
kerala Weather: ഓറഞ്ച് അലർട്ട്: കാസർഗോഡ്, എറണാകുളം, വയനാട് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ എറണാകുളം, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജൂലൈ 31 (വെള്ളി) അവധി പ്രഖ്യാപിച്ചു.
ഓറഞ്ച് അലർട്ട്: കാസർഗോഡ്, എറണാകുളം, ആലപ്പുഴ, വയനാട് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
സംസ്ഥാനത്ത് ശക്തമായ മഴയും കാലാവസ്ഥാ വകുപ്പിന്റെ ഓറഞ്ച് അലർട്ട് മുന്നറിയിപ്പും തുടരുന്ന സാഹചര്യത്തിൽ കാസർഗോഡ്, എറണാകുളം, ആലപ്പുഴ , വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജൂലൈ 31 (വെള്ളി) ജില്ലാ ഭരണകൂടങ്ങൾ അവധി പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിലെ താമരശ്ശേരി, വടകര താലൂക്കുകളിലും നാളെ (വെള്ളി ) ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.
കാസർഗോഡിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി (Orange Alert)
തീവ്ര മഴയ്ക്ക് സാധ്യത പ്രവചിക്കുകയും മഴ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായാണ് കാസർഗോഡ് ജില്ലയിൽ അവധി പ്രഖ്യാപിച്ചത്. ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, നഴ്‌സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സ്കൂളുകൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടാകില്ല.
എറണാകുളത്തും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി (Heavy Rain)
ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത കണക്കിലെടുത്ത് എറണാകുളം ജില്ലയിലും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂലൈ 31-ന് അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്.
വയനാട്ടിൽ റെസിഡൻഷ്യൽ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല (Holiday Notice)
ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വയനാട് ജില്ലയിലും ജില്ലാ കലക്ടർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, സ്‌പെഷൽ ക്ലാസുകൾ, പ്രൊഫഷണൽ കോളേജുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. എന്നാൽ റെസിഡൻഷ്യൽ സ്കൂളുകൾക്കും റെസിഡൻഷ്യൽ കോളേജുകൾക്കും അവധി ബാധകമല്ലെന്ന് ജില്ലാ കലക്ടർ വ്യക്തമാക്കി.
കോഴിക്കോട്ട് രണ്ട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കോഴിക്കോട് ജില്ലയിലെ വടകര, താമരശ്ശേരി താലൂക്കുകളിലെ എല്ലാ സ്കൂളുകൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ, പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 31/07/2026 (വെള്ളിയാഴ്ച) ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. (എന്നാൽ ഓൺലൈൻ ക്ലാസുകൾ നടത്തുന്നതിന് ഈ അവധി ബാധകമല്ല).
ആലപ്പുഴ ജില്ലയിലും അവധി
ആലപ്പുഴ ജില്ലയിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാലും കുട്ടികളുടെ സുരക്ഷ മുൻനിർത്തി നാളെ (31.07.2026) ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല .
English Summary : Due to continuous heavy rainfall and Orange Alerts, all educational institutions in Ernakulam and Wayanad will remain closed tomorrow, July 31. Residential institutions in Wayanad remain exempt. Read the full official update.
കാലാവസ്ഥാ നിരീക്ഷണവും ദുരന്തപ്രതികരണവും ശക്തിപ്പെടുത്തും: മന്ത്രി ടി. സിദ്ദീഖ്
പുൽപള്ളി പഴശ്ശിരാജ കോളേജിൽ സ്ഥാപിക്കുന്ന ഡോപ്ലർ റഡാർ (Doppler Radar) സംവിധാനത്തിലൂടെ വയനാട് ജില്ലയിലെ കാലാവസ്ഥാ നിരീക്ഷണം കൂടുതൽ കൃത്യവും കാര്യക്ഷമവുമാക്കാൻ കഴിയുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദീഖ് പറഞ്ഞു. പുത്തുമല ഹൃദയഭൂമിയിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡോപ്ലർ റഡാറിലൂടെ മുൻകൂർ മുന്നറിയിപ്പ്(Early Warning System)
പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി തിരിച്ചറിയാനും അതനുസരിച്ച് സമയോചിതമായ നടപടികൾ സ്വീകരിക്കാനുമുള്ള സംവിധാനങ്ങളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കാലാവസ്ഥ മോശമാകുന്ന സാഹചര്യങ്ങളിൽ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി താമസിപ്പിക്കേണ്ട ആളുകളുടെ മാപ്പിങ് (Mapping) നടത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതിജീവന പദ്ധതികൾക്ക് കൂട്ടായ പ്രവർത്തനം(Rehabilitation Efforts)
ദുരന്തബാധിതരായ കുട്ടികളുടെ തുടർപഠനം മുടങ്ങാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിവിധ വകുപ്പുകളും ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നതിലൂടെയാണ് അതിജീവന പദ്ധതികൾ (Rehabilitation Projects) ഫലപ്രദമായി മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ദുരന്തബാധിതരുടെ വായ്പകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അനുഭാവപൂർണമായ തീരുമാനം ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. ദുരന്തത്തിൽ തകർന്ന ആരാധനാലയങ്ങളുടെ പുനരുദ്ധാരണത്തിനായും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകണം(Message of Hope)
ദുരന്തത്തിന്റെ തീരാത്ത വേദന അനുഭവിക്കുന്ന ജനങ്ങൾക്ക് ആത്മവിശ്വാസം പകരാനും അവരെ കൈപിടിച്ചുയർത്താനും കഴിയുന്നതെല്ലാം ചെയ്യാൻ എല്ലാവരും ഒരേ മനസോടെ മുന്നോട്ടുപോകണമെന്നും മന്ത്രി ടി. സിദ്ദീഖ് ആഹ്വാനം ചെയ്തു.
English Summary : In a major move to bolster climate resilience and disaster response in Wayanad, Kerala Minister Adv. T. Siddique announced the installation of an advanced Doppler Radar System at Pazhassi Raja College, Pulpally.





