
കാലവർഷം ജൂൺ 4 ന് എത്താൻ സാധ്യത, തുടക്കം കനത്ത മഴയോടെ
2026 ലെ തെക്കു പടിഞ്ഞാറൻ മൺസൂൺ (South West Monsoon) അഥവാ കാലവർഷം ജൂൺ 4 ഓടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് കേരളത്തിൽ എത്താൻ സാധ്യത.
കാലവർഷം ജൂൺ 4 ന് എത്താൻ സാധ്യത, തുടക്കം കനത്ത മഴയോടെ
2026 ലെ തെക്കു പടിഞ്ഞാറൻ മൺസൂൺ (South West Monsoon) അഥവാ കാലവർഷം ജൂൺ 4 ഓടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് കേരളത്തിൽ എത്താൻ സാധ്യത. ഇന്ന് (മെയ് 26 ) ന് 4 ദിവസത്തെ മോഡൽ വ്യതിയാനത്തോടെ കാലവർഷം കേരളത്തിൽ എത്തും എന്നായിരുന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
എന്നാൽ, കാലവർഷത്തിന്റെ സ്ഥിരീകരണം നടത്താനുള്ള കാലാവസ്ഥാ വകുപ്പിന്റെ മാനദണ്ഡങ്ങൾ ഇനിയും പൂർത്തിയായിട്ടില്ലെന്ന് Metbeat Weather ലെ നിരീക്ഷകർ പറയുന്നു. അതിനാൽ കാലാവർഷം എത്തിയതായ പ്രഖ്യാപനം (Monsoon Onset) വൈകാനാണ് സാധ്യത. ഇതു സംബന്ധിച്ച് കാലാവസ്ഥാ വകുപ്പിന്റെ പ്രസ്താവന നാളെ ഉണ്ടായേക്കും.
കഴിഞ്ഞ ദിവസങ്ങളിൽ തെക്കു പടിഞ്ഞാറൻ അറബിക്കടലിൽ വരെ എത്തിനിൽക്കുന്ന കാലവർഷക്കാറ്റ് (equatorial cross wind) കേരളത്തിലേക്ക് പ്രവേശിക്കാൻ അനുകൂലമായ അന്തരീക്ഷ സ്ഥിതി ഒരുങ്ങാത്തതാണ് കാരണം. ഒറ്റപ്പെട്ട മഴ തീരദേശങ്ങളിലും കിഴക്കൻ പ്രദേശങ്ങളിലും ലഭിക്കുന്നു എന്നതൊഴിച്ചാൽ കാലവർഷം പ്രഖ്യാപിക്കാനുള്ള മഴ മാനദണ്ഡം ഇനിയും പൂർത്തിയായിട്ടില്ല.
എന്തുകൊണ്ട് മാനദണ്ഡം പാലിക്കുന്നില്ല ?
മെയ് 10 ന് ശേഷം ലക്ഷദ്വീപിലെ മിനിക്കോയ്, അമിനി, കേരളത്തിലെ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കർണാടകയിലെ മംഗലാപുരം വരെയുള്ള കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ 14 സ്റ്റേഷനുകളിൽ 60 % ത്തിലും തുടർച്ചയായ രണ്ടുദിവസം രണ്ടര മില്ലി മീറ്റർ മഴ ലഭിച്ചാൽ കാലവർഷത്തിന്റെ മഴ മാനദണ്ഡം പൂർത്തിയാക്കിയതായി മനസ്സിലാക്കാം.
എന്നാൽ തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഒറ്റപ്പെട്ട മഴ ലഭിക്കുന്നുണ്ടെങ്കിലും വടക്കൻ ജില്ലകളിൽ മഴ കുറവാണ്.
കാറ്റിൻ്റെ മാനദണ്ഡവും പാലിച്ചില്ല
മറ്റൊരു പ്രധാന മാനദണ്ഡമായ കാറ്റിന്റെ വ്യാപ്തിയും ദിശയും വേഗതയും പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. 600 hpa മർദ്ദം ഉയരത്തിൽ വരെ പടിഞ്ഞാറൻ കാറ്റ് ശക്തിപ്പെടണം. ഏകദേശം സമുദ്രനിരപ്പിൽ നിന്ന് നാലര കിലോമീറ്റർ ഉയരം വരും ഇത്.
തെക്കു കിഴക്കൻ അറബിക്കടലിൽ 925 hpa അന്തരീക്ഷത്തിന്റെ താഴ്ന്ന ഉയരം ) ഉയരത്തിൽ 15 മുതൽ 20 നോട്ടിക്കൽ മൈൽ (മണിക്കൂറിൽ 27 - 37 മൈൽ) വേഗതയിൽ പടിഞ്ഞാറൻ കാറ്റ് ശക്തിപ്പെടണം.
