
UAE Labor Law Update: യുഎഇയിൽ പുതിയ തൊഴിൽ നിയമനങ്ങൾക്ക് ഇൻഷുറൻസ് നിർബന്ധം
യുഎഇയിലെ (UAE) സ്വകാര്യ മേഖലയിൽ (Private Sector) പുതിയ ജീവനക്കാരെ നിയമിക്കുന്നതിന് മുമ്പ് തൊഴിലുടമകൾ നിർബന്ധമായും വർക്കർ പ്രൊട്ടക്ഷൻ ഇൻഷുറൻസ്
യുഎഇയിൽ പുതിയ തൊഴിൽ നിയമനങ്ങൾക്ക് ഇൻഷുറൻസ് നിർബന്ധം
യുഎഇയിലെ (UAE) സ്വകാര്യ മേഖലയിൽ (Private Sector) പുതിയ ജീവനക്കാരെ നിയമിക്കുന്നതിന് മുമ്പ് തൊഴിലുടമകൾ നിർബന്ധമായും വർക്കർ പ്രൊട്ടക്ഷൻ ഇൻഷുറൻസ് (Worker Protection Insurance) എടുത്തിരിക്കണമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം (Ministry of Human Resources and Emiratisation - MOHRE) അറിയിച്ചു. പദ്ധതിയുടെ പ്രധാന ലക്ഷ്യം തൊഴിലുടമ നിയമപരമായ ബാധ്യതകൾ പാലിക്കാത്ത സാഹചര്യങ്ങളിൽ തൊഴിലാളികളുടെ സാമ്പത്തിക അവകാശങ്ങൾ സംരക്ഷിക്കുകയെന്നതാണ്.
പുതിയ സംവിധാനപ്രകാരം, തൊഴിലുടമ ശമ്പളം നൽകുന്നതിൽ വീഴ്ച വരുത്തുകയോ മറ്റ് തൊഴിൽ ബാധ്യതകൾ നിറവേറ്റാതിരിക്കുകയോ ചെയ്താൽ തൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. രണ്ടര വർഷം വരെയുള്ള ശമ്പള കുടിശിക ഉൾപ്പെടെ പരമാവധി 20,000 ദിർഹം വരെ നഷ്ടപരിഹാരം (Compensation) ലഭ്യമാകും.
തൊഴിലുടമ ഇൻഷുറൻസ് എടുക്കേണ്ടത് നിർബന്ധം
സ്വകാര്യ മേഖലയിലെ പുതിയ നിയമനങ്ങൾക്കാണ് (New Recruitment) ഈ വ്യവസ്ഥ ബാധകമാകുന്നത്. ജോലി പെർമിറ്റ് (Work Permit) അനുവദിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുന്നതിന് മുമ്പ് തൊഴിലുടമ ഇൻഷുറൻസ് എടുക്കേണ്ടത് നിർബന്ധമാണ്. തൊഴിലിന്റെ സ്വഭാവവും സ്ഥാപനത്തിന്റെ വിഭാഗവും അനുസരിച്ച് നാല് തരത്തിലുള്ള ഇൻഷുറൻസ് പാക്കേജുകളാണ് ഒരുക്കിയിരിക്കുന്നത്.
വാർഷിക ചെലവ് 40 മുതൽ 100 ദിർഹം വരെ
ഓരോ ജീവനക്കാരനും ഇൻഷുറൻസ് എടുക്കുന്നതിനുള്ള വാർഷിക പ്രീമിയം (Annual Premium) 40 മുതൽ 100 ദിർഹം വരെയായിരിക്കും. ജോലി ചെയ്യുന്ന വ്യക്തി മരണപ്പെട്ടാൽ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള (Repatriation) ചെലവും ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
എല്ലാ ചെലവും തൊഴിലുടമ വഹിക്കണം
ജീവനക്കാരെ നിയമിക്കുന്നതിനുള്ള റിക്രൂട്ട്‌മെന്റ് ചെലവ് (Recruitment Cost), സർക്കാർ ഫീസ് (Government Fee), ഇൻഷുറൻസ് പ്രീമിയം എന്നിവ ഉൾപ്പെടെയുള്ള മുഴുവൻ ചെലവും തൊഴിലുടമ തന്നെ വഹിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഈ ചെലവുകൾ തൊഴിലാളികളിൽ നിന്ന് ഈടാക്കാൻ പാടില്ല.
അവകാശങ്ങൾ വ്യക്തമാക്കണം
ജീവനക്കാർക്ക് തൊഴിൽ കരാർ (Employment Contract), അവകാശങ്ങൾ, ബാധ്യതകൾ എന്നിവയെക്കുറിച്ച് വ്യക്തമായ വിവരം നൽകേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്വമാണ്. കൂടാതെ വേതന സംരക്ഷണ സംവിധാനം (Wage Protection System - WPS) വഴി ശമ്പളം കൃത്യസമയത്ത് നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്.
യുഎഇ തൊഴിൽ നിയമം (Labour Law) പ്രകാരം ഒരു വർഷം സേവനം പൂർത്തിയാക്കിയ ജീവനക്കാർക്ക് നിരവധി ആനുകൂല്യങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. 30 ദിവസത്തെ ശമ്പളത്തോടെയുള്ള വാർഷിക അവധി (Annual Leave), 60 ദിവസത്തെ പ്രസവാവധി (Maternity Leave), പരമാവധി 90 ദിവസത്തെ അസുഖാവധി (Sick Leave), മാതാപിതൃ അവധി (Parental Leave), പഠനാവധി (Study Leave), സേവനാനന്തര ആനുകൂല്യം (End-of-Service Benefits) എന്നിവ ഇതിൽ ഉൾപ്പെടുന്നു.
