Newsroom
മഴ ലഭിച്ചതോടെ ഇനി മഞ്ഞൾ നടാം, കേരളത്തിന് അനുയോജ്യം 'ശോഭ' , പ്രത്യേകതകൾ അറിയാം
Metbeat News

മഴ ലഭിച്ചതോടെ ഇനി മഞ്ഞൾ നടാം, കേരളത്തിന് അനുയോജ്യം 'ശോഭ' , പ്രത്യേകതകൾ അറിയാം

Kerala is entering the peak season for turmeric cultivation. Among the various varieties available, 'Sobha' stands out as the most suitable

മഴ ലഭിച്ചതോടെ ഇനി മഞ്ഞൾ നടാം, കേരളത്തിന് അനുയോജ്യം 'ശോഭ' , പ്രത്യേകതകൾ അറിയാം


വേനൽ മഴ ലഭിച്ചതോടെ കേരളത്തിൽ ഇപ്പോൾ കൃഷി ചെയ്യാൻ കഴിയുന്ന നമ്മുടെ കാലാവസ്ഥക്ക് ഏറ്റവും അനുയോജ്യമായ കാർഷിക ഇനമാണ് മഞ്ഞൾ.  കറികൾക്ക് നിറവും രുചിയും നൽകുന്നതിലുപരി ഒട്ടേറെ ഔഷധഗുണമുണ്ട്. മഞ്ഞളിലെ കുർക്കുമിൻ എന്ന രാസവസ്തുവാണ് ഇതിൻ്റെ ഔഷധഗുണത്തിനും നിറത്തിനും കാരണമാകുന്നത്. വിപണിയിൽ നല്ല ഡിമാൻഡ് ആണ് ഇപ്പോൾ മഞ്ഞൾ കൃഷിക്ക് ഉള്ളത്. കേരളത്തിൽ ഇടവിളയായി കൃഷി ചെയ്യുന്ന രീതിയാണ് പ്രധാനമായുള്ളത്. കേരളത്തിൻ്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ മഞ്ഞൾ ഇനങ്ങളിൽ ഒന്നാണ് 'ശോഭ'.

മഞ്ഞൾ നടാൻ നല്ല സമയം

കേരളത്തിൽ മഞ്ഞൾ നടാൻ ഏറ്റവും നല്ല സമയം ഏപ്രിൽ - മെയ് മാസങ്ങളാണ്. നമുക്ക് ഇത്തവണ ആദ്യത്തെ വേനൽമഴ ലഭിച്ചതോടെ മഞ്ഞൾ നടാനുള്ള മണ്ണ് ഒരുക്കാൻ സമയമായി.  7 മുതൽ 9 മാസം വരെയാണ് മഞ്ഞൾ കൃഷിയുടെ കാലാവധി.

ജനുവരി - ഫെബ്രുവരി മാസങ്ങളിൽ ഇലകൾ ഉണങ്ങി തുടങ്ങുമ്പോൾ വിളവെടുക്കാനാകും. തുടർന്ന് ഉണക്കിപ്പൊടിച്ച് ഉപയോഗിക്കാം.  

നീളത്തിലുള്ള വാരങ്ങൾ എടുത്തോ ഗ്രോ ബാഗുകളിലോ വിത്ത് നടാം. വിത്ത് മഞ്ഞൾ (റൈസോമുകൾ) ആണ് നടാൻ ഉപയോഗിക്കുന്നത്. നടുന്നതിന് മുൻപ് വിത്തുകൾ സുഡോമോണാസ് ലായിനിയിൽ മുക്കി വെക്കുന്നത് രോഗങ്ങൾ തടയാൻ സഹായിക്കും. ഇല്ലെങ്കിൽ അണുബാധയ്ക്കും വിത്ത് ചീഞ്ഞു പോകാനും സാധ്യതയുണ്ട്. 

അടിവളമായി ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ ചേർക്കണം.  വേപ്പിൻപിണ്ണാക്കും എല്ലുപൊടിയും ചേർക്കുന്നത് മികച്ച വിളവ് നൽകും. വേപ്പിൻ പിണ്ണാക്ക് കീടബാധയെ ചെറു ക്കും. എല്ലുപൊടി നല്ലൊരു നൈട്രജൻ വളമാണ്. 

