
ഉത്തരാഖണ്ഡിൽ കനത്ത മഴ: ചാർധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു
Heavy Rain Hits Uttarakhand: Char Dham Yatra Suspended for Two Days
ഉത്തരാഖണ്ഡിൽ കനത്ത മഴ: ചാർധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു
ഉത്തരാഖണ്ഡിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് ചാർധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു. സംസ്ഥാനത്ത് 9 ജില്ലകളിൽ ഓറഞ്ച് അലർട്ട് നൽകിയിരിക്കുകയാണ് കാലാവസ്ഥ വകുപ്പ്. ഈ സാഹചര്യത്തിലാണ് ഈ യാത്രയ്ക്ക് നിരോധനം.
സംസ്ഥാനത്തെ പല ജില്ലകളിലും കനത്തതോ അതിശക്തമായതോ ആയ മഴയ്ക്കും പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും (flash floods) സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
VIDEO | Dehradun, Uttarakhand: Heavy rains continue to batter the city, schools shut. Traffic halted after Tons River bridge road caves-in.#DehradunRains #UttarakhandNews
— Press Trust of India (@PTI_News) July 28, 2026
(Full video available on PTI Videos - https://t.co/n147TvrpG7) pic.twitter.com/S79lGkuZtI
കനത്ത മഴയിൽ സംസ്ഥാനത്തുടനീളം റോഡുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കൂടാതെ, ചാർധാം യാത്രാ പാതയിലെ പലയിടങ്ങളിലും ഉരുൾപൊട്ടൽ കാരണം ഗതാഗതം തടസ്സപ്പെട്ടു. ഈ സാഹചര്യത്തിലാണ് ഗർവാൾ കമ്മീഷണർ ആനന്ദ് സ്വരൂപ് ചൊവ്വ, ബുധൻ ദിവസങ്ങളിൽ ചാർധാം യാത്ര നിർത്തിവയ്ക്കാൻ ഉത്തരവിട്ടത്.
കാലാവസ്ഥ മെച്ചപ്പെട്ട ശേഷം തീർത്ഥാടനം പുനരാരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കാനും അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കാനും ഉത്തരാഖണ്ഡ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി എല്ലാ ജില്ലാ ഭരണകൂടങ്ങൾക്കും നിർദേശം നൽകി.
यमुनोत्री हाईवे पर पहाड़ी से लगातार पत्थर गिरने और पैदल मार्ग के करीब 30 मीटर तक धंसने के बाद सुरक्षा के लिहाज से चारधाम यात्रा दो दिनों के लिए स्थगित।#CharDhamYatra #Yamunotri #Uttarakhand #Landslide pic.twitter.com/gEgImm10sK
— NBT Hindi News (@NavbharatTimes) July 29, 2026
ഇന്ന് ഉത്തർകാശി, ഡെറാഡൂൺ, തെഹ്രി, രുദ്രപ്രയാഗ്, ചമോലി, ബാഗേശ്വർ, നൈനിറ്റാൾ എന്നിവിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തീർത്ഥാടകർ ജാഗ്രത പാലിക്കണമെന്ന് Metbeat Weather ലെ നിരീക്ഷകർ പറയുന്നു. മലവെള്ളപ്പാച്ചിനും റോഡിലേക്ക് മണ്ണിടിച്ചി സാധ്യതയുള്ളതിനാൽ ആണിത്.
English Summary : Heavy Rain Hits Uttarakhand: Char Dham Yatra Suspended for Two Days. The Char Dham Yatra has been suspended for two days in Uttarakhand due to heavy rainfall and landslide warnings. The India Meteorological Department (IMD) has issued an orange alert across nine districts, warning of intense downpours and potential flash floods.
കാലാവസ്ഥാ നിരീക്ഷണവും ദുരന്തപ്രതികരണവും ശക്തിപ്പെടുത്തും: മന്ത്രി ടി. സിദ്ദീഖ്
പുൽപള്ളി പഴശ്ശിരാജ കോളേജിൽ സ്ഥാപിക്കുന്ന ഡോപ്ലർ റഡാർ (Doppler Radar) സംവിധാനത്തിലൂടെ വയനാട് ജില്ലയിലെ കാലാവസ്ഥാ നിരീക്ഷണം കൂടുതൽ കൃത്യവും കാര്യക്ഷമവുമാക്കാൻ കഴിയുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദീഖ് പറഞ്ഞു. പുത്തുമല ഹൃദയഭൂമിയിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡോപ്ലർ റഡാറിലൂടെ മുൻകൂർ മുന്നറിയിപ്പ്(Early Warning System)
പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി തിരിച്ചറിയാനും അതനുസരിച്ച് സമയോചിതമായ നടപടികൾ സ്വീകരിക്കാനുമുള്ള സംവിധാനങ്ങളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കാലാവസ്ഥ മോശമാകുന്ന സാഹചര്യങ്ങളിൽ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി താമസിപ്പിക്കേണ്ട ആളുകളുടെ മാപ്പിങ് (Mapping) നടത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതിജീവന പദ്ധതികൾക്ക് കൂട്ടായ പ്രവർത്തനം(Rehabilitation Efforts)
ദുരന്തബാധിതരായ കുട്ടികളുടെ തുടർപഠനം മുടങ്ങാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിവിധ വകുപ്പുകളും ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നതിലൂടെയാണ് അതിജീവന പദ്ധതികൾ (Rehabilitation Projects) ഫലപ്രദമായി മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ദുരന്തബാധിതരുടെ വായ്പകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അനുഭാവപൂർണമായ തീരുമാനം ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. ദുരന്തത്തിൽ തകർന്ന ആരാധനാലയങ്ങളുടെ പുനരുദ്ധാരണത്തിനായും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകണം(Message of Hope)
ദുരന്തത്തിന്റെ തീരാത്ത വേദന അനുഭവിക്കുന്ന ജനങ്ങൾക്ക് ആത്മവിശ്വാസം പകരാനും അവരെ കൈപിടിച്ചുയർത്താനും കഴിയുന്നതെല്ലാം ചെയ്യാൻ എല്ലാവരും ഒരേ മനസോടെ മുന്നോട്ടുപോകണമെന്നും മന്ത്രി ടി. സിദ്ദീഖ് ആഹ്വാനം ചെയ്തു.
English Summary : In a major move to bolster climate resilience and disaster response in Wayanad, Kerala Minister Adv. T. Siddique announced the installation of an advanced Doppler Radar System at Pazhassi Raja College, Pulpally.





