Newsroom
മണ്‍സൂണ്‍ സപ്ലൈ ലൈന്‍ ക്ലിയറായി, ഇന്നു തോരാമഴ കിട്ടാന്‍ കാരണം ജെറ്റ്‌സ്ട്രീമും എം.ജെ.ഒയും
Metbeat News

മണ്‍സൂണ്‍ സപ്ലൈ ലൈന്‍ ക്ലിയറായി, ഇന്നു തോരാമഴ കിട്ടാന്‍ കാരണം ജെറ്റ്‌സ്ട്രീമും എം.ജെ.ഒയും

Somali Jet Strengthens: Heavy Rainfall Lashes Kerala, High Alert Sounded for Northern Districts

മണ്‍സൂണ്‍ സപ്ലൈ ലൈന്‍ ക്ലിയറായി, ഇന്നു തോരാമഴ കിട്ടാന്‍ കാരണം ജെറ്റ്‌സ്ട്രീമും എം.ജെ.ഒയും

ജൂണ്‍ നാലിനു കേരളത്തില്‍ കാലവര്‍ഷം എത്തിയ ശേഷം ഇന്നാണ് പലയിടത്തും പറമ്പിലും തൊടിയിലും വെള്ളം കെട്ടിക്കിടക്കുന്ന രീതിയില്‍ മഴ ലഭിച്ചത്. ഇതിനിടെയുള്ള മഴ പലപ്പോഴും കനത്തു പെയ്തിട്ടും മഴക്കാലത്തിന്റെ തണുപ്പും വെള്ളക്കെട്ടും ഉറവയും കണ്ടിരുന്നില്ല. തുടര്‍ച്ചയായ നൂല്‍മഴയും ശക്തമായ മഴയും ഇടവേളകളും നിറഞ്ഞ ഒരു മഴ ദിനമായിരുന്നു കേരളത്തില്‍ ഇന്ന്

ജെറ്റ് സ്ട്രീം ശക്തിപ്പെട്ടു

എന്താണ് ഇതിനു കാരണമെന്നാകും സംശയിക്കുന്നകത്. ഇന്നലെ ഉച്ചയ്ക്കു ശേഷം മുതല്‍ അറബിക്കടലില്‍ കാലവര്‍ഷക്കാറ്റിന് മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത കൂടുകയും ആഫ്രിക്കന്‍ തീരം മുതല്‍ കേരള തീരം വരെ കാറ്റ് ശക്തിപ്പെടുകയും ചെയ്തിരുന്നു.

ജെറ്റ് സ്ട്രീം എന്നറിയപ്പെടുന്ന കാലവര്‍ഷക്കാറ്റിനെ ശക്തിപ്പെടുത്തുന്ന സാഹചര്യമാണ് ഇന്ന് മഴ പരക്കെ ലഭിക്കാന്‍ കാരണം. ഈ കാറ്റ് വേഗത കുറഞ്ഞാല്‍ മഴ കുറയും. എല്ലാ കാലവര്‍ഷക്കാലത്തും ഏതാനും ദിവസങ്ങള്‍ മുതല്‍ ഒരാഴ്ച വരെ നീണ്ടു നില്‍ക്കുന്ന ജെറ്റ്‌സ്ട്രീം ഉണ്ടാകാറുണ്ട്.

2018 ലെ പ്രളയകാലത്ത് ജെറ്റ്‌സ്ട്രീം ഒരാഴ്ചയിലേറെ ശക്തമായിരുന്നു. അതൊടൊപ്പം ന്യൂനമര്‍ദം എം.ജെ.ഒ ഉള്‍പ്പെടെ പല കാരണങ്ങളും ഒന്നിച്ചു വന്നിരുന്നു.

എന്താണ് ജെറ്റ് സ്ട്രീം എന്ന മണ്‍സൂണ്‍ സപ്ലൈ ലൈന്‍ ?

ആഫ്രിക്കയുടെ കിഴക്കന്‍ തീരത്തുനിന്നും (സൊമാലിയക്ക് സമീപം) ആരംഭിച്ച് അറബിക്കടല്‍ കടന്ന് ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തേക്ക് (പ്രത്യേകിച്ച് കേരളത്തിലേക്ക്) വീശുന്ന അതിശക്തമായ താഴ്ന്ന നിലയിലുള്ള കാറ്റാണിത് (Lowlevel jet tsream). ഇതിനെ മണ്‍സൂണിന്റെ സപ്ലൈ ലൈന്‍ (Supply line) എന്ന് വിളിക്കാം. അറബിക്കടലിലെ ഈര്‍പ്പമുള്ള വലിയ മേഘക്കൂട്ടങ്ങളെയും കാറ്റിനെയും കേരള തീരത്തേക്ക് തള്ളിവിടുന്നത് സൊമാലിയന്‍ ജെറ്റിന്റെ ശക്തമായ പ്രവാഹമാണ്.