നട്ട ശേഷം പുതയിടുന്നത് നല്ലതാണ്

മഞ്ഞൾ നട്ട ശേഷം പച്ചിലകൾ ഉപയോഗിച്ച് പുതയിടുന്നത് മണ്ണിലെ ഈർപ്പം നിലനിർത്താനും കളകൾ കുറയ്ക്കാനും സഹായിക്കും. മാത്രമല്ല ഇത് ചീഞ്ഞു വളമാകുകയും ചെയ്യും. കേരളത്തിൽ സാധാരണയായി ശീമക്കൊന്ന, മറ്റു പച്ചിലകൾ, എന്നിവ ഉപയോഗിക്കാറുണ്ട്. കരിയിലകളും നെല്ല് ചോളം ഗോതമ്പ് തുടങ്ങിയവയുടെ വൈക്കോലുകളും ഉപയോഗിക്കാം.

നല്ല വെയിൽ വേണമെന്നില്ല

മഞ്ഞളിന് നല്ല വെയിൽ ആവശ്യമില്ലാത്തതിനാൽ തണൽ ഉള്ളിടങ്ങളിലും വളരും. എന്നാൽ പൂർണ്ണമായി തണൽ പാടില്ല. ഇടവിള കൃഷിയായി ഉപയോഗിക്കാൻ കാരണം ഇതാണ്. കേരളത്തിലെ മഞ്ഞളിന് അന്താരാഷ്ട്ര വിപണിയിൽ ഡിമാൻഡ് ഉണ്ട്. കേരളത്തിലെ മഞ്ഞളിൽ കുർക്കുമിൻ (curcumin ) അളവ് കൂടുതലാണ് എന്നുള്ളത് കൊണ്ടാണിത്.  കീടബാധ കുറവായതിനാൽ ജൈവരീതിയിൽ എളുപ്പത്തിൽ കൃഷി ചെയ്യാൻ കഴിയുന്നതാണ് കേരളത്തിലെ മഞ്ഞൾ ഇനങ്ങൾ.

പ്രധാന ഇനങ്ങൾ, കേരളത്തിലെ അനുയോജ്യം ശോഭ

തെങ്ങിൻ തോപ്പുകളിലും മറ്റ് കൃഷിയും ഇടയിൽ ഇടവിളയായി കൃഷി ചെയ്യാൻ യോജിച്ച സുഗന്ധവ്യഞ്ജനമാണ് മഞ്ഞൾ. പ്രഭ, പ്രതിഭ, ഐ.എസ്.ആര്‍- കേദാരം, ഐ.എസ്.ആര്‍-ആലപ്പി സുപ്രിം, ഐ.എസ്.ആര്‍ - പ്രഗതി, കാന്തി, ശോഭ, വര്‍ണ തുടങ്ങിയവയാണ് മഞ്ഞളിലെ പ്രധാന ഇനങ്ങൾ.

 കേരളത്തിലെ കൃഷിക്ക്, പ്രത്യേകിച്ച് ഇടവിളയായി കൃഷി ചെയ്യാൻ ഏറ്റവും അനുയോജ്യമായ മഞ്ഞൾ ഇനങ്ങളിൽ ഒന്നാണ് 'ശോഭ'. 'ശോഭ'യുടെ ഏറ്റവും വലിയ പ്രത്യേകത ഇത് തണലുള്ള സ്ഥലങ്ങളിലും നന്നായി വളരും എന്നതാണ്. അതിനാൽ തെങ്ങിൻതോപ്പുകളിലും റബ്ബർ തോട്ടങ്ങളിലും ഇടവിളയായി കൃഷി ചെയ്യാൻ കഴിയും. 

ഉൽപ്പാദനക്ഷമതയിലും ഗുണമേന്മയിലും മുൻപന്തിയിലാണ്. 

 കോഴിക്കോട്ടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് (IISR) വികസിപ്പിച്ചെടുത്ത മികച്ചയിനം മഞ്ഞളാണിത്.

വിളവെടുപ്പ് കാലം:  നട്ട് ഏകദേശം 7 മുതൽ 8 മാസം (210-230 ദിവസങ്ങൾ) കൊണ്ട് വിളവെടുപ്പിന് പാകമാകും എന്നതിനാൽ ഒരു ഇടത്തരം വിളയായി ഉപയോഗിക്കാം. 

