
കേരള അസോസിയേഷന്‍ ഓഫ് ഡാലസും, ഇന്ത്യാ കള്‍ച്ചറല്‍ ആന്റ് എഡ്യൂക്കേഷന്‍ സെന്ററും പ്രസംഗമത്സരം നടത്തി
Kerala Association of Dallas and ICEC Successfully Host Annual Spelling Bee and Speech Competitions
ഡാലസ്: കേരള അസോസിയേഷന്‍ ഓഫ് ഡാലസും, ഇന്ത്യാ കള്‍ച്ചറല്‍ ആന്റ് എഡ്യൂക്കേഷന്‍ സെന്ററും സംയുക്തമായി സ്‌പെല്ലിങ് ബീ ആന്റ് സ്പീച്ച് കോമ്പറ്റീഷന്‍ അസോസിയേഷൻ ഓഫീസിൽ വെച്ചു നടത്തി. ഗ്രേഡ് K മുതല്‍ ഗ്രേഡ് 12 വരെ നാലു ഗ്രൂപ്പുകളായാണ് മത്സരം സംഘടിപ്പിച്ചത്. മത്സരങ്ങളില്‍ നിരവധി കുട്ടികള്‍ പങ്കാളികളാവുകയും മികവാര്‍ന്ന പ്രകടനം കാഴ്ച വെക്കുകയും ചെയ്തു.
കുട്ടികളില്‍ ഭാഷ മികവുറ്റതാക്കാനും ഭാഷ തെറ്റ് കൂടാതെ എഴുതുവാനും ഗ്രഹിക്കുവാനും സഹായിക്കാനാണ് സ്‌പെല്ലിങ് കോമ്പറ്റീഷനും, പ്രസംഗ മികവ് വര്‍ധിപ്പിക്കാന്‍ സ്പീച്ച് കോമ്പറ്റീഷനും നടത്തിവരുന്നത്. കുട്ടികള്‍ക്ക് ഇതിനായുള്ള അവസരം ഉണ്ടാക്കി കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വര്‍ഷങ്ങളിലും KAD & ICEC നേതൃത്വത്തില്‍ സ്‌പെല്ലിങ് ബീ ആന്റ് സ്പീച്ച് കോമ്പറ്റീഷന്‍ സംഘടിപ്പിക്കുന്നത്.
പരിപാടി KAD, പ്രസിഡന്റ് ഷിജു എബ്രഹാം സ്വാഗതം പറയുകയും സെക്രട്ടറി മഞ്ജിത്ത് കൈനിക്കര നന്ദി അറിയിക്കുകയും ചെയ്തു. ജഡ്ജസുമാരായി ജെയ്മി വർക്കി, സോണിയ തോമസ്, എബിൻ മാത്യു എന്നിവര്‍ പ്രവര്‍ത്തിച്ചു. എഡ്യൂക്കേഷന്‍ ഡയറക്ടര്‍ റുമാന സംജ്ജാദ് കോമ്പറ്റിഷൻ പരിപാടി ക്രമീകരിച്ചു. ICEC വൈസ് പ്രസിഡന്റ് അനശ്വർ മാമ്പിള്ളി
നെബു കുര്യാക്കോസ് (ICEC ട്രഷറര്‍ ), സിജു കൈനിക്കര ( KAD ട്രഷറര്‍ ) അസോസിയേഷൻ ഡയറക്ടര്‍മാരായ , ദീപക് നായര്‍, ഷിബു ജോൺ, ടെസ്സി മാത്യു എന്നിവർ പങ്കെടുത്തു പ്രവർത്തിച്ചു.
സ്‌പെല്ലിങ് ബീ മത്സരത്തില്‍ ഐഡൻ മാത്യു (ഗ്രേഡു K–2), ലൈറ എബ്രഹാം ( ഗ്രേഡുകൾ 3–5), അല്‍സ്റ്റാര്‍ മാമ്പിള്ളി ( ഗ്രേഡുകൾ 6-8 ), ഇഷ നായർ (ഗ്രേഡുകൾ 9-12 ) എന്നിവര്‍ ഒന്നാം സ്ഥാനവും, എഡ്വേർഡ് എബ്രഹാം, ജോനാഥൻ ജോസഫ്, ജോനാഥൻ ജോസഫ് എന്നിവര്‍ രണ്ടാം സ്ഥാനവും, നഥാൻ ബിജു, ജോവാന ചാത്തമ്പാടത്തിൽ,ജോഹാൻ എബ്രഹാം എന്നിവര്‍ തേര്‍ഡ് പ്രൈസും നേടി.
