Newsroom
ചുഴലിക്കാറ്റ് കേരളത്തില്‍ മഴ നല്‍കുമോ?
Metbeat News

ചുഴലിക്കാറ്റ് കേരളത്തില്‍ മഴ നല്‍കുമോ?

With warnings of cyclones in the Bay of Bengal and a powerful depression near Gujarat, Kerala is not expected to experience heavy rainfall soon


ചുഴലിക്കാറ്റ് കേരളത്തില്‍ മഴ നല്‍കുമോ? 

ബംഗാള്‍ ഉള്‍ക്കടലില്‍ അന്താരാഷ്ട്ര ഏജന്‍സികള്‍ ചുഴലിക്കാറ്റെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് തീവ്ര ന്യൂനമര്‍ദം എന്നും പറയുന്ന സിസ്റ്റവും വടക്കു കിഴക്കന്‍ അറബിക്കടലില്‍ ഗുജറാത്തിനു സമീപത്തെ ശക്തികൂടിയ ന്യൂനമര്‍ദത്തെയും തുടര്‍ന്ന് കേരളത്തില്‍ മഴ ശക്തിപ്പെടാന്‍ സാധ്യതയില്ല. 

ഒറ്റപ്പെട്ട മഴയാണ് വരും ദിവസങ്ങളില്‍ കേരളത്തില്‍ പ്രതീക്ഷിക്കുന്നതെന്ന് മെറ്റ്ബീറ്റ് വെതര്‍ പറയുന്നു. വടക്കന്‍ കേരളത്തില്‍ താരതമ്യേന മഴ മറ്റു ജില്ലകളെ അപേക്ഷിച്ചു കൂടും. ഇടത്തരം മഴ ദീര്‍ഘമായ ഇടവേളകളോടെ മാത്രം പ്രതീക്ഷിച്ചാല്‍ മതിയാകും. 

വ്യാഴാഴ്ച കണ്ണൂര്‍, കാസര്‍കോട്, തൃശൂര്‍, എറണാകുളം ജില്ലകളിലും കോഴിക്കോട്, മലപ്പുറം ജില്ലകളുടെ ഒന്നോ രണ്ടോ പ്രദേശങ്ങളിലും മഴ ലഭിക്കും. 

വെള്ളിയാഴ്ച രാത്രി കാസര്‍കോട് മുതല്‍ എറണാകുളം വരെയുള്ള തീരദേശത്ത് യാത്ര ചെയ്യുമ്പോള്‍ ഇടക്കിടെ മഴ കാണാനാകും. അല്‍പ നേരം കനത്തു പെയ്യുന്ന മഴയാണ് പ്രതീക്ഷിക്കേണ്ടത്. 

ശനിയാഴ്ച മുതല്‍ കേരളത്തില്‍ വീണ്ടും മഴ കുറയും. ഇതിനകം ബംഗാള്‍ ഉള്‍ക്കടലിലെ സിസ്റ്റം കരകയറി ദുര്‍ബലമാകുന്നതിനെ തുടര്‍ന്നും അറബിക്കടല്‍ സിസ്റ്റം ഒമാന്‍ ഭാഗത്തേക്ക് നീങ്ങുന്നതു കൊണ്ടുമാണിത്. കിഴക്കന്‍ കാറ്റ് പതിയെ ശക്തിപ്പെടുകയും തമിഴ്‌നാട്ടില്‍ ഇടിയോടെ മഴ ലഭിക്കുകയും ചെയ്യും.

രണ്ടു സിസ്റ്റങ്ങള്‍ രാജ്യത്തിന്റെ കിഴക്കും പടിഞ്ഞാറും വരുന്നതിനാല്‍ കാലവര്‍ഷത്തിന്റെ വിടവാങ്ങല്‍ പുരോഗമിക്കുന്നത് ഏതാനും ദിവസത്തേക്ക് തടസ്സപ്പെടും.