 ഉയർന്ന ഉൽപ്പാദനം:  മറ്റ് നാടൻ മഞ്ഞൾ ഇനങ്ങളെ അപേക്ഷിച്ച് ശോഭയ്ക്ക് ഉൽപ്പാദനക്ഷമത കൂടുതലാണ്. ഒരു ഹെക്ടറിൽ നിന്ന് ഏകദേശം 25 മുതൽ 30 ടൺ വരെ പച്ചമഞ്ഞൾ ലഭിക്കാറുണ്ട്..

കുർക്കുമിൻ അളവ് കൂടുതൽ

 മഞ്ഞളിന്റെ ഔഷധഗുണം നിശ്ചയിക്കുന്നത് അതിലടങ്ങിയിരിക്കുന്ന കുർക്കുമിൻ (Curcumin) ആണ്. ശോഭയിൽ ഏകദേശം 7.4% കുർക്കുമിൻ അടങ്ങിയിട്ടുണ്ട്. ഇത് വളരെ ഉയർന്ന അളവാണ്.

 പച്ച മഞ്ഞൾ പുഴുങ്ങി ഉണക്കുമ്പോൾ ഏകദേശം 23.5% വിളവ് (Dry recovery) ലഭിക്കുന്നു.

 നല്ല കടും മഞ്ഞനിറവും മികച്ച സുഗന്ധവും ഈ ഇനത്തിന്റെ പ്രത്യേകതയാണ്.

 കൃഷിരീതിയും കാലാവസ്ഥയും

 കേരളത്തിലെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥ ശോഭയ്ക്ക് വളരെ അനുയോജ്യമാണ്. ഇപ്പോൾ അത്തരം കാലാവസ്ഥയാണ് നമുക്ക് അനുഭവപ്പെടുന്നത്. 

 രോഗപ്രതിരോധശേഷി

 ഇലപ്പുള്ളി രോഗം, ഇല കരിച്ചിൽ എന്നിവയെ ഒരു പരിധിവരെ പ്രതിരോധിക്കാൻ ഈ ഇനത്തിന് ശേഷിയുണ്ട്.

 മണ്ണ് എങ്ങനെയുള്ളതാകണം

നല്ല നീർവാർച്ചയുള്ള മണൽ കലർന്ന മണ്ണാണ് കൃഷിക്ക് ഏറ്റവും നല്ലത്.

പ്രത്യേകം ശ്രദ്ധിക്കാൻ

മഞ്ഞൾ കൃഷി തുടങ്ങുമ്പോൾ വിത്തുപുരയിടം ഒരുക്കുമ്പോൾ തന്നെ സെന്റിന് 100 കിലോ എന്ന കണക്കിൽ ജൈവവളം ചേർക്കുന്നത് ശോഭയുടെ ഉൽപ്പാദനം വർധിപ്പിക്കാൻ സഹായിക്കും.

കേരളത്തിലെ വീട്ടുവളപ്പുകളിലും വലിയ തോട്ടങ്ങളിലും ഒരേപോലെ ലാഭകരമായി കൃഷി ചെയ്യാവുന്ന ഇനമാണ് ശോഭ.

NB : കൃഷി കാലാവസ്ഥ എന്നിവയെ കുറിച്ച് അറിയാൻ ഞങ്ങളുടെ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക 

English Summary : With the arrival of summer rains, Kerala is entering the peak season for turmeric cultivation. Among the various varieties available, 'Sobha' stands out as the most suitable for the region’s unique climate and farming practices. Developed by the Indian Institute of Spices Research (IISR) in Kozhikode, this variety is highly prized for its high yield and medicinal value.

Kerala Weather 30/04/26 : കേരളത്തിൽ ഇന്നും മഴ സാധ്യത ; മഞ്ഞ അലർട്ടുകൾ  പ്രഖ്യാപിച്ചു

കടുത്ത ചൂടിന് ആശ്വാസമായി കേരളത്തിൽ ഇന്നും (വ്യാഴം ) വേനൽ മഴയ്ക്ക് സാധ്യത. ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പ് (Yellow alert) കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയിട്ടുണ്ട്.

 മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. അതേസമയം, പുറത്തുനിന്ന് വൈദ്യുതി ലഭിക്കുന്നതോടൊപ്പം വേനൽ മഴയും ലഭിക്കുന്നതോടെ ലോഡ്ഷെഡ്ഡിങ്ങ് വേണ്ടിവരുന്നില്ലെന്നാണ് KSEB വിലയിരുത്തൽ. എങ്കിലും പലയിടത്തും വൈദ്യുതി തടസം ഉണ്ട്. 
 
