Newsroom
Kerala Weather : കേരളത്തിൽ ഇന്ന് ഇടിമിന്നൽ മുന്നറിയിപ്പ്
Metbeat News

Kerala Weather : കേരളത്തിൽ ഇന്ന് ഇടിമിന്നൽ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് (ജൂലൈ 29) ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് (Thunderstorm with Lightning) സാധ്യത.

കേരളത്തിൽ ഇന്ന് ഇടിമിന്നൽ മുന്നറിയിപ്പ് 

സംസ്ഥാനത്ത് ഇന്ന് (ജൂലൈ 29) ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് (Thunderstorm with Lightning) സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് (IMD) അറിയിച്ചു. ഇതോടൊപ്പം ഇന്ന് മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെയും, ജൂലൈ 30 മുതൽ ഓഗസ്റ്റ് 2 വരെ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും (Strong Winds) സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.

ശക്തമായ കാറ്റ്; പ്രത്യേക ജാഗ്രത (Wind Warning)

കേരളത്തിൽ ജീവഹാനിക്കും നാശനഷ്ടങ്ങൾക്കും ഇടയാക്കുന്ന പ്രധാന പ്രകൃതി ദുരന്തങ്ങളിൽ ഒന്നാണ് ശക്തമായ കാറ്റ്. കാറ്റിൽ മരങ്ങൾ കടപുഴകി വീഴാനും വലിയ കൊമ്പുകൾ ഒടിഞ്ഞുവീഴാനും സാധ്യതയുള്ളതിനാൽ മഴയും കാറ്റും ഉള്ള സമയത്ത് മരങ്ങളുടെ ചുവട്ടിൽ നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ ചെയ്യരുത്. 

വീടുകളും പരിസരവും സുരക്ഷിതമാക്കുക (Safety Measures)

കാറ്റിൽ പറന്നുപോകാൻ സാധ്യതയുള്ള പരസ്യബോർഡുകൾ, കൊടിമരങ്ങൾ, ഇളകിയ ഷീറ്റുകൾ, കോണികൾ തുടങ്ങിയവ സുരക്ഷിതമായി ഉറപ്പിക്കുകയോ മാറ്റിവെക്കുകയോ വേണം. കാറ്റ് ശക്തമാകുമ്പോൾ ജനലുകളും വാതിലുകളും അടച്ചിടുകയും അവയുടെ സമീപത്ത് നിൽക്കാതിരിക്കുകയും വേണം. വീടുകളുടെ ടെറസിൽ കയറുന്നതും ഒഴിവാക്കണം.

ഓലമേഞ്ഞതോ ഷീറ്റ് പാകിയതോ ഉറപ്പില്ലാത്തതോ ആയ വീടുകളിൽ താമസിക്കുന്നവർ ആവശ്യമായാൽ അധികൃതരുടെ നിർദേശപ്രകാരം സുരക്ഷിത കേന്ദ്രങ്ങളിലേക്കോ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ മാറണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.

വൈദ്യുതി അപകടങ്ങളിൽ ജാഗ്രത (Electrical Safety)

കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി ലൈനുകളും പോസ്റ്റുകളും തകർന്നുവീഴാൻ സാധ്യത കൂടുതലാണ്. അത്തരം സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ കെ.എസ്.ഇ.ബിയുടെ 1912 കൺട്രോൾ റൂമിലോ 1077 എന്ന ദുരന്തനിവാരണ കൺട്രോൾ റൂമിലോ വിവരം അറിയിക്കണം.

അതിരാവിലെ യാത്രക്കാർക്കും തൊഴിലാളികൾക്കും മുന്നറിയിപ്പ് (Public Advisory)

പത്രം-പാൽ വിതരണക്കാർ ഉൾപ്പെടെ അതിരാവിലെ പുറത്തിറങ്ങുന്നവർ വെള്ളക്കെട്ടുകളിലും റോഡുകളിലും പൊട്ടിവീണ വൈദ്യുതി ലൈനുകൾ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമേ യാത്ര തുടരാവൂ. നിർമാണ തൊഴിലാളികളും കൃഷിയിടങ്ങളിൽ ജോലി ചെയ്യുന്നവരും കാറ്റും മഴയും ശക്തമാകുന്ന ഘട്ടത്തിൽ ജോലി നിർത്തിവെച്ച് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം. 

English Summary : The India Meteorological Department (IMD) has issued an urgent weather advisory for Kerala, forecasting isolated heavy rain accompanied by thunderstorms and strong lightning across the state.

Kerala Weather 14/08/26 : തീവ്ര ന്യൂനമർദ്ദം; ഇന്നും നാളെയും കൂടുതൽ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴ സാധ്യത

തീരദേശ ബംഗാളിന് മുകളിൽ സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമർദ്ദം (Deep Depression) ൻ്റെ സ്വാധീനം മൂലം കേരളത്തിൽ ഇന്നും നാളെയും കൂടുതൽ പ്രദേശങ്ങളിൽ മഴ സാധ്യത. മധ്യ ജില്ലകളിലും കിഴക്കൻ മേഖലകളിലും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും. എല്ലാ ജില്ലകളിലും ഏതാനും പ്രദേശങ്ങളിൽ ശക്തമായ മഴ സാധ്യത നിലനിൽക്കുന്നുവെന്ന് Metbeat Weather പറയുന്നു.

പടിഞ്ഞാറൻ കാറ്റിന് ശക്തി കൂടിയതിനാൽ അറബിക്കടലിൽ രൂപം കൊള്ളുന്ന മേഘങ്ങൾ കേരളത്തിൽ എത്തി പെയ്യാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ ചില പ്രദേശങ്ങളിൽ ഏറെ നേരം നീണ്ടുനിൽക്കില്ലെങ്കിലും കനത്ത മഴ ലഭിച്ചേക്കും . മഴയുടെ ശക്തിയും വെള്ളത്തിൻ്റെ അളവും കൂടുതലായിരിക്കും എങ്കിലും മഴ ദീർഘനേരം തുടരാനുള്ള സാധ്യത കുറവാണ് .

മിക്ക മഴയും അരമുതൽ ഒരു മണിക്കൂറിനുള്ളിൽ പെയ്തു തീരും. ഇടവേളകൾ ലഭിക്കുകയും ചെയ്യും.

വടക്കൻ ജില്ലകളിലും മധ്യകേരളത്തിലും തെക്കൻ ജില്ലകളിലും ഒരുപോലെ മഴ സാധ്യതയുണ്ട് ഈ വരുന്ന രണ്ടുദിവസം . ഞായറാഴ്ചക്ക് ശേഷം മഴയുടെ ശക്തിയിൽ കുറവുണ്ടാകും.

കണ്ണൂർ ജില്ലയുടെ കിഴക്കൻ മേഖല , കോഴിക്കോട് ജില്ലയുടെ ഇടനാട് പ്രദേശങ്ങൾ, മലപ്പുറം ജില്ലയുടെ കിഴക്കൻ പ്രദേശങ്ങൾ, എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലകൾ, ഇടുക്കി, പത്തനംതിട്ട , കോട്ടയം ജില്ലകൾ എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാൻ സാധ്യത.

കേരളത്തിൽ ഇന്നും നാളെയും ശക്തമായ കാറ്റുകൾ സാധ്യതയുണ്ട്. പത്തനംതിട്ട , ആലപ്പുഴ , കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ കേന്ദ്ര കലാവസ്ഥ വകുപ്പ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

More from Metbeat