എന്നാൽ താഴ്ന്ന ഉയരങ്ങളിൽ കാറ്റിന്റെ ദിശ അനുകൂലമാകുന്നുണ്ടെങ്കിലും, 600 hpa ഉയരത്തിൽ കാറ്റിൻ്റെ ദിശയോ വേഗതയോ സ്ഥിരപ്പെടുന്നില്ല. അതിനാൽ കാലവർഷം എത്തിയെന്ന് സ്ഥിരീകരിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
മറ്റൊരു മാനദണ്ഡമായ, ഭൗമോപരിതലത്തിൽ നിന്ന് ബഹിർഗമിക്കുന്ന Outgoing Longwave Radiation (OLR) മാനദണ്ഡവും പൂർത്തിയായിട്ടില്ല. ചതുരശ്ര കിലോമീറ്ററിൽ 200 വാട്സിൽ താഴെ ആകണം ഇതിൻ്റെ അളവ്. ഭൂമധ്യരേഖക്ക് വടക്ക് അക്ഷാംശ രേഖ 5 ഡിഗ്രി മുതൽ 10 ഡിഗ്രി ( ഏകദേശം കൊച്ചി വരെ) ഈ മാനദണ്ഡം പൂർത്തിയാകണം.
കാലവർഷക്കാറ്റിനെ തടസ്സപ്പെടുത്തുന്നത് എന്ത് ?
അറബിക്കടലിൽ രൂപപ്പെട്ട ചക്രവാത ചുഴി (cyclonic circulation) കാലവർഷക്കാറ്റിൻ്റെ ഗതി തടസ്സപ്പെടുത്തുകയും കേരളത്തിലേക്ക് പ്രവേശിക്കുന്നത് തടയുകയും ചെയ്യുന്നു. നേരത്തെ അറബിക്കടലിന്റെ മധ്യ പടിഞ്ഞാറൻ മേഖലയിൽ ഉണ്ടായ മറ്റൊരു ചക്രവാത ചുഴിയും കാലവർത്തക്കാറ്റ് കേരളത്തിലേക്ക് പ്രവേശിക്കുന്നതിന് തടസ്സപ്പെടുത്തിയിരുന്നു.
ഇപ്പോൾ സംഭവിക്കുന്നത്
കേരളത്തിലേക്ക് എത്തേണ്ട കാലവർഷക്കാറ്റ് തീരപ്രദേശത്ത് വെച്ച് ദുർബലമായി സമാന്തരമായി തെക്കോട്ട് സഞ്ചരിക്കുകയാണ്. ഇത് മാറണമെങ്കിൽ അറബി കടലിലെ ചക്രവാത ചുഴി ദുർബലമാവുകയോ ബംഗാൾ ഉൾക്കടലിൽ മറ്റൊരു സിസ്റ്റം രൂപപ്പെടുകയോ വേണം.
ഇനി എന്ത് സംഭവിക്കും ?
ജൂൺ ഒന്നിന് ശേഷം ബംഗാൾ ഉൾക്കടലിൽ ഒരു ചക്രവാത ചുഴി രൂപപ്പെടാനും കാലവർത്തക്കാറ്റ് കേരളത്തിലേക്ക് ശക്തമായി പ്രവേശിക്കുന്ന സാഹചര്യവും ഉണ്ടാകും. ഇപ്പോഴത്തെ സൂചനകൾ പ്രകാരം മെയ് 3ന് അർദ്ധരാത്രിയോടെ കേരളത്തിൽ എല്ലായിടത്തും മഴ ലഭിച്ചു തുടങ്ങും. മെയ് 4 ന് ശക്തമായ മഴയും സാധ്യത.
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം monsoon low pressure ആയി മാറാൻ സാധ്യതയുള്ളതിനാൽ വടക്കൻ കേരളത്തിൽ അടക്കം മെയ് നാലു മുതൽ 8 വരെയുള്ള തീയതികളിൽ കനത്ത മഴ പ്രതീക്ഷിക്കാം. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുകൾ ഉണ്ടാകാൻ സാധ്യത.
നിങ്ങളുടെ പ്രദേശത്തെ കൺ അന്തരിച്ച സ്ഥിതിയും 15 ദിവസത്തേക്കുള്ള കാലാവസ്ഥയും അറിയാൻ ഞങ്ങളുടെ ഫോർക്കാസ്റ്റ് വെബ്സൈറ്റ് ആയ metbeat.com സന്ദർശിക്കുക. 👇
English Summary: Kerala Monsoon Onset Likely Delayed to June 4, Expected to Begin with Heavy Rains. The formal announcement is on hold because the necessary atmospheric and meteorological parameters have not yet been met.
കൊളംബിയയിൽ ഭൂകമ്പ ദുരന്തത്തിനിടെ കുഞ്ഞിനെ അദ്ഭുതകരമായി പുറത്തെടുത്ത് രക്ഷാപ്രവർത്തകർ
പടിഞ്ഞാറൻ കൊളംബിയയിൽ തിങ്കളാഴ്ചയുണ്ടായ ശക്തമായ ഭൂകമ്പത്തിന് പിന്നാലെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ഒരു കുഞ്ഞിനെ രക്ഷാപ്രവർത്തകർ ജീവനോടെ പുറത്തെടുത്തു. വൻ ദുരന്തത്തിനിടയിൽ പ്രതീക്ഷ പകരുന്ന കാഴ്ചയായി കുഞ്ഞിന്റെ രക്ഷപ്പെടൽ മാറി.
