Newsroom
ജനനാവകാശ പൗരത്വ നിയന്ത്രണം സുപ്രീം കോടതി റദ്ദാക്കി; രാജ്യത്തിന് ദോഷകരമെന്ന് ഡോണൾഡ് ട്രംപ്
Metbeat News

ജനനാവകാശ പൗരത്വ നിയന്ത്രണം സുപ്രീം കോടതി റദ്ദാക്കി; രാജ്യത്തിന് ദോഷകരമെന്ന് ഡോണൾഡ് ട്രംപ്

Supreme Court Strikes Down Birthright Citizenship Restrictions; Donald Trump Slams Ruling as Harmful to the Nation

ജനനാവകാശ പൗരത്വ നിയന്ത്രണം സുപ്രീം കോടതി റദ്ദാക്കി; രാജ്യത്തിന് ദോഷകരമെന്ന് ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ: അമേരിക്കയിൽ ജനിക്കുന്നവർക്ക് സ്വയമേവ യു.എസ്. പൗരത്വം ലഭിക്കുന്ന 'ജനനാവകാശ പൗരത്വത്തിന്'  ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ സുപ്രീം കോടതി റദ്ദാക്കിയതിന് പിന്നാലെ പ്രതികരണവുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്.

ആർക്കും പൗരത്വം നൽകുന്ന കോടതി വിധി രാജ്യത്തിന് ദോഷകരമാണെന്ന് ട്രംപ് എക്സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ഇതിനായി ഭരണഘടനാ ഭേദഗതി ആവശ്യമില്ലെന്നും നിയമനിർമ്മാണത്തിലൂടെ കോൺഗ്രസിന് ഇത് എളുപ്പത്തിൽ മറികടക്കാമെന്നും ട്രംപ് അവകാശപ്പെട്ടു.

എന്നാൽ, ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവ് തള്ളിക്കൊണ്ട് ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സ് എഴുതിയ വിധിയിൽ, ഈ അവകാശം മാറ്റാൻ ഭരണഘടനാ ഭേദഗതി തന്നെ അനിവാര്യമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്തിന്റെ 14-ാം ഭരണഘടനാ ഭേദഗതി അനുസരിച്ച് അമേരിക്കൻ മണ്ണിൽ ജനിക്കുന്ന ആർക്കും പൗരത്വത്തിന് അവകാശമുണ്ടെന്ന് കൺസർവേറ്റീവ് ഭൂരിപക്ഷമുള്ള കോടതി ചൂണ്ടിക്കാട്ടി. നിയമവിരുദ്ധമായോ താൽക്കാലികമായോ രാജ്യത്ത് താമസിക്കുന്നവരുടെ മക്കൾക്ക് പൗരത്വം നിഷേധിക്കാനായിരുന്നു ട്രംപിന്റെ ഉത്തരവ്.

കോടതിയിലെ ആറ് ജഡ്ജിമാർ പൗരത്വ അവകാശത്തെ അനുകൂലിച്ചപ്പോൾ മൂന്ന് പേർ മാത്രമാണ് ട്രംപിന്റെ ഉത്തരവിനെ പിന്തുണച്ചത്. യു.എസ്. പൗരത്വ നിയമങ്ങളിലെ ലൂപ്പഹോളുകൾ ദുരുപയോഗം ചെയ്ത് നടത്തുന്ന 'ബർത്ത് ടൂറിസം' കർശനമായി നേരിടുമെന്ന് യു.എസ്. ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.

Kerala Weather 14/08/26 : തീവ്ര ന്യൂനമർദ്ദം; ഇന്നും നാളെയും കൂടുതൽ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴ സാധ്യത

തീരദേശ ബംഗാളിന് മുകളിൽ സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമർദ്ദം (Deep Depression) ൻ്റെ സ്വാധീനം മൂലം കേരളത്തിൽ ഇന്നും നാളെയും കൂടുതൽ പ്രദേശങ്ങളിൽ മഴ സാധ്യത. മധ്യ ജില്ലകളിലും കിഴക്കൻ മേഖലകളിലും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും. എല്ലാ ജില്ലകളിലും ഏതാനും പ്രദേശങ്ങളിൽ ശക്തമായ മഴ സാധ്യത നിലനിൽക്കുന്നുവെന്ന് Metbeat Weather പറയുന്നു.

പടിഞ്ഞാറൻ കാറ്റിന് ശക്തി കൂടിയതിനാൽ അറബിക്കടലിൽ രൂപം കൊള്ളുന്ന മേഘങ്ങൾ കേരളത്തിൽ എത്തി പെയ്യാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ ചില പ്രദേശങ്ങളിൽ ഏറെ നേരം നീണ്ടുനിൽക്കില്ലെങ്കിലും കനത്ത മഴ ലഭിച്ചേക്കും . മഴയുടെ ശക്തിയും വെള്ളത്തിൻ്റെ അളവും കൂടുതലായിരിക്കും എങ്കിലും മഴ ദീർഘനേരം തുടരാനുള്ള സാധ്യത കുറവാണ് .

മിക്ക മഴയും അരമുതൽ ഒരു മണിക്കൂറിനുള്ളിൽ പെയ്തു തീരും. ഇടവേളകൾ ലഭിക്കുകയും ചെയ്യും.

വടക്കൻ ജില്ലകളിലും മധ്യകേരളത്തിലും തെക്കൻ ജില്ലകളിലും ഒരുപോലെ മഴ സാധ്യതയുണ്ട് ഈ വരുന്ന രണ്ടുദിവസം . ഞായറാഴ്ചക്ക് ശേഷം മഴയുടെ ശക്തിയിൽ കുറവുണ്ടാകും.

കണ്ണൂർ ജില്ലയുടെ കിഴക്കൻ മേഖല , കോഴിക്കോട് ജില്ലയുടെ ഇടനാട് പ്രദേശങ്ങൾ, മലപ്പുറം ജില്ലയുടെ കിഴക്കൻ പ്രദേശങ്ങൾ, എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലകൾ, ഇടുക്കി, പത്തനംതിട്ട , കോട്ടയം ജില്ലകൾ എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാൻ സാധ്യത.

കേരളത്തിൽ ഇന്നും നാളെയും ശക്തമായ കാറ്റുകൾ സാധ്യതയുണ്ട്. പത്തനംതിട്ട , ആലപ്പുഴ , കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ കേന്ദ്ര കലാവസ്ഥ വകുപ്പ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

More from Metbeat