English Summary : With warnings of cyclones in the Bay of Bengal and a powerful depression near Gujarat, Kerala is not expected to experience heavy rainfall soon

മഴയിൽ വൻ കുറവ്; രാജ്യത്തെ ജലാശയങ്ങൾ അതിവേഗം ഇല്ലാതാകുന്നു

രാജ്യത്തുടനീളമുള്ള തടാകങ്ങൾ, കുളങ്ങൾ, ജലസംഭരണികൾ (Lakes, Ponds & Reservoirs) എന്നിവയിൽ പകുതിയോളം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ഗണ്യമായി ചുരുങ്ങിയതായി ഐ.ഐ.ടി. ഗാന്ധിനഗർ (IIT Gandhinagar) നടത്തിയ പുതിയ പഠനം. ഒറ്റപ്പെട്ട വരൾച്ചയെക്കാൾ തുടർച്ചയായി രണ്ട് വരണ്ട സീസണുകൾ (Consecutive Dry Seasons) ഉണ്ടാകുമ്പോൾ ജലനഷ്ടം പലമടങ്ങ് വർധിക്കുന്നതായും, പ്രത്യേകിച്ച് ചെറിയ ജലാശയങ്ങളാണ് ഏറ്റവും കൂടുതൽ അപകടാവസ്ഥ നേരിടുന്നതെന്നും പഠനം മുന്നറിയിപ്പ് നൽകുന്നു.

1990 മുതൽ 2017 വരെ രാജ്യത്തെ 10,476 തടാകങ്ങൾ, കുളങ്ങൾ, ജലസംഭരണികൾ എന്നിവയുടെ ഉപഗ്രഹ (Satellite) വിവരങ്ങൾ വിശകലനം ചെയ്താണ് ഗവേഷകർ ഈ കണ്ടെത്തലിലെത്തിയത്. പഠനത്തിൽ ഉൾപ്പെട്ട ജലാശയങ്ങളിൽ 44.8 ശതമാനത്തിന്റെ ഉപരിതല വിസ്തീർണം (Surface Area) ഗണ്യമായി കുറഞ്ഞപ്പോൾ, 28.7 ശതമാനം വികസിക്കുകയും 26.5 ശതമാനത്തിൽ കാര്യമായ മാറ്റമില്ലാതിരിക്കുകയും ചെയ്തതായി കണ്ടെത്തി.

പഠനമനുസരിച്ച്, തെക്കുപടിഞ്ഞാറൻ മൺസൂൺ (Southwest Monsoon) ദുർബലമാകുമ്പോൾ ജലാശയങ്ങളുടെ ശരാശരി വിസ്തീർണം ഏകദേശം അഞ്ച് ശതമാനം കുറയുന്നു. തുടർന്ന് ശൈത്യകാലത്തും മഴ കുറഞ്ഞാൽ വീണ്ടും 2.7 ശതമാനം വരെ ഇടിവ് രേഖപ്പെടുത്തുന്നു.

എന്നാൽ, ഏറ്റവും ഗുരുകരമായ സാഹചര്യം തുടർച്ചയായി രണ്ട് വരണ്ട സീസണുകൾ ഉണ്ടാകുമ്പോഴാണ്. ദുർബലമായ മൺസൂണിന് പിന്നാലെ വരണ്ട ശൈത്യകാലം വന്നാൽ ജലാശയങ്ങളുടെ ശരാശരി വിസ്തീർണം 10 ശതമാനത്തോളം കുറയുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നു. ഇത് ഒറ്റ വരൾച്ചയുടെ ആഘാതത്തേക്കാൾ ഏകദേശം മൂന്നിരട്ടി കൂടുതലാണെന്നും ഒരു വരണ്ട സീസണിൽ നഷ്ടമായ ജലം അടുത്ത സീസണിൽ പൂർണമായി വീണ്ടെടുക്കാൻ സാധിക്കുന്നില്ലെന്നും ഗവേഷകർ വ്യക്തമാക്കുന്നു.