🇨🇴🙏 • Milagro entre los escombros: rescatan a un bebé tras fuerte terremoto en Colombia
— ☩ 𝓒𝓻𝓾𝔁 𝓥𝓲𝓷𝓬𝓲𝓽 ✠ ❤️🌹 (@CruxVincit) August 11, 2026
Equipos de emergencia rescataron con vida a un bebé de pocos meses que quedó atrapado entre los escombros de una estructura en Cali (suroccidente). pic.twitter.com/gryKTiGOTx
ഭൂകമ്പത്തിന്റെ ശക്തിയിൽ ഒരു അപ്പാർട്ട്മെന്റ് കെട്ടിടം തകർന്നുവീണതോടെയാണ് രക്ഷാപ്രവർത്തനം കൂടുതൽ ദുഷ്കരമായത്.
കെട്ടിടം തകർന്നുവീണ ശബ്ദം കേട്ടു (Building Collapse)
കെട്ടിടം തകർന്നുവീഴുമ്പോൾ സ്ഥലത്തുനിന്ന് ഏകദേശം ഒന്നര ബ്ലോക്ക് അകലെയായിരുന്നു ഒരു രക്ഷാപ്രവർത്തകൻ. വലിയ ശബ്ദം കേട്ടതോടെ അദ്ദേഹം ഉടൻ സംഭവസ്ഥലത്തേക്ക് ഓടിയെത്തി.
അവിടെയെത്തിയ ശേഷം അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ കണ്ടെത്തുന്നതിനായി രക്ഷാപ്രവർത്തകർ ആളുകളെ വിളിച്ചുവരുത്തുകയും തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. അതിനിടെയാണ് അവശിഷ്ടങ്ങൾക്കടിയിൽ ഒരു കുഞ്ഞ് കുടുങ്ങിക്കിടക്കുന്നുണ്ടെന്ന വിവരം ലഭിച്ചത്.
കുഞ്ഞ് എവിടെയാണ് കുടുങ്ങിക്കിടക്കുന്നതെന്ന് കണ്ടെത്തിയതോടെ രക്ഷാപ്രവർത്തകർ അതീവ ജാഗ്രതയോടെ അവശിഷ്ടങ്ങൾ നീക്കാൻ തുടങ്ങി. രക്ഷാപ്രവർത്തകർക്ക് പുറമെ പ്രദേശവാസികളും തിരച്ചിൽ പ്രവർത്തനത്തിൽ പങ്കാളികളായി.
കല്ലുകളും കോൺക്രീറ്റ് കഷണങ്ങളും ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ കൈകൊണ്ട് നീക്കിയായിരുന്നു ആദ്യഘട്ട രക്ഷാപ്രവർത്തനം. കുഞ്ഞിന് കൂടുതൽ പരിക്കേൽക്കാതിരിക്കാനായി വളരെ സൂക്ഷ്മമായാണ് ഓരോ ഭാഗവും നീക്കം ചെയ്തത്. ഒടുവിൽ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു.
കുഞ്ഞിനെ സുരക്ഷിതമായി മാറ്റി
കുഞ്ഞിനെ പുറത്തെടുത്തതോടെ രക്ഷാപ്രവർത്തകർ ആദ്യം കുട്ടിയെ സുരക്ഷിതമായി മാറ്റി. തുടർന്ന് ചികിത്സയ്ക്കും പരിശോധനയ്ക്കുമായി കുട്ടിയെ ബന്ധപ്പെട്ട ആരോഗ്യപ്രവർത്തകർക്ക് കൈമാറി.
വൻ ദുരന്തത്തിൽ നിരവധി ജീവനുകൾ നഷ്ടപ്പെട്ടതിനിടയിൽ, കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കുഞ്ഞിനെ ജീവനോടെ കണ്ടെത്തിയത് രക്ഷാപ്രവർത്തകർക്ക് മാത്രമല്ല, ദുരന്തം നേരിടുന്ന പ്രദേശത്തെ ജനങ്ങൾക്കും വലിയ ആശ്വാസമായി.
തകർന്ന കെട്ടിടങ്ങൾക്കിടയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് കണ്ടെത്തുന്നതിനായി തിരച്ചിലും രക്ഷാപ്രവർത്തനവും (Search and Rescue) തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
പടിഞ്ഞാറൻ കൊളംബിയയിൽ റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നുവീഴുകയും വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തു. ഔദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം 200ലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.
English Summary : A miracle unfolded in western Colombia following a devastating 7.4 magnitude earthquake that claimed over 200 lives and reduced apartment buildings to rubble. In the city of Cali, dedicated first responders and local volunteers launched a careful, manual search-and-rescue operation after hearing reports of a trapped child.





