
Kerala Assembly Election 2026 : കടുത്ത ചൂടിലും ശക്തമായ പോളിംഗ് തുടരുന്നു, 50% കടന്നു , ആരോഗ്യ ജാഗ്രത വേണം
High Voter Turnout in Kerala Amidst Intense Heat; Safety Precautions Advised .
കടുത്ത ചൂടിലും ശക്തമായ പോളിംഗ് തുടരുന്നു, 62.71% കടന്നു , ആരോഗ്യ ജാഗ്രത വേണം
കേരളത്തില്‍ വൈകിട്ട് 3.40 വരെയുള്ള കണക്കനുസരിച്ച് പോളിങ് 62.71 ശതമാനമായി. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെ പോളിങ് 75 % ആയിരുന്നു. തിരുവനന്തപുരത്ത് 61.38%, കൊല്ലം 61.44%, പത്തനംതിട്ട - 59. 25 %, ആലപ്പുഴ 62.16 %, കോട്ടയം 61.46 %, ഇടുക്കി 62. 35 %, എറണാകുളം 66 %, തൃശൂര്‍ 63.17 %, പാലക്കാട് 64.69 %, മലപ്പുറം 62.27 %, കോഴിക്കോട് 64.17 %, വയനാട് 56.31 %, കണ്ണൂര്‍ 62.11 %, കാസര്‍കോട് 61.32 % എന്നിങ്ങനെയാണ് 3.40 നുള്ള വോട്ടിങ് കണക്ക്.
കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ കടുത്ത ചൂടിലും ശക്തമായ പോളിംഗ് തുടരുന്നു
ഉച്ചയ്ക്ക് ഒരു മണിക്കുള്ള ഔദ്യോഗിക കണക്കനുസരിച്ച് 49.7% ആയിരുന്നു സംസ്ഥാനത്തെ പോളിംഗ്. 52.94% ശതമാനം വോട്ട് രേഖപ്പെടുത്തിയ എറണാകുളത്തായിരുന്നു ഏറ്റവും കൂടുതൽ പോളിംഗ്. 47.61% വോട്ട് രേഖപ്പെടുത്തിയ കാസർകോട് ആണ് ഏറ്റവും കുറഞ്ഞ പോളിംഗ്. വൈകീട്ട് 3.40 നുള്ള വോട്ടിങ് കണക്കനുസരിച്ച് വയനാട് ആണ് ഏറ്റവും കുറഞ്ഞ പോളിങ്.
കന്നി വോട്ടർമാർക്ക് അലുവ വിതരണം ചെയ്തു
കോഴിക്കോട് നൈനാം വളപ്പ് ഗവ. എൽ.പി സ്‌കൂളിലാണ് കന്നി വോട്ടർമാർക്ക് അലുവ വിതരണം ചെയ്തത്.
കന്നി വോട്ടർമാർക്കുള്ള ഹലുവ വിതരണം. നൈനാംവളപ്പ് ഗവ. എൽ. പി. സ്കൂൾ
ഇത്തവണ കേരളത്തിൽ ഏകദേശം 5 ലക്ഷം മുതൽ 6 ലക്ഷം വരെ കന്നി വോട്ടർമാർ ഉണ്ടെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്
യുവജനങ്ങളുടെ സ്വാധീനം
- സോഷ്യൽ മീഡിയയും ഡിജിറ്റൽ കാമ്പെയ്‌നുകളും കന്നി വോട്ടർമാരെ കൂടുതലായി സ്വാധീനിക്കുന്നു
- തൊഴിൽ, വിദ്യാഭ്യാസം, കാലാവസ്ഥ മാറ്റം, ടെക്‌നോളജി എന്നിവയാണ് പ്രധാന ആശങ്കകൾ
- രാഷ്ട്രീയ പാർട്ടികൾ യുവജന വോട്ടുകൾ ലക്ഷ്യമിട്ട് പ്രത്യേക ക്യാമ്പെയ്‌നുകൾ നടത്തുന്നു
പോളിംഗ് കേന്ദ്രങ്ങളിൽ ആവേശം
- രാവിലെ തന്നെ നിരവധി കന്നി വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക് എത്തുന്ന കാഴ്ച സാധാരണയായി കാണപ്പെടുന്നു
- “ആദ്യ വോട്ട്” എന്ന അഭിമാനം പലരും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നു
40 ഡിഗ്രിക്കു മുകളിലാണ് മിക്ക മണ്ഡലങ്ങളിലും അനുഭവപ്പെടുന്ന ചൂട് (feels like temperature) അഥവാ heat index. അതിനാൽ വോട്ട് ചെയ്യാൻ എത്തുന്നവർ നിർബന്ധമായും ചൂടിനെ പ്രതിരോധിക്കാനുള്ള നിർദ്ദേശങ്ങൾ പാലിക്കണം.