കൂടുതൽ പ്രതിസന്ധി ചെറിയ ജലാശയങ്ങളിൽ 

ഒരു ചതുരശ്ര കിലോമീറ്ററിൽ താഴെ വിസ്തീർണമുള്ള ചെറിയ ജലാശയങ്ങളാണ് (Small Water Bodies) ഏറ്റവും കൂടുതൽ ചുരുങ്ങുന്നത്. ആഴക്കുറവ്, പരിമിതമായ ജലലഭ്യത, ഉയർന്ന ബാഷ്പീകരണം (Evaporation), വർധിച്ച ഉപയോഗം എന്നിവയാണ് ഇതിന് പ്രധാന കാരണങ്ങളെന്ന് പഠനം പറയുന്നു.

ഇത്തരം ചെറിയ ജലാശയങ്ങളുടെ ജലവിസ്തീർണം ശരാശരി 14 ശതമാനം കുറഞ്ഞപ്പോൾ, ഇടത്തരം ജലാശയങ്ങളിൽ 12 ശതമാനവും വലിയ തടാകങ്ങളിലും ജലസംഭരണികളിലും 10 ശതമാനവുമാണ് കുറവ് രേഖപ്പെടുത്തിയത്. കൂടുതൽ സംഭരണശേഷി (Storage Capacity) ഉള്ളതിനാൽ വലിയ ജലാശയങ്ങൾക്ക് ദീർഘകാല വരൾച്ചയെ അതിജീവിക്കാൻ താരതമ്യേന കൂടുതൽ ശേഷിയുണ്ടെന്നും പഠനം വിലയിരുത്തുന്നു.

ഏറ്റവും കൂടുതൽ ഇടിവ് രേഖപ്പെടുത്തിയ മേഖലകൾ

മധ്യ ഇന്ത്യയിലെ അർധവരണ്ട പ്രദേശങ്ങൾ (Semi-arid Regions), ഗംഗാ സമതലങ്ങൾ (Gangetic Plains), കൃഷ്ണ, കാവേരി, പെന്നാർ നദീതടങ്ങൾ (River Basins) എന്നിവിടങ്ങളിലാണ് ജലാശയങ്ങളുടെ വിസ്തീർണത്തിൽ ഏറ്റവും വലിയ ഇടിവ് കണ്ടെത്തിയത്.
മഴക്കുറവ്, ഭൂഗർഭജലത്തിന്റെ (Groundwater) അമിത ഉപയോഗം, ഭൂവിനിയോഗത്തിലെ (Land Use) മാറ്റങ്ങൾ എന്നിവയാണ് പ്രധാന കാരണങ്ങളെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഗംഗാ സമതലത്തിലെ ചില പ്രദേശങ്ങളിൽ ജലാശയങ്ങളുടെ വിസ്തീർണം 60 ശതമാനത്തിലധികം കുറഞ്ഞതായും പഠനം കണ്ടെത്തി.

തുടർച്ചയായി ഉണ്ടാകുന്ന വരണ്ട സീസണുകളുടെ സംയുക്ത ആഘാതം (Cumulative Impact) ജലവിഭവ ആസൂത്രണത്തിൽ (Water Resource Planning) നിർബന്ധമായും പരിഗണിക്കണമെന്ന് ഗവേഷകർ നിർദേശിക്കുന്നു. ഓരോ വരൾച്ചാ വർഷത്തെയും ഒറ്റപ്പെട്ട സംഭവമായി കാണാതെ, തുടർച്ചയായ മഴക്കുറവ് ജലാശയങ്ങളിൽ സൃഷ്ടിക്കുന്ന ദീർഘകാല പ്രത്യാഘാതം കണക്കിലെടുത്തായിരിക്കണം ഭാവി പദ്ധതികൾ തയ്യാറാക്കേണ്ടതെന്നും അവർ അഭിപ്രായപ്പെട്ടു.

