Newsroom
Weather Kerala 30/07/26 : ഇടുക്കി പാംബ്ല അണക്കെട്ട് ഷട്ടര്‍ ഇന്ന് രാത്രി ഉയര്‍ത്തും, ഇടുക്കി, എറണാകുളം അവധി
Metbeat News

Weather Kerala 30/07/26 : ഇടുക്കി പാംബ്ല അണക്കെട്ട് ഷട്ടര്‍ ഇന്ന് രാത്രി ഉയര്‍ത്തും, ഇടുക്കി, എറണാകുളം അവധി

Weather Kerala 30/07/26 : ഇടുക്കി പാംബ്ല അണക്കെട്ട് ഷട്ടര്‍ ഇന്ന് രാത്രി ഉയര്‍ത്തും

Weather Kerala 30/07/26 : ഇടുക്കി പാംബ്ല അണക്കെട്ട് ഷട്ടര്‍ ഇന്ന് രാത്രി ഉയര്‍ത്തും

ശക്തമായ മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഇടുക്കി, പാംബ്ല അണക്കെട്ടിന്റെ ഷട്ടറുകള്‍ ഇന്ന് രാത്രി തുറക്കും. രാത്രി 10 മണി മുതല്‍ ഘട്ടം ഘട്ടമായാണ് ഷട്ടറുകള്‍ ഉയര്‍ത്തുക. 253 അടിയാണ് അണക്കെട്ടിന്റെ പരമാവധി ജലനിരപ്പ്. ഇടുക്കി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ ലോവര്‍ പെരിയാര്‍ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി പെരിയാറില്‍ നിര്‍മിച്ചതാണ് പാംബ്ല അണക്കെട്ട്.

കഴിഞ്ഞ ദിവസം കരകയറിയ ന്യൂനമർദ്ദം ഛത്തീസ്ഗഡിന് മുകളിലും അതി തീവ്ര ന്യൂനമർദ്ദമായി ( Deep Depression) തുടരുന്നു . സാധാരണ കരകയറി ഏതാനും മണിക്കൂറുകൾക്കകം ന്യൂനമർദ്ദത്തിന്റെ ശക്തി കുറയാറുണ്ട്. കരകയറുമ്പോൾ തീവ്ര ന്യൂനമർദ്ദം ആയിരുന്നു ഈ സിസ്റ്റം. എന്നാൽ 24 മണിക്കൂർ കഴിഞ്ഞശേഷം ശക്തി കുറയാതെ കരഭാഗത്തിനും മുകളിൽ നിലകൊള്ളുകയാണ്. 

ഇതു കാരണം മധ്യ ഇന്ത്യയിലും ദക്ഷിണേന്ത്യയിലും മഴ തുടരുന്നു. കേരളത്തിൽ ഇന്നും നാളെയും മഴ ശക്തിപ്പെടുമെന്ന് കാലാവസ്ഥ പ്രവചനം ഉണ്ട്. ജില്ലകളിൽ കേന്ദ്രകലാവസ്ഥാ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. വയനാട് ജില്ലയിൽ ശക്തമായ മഴ സാധ്യതയെ തുടർന്നും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്നും ഇന്ന് ( വ്യാഴം)  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ അവധി നൽകിയിരുന്നു. വയനാട്ടിൽ നാളെയും അവധിയാണ് .

വയനാട് ജില്ലയില്‍ നാളെ (വെള്ളി) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വയനാട് ജില്ലയില്‍ നാളെ (വെള്ളി) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അങ്കണവാടികള്‍, മത പഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷല്‍ ക്ലാസുകള്‍, പ്രൊഫഷനല്‍ കോളജുകള്‍ എന്നിവയ്ക്കും അവധി ബാധകമാണ്. റെസിഡന്‍ഷ്യല്‍ സ്‌കൂളിനും കോളജിനും കോളജുകള്‍ക്കും അവധി ബാധകമല്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 31) അവധി

പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. എന്നാൽ റസിഡൻഷ്യൽ സ്കൂളുകൾക്കും കോളേജുകൾക്കും ഇന്ന് പ്രവൃത്തി ദിനം ആയിരിക്കും.  കണ്ണൂര് , കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.


