Newsroom
എതിര്‍ ചുഴലി തുടരുന്നു, പക്ഷേ ദുര്‍ബലമാകും. 27 ന് ശേഷം വേനല്‍ മഴയെത്തും
Metbeat News

എതിര്‍ ചുഴലി തുടരുന്നു, പക്ഷേ ദുര്‍ബലമാകും. 27 ന് ശേഷം വേനല്‍ മഴയെത്തും

Here is the breakdown of why this "High-Pressure" system is making life so uncomfortable in Kerala right now

എതിര്‍ ചുഴലി തുടരുന്നു, പക്ഷേ ദുര്‍ബലമാകും. 27 ന് ശേഷം വേനല്‍ മഴയെത്തും


കടുത്ത ചൂടിന് പരിഹാരമായി കേരളത്തില്‍ വേനല്‍ മഴ ( Pre-monsoon weather activtiy) ഈ മാസം 27 മുതല്‍ ലഭിക്കാന്‍ സാധ്യത. വടക്കന്‍ കേരളത്തില്‍ ഉള്‍പ്പെടെ വേനല്‍ മഴയെ തടസ്സപ്പെടുത്തിയിരുന്ന Anti Cyclone എന്ന എതിര്‍ ചുഴലി ഇപ്പോഴും മഹാരാഷ്ട്രയ്ക്കും ഉള്‍നാടന്‍ കര്‍ണാടകയ്ക്കും തെലങ്കാനയ്ക്കും മുകളിലായി നിലകൊള്ളുകയാണെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ ബുള്ളറ്റിനിലും പറയുന്നു. ഇതു ദുര്‍ബലമാകാതെ കേരളത്തില്‍ വേനല്‍ മഴ സജീവമാകാന്‍ സാധ്യതയില്ലെന്നു മെറ്റ്ബീറ്റ് വെതറും കഴിഞ്ഞ ദിവസങ്ങളില്‍ സൂചിപ്പിച്ചിരുന്നു.

മഴക്ക് അനുകൂല അന്തരീക്ഷം വരുന്നു

ഇപ്പോഴത്തെ അന്തരീക്ഷസ്ഥിതി പരിശോധിക്കുമ്പോള്‍ എതിര്‍ ചുഴലി ഫെബ്രുവരി 25 ഓടെ ദുര്‍ബലപെട്ടേക്കും. ഇതോടൊപ്പം ആഗോള മഴപാത്തി എന്നറിയപ്പെടുന്ന മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍ (എം.ജെ.ഒ) ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് (ഫേസ് 2 ) ല്‍ എത്തുകയുമാണ്. ഈ സാഹചര്യം കേരളത്തില്‍ വേനല്‍ മഴയ്ക്ക് അനുകൂല സാഹചര്യം ഒരുക്കുമെന്ന് ഞങ്ങളുടെ സ്ഥാപകന്‍ വെതര്‍മാന്‍ കേരള പറയുന്നു.

എതിര്‍ ചുഴലി എന്ന ചൂടു കെണി (Heat Trap)

ന്യൂനമര്‍ദം (Low Pressure Area - LPA ) ക്കു വിപരീതമായ High-pressure system (HPA) ആണ് എതിര്‍ ചുഴലി. ന്യൂനമര്‍ദം ശക്തിപ്പെട്ട് ഉണ്ടാകുന്ന ചുഴലിക്കാറ്റിന് നേര്‍ വിപരീത പ്രവര്‍ത്തനം. ന്യൂനമര്‍ദങ്ങള്‍ മഴ നല്‍കുമെങ്കില്‍ എതിര്‍ ചുഴലികള്‍ വരണ്ട കാലാവസ്ഥയ്ക്ക് കാരണമാകും. ഇത് സ്വാഭാവികമായും വേനലിലാണ് ഉണ്ടാകുക എന്നതിനാല്‍ ചൂടു കൂടുന്ന കെണിയൊരുക്കുയാണ് ഫലത്തില്‍ അനുഭവപ്പെടുക.

മേഘങ്ങള്‍ രൂപപ്പെടുന്ന അന്തരീക്ഷ സാഹചര്യം അതിമർദ്ദ മേഖല തടയും. ഇപ്പോള്‍ മാംഗോ ഷവര്‍ ( Mango Showers) ലഭിക്കുന്ന സമയമാണ്. അന്തരീക്ഷത്തിന്റെ താഴ്ന്ന ഉയരത്തിലും എതിര്‍ ചുഴലിയുടെ സാന്നിധ്യമുള്ളതാണ് ഇത്തരം മേഘരൂപീകരണം തടയുന്നത്. കാലാവസ്ഥാ വകുപ്പിന്റെ ബുള്ളറ്റിന്‍ അനുസരിച്ച് എതിര്‍ ചുഴലി സമുദ്ര നിരപ്പില്‍ നിന്ന് 3.1 ഉം 5.8 ഉം കി.മി ഉയരങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്.

ആര്‍ദ്രത കൂടി, ഉഷ്ണം അസഹനീയം

തീരദേശ സംസ്ഥാനമായ കേരളത്തില്‍ അന്തരീക്ഷ ആര്‍ദ്രത 70 ശതമാനം മുതല്‍ 85 ശതമാനം വരെയുണ്ട്. ചൂടും അന്തരീക്ഷ ഈര്‍പ്പവും ചേരുമ്പോഴുള്ള താപ സൂചിക 41 ഡിഗ്രിയില്‍ അധികം കൂടി നില്‍ക്കുന്നതാണ് ചൂടിനെ അസഹ്യമാക്കുന്നത്. അറബിക്കടലില്‍ നിന്നുള്ള ആര്‍ദ്രത പതിവുള്ളതാണെങ്കിലും അതിമര്‍ദത്തെ തുടര്‍ന്ന് വേനല്‍ മഴ ആഴ്ചകളോളം മാറി നിന്നതാണ് ഇത്തവണത്തെ ചൂടിന് കാരണം.

