Newsroom
കടുത്ത ചൂടിൽ പാലുൽപാദനം നേർപകുതിയായി, ലിറ്ററിന് 65 രൂപയോളം ചെലവ് വരുമ്പോൾ ലഭിക്കുന്നത് 50 രൂപ മാത്രം
Metbeat News

കടുത്ത ചൂടിൽ പാലുൽപാദനം നേർപകുതിയായി, ലിറ്ററിന് 65 രൂപയോളം ചെലവ് വരുമ്പോൾ ലഭിക്കുന്നത് 50 രൂപ മാത്രം

Kerala Dairy Farmers Struggle as Extreme Heat Halts Milk Production and Increases Costs

കടുത്ത ചൂടിൽ പാലുൽപാദനം നേർപകുതിയായി, ലിറ്ററിന് 65 രൂപയോളം ചെലവ് വരുമ്പോൾ ലഭിക്കുന്നത് 50 രൂപ മാത്രം

 കടുത്ത വേനലിൽ തളർന്ന് ക്ഷീരമേഖലയും. ഉയർന്ന താപനില കാരണം പാലുൽപാദനം കുറഞ്ഞതോടെ ക്ഷീര കർഷകരുടെ നടുവൊടിയുകയാണ്. സാധാരണ ഒരു പശുവിൽ നിന്നു ദിവസവും ശരാശരി 20 ലിറ്ററിലേറെ പാൽ ലഭിക്കും. വേനലാകുമ്പോൾ അതു പകുതിയാകും. കൂടാതെ വേനൽക്കാലത്ത് ഗുണമേന്മ കുറയും. 

സൊസൈറ്റികളിൽ പ്രതിദിനം 500 ലിറ്ററിൽ കൂടുതൽ പാൽ അളന്നിരുന്നെങ്കിൽ ഇപ്പോൾ അത് 300 ആയി കുറഞ്ഞ സ്ഥിതിയാണ്. പാൽ ഉൽപാദനം കുറഞ്ഞതോടെ കർഷകരുടെ വരുമാനം ഇടിഞ്ഞു. ചെലവിന് മാറ്റമില്ല താനും. 

ചൂട് കാരണം പശുക്കളുടെ ആരോഗ്യം മോശമാകുന്നതും തീറ്റയും വെള്ളവും ലഭിക്കാത്തതും കർഷകർക്ക് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുന്നത്.  മറ്റു വരുമാനമില്ലാതെ രണ്ടോ മൂന്നോ പശുക്കളുമായി ഉപജീവനം നടത്തുന്ന കർഷകരാണ് സാമ്പത്തിക പ്രതിസന്ധിയിൽ ആയത്.  ചൂടിനെ പ്രതിരോധിക്കാനായി പശുക്കൾ തീറ്റ കുറയ്ക്കുകയും വെള്ളം നന്നായി കുടിക്കുകയും ചെയ്യും.

പശുക്കൾക്ക് കുടിക്കാനും കുളിക്കാനുമായി ദിവസവും 100 ലിറ്റർ വെള്ളം വേണ്ടി വരും. എന്നാൽ കുടിവെള്ളത്തിന് പോലും കടുത്ത ക്ഷാമം നേരിടുന്ന അവസ്ഥയിൽ വെള്ളം കർഷകർക്ക് കഴിയാത്ത സ്ഥിതിയാണ്.  

ദിവസവും വേണ്ട വെള്ളം പശുവിൻ്റെ വലുപ്പത്തെ ആശ്രയിച്ചിരിക്കും. ഹൈബ്രിഡ് പശുവിന് കൂടുതൽ വെള്ളം വേണം. ധാരാളം പുല്ലു തിന്നുന്ന പശുവിനു ദിവസം 40 മുതൽ 60 ലിറ്റർ വരെ വെള്ളം മതിയാകും. തീറ്റപ്പുല്ലിൽ 80 ശതമാനം വരെ വെള്ളമുണ്ട്.

വേനൽക്കാലത്തു വൈക്കോലോ ഉണക്കപ്പുല്ലോ ഉണങ്ങിയ ഇലകളോ കൊടുക്കുമ്പോൾ പശുവിനു ലഭിക്കുന്ന വെള്ളത്തിന്റെ അളവു കുറയും. ഈ സാഹചര്യത്തിൽ കൂടുതൽ വെള്ളം നൽകണം. നിലവിൽ പച്ചപ്പുല്ലിന് കടുത്ത ക്ഷാമം നേരിടുന്നതിനാൽ കർഷകർക്ക് ആശ്രയം കാലിത്തീറ്റയാണ്. അതിനാൽ തന്നെ കൂടുതൽ വെള്ളം ആവശ്യമായി വരുന്നതും കർഷകരെ വലയ്ക്കുകയാണ്.