രാവിലത്തെ ഉപഗ്രഹ  നിരീക്ഷണത്തിൽ തെക്കൻ ജില്ലകളിലാണ് മഴ ലഭിക്കുന്നത്. വടക്കൻ ജില്ലകളിൽ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മഴ രാവിലെ കുറവാണ്. എന്നാൽ ഉച്ചയോടെ എല്ലാ ജില്ലകളിലേക്കും മഴയെത്തും. ഛത്തീസ്ഗഡിലെ ബിലാസ്പൂരിന് 30 കി.മി ഉം ചാമ്പയിൽ 40 കി.മി ഉം അകലെയാണ് തീവ്ര ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നത്. ന്യൂനമർദ്ദം പടിഞ്ഞാറേക്കാണ് നീങ്ങുന്നത്. അതോടെ പടിഞ്ഞാറുള്ള സംസ്ഥാനങ്ങളിലും വരും ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് ഉണ്ടാകും. 


ദക്ഷിണേന്ത്യയിൽ കേരളത്തിൽ മാത്രമാണ് ഇന്ന് ഓറഞ്ച് അലർട്ട് ഉള്ളത്. നാളെയും കേരളത്തിൽ ഓറഞ്ച് അലർട്ട് ഉണ്ട്. കേരളത്തിനൊപ്പം നാളെ ദക്ഷിണ ഉൾനാടൻ കർണാടകയിലും ഓറഞ്ച് അലർട്ട് ആണ്. 

അറബിക്കടലിൽ 40 മുതൽ 55 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിന് സാധ്യത. ചില സമയങ്ങളിൽ കാറ്റിന്റെ വേഗത 65 കിലോമീറ്റർ വരെ എത്തും. ഇപ്പോഴത്തെ മഴയുടെ ശക്തി തിങ്കളാഴ്ചക്ക് ശേഷം കുറയാനാണ് സാധ്യത.

English Summary : Kerala Weather Update (July 30, 2026): Deep Depression Maintains Strength Inland, Heavy Rains to Continue Across Kerala. Despite moving inland over Chhattisgarh, the deep depression system has unexpectedly retained its strength rather than weakening after landfall, continuing to drive widespread rains across Central and South India.

കാലാവസ്ഥാ നിരീക്ഷണവും ദുരന്തപ്രതികരണവും ശക്തിപ്പെടുത്തും: മന്ത്രി ടി. സിദ്ദീഖ്

പുൽപള്ളി പഴശ്ശിരാജ കോളേജിൽ സ്ഥാപിക്കുന്ന ഡോപ്ലർ റഡാർ (Doppler Radar) സംവിധാനത്തിലൂടെ വയനാട് ജില്ലയിലെ കാലാവസ്ഥാ നിരീക്ഷണം കൂടുതൽ കൃത്യവും കാര്യക്ഷമവുമാക്കാൻ കഴിയുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദീഖ് പറഞ്ഞു. പുത്തുമല ഹൃദയഭൂമിയിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡോപ്ലർ റഡാറിലൂടെ മുൻകൂർ മുന്നറിയിപ്പ്(Early Warning System)

പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി തിരിച്ചറിയാനും അതനുസരിച്ച് സമയോചിതമായ നടപടികൾ സ്വീകരിക്കാനുമുള്ള സംവിധാനങ്ങളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കാലാവസ്ഥ മോശമാകുന്ന സാഹചര്യങ്ങളിൽ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി താമസിപ്പിക്കേണ്ട ആളുകളുടെ മാപ്പിങ് (Mapping) നടത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതിജീവന പദ്ധതികൾക്ക് കൂട്ടായ പ്രവർത്തനം(Rehabilitation Efforts)

