്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി വ്യക്തമാക്കി. നിലവിൽ അനുഭവപ്പെടുന്ന വൈദ്യുതി തടസ്സങ്ങൾ ഓവർലോഡ് (Overload) മൂലമുള്ള സ്വാഭാവിക നിയന്ത്രണങ്ങൾ മാത്രമാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ചൂട് ശക്തമായതിനെ തുടർന്ന് വൈദ്യുതി ഉപയോഗം കുത്തനെ വർധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ട്രാൻസ്ഫോർമറുകളും വിതരണ ശൃംഖലകളും (Distribution Network) അമിതഭാരത്തിലാകുമ്പോൾ സ്വയം പ്രവർത്തിക്കുന്ന സുരക്ഷാ സംവിധാനങ്ങൾ (Automatic Protection Systems) വഴി വൈദ്യുതി വിതരണം താൽക്കാലികമായി തടസ്സപ്പെടുന്നതാണ് നിലവിലെ പ്രശ്നമെന്ന് മന്ത്രി വിശദീകരിച്ചു.
സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം 6195 മെഗാവാട്ട് (MW) പിന്നിട്ടതായി അധികൃതർ അറിയിച്ചു. ഇത് കഴിഞ്ഞ വർഷങ്ങളിലെ ഉയർന്ന ഉപഭോഗ നിരക്കുകളിൽ ഒന്നാണ്. ഉയർന്ന താപനില (High Temperature) കാരണം എയർ കണ്ടീഷണറുകൾ (Air Conditioners), ഫാനുകൾ, ഫ്രിഡ്ജുകൾ എന്നിവയുടെ ഉപയോഗം വ്യാപകമായി കൂടിയതാണ് പ്രധാന കാരണം.
പുറത്ത് നിന്ന് വൈദ്യുതി വാങ്ങൽ (Power Purchase at Higher Cost)
പ്രാദേശിക ഉത്പാദനം (Local Generation) മതിയാകാത്ത സാഹചര്യത്തിൽ പുറത്തുനിന്ന് കൂടുതൽ വില കൊടുത്ത് വൈദ്യുതി വാങ്ങേണ്ടി വരുമെന്ന് മന്ത്രി വ്യക്തമാക്കി. ഇത് വൈദ്യുതി ബോർഡിന് (KSEB) സാമ്പത്തികഭാരം സൃഷ്ടിക്കുന്ന സാഹചര്യമാണെങ്കിലും, സാധാരണ ജനങ്ങൾക്ക് നിരക്ക് (Tariff) വർധിപ്പിക്കാതിരിക്കാനുള്ള ശ്രമം തുടരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈദ്യുതി നിരക്കുകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ റെഗുലേറ്ററി കമ്മീഷന്റെ (Regulatory Commission) ഹിയറിംഗ് പൂർത്തിയായിട്ടുണ്ട്. ഉപഭോക്താക്കളെ ബാധിക്കാത്ത രീതിയിൽ തീരുമാനങ്ങൾ എടുക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ജനങ്ങൾ സ്വയം വൈദ്യുതി ഉപയോഗം നിയന്ത്രിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. പ്രത്യേകിച്ച് ഉച്ച സമയങ്ങളിലും (Peak Hours) വൈകുന്നേരങ്ങളിലും അനാവശ്യ ഉപകരണങ്ങൾ ഓഫ് ചെയ്യുക, എനർജി എഫിഷ്യന്റ് ഉപകരണങ്ങൾ (Energy Efficient Devices) ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങൾ പാലിക്കണമെന്നും നിർദേശം നൽകി.
അൾട്രാവയലറ്റ് മുന്നറിയിപ്പ് (UV Index Warning)
മൂന്നാറിൽ അൾട്രാവയലറ്റ് ഇൻഡെക്സ് (UV Index) എട്ടായി ഉയർന്നിട്ടുണ്ട്. ഇത് വളരെ അപകടകരമായ നിലയായി കണക്കാക്കപ്പെടുന്നു. നേരിട്ട് സൂര്യപ്രകാശം (Direct Sun Exposure) ഒഴിവാക്കണമെന്നും പുറത്തിറങ്ങുമ്പോൾ തലയും ശരീരവും മറയ്ക്കണമെന്നും ജില്ലാ കലക്ടർ നിർദേശിച്ചു. ടൂറിസ്റ്റുകൾക്കും പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
English Summary : The Kerala government has announced the withdrawal of heatwave warnings across the state as temperatures showed a slight decline. However, despite the reprieve, high temperatures and humidity continue to affect 12 districts. While the record-breaking heat of April 2026 saw Palakkad hit 41.1°C, the current forecast suggests a steady 40°C for the region.
