Newsroom
Weather Kerala 29/07/26 : ന്യൂനമർദ്ദം കരകയറി, കേരളത്തിൽ ഇന്ന് മഴ ദിനം
Metbeat News

Weather Kerala 29/07/26 : ന്യൂനമർദ്ദം കരകയറി, കേരളത്തിൽ ഇന്ന് മഴ ദിനം

ഏതാനും ആഴ്ചകളായി മഴവിട്ടു നിൽക്കുന്ന ഇടുക്കി ജില്ലയിലും ഇന്ന് പുലർച്ചയോടെ മഴയെത്തി. നാളെ തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ പടിഞ്ഞാറൻ മേഖലകളിലും മഴ ലഭിക

Weather Kerala 29/07/26 : ന്യൂനമർദ്ദം കരകയറി, കേരളത്തിൽ ഇന്ന് മഴ ദിനം

ന്യൂനമർദം പശ്ചിമ ബംഗാളിലും ഒഡിഷയിലും ആയി കര കയറിയതോടെ കേരളത്തിൽ ഇന്ന്  (ബുധൻ) മഴ ദിനം. എല്ലാ ജില്ലകളിലും ഇന്ന് മഴ സാധ്യത. പുലർച്ചെ മുതൽ കേരളത്തിൻ്റെ ഭൂരിഭാഗം  മേഖലകളിലും മഴ ലഭിക്കുന്നുണ്ട്.

തിരുവനന്തപുരം , കൊല്ലം ജില്ലകളിലാണ് പൊതുവേ മഴ കുറവുള്ളത്. കൊല്ലം ജില്ലയുടെ പുനലൂർ മേഖലയിൽ മഴ സാധ്യത. തെക്കൻ കേരളത്തിലെ കോട്ടയം, പത്തനംതിട്ട ഉൾപ്പെടെയുള്ള ജില്ലകളിലും ഇന്ന് മഴ ലഭിച്ചു.

ഏതാനും ആഴ്ചകളായി മഴവിട്ടു നിൽക്കുന്ന ഇടുക്കി ജില്ലയിലും ഇന്ന് പുലർച്ചയോടെ മഴയെത്തി. നാളെ തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ പടിഞ്ഞാറൻ മേഖലകളിലും മഴ ലഭിക്കും.

വെള്ളിയാഴ്ച ശേഷം മഴ കൂടുതൽ ശക്തിപ്പെടാനാണ് സാധ്യത. ശനി, ഞായർ ദിവസങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കണം. ജൂലൈ 28 മുതൽ ഓഗസ്റ്റ് രണ്ടുപേരെ കേരളത്തിൽ മഴ ശക്തിപ്പെടുമെന്ന് ദിവസങ്ങൾ മുമ്പ് Metbeat News റിപ്പോർട്ട് ചെയ്തിരുന്നു. സമാനമായ സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് Metbeat Weather പറഞ്ഞു.

വരും ദിവസങ്ങളിലെ മഴ കൂടുതലും കടലിലാണ് പെയ്തു പോകുന്നത്. എന്നിരുന്നാലും തെക്കൻ ജില്ലകളുടെ തീരദേശത്തും ഇടനാടും ശക്തമായ മഴ ലഭിക്കും. കോഴിക്കോട്, കണ്ണൂർ ഉൾപ്പെടെ എല്ലാ വടക്കൻ ജില്ലകളിലും തെക്കൻ ജില്ലകൾക്ക് ഒപ്പം മഴയുണ്ടാകും. തിങ്കൾ മുതൽ മഴ വീണ്ടും കുറഞ്ഞു തുടങ്ങും.

കാലാവസ്ഥാ നിരീക്ഷണവും ദുരന്തപ്രതികരണവും ശക്തിപ്പെടുത്തും: മന്ത്രി ടി. സിദ്ദീഖ്

പുൽപള്ളി പഴശ്ശിരാജ കോളേജിൽ സ്ഥാപിക്കുന്ന ഡോപ്ലർ റഡാർ (Doppler Radar) സംവിധാനത്തിലൂടെ വയനാട് ജില്ലയിലെ കാലാവസ്ഥാ നിരീക്ഷണം കൂടുതൽ കൃത്യവും കാര്യക്ഷമവുമാക്കാൻ കഴിയുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദീഖ് പറഞ്ഞു. പുത്തുമല ഹൃദയഭൂമിയിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡോപ്ലർ റഡാറിലൂടെ മുൻകൂർ മുന്നറിയിപ്പ്(Early Warning System)

പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി തിരിച്ചറിയാനും അതനുസരിച്ച് സമയോചിതമായ നടപടികൾ സ്വീകരിക്കാനുമുള്ള സംവിധാനങ്ങളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കാലാവസ്ഥ മോശമാകുന്ന സാഹചര്യങ്ങളിൽ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി താമസിപ്പിക്കേണ്ട ആളുകളുടെ മാപ്പിങ് (Mapping) നടത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതിജീവന പദ്ധതികൾക്ക് കൂട്ടായ പ്രവർത്തനം(Rehabilitation Efforts)

ദുരന്തബാധിതരായ കുട്ടികളുടെ തുടർപഠനം മുടങ്ങാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിവിധ വകുപ്പുകളും ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നതിലൂടെയാണ് അതിജീവന പദ്ധതികൾ (Rehabilitation Projects) ഫലപ്രദമായി മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

അതേസമയം ദുരന്തബാധിതരുടെ വായ്പകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അനുഭാവപൂർണമായ തീരുമാനം ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. ദുരന്തത്തിൽ തകർന്ന ആരാധനാലയങ്ങളുടെ പുനരുദ്ധാരണത്തിനായും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകണം(Message of Hope)

ദുരന്തത്തിന്റെ തീരാത്ത വേദന അനുഭവിക്കുന്ന ജനങ്ങൾക്ക് ആത്മവിശ്വാസം പകരാനും അവരെ കൈപിടിച്ചുയർത്താനും കഴിയുന്നതെല്ലാം ചെയ്യാൻ എല്ലാവരും ഒരേ മനസോടെ മുന്നോട്ടുപോകണമെന്നും മന്ത്രി ടി. സിദ്ദീഖ് ആഹ്വാനം ചെയ്തു. 

English Summary : In a major move to bolster climate resilience and disaster response in Wayanad, Kerala Minister Adv. T. Siddique announced the installation of an advanced Doppler Radar System at Pazhassi Raja College, Pulpally. 

More from Metbeat

കാലാവസ്ഥാ നിരീക്ഷണവും ദുരന്തപ്രതികരണവും ശക്തിപ്പെടുത്തും: മന്ത്രി ടി. സിദ്ദീഖ്
Environment

കാലാവസ്ഥാ നിരീക്ഷണവും ദുരന്തപ്രതികരണവും ശക്തിപ്പെടുത്തും: മന്ത്രി ടി. സിദ്ദീഖ്

an hour agoManeesha Prasoon
ശക്തമായ കാറ്റിന് മുന്നറിയിപ്പ്; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദ്ദേശം
Metbeat

ശക്തമായ കാറ്റിന് മുന്നറിയിപ്പ്; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദ്ദേശം

30/07/2026Maneesha Prasoon
പാംബ്ല അണക്കെട്ട് ഇന്ന് രാത്രി തുറക്കും; കടലിൽ ശക്തമായ കാറ്റിന് മുന്നറിയിപ്പ്
Metbeat

പാംബ്ല അണക്കെട്ട് ഇന്ന് രാത്രി തുറക്കും; കടലിൽ ശക്തമായ കാറ്റിന് മുന്നറിയിപ്പ്

30/07/2026Maneesha Prasoon
ഓറഞ്ച് അലർട്ട്: കാസർഗോഡ്, എറണാകുളം, ആലപ്പുഴ, വയനാട് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
Metbeat

ഓറഞ്ച് അലർട്ട്: കാസർഗോഡ്, എറണാകുളം, ആലപ്പുഴ, വയനാട് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

30/07/2026Maneesha Prasoon
അഞ്ച് നൂറ്റാണ്ടുകൾക്ക് ശേഷം മരുഭൂമിക്കടിയിൽ നിന്ന് സ്വർണനിധിയുമായി പോർച്ചുഗീസ് കപ്പൽ
Metbeat

അഞ്ച് നൂറ്റാണ്ടുകൾക്ക് ശേഷം മരുഭൂമിക്കടിയിൽ നിന്ന് സ്വർണനിധിയുമായി പോർച്ചുഗീസ് കപ്പൽ

30/07/2026Maneesha Prasoon
ജപ്പാനിലെ ഭൂചലനം: മരണം 34 ആയി; കടുത്ത ചൂടിൽ വലഞ്ഞ് ദുരന്തബാധിതർ
Metbeat

ജപ്പാനിലെ ഭൂചലനം: മരണം 34 ആയി; കടുത്ത ചൂടിൽ വലഞ്ഞ് ദുരന്തബാധിതർ

30/07/2026Maneesha Prasoon