വേനൽ മഴ ലഭിച്ചതോടെ സംസ്ഥാനത്ത് താപനിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ശക്തമായ മഴയിലും കാറ്റിലും ഇടുക്കിയിലും മറ്റ് സ്ഥലങ്ങളിലും നാശനഷ്ടങ്ങൾ ഉണ്ടായി. മെയ് രണ്ട് വരെ ശക്തമായ വേനൽ മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

 അതേസമയം, വടക്കൻ ജില്ലകളിൽ കടുത്ത ചൂടാണ് അനുഭവപ്പെടുന്നുണ്ട്. പാലക്കാട് ജില്ലയിൽ രേഖപ്പെടുത്തിയ താപനില 39.3 ഡിഗ്രി സെൽഷ്യസ് ആണ്. കോഴിക്കോട് ജില്ലയിലും ഉയർന്ന താപനിലയായ 37. 9 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. 12 ജില്ലകൾക്ക് നൽകിയിരുന്ന യെല്ലോ മുന്നറിയിപ്പ് പിൻവലിച്ചിട്ടുണ്ട്.

വടക്കൻ കേരളത്തിൽ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും വ്യാപകമായ വേനൽ മഴ ലഭിക്കാനുള്ള സാധ്യത കുറവാണ്. കഴിഞ്ഞദിവസം തെക്കൻ ജില്ലകളിൽ ലഭിച്ചത് പോലുള്ള വടക്കൻ കേരളത്തിൽ പ്രതീക്ഷിക്കേണ്ട. എങ്കിലും ഒറ്റപ്പെട്ട മഴ ലഭിക്കും. 

കോട്ടയം ജില്ലയിൽ ഇന്നലെ ശക്തമായ മഴ പെയ്തു. കാറ്റിലും മഴയിലും നാശനഷ്ടം ഉണ്ടായി. കോട്ടയം ജില്ലയിൽ വീട് ഭാഗങ്ങളിൽ ഇന്ന് രാവിലെ 8 30 വരെ മഴയുടെ കണക്ക്. മീനച്ചിൽ റെയിൻ റിവർ മേണിറ്റിറിംഗ്  നെറ്റ് വർക്കിൻ്റെ മാപിനികളിൽ രേഖപ്പെടുത്തിയത്.

Meenachil River and Rain Monitoring Network 
MRRM 
Rainfall (mm)
2026 April 30 at 8.30 am (Last 24 hours)

✔️Poonjar Thekkekara panchayat 
✅Kunnonny Pottankudy 13.6
✅Peringulam Chattampi    62.60
✅Kadaladimattam Oliyani    19.60
✅Pathampuzha    9.00
✅Poonjar Thekkekara Town    25.20

✔️Meenachil panchayat 
✅Parappally    17.08
✅Pankapattu 45.4

✔️Pala municipality 
✅Pala    19.63
✅Kannadiyurumbu 25.6
✅Arunapuram 8.6
✅12th mile 14.4

✔️Melukavu panchayat 
✅Melukavu    15.67

✔️Thidanad panchayat 
✅Chemmalamattam    10.40
✅Pathazha 52.3
✅Uttupara 14.2

✔️Bharananganam panchayat 
✅Bharananganam    63.20
✅Ullanad 17.8

✔️Moonnilavu panchayat 
✅Mankombu Temple Anganvadi    26.42

✔️Kidangoor panchayat 
✅Kattachira 
4.4

✔️Poonjar panchayat 
✅Valathook 9
✅Maniamkunnu 15.6
✅Chennad 5.8

✔️Thalappalam panchayat 
✅Narianganam 38.4

✔️Teekoy panchayat 
✅Eriyattupara 59.6
✅Kattupara 21.6

✔️Erattupetta 
✅kondoor 68.2

 English Summary : Relief from Heat as Summer Rains Lash Kerala. The recent summer showers have brought a slight dip in temperatures across Kerala, providing much-needed relief from the intense heat. However, the heavy rains accompanied by strong winds have also caused significant damage in several areas, including Idukki. The Meteorological Department has issued a forecast stating that strong summer rains are expected to continue through May 2nd.

More from Metbeat