ഉപഗ്രഹ നിരീക്ഷണത്തിന് കൂടുതൽ പ്രാധാന്യം

ഗ്രാമങ്ങളിലെ ചെറിയ കുളങ്ങളും ജലസംഭരണികളും കൂടുതൽ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതിന്റെ ആവശ്യകതയും പഠനം എടുത്തുകാട്ടുന്നു. തുടർച്ചയായ വരണ്ട വർഷങ്ങളിൽ ഇത്തരം ജലാശയങ്ങൾ ക്രമേണ ഇല്ലാതാകുന്നത് പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നതായാണ് ഗവേഷകരുടെ വിലയിരുത്തൽ.

ഉപഗ്രഹ അധിഷ്ഠിത നിരീക്ഷണ സംവിധാനങ്ങൾ (Satellite-based Monitoring Systems) ഉപയോഗിച്ച് അപകടസാധ്യതയുള്ള ജലാശയങ്ങളെ നേരത്തേ തിരിച്ചറിയാനും, കാലാവസ്ഥാനുസൃതമായ താൽക്കാലിക ചുരുങ്ങൽ സ്ഥിരമായ നഷ്ടമായി മാറുന്നതിന് മുമ്പ് സംരക്ഷണ നടപടികൾ സ്വീകരിക്കാനും കഴിയുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. 

English Summary : A groundbreaking study by IIT Gandhinagar, based on satellite data from 1990 to 2017 covering 10,476 lakes, ponds, and reservoirs across India, reveals that nearly half (44.8%) have experienced a significant reduction in surface area over the past three decades.

More from Metbeat

കാലാവസ്ഥാ നിരീക്ഷണവും ദുരന്തപ്രതികരണവും ശക്തിപ്പെടുത്തും: മന്ത്രി ടി. സിദ്ദീഖ്
Environment

കാലാവസ്ഥാ നിരീക്ഷണവും ദുരന്തപ്രതികരണവും ശക്തിപ്പെടുത്തും: മന്ത്രി ടി. സിദ്ദീഖ്

an hour agoManeesha Prasoon
ശക്തമായ കാറ്റിന് മുന്നറിയിപ്പ്; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദ്ദേശം
Metbeat

ശക്തമായ കാറ്റിന് മുന്നറിയിപ്പ്; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദ്ദേശം

30/07/2026Maneesha Prasoon
പാംബ്ല അണക്കെട്ട് ഇന്ന് രാത്രി തുറക്കും; കടലിൽ ശക്തമായ കാറ്റിന് മുന്നറിയിപ്പ്
Metbeat

പാംബ്ല അണക്കെട്ട് ഇന്ന് രാത്രി തുറക്കും; കടലിൽ ശക്തമായ കാറ്റിന് മുന്നറിയിപ്പ്

30/07/2026Maneesha Prasoon
ഓറഞ്ച് അലർട്ട്: കാസർഗോഡ്, എറണാകുളം, ആലപ്പുഴ, വയനാട് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
Metbeat

ഓറഞ്ച് അലർട്ട്: കാസർഗോഡ്, എറണാകുളം, ആലപ്പുഴ, വയനാട് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

30/07/2026Maneesha Prasoon
അഞ്ച് നൂറ്റാണ്ടുകൾക്ക് ശേഷം മരുഭൂമിക്കടിയിൽ നിന്ന് സ്വർണനിധിയുമായി പോർച്ചുഗീസ് കപ്പൽ
Metbeat

അഞ്ച് നൂറ്റാണ്ടുകൾക്ക് ശേഷം മരുഭൂമിക്കടിയിൽ നിന്ന് സ്വർണനിധിയുമായി പോർച്ചുഗീസ് കപ്പൽ

30/07/2026Maneesha Prasoon
ജപ്പാനിലെ ഭൂചലനം: മരണം 34 ആയി; കടുത്ത ചൂടിൽ വലഞ്ഞ് ദുരന്തബാധിതർ
Metbeat

ജപ്പാനിലെ ഭൂചലനം: മരണം 34 ആയി; കടുത്ത ചൂടിൽ വലഞ്ഞ് ദുരന്തബാധിതർ

30/07/2026Maneesha Prasoon