ദുരന്തബാധിതരായ കുട്ടികളുടെ തുടർപഠനം മുടങ്ങാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിവിധ വകുപ്പുകളും ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നതിലൂടെയാണ് അതിജീവന പദ്ധതികൾ (Rehabilitation Projects) ഫലപ്രദമായി മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

അതേസമയം ദുരന്തബാധിതരുടെ വായ്പകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അനുഭാവപൂർണമായ തീരുമാനം ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. ദുരന്തത്തിൽ തകർന്ന ആരാധനാലയങ്ങളുടെ പുനരുദ്ധാരണത്തിനായും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകണം(Message of Hope)

ദുരന്തത്തിന്റെ തീരാത്ത വേദന അനുഭവിക്കുന്ന ജനങ്ങൾക്ക് ആത്മവിശ്വാസം പകരാനും അവരെ കൈപിടിച്ചുയർത്താനും കഴിയുന്നതെല്ലാം ചെയ്യാൻ എല്ലാവരും ഒരേ മനസോടെ മുന്നോട്ടുപോകണമെന്നും മന്ത്രി ടി. സിദ്ദീഖ് ആഹ്വാനം ചെയ്തു. 

English Summary : In a major move to bolster climate resilience and disaster response in Wayanad, Kerala Minister Adv. T. Siddique announced the installation of an advanced Doppler Radar System at Pazhassi Raja College, Pulpally. 

More from Metbeat

കാലാവസ്ഥാ നിരീക്ഷണവും ദുരന്തപ്രതികരണവും ശക്തിപ്പെടുത്തും: മന്ത്രി ടി. സിദ്ദീഖ്
Environment

കാലാവസ്ഥാ നിരീക്ഷണവും ദുരന്തപ്രതികരണവും ശക്തിപ്പെടുത്തും: മന്ത്രി ടി. സിദ്ദീഖ്

an hour agoManeesha Prasoon
ശക്തമായ കാറ്റിന് മുന്നറിയിപ്പ്; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദ്ദേശം
Metbeat

ശക്തമായ കാറ്റിന് മുന്നറിയിപ്പ്; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദ്ദേശം

30/07/2026Maneesha Prasoon
പാംബ്ല അണക്കെട്ട് ഇന്ന് രാത്രി തുറക്കും; കടലിൽ ശക്തമായ കാറ്റിന് മുന്നറിയിപ്പ്
Metbeat

പാംബ്ല അണക്കെട്ട് ഇന്ന് രാത്രി തുറക്കും; കടലിൽ ശക്തമായ കാറ്റിന് മുന്നറിയിപ്പ്

30/07/2026Maneesha Prasoon
ഓറഞ്ച് അലർട്ട്: കാസർഗോഡ്, എറണാകുളം, ആലപ്പുഴ, വയനാട് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
Metbeat

ഓറഞ്ച് അലർട്ട്: കാസർഗോഡ്, എറണാകുളം, ആലപ്പുഴ, വയനാട് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

30/07/2026Maneesha Prasoon
അഞ്ച് നൂറ്റാണ്ടുകൾക്ക് ശേഷം മരുഭൂമിക്കടിയിൽ നിന്ന് സ്വർണനിധിയുമായി പോർച്ചുഗീസ് കപ്പൽ
Metbeat

അഞ്ച് നൂറ്റാണ്ടുകൾക്ക് ശേഷം മരുഭൂമിക്കടിയിൽ നിന്ന് സ്വർണനിധിയുമായി പോർച്ചുഗീസ് കപ്പൽ

30/07/2026Maneesha Prasoon
ജപ്പാനിലെ ഭൂചലനം: മരണം 34 ആയി; കടുത്ത ചൂടിൽ വലഞ്ഞ് ദുരന്തബാധിതർ
Metbeat

ജപ്പാനിലെ ഭൂചലനം: മരണം 34 ആയി; കടുത്ത ചൂടിൽ വലഞ്ഞ് ദുരന്തബാധിതർ

30/07/2026Maneesha Prasoon