
യു.എ.ഇ സർവകലാശാലയിൽ റിസർച്ച് അസിസ്റ്റന്റ് ഒഴിവ്; മാസ്റ്റേഴ്സ് വിദ്യാർഥികൾക്കും അവസരം
United Arab Emirates University is hiring a full-time Research Assistant for its Marketing and Entrepreneurship
അൽ ഐൻ: യു.എ.ഇ സർവകലാശാലയിൽ റിസർച്ച് അസിസ്റ്റന്റ് ഒഴിവ്; മാസ്റ്റേഴ്സ് വിദ്യാർഥികൾക്കും അവസരം. യുണൈറ്റഡ് അറബ് എമിറേറ്റ്സ് യൂണിവേഴ്സിറ്റിയുടെ കോളേജ് ഓഫ് ബിസിനസ് ആൻഡ് ഇക്കണോമിക്സിലെ മാർക്കറ്റിംഗ് ആൻഡ് എന്റർപ്രണർഷിപ്പ് വിഭാഗത്തിൽ റിസർച്ച് അസിസ്റ്റന്റിനെ നിയമിക്കുന്നു. അക്കാദമിക് ഗവേഷണ രംഗത്ത് കരിയർ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണിത്.
- Marketing & Entrepreneurship
- College of Business and Economics
- മാസ്റ്റേഴ്സ് ബിരുദം
- അല്ലെങ്കിൽ മാസ്റ്റേഴ്സ് പഠനം തുടരുന്നവർ
- അല്ലെങ്കിൽ ഗവേഷണ പരിചയമുള്ള ബിരുദധാരികൾ
- ഗവേഷണ പദ്ധതികൾക്ക് പിന്തുണ നൽകുക
- ലിറ്ററേച്ചർ റിവ്യൂ തയ്യാറാക്കുക
- സർവേ, അഭിമുഖ ഡാറ്റ വിശകലനം
- SPSS, R, NVivo, AMOS തുടങ്ങിയ സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കുക
- ഗവേഷണ റിപ്പോർട്ടുകൾ തയ്യാറാക്കുക
- ഗവേഷണ പരിചയം
- ഡാറ്റ അനാലിസിസ്
- മികച്ച എഴുത്ത്, ആശയവിനിമയശേഷി
- ടീം വർക്ക്
UAEU Careers Portal വഴി അപേക്ഷിക്കാം.
Apply Now: https://jobs.uaeu.ac.ae/
United Arab Emirates University is hiring a full-time Research Assistant for its Marketing and Entrepreneurship Department. Candidates with a master's degree, those pursuing a master's degree, or bachelor's degree holders with research experience can apply. The last date for applications is September 14, 2026.
തീവ്ര ന്യൂനമർദ്ദം ജാർഖണ്ഡിന് മുകളിൽ, കേരളത്തിൽ ഇന്ന് നാല് ജില്ലകളിൽ മഞ്ഞ അലർട്ട്
ബംഗാൾ ഉൾക്കടലിനു മുകളിൽ നിന്ന് കഴിഞ്ഞദിവസം കരകയറിയ തീവ്ര ന്യൂനമർദ്ദം (Depression) ജാർഖണ്ഡിന് മുകളിൽ സ്ഥിതി ചെയ്യുകയാണ്. കേരളത്തിലെ അന്തരീക്ഷവുമായി നേരിയതോതിൽ ഈ ന്യൂനമർദ്ദത്തിന് സ്വാധീനമുണ്ട്. അതിൻ്റെ ഭാഗമായി ഒറ്റപ്പെട്ട മഴ കേരളത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ ഇന്നും ലഭിച്ചു.
കേരളത്തിൽ നാല് ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് നൽകിയിട്ടുണ്ട്. കാലാവസ്ഥ വകുപ്പിൻ്റെ ഉച്ചയ്ക്കുള്ള അപ്ഡേറ്റിൽ ആണ് കണ്ണൂർ, കാസർകോട് എറണാകുളം, കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയത്. നാളെയും കാസർകോട് , കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ മാസം 25 വരെ കേരളത്തിൽ മഴ കുറഞ്ഞു നിൽക്കാനാണ് സാധ്യതയെന്ന് Metbeat Weather പറയുന്നു. 25 മുതൽ ഏതാനും ദിവസം എല്ലാ ജില്ലകളിലും വീണ്ടും മഴ ലഭിക്കാൻ സാധ്യത.
English Summary : Depression Over Jharkhand: Yellow Alert Issued for Four Districts in Kerala. The deep depression that recently crossed the Bay of Bengal coast is currently situated over Jharkhand, exerting a mild influence on Kerala's weather and causing isolated rainfall across the state.