
Weather Kerala 28/07/26 : ന്യൂനമർദം ഇന്ന് ഉച്ചയോടെ കരകയറും, മധ്യ കേരളത്തിൽ മഴ തുടങ്ങി
ഒഡീഷക്കും ബംഗാൾ തീരത്തിനും സമീപമായി നിലകൊള്ളുന്ന അതി തീവ്ര ന്യൂനമർദ്ദത്തെ (Deep Depression) തുടർന്ന് കേരളത്തിൽ വിവിധ ജില്ലകളിൽ മഴ തുടങ്ങി.
Weather Kerala 28/07/26 : ന്യൂനമർദം ഇന്ന് ഉച്ചയോടെ കരകയറും, മധ്യ കേരളത്തിൽ മഴ തുടങ്ങി
ഒഡീഷക്കും ബംഗാൾ തീരത്തിനും സമീപമായി നിലകൊള്ളുന്ന അതി തീവ്ര ന്യൂനമർദ്ദത്തെ (Deep Depression) തുടർന്ന് കേരളത്തിൽ വിവിധ ജില്ലകളിൽ മഴ തുടങ്ങി. ഇന്ന് രാവിലെ മുതൽ മധ്യകേരളത്തിലെ ജില്ലകളിൽ മഴ തുടരുകയാണ്.
വടക്കൻ ജില്ലകളിലും മഴ ലഭിക്കുന്നുണ്ട്. തൃശ്ശൂർ, എറണാകുളം, പാലക്കാട്, ഇടുക്കി, കോട്ടയം, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, വയനാട്, കാസർകോട് തുടങ്ങിയ ജില്ലകളിലാണ് മഴ ലഭിക്കുന്നത്.
5 ജില്ലകളിൽ Yellow അലർട്ട്
എറണാകുളം, തൃശ്ശൂർ , മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് മഴ സാധ്യതയെ തുടർന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്.
കൊങ്കണ് സമീപം ചക്രവാതച്ചുഴി
കിഴക്കൻ അറബിക്കടലിലും കൊങ്കൺ തീരത്തിന് മുകളിലായും രൂപപ്പെട്ടിരിക്കുന്ന ചക്രവാത ചുഴിയാണ് കേരളത്തിൽ മഴ ശക്തിപ്പെടുത്തുന്നത്. കർണാടകയിലും വടക്കൻ കേരളത്തിലും മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ഒഡീഷ തീരത്തെ ന്യൂനമർദ്ദം ഇന്ന് ഉച്ചയോടെ ബലാഷോറിന് സമീപം കരകയറാനാണ് സാധ്യത. അതോടെ ന്യൂനമർദ്ദത്തിന്റെ ശക്തി കുറയും . എങ്കിലും കേരളത്തിൽ ഉൾപ്പെടെ മഴ ആഗസ്റ്റ് രണ്ടുപേരെ തുടരാനാണ് നിലവിലെ സാഹചര്യത്തിൽ സാധ്യത.
English Summary : Kerala Weather Alert: Central and Northern Districts See Rain as Deep Depression Makes Landfall. Rainfall has begun across several districts in Kerala, particularly in central and northern regions, driven by a Deep Depression near the Odisha and West Bengal coasts alongside a cyclonic circulation over the Eastern Arabian Sea and Konkan coast.
കാലാവസ്ഥാ നിരീക്ഷണവും ദുരന്തപ്രതികരണവും ശക്തിപ്പെടുത്തും: മന്ത്രി ടി. സിദ്ദീഖ്
പുൽപള്ളി പഴശ്ശിരാജ കോളേജിൽ സ്ഥാപിക്കുന്ന ഡോപ്ലർ റഡാർ (Doppler Radar) സംവിധാനത്തിലൂടെ വയനാട് ജില്ലയിലെ കാലാവസ്ഥാ നിരീക്ഷണം കൂടുതൽ കൃത്യവും കാര്യക്ഷമവുമാക്കാൻ കഴിയുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദീഖ് പറഞ്ഞു. പുത്തുമല ഹൃദയഭൂമിയിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡോപ്ലർ റഡാറിലൂടെ മുൻകൂർ മുന്നറിയിപ്പ്(Early Warning System)
പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി തിരിച്ചറിയാനും അതനുസരിച്ച് സമയോചിതമായ നടപടികൾ സ്വീകരിക്കാനുമുള്ള സംവിധാനങ്ങളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കാലാവസ്ഥ മോശമാകുന്ന സാഹചര്യങ്ങളിൽ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി താമസിപ്പിക്കേണ്ട ആളുകളുടെ മാപ്പിങ് (Mapping) നടത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതിജീവന പദ്ധതികൾക്ക് കൂട്ടായ പ്രവർത്തനം(Rehabilitation Efforts)
ദുരന്തബാധിതരായ കുട്ടികളുടെ തുടർപഠനം മുടങ്ങാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിവിധ വകുപ്പുകളും ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നതിലൂടെയാണ് അതിജീവന പദ്ധതികൾ (Rehabilitation Projects) ഫലപ്രദമായി മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ദുരന്തബാധിതരുടെ വായ്പകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അനുഭാവപൂർണമായ തീരുമാനം ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. ദുരന്തത്തിൽ തകർന്ന ആരാധനാലയങ്ങളുടെ പുനരുദ്ധാരണത്തിനായും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകണം(Message of Hope)
ദുരന്തത്തിന്റെ തീരാത്ത വേദന അനുഭവിക്കുന്ന ജനങ്ങൾക്ക് ആത്മവിശ്വാസം പകരാനും അവരെ കൈപിടിച്ചുയർത്താനും കഴിയുന്നതെല്ലാം ചെയ്യാൻ എല്ലാവരും ഒരേ മനസോടെ മുന്നോട്ടുപോകണമെന്നും മന്ത്രി ടി. സിദ്ദീഖ് ആഹ്വാനം ചെയ്തു.
English Summary : In a major move to bolster climate resilience and disaster response in Wayanad, Kerala Minister Adv. T. Siddique announced the installation of an advanced Doppler Radar System at Pazhassi Raja College, Pulpally.