ഇന്നലെ നൽകിയ പോസ്റ്റിലും ഇന്ന് മഴ മുന്നറിയിപ്പ് കാലാവസ്ഥ വകുപ്പ് നൽകുന്നുണ്ടെങ്കിലും പോളിംഗ് നടക്കുന്ന സമയം മക്കയിടങ്ങളിലും അടുത്ത ചൂടും വരണ്ട കാലാവസ്ഥയും ആയിരിക്കുമെന്ന് Metbeat News റിപ്പോർട്ട് ചെയ്തിരുന്നു. വോട്ട് ചെയ്യാൻ പോകുന്നവർ താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം.
1. നിര്‍ജലീകരണം ഒഴിവാക്കാന്‍ ഇടയ്ക്കിടെ വെള്ളം കുടിയ്ക്കുന്നത് ശീലിക്കുക
2. ക്യൂവില്‍ നില്‍ക്കുമ്പോഴും മറ്റും പരമാവധി തണല്‍ ലഭ്യമായ ഇടങ്ങള്‍ തെരഞ്ഞെടുക്കുക
3. വെയിലില്‍ നിന്ന് സംരക്ഷണം തേടാന്‍, കുടയോ തൊപ്പിയോ ഉപയോഗിക്കുക.
4. സ്ഥിരമായി മരുന്നു കഴിക്കുന്നവര്‍ അത് മുടക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക
5. കുട്ടികളെയും വളര്‍ത്തു മൃഗങ്ങളെയും വെയിലത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളില്‍ ഇരുത്തരുത്.
6. ദേഹാസ്വാസ്ഥ്യം തോന്നിയാല്‍ ഉടന്‍ വൈദ്യസഹായം തേടുക.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം അനുസരിച്ച് ഇന്ന് എല്ലാ ജില്ലകളിലും മഴ സാധ്യത പ്രവചിക്കുന്നുണ്ട്.
മെറ്റ്ബീറ്റ് വെതറിന്റെ നിഗമന പ്രകാരം ഇന്ന് വൈകിട്ട് മുതൽ കിഴക്കൻ മലയോര മേഖലകളിൽ ഒറ്റപ്പെട്ട മഴ സാധ്യത.
കേരളത്തിൽ 90% പോളിംഗ് പ്രതീക്ഷിക്കുന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ പറഞ്ഞു. പോളിംഗ് സമാധാന പരമാണ് അദ്ദേഹം പറഞ്ഞു.
Photo Courtesy: Fb Page CEO Kerala
English Summary: High Voter Turnout in Kerala Amidst Intense Heat; Safety Precautions Advised. Despite scorching temperatures, Kerala is witnessing a strong voter turnout for the Assembly elections. By 1:00 PM, the state average surpassed 49.7%, with several constituencies crossing the 52% mark. Ernakulam district recorded the highest polling at 52.94%, while Kasaragod saw the lowest at 47.61%.
Kerala Weather 30/04/26 : കേരളത്തിൽ ഇന്നും മഴ സാധ്യത ; മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു
കടുത്ത ചൂടിന് ആശ്വാസമായി കേരളത്തിൽ ഇന്നും (വ്യാഴം ) വേനൽ മഴയ്ക്ക് സാധ്യത. ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പ് (Yellow alert) കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയിട്ടുണ്ട്.
മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. അതേസമയം, പുറത്തുനിന്ന് വൈദ്യുതി ലഭിക്കുന്നതോടൊപ്പം വേനൽ മഴയും ലഭിക്കുന്നതോടെ ലോഡ്ഷെഡ്ഡിങ്ങ് വേണ്ടിവരുന്നില്ലെന്നാണ് KSEB വിലയിരുത്തൽ. എങ്കിലും പലയിടത്തും വൈദ്യുതി തടസം ഉണ്ട്.