ജൂണ്‍ 23 ഓടെ കാറ്റ് ശക്തിപ്പെട്ടിരുന്നു

ജൂണ്‍ മൂന്നാം വാരത്തോടെയാണ് സൊമാലിയന്‍ ജെറ്റ് പതിയെ ശക്തിപ്പെടാന്‍ തുടങ്ങിയത്. ഈ കാറ്റ് കരുത്താര്‍ജിച്ചതോടെ, അറബിക്കടലില്‍ നിന്ന് മേഘങ്ങള്‍ തുടര്‍ച്ചയായി കേരളത്തിലേക്ക് വരുന്ന സാഹചര്യമുണ്ടായി. ഇതിന്റെ ഫലമാണ് വടക്കന്‍ കേരളത്തില്‍ ഇന്ന് പെയ്ത മഴ.

നാളെ (ചൊവ്വ) മഴ തുടരും

നാളെയും ഇത്രയില്ലെങ്കിലും മഴ തുടരും. 
താഴ്ന്ന അന്തരീക്ഷത്തിലെ ഈ ശക്തമായ പടിഞ്ഞാറന്‍ കാറ്റ് ആഫ്രിക്കന്‍ തീരത്തുനിന്ന് വലിയ തോതില്‍ ഈര്‍പ്പമുള്ള മേഘങ്ങളെ മണ്‍സൂണ്‍ പ്രവാഹത്തിലേക്ക് തള്ളിവിടുന്നുണ്ട്. ഇതിന്റെ ഫലമായി കഴിഞ്ഞ 24 മണിക്കൂറായി സംസ്ഥാനത്ത് പരക്കെയും ചിലയിടങ്ങളില്‍ അതിശക്തവുമായ മഴയാണ് രേഖപ്പെടുത്തുന്നത്.

ഇത്തവണ ആഗോള മഴപാത്തി എന്നറിയപ്പെടുന്ന 
മാഡന്‍ജൂലിയന്‍ ഓസിലേഷന്‍ (MJO) എന്ന അന്തരീക്ഷ മേഘവിന്യാസവും സൊമാലിയന്‍ ജെറ്റിനൊപ്പം എത്തിയിട്ടുണ്ട്. ഇതാണ് വരുന്ന ഏതാനും ദിവസം കൂടി മഴ തുടരുമെന്ന പ്രവചനത്തിനു പിന്നില്‍. 

മഴ വീണ്ടും എത്തുന്നു

ജൂണ്‍ പകുതിയോടെ പസഫിക്കിലെ എല്‍ നിനോ പ്രതിഭാസവും ദുര്‍ബലമായ മാഡന്‍ജൂലിയന്‍ ഓസിലേഷനും (MJO) കാരണം താല്‍ക്കാലികമായി മന്ദഗതിയിലായ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരളത്തില്‍ വീണ്ടും പൂര്‍ണ്ണശക്തിയോടെ സജീവമാകുന്നു എന്ന സൂചനയാണുള്ളത്. 

സിനോപ്റ്റിക് സാഹചര്യങ്ങള്‍ (Synoptic Conditions)

അറബിക്കടലില്‍ കാറ്റിന്റെ വേഗത 20 മുതല്‍ 25 നോട്‌സ് (Knots) വരെ ഉയര്‍ന്നതും, ഇതോടൊപ്പം നിലവില്‍ സജീവമായ MJO ഘട്ടവും മേഘരൂപീകരണത്തിന് അനുകൂലമായ അന്തരീക്ഷം ഒരുക്കുന്നുണ്ട്. വടക്കന്‍ കേരള തീരം മുതല്‍ കര്‍ണാടക തീരം വരെയുള്ള ഭാഗങ്ങളില്‍ രൂപപ്പെട്ടിട്ടുള്ള ഷിയര്‍ സോണും വരും മണിക്കൂറുകളില്‍ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് കാരണമാകും.

താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനും മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലിനും സാധ്യതയുള്ളതിനാല്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുക. കേരളലക്ഷദ്വീപ് തീരങ്ങളില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ട്.

Image Courtesy : weathernreds

English Summary : Somali Jet Strengthens: Heavy Rainfall Lashes Kerala, High Alert Sounded for Northern Districts. Following a brief mid-June lull due to weak atmospheric conditions, the Southwest Monsoon has vigorously revived across Kerala. The resurgence is primarily driven by the strengthening of the Somali Jet—the monsoon's crucial low-level supply line—which is aggressively pushing moisture-laden clouds from the Arabian Sea toward the Western Coast.

ചൈനയിലെ ചൂടില്‍ കുമ്പളങ്ങക്ക് വന്‍ ഡിമാന്റ്, കാരണം ഒരു പൂച്ച

കടുത്ത ചൂട് നേരിടുന്ന ചൈനയില്‍ ഒരു പൂച്ചയുടെ ചിത്രം വൈറലായതോടെ കുമ്പളത്തിന് വില കൂടി. കുമ്പളങ്ങയുടെ മുകളില്‍ കിടക്കുന്ന പൂച്ചയുടെ ചിത്രമാണ് ഈയിടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. ചൈനീസ് ഡെയ്‌ലിയാണ് ഈ വാര്‍ത്ത ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. കുമ്പളങ്ങയുടെ പ്രകൃതിദത്തമായ എയര്‍ കണ്ടീഷനര്‍ ശേഷിയുള്ളതിനാലാണ് കടുത്ത ചൂടില്‍ പൂച്ച ഇത്തരത്തില്‍ കിടക്കുന്നതെന്നായിരുന്നു പോസ്റ്റിന്റെ കാതല്‍.

ഇത് വൈറലായതോടെ ആളുകള്‍ കുമ്പളങ്ങ വാങ്ങിക്കൂട്ടി. കുമ്പളങ്ങ ജ്യൂസ് ശരീരത്തിന് തണുപ്പു നല്‍കുമെന്നത് ചൈനീസ് പരമ്പരാഗത അറിവാണ്. ചൂടിനെ നേരിടാന്‍ ആളുകള്‍ കുമ്പളങ്ങ ജ്യൂസ് പതിവാക്കി. ഇതിനു പിന്നാലെ പലയിടത്തും പൂച്ചയും നായയും കുമ്പളങ്ങയുടെ മുകളില്‍ കിടക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ നിറയാന്‍ തുടങ്ങി. ഗാങ്‌ഡോങ്ങ് പ്രവിശ്യയിലെ ഫോഷനിലെ കര്‍ഷകന്‍ പറയുന്നത് ഈയിടെ കുമ്പളങ്ങ കൂടുതല്‍ എണ്ണം വിറ്റുപോകുന്നു എന്നും വില കൂടിയെന്നുമാണ്.

കുമ്പളങ്ങയിലെ ജലാംശവും മറ്റു ആരോഗ്യ ഗുണങ്ങളും കാരണം ജ്യൂസ് കുടിക്കുന്നത് തെക്കന്‍ ചൈനിയില്‍ പതിവാണ്. ചൂടിനെ നേരിടാന്‍ ഇവിടത്തുകാര്‍ ജ്യൂസുകളും സൂപ്പുകളുമാണ് ഇപ്പോള്‍ പതിവായി സേവിക്കുന്നത്. ഫോഷന്‍ സ്വദേശിയായ 65 കാരനായ കര്‍ഷന്‍ ഒ യിങ്ക്യൂ പറയുന്നത് തന്റെ കുടുംബം പതിറ്റാണ്ടുകളായി കുമ്പളം കൃഷി ചെയ്യുന്നുണ്ടെങ്കിലും ഈ വേനലിലാണ് ഇത്രയും ഡിമാന്റ് ഉണ്ടായതെന്നാണ്.

ഇയാളുടെ ഒരു ഹെക്ടറിലെ 65 ശതമാനം പ്രദേശത്തും കുമ്പളങ്ങ കൃഷിയാണ്. 90 ദിവസം കൊണ്ടാണ് കുമ്പളങ്ങ വിളവെടുക്കാന്‍ കഴിയുക. മെയ് പകുതിയിലോ ഓഗസ്റ്റ് തുടക്കമോ ആണ് സാധാരണ കുമ്പളങ്ങ വിളവെടുപ്പ് കാലം. 