പാസ്‌പോർട്ട് പിടിച്ചുവയ്ക്കുന്നത് നിയമവിരുദ്ധം
തൊഴിലാളികളുടെ പാസ്‌പോർട്ടോ (Passport) മറ്റ് ഔദ്യോഗിക രേഖകളോ തൊഴിലുടമ കൈവശം വയ്ക്കാൻ പാടില്ലെന്നും മന്ത്രാലയം വീണ്ടും ഓർമ്മിപ്പിച്ചു. ജോലി അവസാനിക്കുന്ന സമയത്ത് അവസാന ശമ്പളം നൽകുന്നതിനൊപ്പം ജോലി അവസാനിപ്പിച്ചതിന്റെ കാരണം ഉൾപ്പെടുത്തിയ തൊഴിൽ സർട്ടിഫിക്കറ്റ് (Employment Certificate) സൗജന്യമായി നൽകണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.
English Summary : The Ministry of Human Resources and Emiratisation (MOHRE) in the UAE has made Worker Protection Insurance compulsory for all new recruitment in the private sector. Employers must secure this insurance coverage before a Work Permit can be issued.
എൽ നിനോ ആഘാതം; കരിമ്പ് കൃഷിയിൽ വൻ ഇടിവ്, പഞ്ചസാര വ്യവസായത്തേയും ബാധിക്കും
ഫിജിയിലെ(Fiji) കരിമ്പ് ഉൽപാദനത്തെ എൽ നിനോ വലിയ രീതിയിൽ ബാധിക്കുമെന്ന് മുന്നറിയിപ്പ്. minister ചരൺ ജീത് സിംഗാണ് ഇക്കാര്യം ചൂണ്ടികാട്ടിയത്. 15 ലക്ഷം ടൺ കരിമ്പ് ഉൽപാദനം പ്രതീക്ഷിച്ചിടത്ത് പുതിയ കണക്കുപ്രകാരം ഏകദേശം 13 ലക്ഷം ടണ്ണായി താഴുമെന്നാണ് മന്ത്രി പറഞ്ഞത്.
രണ്ടോളം ടണ്ണാണ് ഇതോടെ എൽ നിനോ കാരണം താഴുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. എൽ നിനോ കരിമ്പ് കൃഷിയെ കാര്യമായി തന്നെ ബാധിച്ചു. കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ഭാഗമായി കൃഷിക്കുവേണ്ട ആവശ്യമായ അനുകൂല സാഹചര്യങ്ങളിൽ വന്ന മാറ്റം കരിമ്പ് ഉൽപാദനത്തെ വലിയ തോതിൽ ബാധിക്കുമെന്നാണ് വിലയിരുത്തൽ.
Minister Charan Jeath Singh – SUPPLIED
പഞ്ചസാര ഉൽപാദനത്തിൽ കുറവ്
ഫിജിയിലെ പ്രധാന പഞ്ചസാര ഉൽപാദന കേന്ദ്രങ്ങളിലൊന്നായ ലബാസയിൽ ഉൽപാദനത്തിൽ വലിയ കുറവുണ്ടായിട്ടുണ്ട്. ഇവിടെ 6.5 ലക്ഷം ടൺ കരിമ്പ് ഉൽപാദനം പ്രതീക്ഷിച്ചിടത്ത് വെറും 5.5 ലക്ഷം ടണ്ണായി കുറയാനാണ് സാധ്യത. അതായത് ഒരു ലക്ഷം ടണ്ണിൻ്റെ കുറവാണ് ഉണ്ടാവുക.
അതേസമയം പഞ്ചസാരയിൽ ഇടിവ് സംഭവിക്കാതിരിക്കണമെങ്കിൽ ആവശ്യമായ കരിമ്പ് ലഴിക്കേണ്ടത് അത്യാവശ്യമാണെന്ന് മന്ത്രി ചൂണ്ടികാട്ടി. കരിമ്പിൻ്റെ ലഭ്യത കുറഞ്ഞാൽ മില്ലുകളുടെ പ്രവർത്തനം അവതാളത്തിലാകുകയും തൊഴിൽ മേഖലയിൽ വൻ ഇടിവ് സംഭവിക്കുമെന്നും പഞ്ചസാര ഉൽപാദനത്തേയും നേരിട്ട് ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടികാട്ടി.
കരിമ്പുൽപാദനത്തിലെ ഇടിവ് പഞ്ചസാരവ്യവസായത്തെ മാത്രം ബാധിക്കുന്ന വിഷയമല്ല. കർഷകർ നേരിടുന്ന സാമ്പത്തിക പ്രശ്‌നങ്ങൾ , യുവതലമുറയുടെ കരിമ്പ് കൃഷിയിലേക്കുള്ള പ്രവേശനമൊക്കെ ഈ വിഷയത്തിൽ നിർണായകമാകും.
ഏതായാലും എൽ നിനോ പോലുള്ള ഇത്തരം വലിയ പ്രതിഭാസങ്ങൾ കൃഷിയെ കൂടുതൽ അനിശ്ചിതത്വത്തിലേക്ക് തള്ളിവിടുന്ന സാഹചര്യത്തിൽ കരിമ്പ് ഉൽപദനം സ്ഥിരപ്പെടുത്തുന്നതിനുള്ള ദീർഘ നാളത്തെ പദ്ധതികൾ അനിവാര്യമാണെന്നാണ് മന്ത്രി വ്യക്തമാക്കിയത്.
Engloish Summary : Fiji’s sugar sector is facing severe disruption due to the impact of the El Niño climate phenomenon, according to incoming Sugar Minister Charan Jeet Singh. Climate-driven weather variations have damaged ideal farming conditions, leading to a significant drop in sugarcane crop yields.