Kerala Weather 30/04/26 : കേരളത്തിൽ ഇന്നും മഴ സാധ്യത ; മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു
കടുത്ത ചൂടിന് ആശ്വാസമായി കേരളത്തിൽ ഇന്നും (വ്യാഴം ) വേനൽ മഴയ്ക്ക് സാധ്യത. ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പ് (Yellow alert) കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയിട്ടുണ്ട്.
മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. അതേസമയം, പുറത്തുനിന്ന് വൈദ്യുതി ലഭിക്കുന്നതോടൊപ്പം വേനൽ മഴയും ലഭിക്കുന്നതോടെ ലോഡ്ഷെഡ്ഡിങ്ങ് വേണ്ടിവരുന്നില്ലെന്നാണ് KSEB വിലയിരുത്തൽ. എങ്കിലും പലയിടത്തും വൈദ്യുതി തടസം ഉണ്ട്.
വേനൽ മഴ ലഭിച്ചതോടെ സംസ്ഥാനത്ത് താപനിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ശക്തമായ മഴയിലും കാറ്റിലും ഇടുക്കിയിലും മറ്റ് സ്ഥലങ്ങളിലും നാശനഷ്ടങ്ങൾ ഉണ്ടായി. മെയ് രണ്ട് വരെ ശക്തമായ വേനൽ മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
അതേസമയം, വടക്കൻ ജില്ലകളിൽ കടുത്ത ചൂടാണ് അനുഭവപ്പെടുന്നുണ്ട്. പാലക്കാട് ജില്ലയിൽ രേഖപ്പെടുത്തിയ താപനില 39.3 ഡിഗ്രി സെൽഷ്യസ് ആണ്. കോഴിക്കോട് ജില്ലയിലും ഉയർന്ന താപനിലയായ 37. 9 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. 12 ജില്ലകൾക്ക് നൽകിയിരുന്ന യെല്ലോ മുന്നറിയിപ്പ് പിൻവലിച്ചിട്ടുണ്ട്.
വടക്കൻ കേരളത്തിൽ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും വ്യാപകമായ വേനൽ മഴ ലഭിക്കാനുള്ള സാധ്യത കുറവാണ്. കഴിഞ്ഞദിവസം തെക്കൻ ജില്ലകളിൽ ലഭിച്ചത് പോലുള്ള വടക്കൻ കേരളത്തിൽ പ്രതീക്ഷിക്കേണ്ട. എങ്കിലും ഒറ്റപ്പെട്ട മഴ ലഭിക്കും.
കോട്ടയം ജില്ലയിൽ ഇന്നലെ ശക്തമായ മഴ പെയ്തു. കാറ്റിലും മഴയിലും നാശനഷ്ടം ഉണ്ടായി. കോട്ടയം ജില്ലയിൽ വീട് ഭാഗങ്ങളിൽ ഇന്ന് രാവിലെ 8 30 വരെ മഴയുടെ കണക്ക്. മീനച്ചിൽ റെയിൻ റിവർ മേണിറ്റിറിംഗ് നെറ്റ് വർക്കിൻ്റെ മാപിനികളിൽ രേഖപ്പെടുത്തിയത്.
Meenachil River and Rain Monitoring Network
MRRM
Rainfall (mm)
2026 April 30 at 8.30 am (Last 24 hours)
✔️Poonjar Thekkekara panchayat
✅Kunnonny Pottankudy 13.6
✅Peringulam Chattampi 62.60
✅Kadaladimattam Oliyani 19.60
✅Pathampuzha 9.00
✅Poonjar Thekkekara Town 25.20
✔️Meenachil panchayat
✅Parappally 17.08
✅Pankapattu 45.4
✔️Pala municipality
✅Pala 19.63
✅Kannadiyurumbu 25.6
✅Arunapuram 8.6
✅12th mile 14.4
✔️Melukavu panchayat
✅Melukavu 15.67
✔️Thidanad panchayat
✅Chemmalamattam 10.40
✅Pathazha 52.3
✅Uttupara 14.2
✔️Bharananganam panchayat
✅Bharananganam 63.20
✅Ullanad 17.8
✔️Moonnilavu panchayat
✅Mankombu Temple Anganvadi 26.42
✔️Kidangoor panchayat
✅Kattachira
4.4
✔️Poonjar panchayat
✅Valathook 9
✅Maniamkunnu 15.6
✅Chennad 5.8
✔️Thalappalam panchayat
✅Narianganam 38.4
✔️Teekoy panchayat
✅Eriyattupara 59.6
✅Kattupara 21.6
✔️Erattupetta
✅kondoor 68.2
English Summary : Relief from Heat as Summer Rains Lash Kerala. The recent summer showers have brought a slight dip in temperatures across Kerala, providing much-needed relief from the intense heat. However, the heavy rains accompanied by strong winds have also caused significant damage in several areas, including Idukki. The Meteorological Department has issued a forecast stating that strong summer rains are expected to continue through May 2nd.