ദേശീയ  സൂചികാ പദവി (National Geographical Indication) ലഭിച്ച ഒരു ഉല്‍പ്പന്നമാണ് സന്‍ഷൂയി കറുത്ത തൊലിയുള്ള കുമ്പളങ്ങ (Sanshui blackskinned wax gourd). നല്ല മിനുസമുള്ള കറുത്ത തൊലി, ഉറപ്പുള്ള കാമ്പ്, കൂടുതല്‍ കാലം കേടുകൂടാതെ ഇരിക്കാനുള്ള ശേഷി എന്നിവയാണ് ഇതിന്റെ സവിശേഷതകള്‍. സാധാരണയായി ഒരു കുമ്പളങ്ങയ്ക്ക് 15 മുതല്‍ 20 കിലോഗ്രാം വരെ ഭാരമുണ്ടാകാറുണ്ട്. എന്നാല്‍ ഓ (Ou) വിളവെടുത്തതില്‍ ഏറ്റവും വലിയ കുമ്പളങ്ങയ്ക്ക് ഏകദേശം 35 കിലോഗ്രാം ഭാരമുണ്ടായിരുന്നു.

ഈ കുമ്പളങ്ങയുടെ ഉറപ്പുള്ള കാമ്പിന് കാരണം സന്‍ഷൂയിയിലെ മണല്‍ കലര്‍ന്ന ഫലഭൂയിഷ്ഠമായ മണ്ണാണെന്ന് 'ഓ' പറയുന്നു. മഴയും താപനിലയുമാണ് ഇവയുടെ വളര്‍ച്ചയെയും വില്‍പ്പനയെയും നിയന്ത്രിക്കുന്നത്; കനത്ത മഴ വിളവെടുപ്പിനെ ബാധിക്കുമെങ്കിലും, ഉയര്‍ന്ന ചൂട് ഇതിന്റെ ആവശ്യകത വര്‍ദ്ധിപ്പിക്കുന്നു.

കൂടുതല്‍ കാലം കേടുകൂടാതെ ഇരിക്കാനുള്ള കഴിവ് കാരണം കുമ്പളങ്ങ പണ്ടുമുതലേ അടുക്കളകളിലെ ഒരു പ്രധാന വിഭവമാണ്. മുറിക്കാത്ത കുമ്പളങ്ങ ഈര്‍പ്പമില്ലാത്ത, വായുസഞ്ചാരമുള്ള സ്ഥലത്ത് സൂക്ഷിച്ചാല്‍ മാസങ്ങളോളം—ഒരുപക്ഷേ വര്‍ഷാവസാനം വരെ—കേടുകൂടാതെ ഇരിക്കും. എന്നാല്‍ ഒരിക്കല്‍ മുറിച്ചുകഴിഞ്ഞാല്‍, ബാക്കിവരുന്നത് ഫ്രിഡ്ജില്‍ സൂക്ഷിക്കുകയും ഉടന്‍ തന്നെ ഉപയോഗിക്കുകയും വേണം.

ഇന്ന് ഫോഷാന്‍, ഗ്വാങ്ഷൂ തുടങ്ങിയ നഗരങ്ങളിലെ വിപണികളില്‍ സന്‍ഷൂയി കുമ്പളങ്ങ സജീവമാണ്. കോള്‍ഡ് ചെയിന്‍ സംവിധാനം വഴി അമേരിക്ക, സിംഗപ്പൂര്‍ തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്കും ഇവ കയറ്റുമതി ചെയ്യുന്നുണ്ട്.

നാട്ടുകാരെ സംബന്ധിച്ചിടത്തോളം, ഈ കുമ്പളങ്ങ ആസ്വദിക്കാനുള്ള ഏറ്റവും ലളിതമായ വഴി ഇതിന്റെ സൂപ്പ് ഉണ്ടാക്കുക എന്നതാണ്.

'ഞങ്ങള്‍ സാധാരണയായി കുമ്പളങ്ങ സൂപ്പാണ് ഉണ്ടാക്കാറുള്ളത്,' ഓ പറഞ്ഞു. വീട്ടില്‍ അദ്ദേഹം കുമ്പളങ്ങയും പന്നിയിറച്ചിയും ചേര്‍ത്ത് സ്വാഭാവിക മധുരമുള്ള, ലളിതമായ സൂപ്പ് തയ്യാറാക്കുന്നു. ഉണ്ടാക്കുന്ന രീതി വളരെ ലളിതമാണ്: ആദ്യം കുമ്പളങ്ങ വേവിക്കുക, വെള്ളം തിളച്ചുമറിയുമ്പോള്‍ ഇറച്ചി ചേര്‍ത്ത് 10 മിനിറ്റോളം വേവിച്ചെടുക്കുക.