പ്രസംഗ മത്സരത്തിൽ (സ്പീച്ച് കോമ്പറ്റിഷന്‍) - ഐഡൻ മാത്യു (ഗ്രേഡുകൾ K–2), അഫ്രീൻ ആയിഷ ( ഗ്രേഡുകൾ 3–5 ), ഫർഹാൻ ഫിർദൗസ് ( ഗ്രേഡുകൾ 6–8 ), ഇഷ നായർ (ഗ്രേഡുകൾ 9–12 ) ഒന്നാം സ്ഥാനവും ; വെൻബ രഞ്ജിത്ത്, നിധീഷ് വർഗീസ്, അലൻ മാത്യു, സുനിധി വർഗീസ് രണ്ടാം സ്ഥാനവും;
ഏഥൻ എബ്രഹാം,എഡ്വേർഡ് എബ്രഹാം,യാഷ് നായർ,ജോർദാൻ ജേക്കബ് എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
English Summary : Kerala Association of Dallas and ICEC Successfully Host Annual Spelling Bee and Speech Competitions. The Kerala Association of Dallas (KAD) and the India Cultural and Education Centre (ICEC) jointly organized their annual Spelling Bee and Speech Competitions at the Association office
Kerala Weather 14/08/26 : തീവ്ര ന്യൂനമർദ്ദം; ഇന്നും നാളെയും കൂടുതൽ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴ സാധ്യത
തീരദേശ ബംഗാളിന് മുകളിൽ സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമർദ്ദം (Deep Depression) ൻ്റെ സ്വാധീനം മൂലം കേരളത്തിൽ ഇന്നും നാളെയും കൂടുതൽ പ്രദേശങ്ങളിൽ മഴ സാധ്യത. മധ്യ ജില്ലകളിലും കിഴക്കൻ മേഖലകളിലും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും. എല്ലാ ജില്ലകളിലും ഏതാനും പ്രദേശങ്ങളിൽ ശക്തമായ മഴ സാധ്യത നിലനിൽക്കുന്നുവെന്ന് Metbeat Weather പറയുന്നു.
പടിഞ്ഞാറൻ കാറ്റിന് ശക്തി കൂടിയതിനാൽ അറബിക്കടലിൽ രൂപം കൊള്ളുന്ന മേഘങ്ങൾ കേരളത്തിൽ എത്തി പെയ്യാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ ചില പ്രദേശങ്ങളിൽ ഏറെ നേരം നീണ്ടുനിൽക്കില്ലെങ്കിലും കനത്ത മഴ ലഭിച്ചേക്കും . മഴയുടെ ശക്തിയും വെള്ളത്തിൻ്റെ അളവും കൂടുതലായിരിക്കും എങ്കിലും മഴ ദീർഘനേരം തുടരാനുള്ള സാധ്യത കുറവാണ് .
മിക്ക മഴയും അരമുതൽ ഒരു മണിക്കൂറിനുള്ളിൽ പെയ്തു തീരും. ഇടവേളകൾ ലഭിക്കുകയും ചെയ്യും.
വടക്കൻ ജില്ലകളിലും മധ്യകേരളത്തിലും തെക്കൻ ജില്ലകളിലും ഒരുപോലെ മഴ സാധ്യതയുണ്ട് ഈ വരുന്ന രണ്ടുദിവസം . ഞായറാഴ്ചക്ക് ശേഷം മഴയുടെ ശക്തിയിൽ കുറവുണ്ടാകും.
കണ്ണൂർ ജില്ലയുടെ കിഴക്കൻ മേഖല , കോഴിക്കോട് ജില്ലയുടെ ഇടനാട് പ്രദേശങ്ങൾ, മലപ്പുറം ജില്ലയുടെ കിഴക്കൻ പ്രദേശങ്ങൾ, എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലകൾ, ഇടുക്കി, പത്തനംതിട്ട , കോട്ടയം ജില്ലകൾ എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാൻ സാധ്യത.
കേരളത്തിൽ ഇന്നും നാളെയും ശക്തമായ കാറ്റുകൾ സാധ്യതയുണ്ട്. പത്തനംതിട്ട , ആലപ്പുഴ , കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ കേന്ദ്ര കലാവസ്ഥ വകുപ്പ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.





