
കാലവര്‍ഷം : പ്രവചനം പോലെ തകര്‍ത്തു പെയ്ത് ആദ്യവാരം : ലഭിച്ചത് 25% അധിക മഴ
Monsoon Intensifies in Kerala: State Records 25% Excess Rainfall in the First Week of June
കാലവര്‍ഷം : പ്രവചനം പോലെ തകര്‍ത്തു പെയ്ത് ആദ്യവാരം : ലഭിച്ചത് 25% അധിക മഴ
കാലവര്‍ഷം കേരളത്തില്‍ ആദ്യ വാരം പിന്നിട്ടപ്പോള്‍ ലഭിച്ചത് കനത്ത മഴ. 25 ശതമാനം അധിക മഴയാണ് ജൂണ്‍ 1 മുതല്‍ ജൂണ്‍ 7 വരെയുള്ള കാലയളവില്‍ കേരളത്തില്‍ ലഭിച്ചത്. കേരളത്തില്‍ ആദ്യവാരം കനത്ത മഴയോടെ ജൂണ്‍ നാലിന് കാലവര്‍ഷമെത്തുമെന്നായിരുന്നു മെറ്റ്ബീറ്റ് വെതറിന്റെ മെയ് 26 ലെ പ്രവചനം. ഇതു ശരിവയ്ക്കുന്ന വിധത്തിലാണ് കാലവര്‍ഷ മഴയുടെ ആദ്യ വാരത്തിലെ കണക്കുകള്‍.
ഈ കാലയളവില്‍ സാധാരണ ലഭിക്കേണ്ട 144.9 mm മഴയ്ക്ക് പകരം 181.1 mm മഴയാണ് സംസ്ഥാനത്ത് ആകെ രേഖപ്പെടുത്തിയത്. ലക്ഷദ്വീപില്‍ സാധാരണയേക്കാള്‍ 80% അധിക മഴ (188.9 mm) യും ലഭിച്ചു.
കോഴിക്കോട് ഒന്നാമത്; പത്തനംതിട്ടയില്‍ റെക്കോര്‍ഡ് മഴ
ജില്ലാടിസ്ഥാനത്തിലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കോഴിക്കോട് ജില്ലയിലാണ് . 268.1 mm). തൊട്ടുപിന്നാലെ കോട്ടയത്ത് 246.9 mm മഴയും കാസര്‍കോട് 244 mm മഴയും രേഖപ്പെടുത്തി.
ശതമാനക്കണക്കില്‍ സാധാരണയേക്കാള്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ്. പത്തനംതിട്ടയില്‍ സാധാരണ ലഭിക്കേണ്ട 135 mm മഴയ്ക്ക് പകരം 220.9 mm മഴ ലഭിച്ചു (64% അധിക മഴ). ഇത് 'ലാര്‍ജ് എക്‌സസ്' (Large Excess) വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വിവിധ ജില്ലകളിലെ മഴ ലഭ്യത ഒറ്റനോട്ടത്തില്‍
വലിയ തോതില്‍ അധിക മഴ (Large Excess)
കോട്ടയം (41%), മലപ്പുറം (48%), പാലക്കാട് (37%), എറണാകുളം (33%), തിരുവനന്തപുരം (32%), കാസര്‍കോട് (32%), കോഴിക്കോട് (31%), തൃശ്ശൂര്‍ (28%), മാഹി (20%).
കണ്ണൂര്‍ (11%), ആലപ്പുഴ (5%), ഇടുക്കി (2%), വയനാട് (5%), കൊല്ലം (17%).
ഈ വാരത്തില്‍ വയനാട് (5%), കൊല്ലം (17%) എന്നീ ജില്ലകളില്‍ നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് ഇത് സാധാരണ (Normal) മഴയുടെ പരിധിയില്‍ തന്നെയാണ് വരുന്നത്. വരും ദിവസങ്ങളിലും സംസ്ഥാനത്ത് വ്യാപകമായ മഴ തുടരാനാണ് സാധ്യത.
English Summary: Monsoon Intensifies in Kerala: State Records 25% Excess Rainfall in the First Week of June. According to data released by the India Meteorological Department (IMD) for the first week of June (June 1 to June 8, 2026), the state received 181.1 mm of actual rainfall against the normal average of 144.9 mm, marking a 25% departure (Excess
Kerala Weather 14/08/26 : തീവ്ര ന്യൂനമർദ്ദം; ഇന്നും നാളെയും കൂടുതൽ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴ സാധ്യത
തീരദേശ ബംഗാളിന് മുകളിൽ സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമർദ്ദം (Deep Depression) ൻ്റെ സ്വാധീനം മൂലം കേരളത്തിൽ ഇന്നും നാളെയും കൂടുതൽ പ്രദേശങ്ങളിൽ മഴ സാധ്യത. മധ്യ ജില്ലകളിലും കിഴക്കൻ മേഖലകളിലും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും. എല്ലാ ജില്ലകളിലും ഏതാനും പ്രദേശങ്ങളിൽ ശക്തമായ മഴ സാധ്യത നിലനിൽക്കുന്നുവെന്ന് Metbeat Weather പറയുന്നു.
പടിഞ്ഞാറൻ കാറ്റിന് ശക്തി കൂടിയതിനാൽ അറബിക്കടലിൽ രൂപം കൊള്ളുന്ന മേഘങ്ങൾ കേരളത്തിൽ എത്തി പെയ്യാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ ചില പ്രദേശങ്ങളിൽ ഏറെ നേരം നീണ്ടുനിൽക്കില്ലെങ്കിലും കനത്ത മഴ ലഭിച്ചേക്കും . മഴയുടെ ശക്തിയും വെള്ളത്തിൻ്റെ അളവും കൂടുതലായിരിക്കും എങ്കിലും മഴ ദീർഘനേരം തുടരാനുള്ള സാധ്യത കുറവാണ് .
മിക്ക മഴയും അരമുതൽ ഒരു മണിക്കൂറിനുള്ളിൽ പെയ്തു തീരും. ഇടവേളകൾ ലഭിക്കുകയും ചെയ്യും.
വടക്കൻ ജില്ലകളിലും മധ്യകേരളത്തിലും തെക്കൻ ജില്ലകളിലും ഒരുപോലെ മഴ സാധ്യതയുണ്ട് ഈ വരുന്ന രണ്ടുദിവസം . ഞായറാഴ്ചക്ക് ശേഷം മഴയുടെ ശക്തിയിൽ കുറവുണ്ടാകും.
കണ്ണൂർ ജില്ലയുടെ കിഴക്കൻ മേഖല , കോഴിക്കോട് ജില്ലയുടെ ഇടനാട് പ്രദേശങ്ങൾ, മലപ്പുറം ജില്ലയുടെ കിഴക്കൻ പ്രദേശങ്ങൾ, എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലകൾ, ഇടുക്കി, പത്തനംതിട്ട , കോട്ടയം ജില്ലകൾ എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാൻ സാധ്യത.
കേരളത്തിൽ ഇന്നും നാളെയും ശക്തമായ കാറ്റുകൾ സാധ്യതയുണ്ട്. പത്തനംതിട്ട , ആലപ്പുഴ , കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ കേന്ദ്ര കലാവസ്ഥ വകുപ്പ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.