'ഓരോ നേരത്തെയും ഭക്ഷണം അപ്പോള്‍ത്തന്നെ പുതിയതായി ഉണ്ടാക്കുന്നതാണ്. രാത്രി മുഴുവന്‍ വെച്ചാല്‍ ഇതിന്റെ രുചി മാറും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചെറുപ്പം മുതലേ 'ഓ'യുടെ ഭക്ഷണക്രമത്തിലെ ഒരു പ്രധാന വിഭവമാണിത്. മുന്‍പ് അദ്ദേഹത്തിന്റെ കുടുംബം സ്വന്തം ആവശ്യത്തിന് മാത്രമായിരുന്നു കുമ്പളങ്ങ കൃഷി ചെയ്തിരുന്നത്; ചൈനയിലെ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്കും ഉദാരവല്‍ക്കരണത്തിനും ശേഷമാണ് അവര്‍ ഇത് വാണിജ്യാടിസ്ഥാനത്തില്‍ വില്‍ക്കാന്‍ തുടങ്ങിയത്.

ഗ്വാങ്‌ഡോങ് പ്രദേശത്തുടനീളം, ഇത് പന്നിയിറച്ചി വാരിയെല്ലുകളോ ഉണക്കിയ സ്‌കൂളോപ്പുകളോ (dried scallops) ചേര്‍ത്ത് റോസ്റ്റ് ചെയ്യാറുണ്ട്. വേനല്‍ക്കാലത്തെ മറ്റൊരു പരമ്പരാഗത വിഭവം കുമ്പളങ്ങ താറാവിറച്ചിയും ഞവരയും (coix seeds) ചേര്‍ത്ത് ഉണ്ടാക്കുന്നതാണ്.

വിഭവങ്ങളുടെ തനത് മാറ്റ് ചോര്‍ന്നുപോകാതെ, ലളിതവും സമീകൃതവുമായ രുചികള്‍ ഇഷ്ടപ്പെടുന്ന കന്റോണീസ് രീതിക്ക് ഉത്തമ ഉദാഹരണമാണ് ഈ പാചകക്കുറിപ്പുകള്‍.

കാലാവസ്ഥയ്ക്കനുസരിച്ച് ഭക്ഷണം കഴിക്കുന്ന ലിങ്‌നാന്‍ (Lingnan) ശൈലിയെയും ഇത് വ്യക്തമാക്കുന്നു. ചൂട് ഉച്ചസ്ഥായിയിലെത്തുമ്പോഴാണ് കുമ്പളങ്ങ വിപണിയില്‍ എത്തുന്നത്. അല്ലാതെ അപൂര്‍വതയോ ആഡംബരമോ കൊണ്ടല്ല, മറിച്ച് പ്രാദേശിക കാലാവസ്ഥയ്ക്കും ജീവിതരീതിക്കും ഏറ്റവും അനുയോജ്യമായതിനാലാണ് ഇത് ജനപ്രിയമായത്.

എങ്കിലും ഈ കൃഷി മുന്‍പോട്ടു കൊണ്ടുപോകുന്നത് വലിയ വെല്ലുവിളിയാണ്. പുതിയ തലമുറയിലെ യുവാക്കളാരും കൃഷിയിലേക്ക് വരുന്നില്ലെന്നും, നിലവിലുള്ള കര്‍ഷകരില്‍ ഭൂരിഭാഗവും 50 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണെന്നും 'ഓ' പറഞ്ഞു.

ഇന്റര്‍നെറ്റിലെയും സോഷ്യല്‍ മീഡിയയിലെയും പുതിയ ട്രെന്‍ഡുകള്‍ വരുംതലമുറയ്ക്ക് പ്രചോദനമാകുമെന്നും, മണ്ണില്‍ വിളയുന്ന ഈ ഭീമന്മാരുടെ മൂല്യം തിരിച്ചറിയാന്‍ അവരെ സഹായിക്കുമെന്നും പ്രതീക്ഷിക്കാം.

More from Metbeat