
ദേശീയ ചീഫ് സെക്രട്ടറിമാരുടെ സമ്മേളനത്തിന്റെ ഭാഗമായി 'ബെസ്റ്റ് ഫീഡ്ബാക്ക് നോട്ട്' തയ്യാറാക്കിയതിനുള്ള അംഗീകാരം കുസാറ്റിന്
CUSAT recognized for preparing 'Best Feedback Note' as part of National Chief Secretaries' Conference
കൊച്ചി: നിതി ആയോഗിന്റെ നേതൃത്വത്തില്‍ നടക്കുന്ന 5-ാം ദേശീയ ചീഫ് സെക്രട്ടറിമാരുടെ സമ്മേളനത്തിന്റെ ഭാഗമായി 'Higher Education: Knowledge Economy' എന്ന ഉപവിഷയത്തില്‍ മികച്ച ഫീഡ്ബാക്ക് നോട്ട് തയ്യാറാക്കിയതിന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയ്ക്ക് അംഗീകാരം ലഭിച്ചു.
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. എം. ജൂനൈദ് ബുഷിരി കേരള സർക്കാരിന്റെ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ഐ.എ.എസ്സില്‍ നിന്നും ആദരവ് ഏറ്റുവാങ്ങി.
തിരുവനന്തപുരത്ത് ചീഫ് സെക്രട്ടറിയുടെ കോൺഫറൻസ് ഹാളില്‍ നടന്ന ചടങ്ങില്‍ സംസ്ഥാനത്തെ വിവിധ വകുപ്പുകളില്‍ നിന്നും മറ്റ് ഉപവിഷയങ്ങളില്‍ മികച്ച ഫീഡ്ബാക്ക് നോട്ട് തയ്യാറാക്കിയ ഉദ്യോഗസ്ഥരെയും ആദരിച്ചു.
ഉന്നത വിദ്യാകൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. എം. ജൂനൈദ് ബുഷിരി കേരള സർക്കാരിന്റെ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ഐ.എ.എസ്സില്‍ നിന്നും ആദരവ് ഏറ്റുവാങ്ങുന്നു.
വിദ്യാഭ്യാസ വിഭാഗത്തില്‍ നിന്നുള്ള മികച്ച എന്ട്രി യായി കുസാറ്റിന്റെ റിപ്പോർട്ട് തെരഞ്ഞെടുക്കപ്പെട്ടു. ഈ നേട്ടം സമ്മേളന പോർട്ടലിലെ 'Wall of Fame"ലും ഉൾപ്പെടുത്തിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്താനും നോളജ് എക്കോണമി മുന്നോട്ടുകൊണ്ടുപോകാനുമായി ബന്ധപ്പെട്ട് നൽകിയ റിപ്പോർട്ടിനാണ് അംഗീകാരം ലഭിച്ചത്.Early Childhoood Education: Laying the Foundation; Schooling: Building Blocks; Skilling: Future ready Workforce; Sports and Extra-curricular Beyond Classrooms എന്നിവയാണ് മറ്റ് ഉപവിഷയങ്ങള്‍.
Weather Kerala 30/07/26 : കരകയറിയിട്ടും ശക്തി കുറയാതെ അതിതീവ്ര ന്യൂനമർദ്ദം
കഴിഞ്ഞ ദിവസം കരകയറിയ ന്യൂനമർദ്ദം ഛത്തീസ്ഗഡിന് മുകളിലും അതി തീവ്ര ന്യൂനമർദ്ദമായി ( Deep Depression) തുടരുന്നു . സാധാരണ കരകയറി ഏതാനും മണിക്കൂറുകൾക്കകം ന്യൂനമർദ്ദത്തിന്റെ ശക്തി കുറയാറുണ്ട്. കരകയറുമ്പോൾ തീവ്ര ന്യൂനമർദ്ദം ആയിരുന്നു ഈ സിസ്റ്റം. എന്നാൽ 24 മണിക്കൂർ കഴിഞ്ഞശേഷം ശക്തി കുറയാതെ കരഭാഗത്തിനും മുകളിൽ നിലകൊള്ളുകയാണ്.
ഇതു കാരണം മധ്യ ഇന്ത്യയിലും ദക്ഷിണേന്ത്യയിലും മഴ തുടരുന്നു. കേരളത്തിൽ ഇന്നും നാളെയും മഴ ശക്തിപ്പെടുമെന്ന് കാലാവസ്ഥ പ്രവചനം ഉണ്ട്. ജില്ലകളിൽ കേന്ദ്രകലാവസ്ഥാ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. വയനാട് ജില്ലയിൽ ശക്തമായ മഴ സാധ്യതയെ തുടർന്നും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്നും ഇന്ന് ( വ്യാഴം) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ അവധി നൽകി.
പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. എന്നാൽ റസിഡൻഷ്യൽ സ്കൂളുകൾക്കും കോളേജുകൾക്കും ഇന്ന് പ്രവൃത്തി ദിനം ആയിരിക്കും. കണ്ണൂര് , കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.
രാവിലത്തെ ഉപഗ്രഹ നിരീക്ഷണത്തിൽ തെക്കൻ ജില്ലകളിലാണ് മഴ ലഭിക്കുന്നത്. വടക്കൻ ജില്ലകളിൽ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മഴ രാവിലെ കുറവാണ്. എന്നാൽ ഉച്ചയോടെ എല്ലാ ജില്ലകളിലേക്കും മഴയെത്തും. ഛത്തീസ്ഗഡിലെ ബിലാസ്പൂരിന് 30 കി.മി ഉം ചാമ്പയിൽ 40 കി.മി ഉം അകലെയാണ് തീവ്ര ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നത്. ന്യൂനമർദ്ദം പടിഞ്ഞാറേക്കാണ് നീങ്ങുന്നത്. അതോടെ പടിഞ്ഞാറുള്ള സംസ്ഥാനങ്ങളിലും വരും ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് ഉണ്ടാകും.
ദക്ഷിണേന്ത്യയിൽ കേരളത്തിൽ മാത്രമാണ് ഇന്ന് ഓറഞ്ച് അലർട്ട് ഉള്ളത്. നാളെയും കേരളത്തിൽ ഓറഞ്ച് അലർട്ട് ഉണ്ട്. കേരളത്തിനൊപ്പം നാളെ ദക്ഷിണ ഉൾനാടൻ കർണാടകയിലും ഓറഞ്ച് അലർട്ട് ആണ്.
അറബിക്കടലിൽ 40 മുതൽ 55 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിന് സാധ്യത. ചില സമയങ്ങളിൽ കാറ്റിന്റെ വേഗത 65 കിലോമീറ്റർ വരെ എത്തും. ഇപ്പോഴത്തെ മഴയുടെ ശക്തി തിങ്കളാഴ്ചക്ക് ശേഷം കുറയാനാണ് സാധ്യത.
English Summary : Kerala Weather Update (July 30, 2026): Deep Depression Maintains Strength Inland, Heavy Rains to Continue Across Kerala. Despite moving inland over Chhattisgarh, the deep depression system has unexpectedly retained its strength rather than weakening after landfall, continuing to drive widespread rains across Central and South India.