English Summary : Here is the breakdown of why this "High-Pressure" system is making life so uncomfortable in Kerala right now

കാലാവസ്ഥാ നിരീക്ഷണവും ദുരന്തപ്രതികരണവും ശക്തിപ്പെടുത്തും: മന്ത്രി ടി. സിദ്ദീഖ്

പുൽപള്ളി പഴശ്ശിരാജ കോളേജിൽ സ്ഥാപിക്കുന്ന ഡോപ്ലർ റഡാർ (Doppler Radar) സംവിധാനത്തിലൂടെ വയനാട് ജില്ലയിലെ കാലാവസ്ഥാ നിരീക്ഷണം കൂടുതൽ കൃത്യവും കാര്യക്ഷമവുമാക്കാൻ കഴിയുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദീഖ് പറഞ്ഞു. പുത്തുമല ഹൃദയഭൂമിയിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡോപ്ലർ റഡാറിലൂടെ മുൻകൂർ മുന്നറിയിപ്പ്(Early Warning System)

പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി തിരിച്ചറിയാനും അതനുസരിച്ച് സമയോചിതമായ നടപടികൾ സ്വീകരിക്കാനുമുള്ള സംവിധാനങ്ങളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കാലാവസ്ഥ മോശമാകുന്ന സാഹചര്യങ്ങളിൽ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി താമസിപ്പിക്കേണ്ട ആളുകളുടെ മാപ്പിങ് (Mapping) നടത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതിജീവന പദ്ധതികൾക്ക് കൂട്ടായ പ്രവർത്തനം(Rehabilitation Efforts)

ദുരന്തബാധിതരായ കുട്ടികളുടെ തുടർപഠനം മുടങ്ങാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിവിധ വകുപ്പുകളും ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നതിലൂടെയാണ് അതിജീവന പദ്ധതികൾ (Rehabilitation Projects) ഫലപ്രദമായി മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

അതേസമയം ദുരന്തബാധിതരുടെ വായ്പകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അനുഭാവപൂർണമായ തീരുമാനം ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. ദുരന്തത്തിൽ തകർന്ന ആരാധനാലയങ്ങളുടെ പുനരുദ്ധാരണത്തിനായും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകണം(Message of Hope)

ദുരന്തത്തിന്റെ തീരാത്ത വേദന അനുഭവിക്കുന്ന ജനങ്ങൾക്ക് ആത്മവിശ്വാസം പകരാനും അവരെ കൈപിടിച്ചുയർത്താനും കഴിയുന്നതെല്ലാം ചെയ്യാൻ എല്ലാവരും ഒരേ മനസോടെ മുന്നോട്ടുപോകണമെന്നും മന്ത്രി ടി. സിദ്ദീഖ് ആഹ്വാനം ചെയ്തു. 

English Summary : In a major move to bolster climate resilience and disaster response in Wayanad, Kerala Minister Adv. T. Siddique announced the installation of an advanced Doppler Radar System at Pazhassi Raja College, Pulpally. 

More from Metbeat

കാലാവസ്ഥാ നിരീക്ഷണവും ദുരന്തപ്രതികരണവും ശക്തിപ്പെടുത്തും: മന്ത്രി ടി. സിദ്ദീഖ്
Environment

കാലാവസ്ഥാ നിരീക്ഷണവും ദുരന്തപ്രതികരണവും ശക്തിപ്പെടുത്തും: മന്ത്രി ടി. സിദ്ദീഖ്

an hour agoManeesha Prasoon
ശക്തമായ കാറ്റിന് മുന്നറിയിപ്പ്; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദ്ദേശം
Metbeat

ശക്തമായ കാറ്റിന് മുന്നറിയിപ്പ്; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദ്ദേശം

30/07/2026Maneesha Prasoon
പാംബ്ല അണക്കെട്ട് ഇന്ന് രാത്രി തുറക്കും; കടലിൽ ശക്തമായ കാറ്റിന് മുന്നറിയിപ്പ്
Metbeat

പാംബ്ല അണക്കെട്ട് ഇന്ന് രാത്രി തുറക്കും; കടലിൽ ശക്തമായ കാറ്റിന് മുന്നറിയിപ്പ്

30/07/2026Maneesha Prasoon
ഓറഞ്ച് അലർട്ട്: കാസർഗോഡ്, എറണാകുളം, ആലപ്പുഴ, വയനാട് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
Metbeat

ഓറഞ്ച് അലർട്ട്: കാസർഗോഡ്, എറണാകുളം, ആലപ്പുഴ, വയനാട് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

30/07/2026Maneesha Prasoon
അഞ്ച് നൂറ്റാണ്ടുകൾക്ക് ശേഷം മരുഭൂമിക്കടിയിൽ നിന്ന് സ്വർണനിധിയുമായി പോർച്ചുഗീസ് കപ്പൽ
Metbeat

അഞ്ച് നൂറ്റാണ്ടുകൾക്ക് ശേഷം മരുഭൂമിക്കടിയിൽ നിന്ന് സ്വർണനിധിയുമായി പോർച്ചുഗീസ് കപ്പൽ

30/07/2026Maneesha Prasoon
ജപ്പാനിലെ ഭൂചലനം: മരണം 34 ആയി; കടുത്ത ചൂടിൽ വലഞ്ഞ് ദുരന്തബാധിതർ
Metbeat

ജപ്പാനിലെ ഭൂചലനം: മരണം 34 ആയി; കടുത്ത ചൂടിൽ വലഞ്ഞ് ദുരന്തബാധിതർ

30/07/2026Maneesha Prasoon