ചൂട് കൂടിയതോടെ തീറ്റ തിന്നാനും പശുക്കൾ മടിക്കുന്നതായി കർഷകർ പറയുന്നു. ചൂട് കൂടുന്നതിനാൽ തന്നെ പറമ്പു കളിലും മറ്റും കാലികളെ മേയാൻ വിടാൻ പോലും പറ്റുന്നില്ല. മലയോര മേഖലയിലടക്കം വേ നലിൽ പുല്ല് കരിഞ്ഞുണങ്ങി. ഇതോടെ തൊഴുത്തിൽ തന്നെയാണ് സദാസമയവും പശുക്കൾ. വെയിലിൻ്റെ ചൂട് കുറയുന്ന വൈകിട്ട് മാത്രമാണ് പശുക്കളെ തൊഴുത്തിൽ നിന്നും മാറ്റിക്കെട്ടാറുള്ളതെന്ന് ക്ഷീര കർഷകർ പറയുന്നു.  പശുക്കൾക്കായി തൊഴുത്തിൽ ഫാൻ, പച്ച തെങ്ങലോകളും നനഞ്ഞ ചണചാക്കുകളും ഇട്ടാണ്  തൊഴുത്തിൽ ചൂട് കുറയാനായി അനുകൂല സാഹചര്യം ഒരുക്കുന്നത്.

വരുമാനത്തിനപ്പുറം കാലികളുടെ പരിപാലനച്ചെലവ് കുത്തനെ കൂടിയതോടെ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ക്ഷീര കർഷക ർക്ക് ദുരിതമാണ് ബാക്കി. കാലിത്തീറ്റ, മരുന്ന്, പച്ചപ്പു ല്ല് എന്നിവയുടെ വില വൻതോ തിലാണ് വർധിച്ചത്. ഒരു ലിറ്റർ പാൽ ഉത്പാദിപ്പിക്കാൻ 60-65 രൂ പയോളമാണ് ചെലവ് കർഷക ർക്ക് ലഭിക്കുന്നതാകട്ടെ 50 രൂപ മാത്രം. 

70 രൂപയെങ്കിലും ലഭിച്ചാലേ പിടിച്ചുനിൽക്കാനാകൂവെന്ന് കർഷകർ പറയുന്നു. പശുക്ക ൾക്കു രോഗം ബാധിക്കുന്നതും. കർഷകരെ വലയ്ക്കുന്നുണ്ട്. ഇത്തരത്തിൽ എത്രനാൾ ഇങ്ങനെ മുന്നോട്ട് പോകുമെന്നാണ് കർഷകർ ചോദിക്കുന്നത്.

ക്ഷീരമേഖല നഷ്ടത്തിലേക്കു മാറിയതോടെ പുതുതലമുറ മേഖലയിലേക്ക് എത്തുന്നില്ല. പരമ്പരാഗത ക്ഷീരകർഷകർ മാത്രമാണ് ഇപ്പോൾ മേഖലയിലുള്ളത്. 

Ago Met , കർഷകർ അപ്ഡേറ്റുകൾക്ക് ഞങ്ങളുടെ കൃഷി കാലാവസ്ഥാ ഗ്രൂപ്പിൽ ചേരുമല്ലോ ? ഇവിടെ ക്ലിക്ക് ചെയ്യുക

English Summary: Kerala Dairy Farmers Struggle as Extreme Heat Halts Milk Production and Increases Costs. The dairy sector in Kerala is facing a severe crisis as extreme summer temperatures cause milk production to plummet by nearly 50%. While farmers are spending approximately ₹65 per liter on production costs due to rising fodder and water expenses

Kerala Weather 30/04/26 : കേരളത്തിൽ ഇന്നും മഴ സാധ്യത ; മഞ്ഞ അലർട്ടുകൾ  പ്രഖ്യാപിച്ചു

കടുത്ത ചൂടിന് ആശ്വാസമായി കേരളത്തിൽ ഇന്നും (വ്യാഴം ) വേനൽ മഴയ്ക്ക് സാധ്യത. ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പ് (Yellow alert) കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയിട്ടുണ്ട്.

 മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. അതേസമയം, പുറത്തുനിന്ന് വൈദ്യുതി ലഭിക്കുന്നതോടൊപ്പം വേനൽ മഴയും ലഭിക്കുന്നതോടെ ലോഡ്ഷെഡ്ഡിങ്ങ് വേണ്ടിവരുന്നില്ലെന്നാണ് KSEB വിലയിരുത്തൽ. എങ്കിലും പലയിടത്തും വൈദ്യുതി തടസം ഉണ്ട്. 
 
വേനൽ മഴ ലഭിച്ചതോടെ സംസ്ഥാനത്ത് താപനിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ശക്തമായ മഴയിലും കാറ്റിലും ഇടുക്കിയിലും മറ്റ് സ്ഥലങ്ങളിലും നാശനഷ്ടങ്ങൾ ഉണ്ടായി. മെയ് രണ്ട് വരെ ശക്തമായ വേനൽ മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

 അതേസമയം, വടക്കൻ ജില്ലകളിൽ കടുത്ത ചൂടാണ് അനുഭവപ്പെടുന്നുണ്ട്. പാലക്കാട് ജില്ലയിൽ രേഖപ്പെടുത്തിയ താപനില 39.3 ഡിഗ്രി സെൽഷ്യസ് ആണ്. കോഴിക്കോട് ജില്ലയിലും ഉയർന്ന താപനിലയായ 37. 9 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. 12 ജില്ലകൾക്ക് നൽകിയിരുന്ന യെല്ലോ മുന്നറിയിപ്പ് പിൻവലിച്ചിട്ടുണ്ട്.

വടക്കൻ കേരളത്തിൽ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും വ്യാപകമായ വേനൽ മഴ ലഭിക്കാനുള്ള സാധ്യത കുറവാണ്. കഴിഞ്ഞദിവസം തെക്കൻ ജില്ലകളിൽ ലഭിച്ചത് പോലുള്ള വടക്കൻ കേരളത്തിൽ പ്രതീക്ഷിക്കേണ്ട. എങ്കിലും ഒറ്റപ്പെട്ട മഴ ലഭിക്കും. 

കോട്ടയം ജില്ലയിൽ ഇന്നലെ ശക്തമായ മഴ പെയ്തു. കാറ്റിലും മഴയിലും നാശനഷ്ടം ഉണ്ടായി. കോട്ടയം ജില്ലയിൽ വീട് ഭാഗങ്ങളിൽ ഇന്ന് രാവിലെ 8 30 വരെ മഴയുടെ കണക്ക്. മീനച്ചിൽ റെയിൻ റിവർ മേണിറ്റിറിംഗ്  നെറ്റ് വർക്കിൻ്റെ മാപിനികളിൽ രേഖപ്പെടുത്തിയത്.

Meenachil River and Rain Monitoring Network 
MRRM 
Rainfall (mm)
2026 April 30 at 8.30 am (Last 24 hours)

✔️Poonjar Thekkekara panchayat 
✅Kunnonny Pottankudy 13.6
✅Peringulam Chattampi    62.60
✅Kadaladimattam Oliyani    19.60
✅Pathampuzha    9.00
✅Poonjar Thekkekara Town    25.20

✔️Meenachil panchayat 
✅Parappally    17.08
✅Pankapattu 45.4

✔️Pala municipality 
✅Pala    19.63
✅Kannadiyurumbu 25.6
✅Arunapuram 8.6
✅12th mile 14.4

✔️Melukavu panchayat 
✅Melukavu    15.67

✔️Thidanad panchayat 
✅Chemmalamattam    10.40
✅Pathazha 52.3
✅Uttupara 14.2

✔️Bharananganam panchayat 
✅Bharananganam    63.20
✅Ullanad 17.8

✔️Moonnilavu panchayat 
✅Mankombu Temple Anganvadi    26.42

✔️Kidangoor panchayat 
✅Kattachira 
4.4

✔️Poonjar panchayat 
✅Valathook 9
✅Maniamkunnu 15.6
✅Chennad 5.8

✔️Thalappalam panchayat 
✅Narianganam 38.4

✔️Teekoy panchayat 
✅Eriyattupara 59.6
✅Kattupara 21.6

✔️Erattupetta 
✅kondoor 68.2

 English Summary : Relief from Heat as Summer Rains Lash Kerala. The recent summer showers have brought a slight dip in temperatures across Kerala, providing much-needed relief from the intense heat. However, the heavy rains accompanied by strong winds have also caused significant damage in several areas, including Idukki. The Meteorological Department has issued a forecast stating that strong summer rains are expected to continue through May 2nd.

More from Metbeat