വേനൽ മഴ ലഭിച്ചതോടെ സംസ്ഥാനത്ത് താപനിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ശക്തമായ മഴയിലും കാറ്റിലും ഇടുക്കിയിലും മറ്റ് സ്ഥലങ്ങളിലും നാശനഷ്ടങ്ങൾ ഉണ്ടായി. മെയ് രണ്ട് വരെ ശക്തമായ വേനൽ മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
അതേസമയം, വടക്കൻ ജില്ലകളിൽ കടുത്ത ചൂടാണ് അനുഭവപ്പെടുന്നുണ്ട്. പാലക്കാട് ജില്ലയിൽ രേഖപ്പെടുത്തിയ താപനില 39.3 ഡിഗ്രി സെൽഷ്യസ് ആണ്. കോഴിക്കോട് ജില്ലയിലും ഉയർന്ന താപനിലയായ 37. 9 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. 12 ജില്ലകൾക്ക് നൽകിയിരുന്ന യെല്ലോ മുന്നറിയിപ്പ് പിൻവലിച്ചിട്ടുണ്ട്.
വടക്കൻ കേരളത്തിൽ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും വ്യാപകമായ വേനൽ മഴ ലഭിക്കാനുള്ള സാധ്യത കുറവാണ്. കഴിഞ്ഞദിവസം തെക്കൻ ജില്ലകളിൽ ലഭിച്ചത് പോലുള്ള വടക്കൻ കേരളത്തിൽ പ്രതീക്ഷിക്കേണ്ട. എങ്കിലും ഒറ്റപ്പെട്ട മഴ ലഭിക്കും.
കോട്ടയം ജില്ലയിൽ ഇന്നലെ ശക്തമായ മഴ പെയ്തു. കാറ്റിലും മഴയിലും നാശനഷ്ടം ഉണ്ടായി. കോട്ടയം ജില്ലയിൽ വീട് ഭാഗങ്ങളിൽ ഇന്ന് രാവിലെ 8 30 വരെ മഴയുടെ കണക്ക്. മീനച്ചിൽ റെയിൻ റിവർ മേണിറ്റിറിംഗ് നെറ്റ് വർക്കിൻ്റെ മാപിനികളിൽ രേഖപ്പെടുത്തിയത്.
Meenachil River and Rain Monitoring Network
MRRM
Rainfall (mm)
2026 April 30 at 8.30 am (Last 24 hours)
✔️Poonjar Thekkekara panchayat
✅Kunnonny Pottankudy 13.6
✅Peringulam Chattampi 62.60
✅Kadaladimattam Oliyani 19.60
✅Pathampuzha 9.00
✅Poonjar Thekkekara Town 25.20
✔️Meenachil panchayat
✅Parappally 17.08
✅Pankapattu 45.4
✔️Pala municipality
✅Pala 19.63
✅Kannadiyurumbu 25.6
✅Arunapuram 8.6
✅12th mile 14.4
✔️Melukavu panchayat
✅Melukavu 15.67
✔️Thidanad panchayat
✅Chemmalamattam 10.40
✅Pathazha 52.3
✅Uttupara 14.2
✔️Bharananganam panchayat
✅Bharananganam 63.20
✅Ullanad 17.8
✔️Moonnilavu panchayat
✅Mankombu Temple Anganvadi 26.42
✔️Kidangoor panchayat
✅Kattachira
4.4
✔️Poonjar panchayat
✅Valathook 9
✅Maniamkunnu 15.6
✅Chennad 5.8
✔️Thalappalam panchayat
✅Narianganam 38.4
✔️Teekoy panchayat
✅Eriyattupara 59.6
✅Kattupara 21.6
✔️Erattupetta
✅kondoor 68.2
English Summary : Relief from Heat as Summer Rains Lash Kerala. The recent summer showers have brought a slight dip in temperatures across Kerala, providing much-needed relief from the intense heat. However, the heavy rains accompanied by strong winds have also caused significant damage in several areas, including Idukki. The Meteorological Department has issued a forecast stating that strong summer rains are expected to continue through May 2nd.





