
Kerala SMAM Scheme 2026 -27: കാർഷിക യന്ത്രങ്ങൾക്കു സബ്‌സിഡി; ജൂലൈ 1 മുതൽ അപേക്ഷകൾ സമർപ്പിക്കാം
കാർഷിക മേഖലയിലെ യന്ത്രവൽക്കരണം കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ കേന്ദ്രസഹായത്തോടെ നടപ്പാക്കുന്ന സബ്മിഷൻ ഓൺ അഗ്രികൾച്ചറൽ
കാർഷിക യന്ത്രങ്ങൾക്കു സബ്‌സിഡി; ജൂലൈ 1 മുതൽ അപേക്ഷകൾ സമർപ്പിക്കാം
കാർഷിക മേഖലയിലെ യന്ത്രവൽക്കരണം കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ കേന്ദ്രസഹായത്തോടെ നടപ്പാക്കുന്ന സബ്മിഷൻ ഓൺ അഗ്രികൾച്ചറൽ മെക്കനൈസേഷൻ (Sub-Mission on Agricultural Mechanization - SMAM) പദ്ധതിയിലേക്കുള്ള 2026-27 സാമ്പത്തിക വർഷത്തെ അപേക്ഷകൾ ജൂലൈ 1 രാവിലെ 11 മുതൽ ഓൺലൈനായി സമർപ്പിക്കാം.
40 മുതൽ 50 ശതമാനം വരെ ധനസഹായം
പദ്ധതിയുടെ ഭാഗമായി കാർഷിക യന്ത്രങ്ങൾ, ഉപകരണങ്ങൾ, വിളവെടുപ്പാനന്തര സംസ്‌കരണത്തിനും മൂല്യവർധിത പ്രവർത്തനങ്ങൾക്കുമായി ആവശ്യമായ യന്ത്രങ്ങൾ എന്നിവ വാങ്ങുന്നതിന് വ്യക്തിഗത കർഷകർക്ക് 40 മുതൽ 50 ശതമാനം വരെ സബ്‌സിഡി ലഭിക്കും.
കർഷക കൂട്ടായ്മകൾ, സ്വയം സഹായ സംഘങ്ങൾ (Self Help Groups - SHGs), കർഷക ഉൽപ്പാദക സംഘടനകൾ (Farmer Producer Organizations - FPOs), പഞ്ചായത്തുകൾ തുടങ്ങിയവർക്ക് കസ്റ്റം ഹയറിംഗ് സെന്ററുകൾ (Custom Hiring Centres - CHCs) സ്ഥാപിക്കുന്നതിന് പദ്ധതി ചെലവിന്റെ 40 ശതമാനം വരെ സാമ്പത്തിക സഹായം ലഭിക്കും.
അതോടൊപ്പം ഫാം മെഷിനറി ബാങ്കുകൾ (Farm Machinery Banks - FMBs) സ്ഥാപിക്കുന്നതിന് പരമാവധി 24 ലക്ഷം രൂപ വരെ ധനസഹായവും അനുവദിക്കും.
പട്ടയഭൂമിയുള്ള വനാവകാശ ഗുണഭോക്താക്കൾക്ക് 90% വരെ സഹായം
വനാവകാശ നിയമത്തിന്റെ (Forest Rights Act - FRA) പരിധിയിൽ വരുന്ന പട്ടയമുള്ള ഗുണഭോക്താക്കൾക്ക് പദ്ധതിയിലൂടെ 90 ശതമാനം വരെ ആനുകൂല്യം ലഭ്യമാക്കിയിട്ടുണ്ട്.
ഓൺലൈൻ നറുക്കെടുപ്പിലൂടെ ഗുണഭോക്തൃ തിരഞ്ഞെടുപ്പ്
വ്യക്തിഗത ഗുണഭോക്താക്കളുടെ എണ്ണം കൂടുതലാകുന്ന സാഹചര്യത്തിൽ അഗ്രിമെഷിനറി പോർട്ടലിലെ (Agrimachinery Portal) ഓൺലൈൻ ലോട്ടറി മോഡ്യൂൾ (Online Lottery Module) ഉപയോഗിച്ച് സുതാര്യമായ രീതിയിലായിരിക്കും ഗുണഭോക്തൃ തിരഞ്ഞെടുപ്പ് നടത്തുക.
വായ്പയുമായി ബന്ധിപ്പിച്ച സബ്‌സിഡി പദ്ധതി
10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള കസ്റ്റം ഹയറിംഗ് സെന്റർ, ഫാം മെഷിനറി ബാങ്ക് പദ്ധതികൾ ബാങ്ക് വായ്പയുമായി ബന്ധിപ്പിച്ച മൂലധന സബ്‌സിഡി മാതൃകയിൽ (Capital Subsidy Model) നടപ്പാക്കും.
അപേക്ഷ സമർപ്പിക്കാൻ
അപേക്ഷകൾ Agrimachinery Portal വഴി ഓൺലൈനായി സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് സമീപത്തെ കൃഷിഭവനിലോ കൃഷി എഞ്ചിനീയറിംഗ് വിഭാഗം ഓഫീസുകളിലോ ബന്ധപ്പെടാം.
ഫോൺ: 0471-2306748, 0477-2266084, 0495-2725354
ഇ-മെയിൽ: smamkerala@gmail.com.
English Summary : The Government of Kerala, in collaboration with the Central Government, has announced the opening of online applications for the Sub-Mission on Agricultural Mechanization (SMAM) scheme for the financial year 2026-27. Aimed at boosting farm mechanization, the application window opens on July 1, 2026, at 11:00 AM.
Kerala Weather 14/08/26 : തീവ്ര ന്യൂനമർദ്ദം; ഇന്നും നാളെയും കൂടുതൽ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴ സാധ്യത
തീരദേശ ബംഗാളിന് മുകളിൽ സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമർദ്ദം (Deep Depression) ൻ്റെ സ്വാധീനം മൂലം കേരളത്തിൽ ഇന്നും നാളെയും കൂടുതൽ പ്രദേശങ്ങളിൽ മഴ സാധ്യത. മധ്യ ജില്ലകളിലും കിഴക്കൻ മേഖലകളിലും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും. എല്ലാ ജില്ലകളിലും ഏതാനും പ്രദേശങ്ങളിൽ ശക്തമായ മഴ സാധ്യത നിലനിൽക്കുന്നുവെന്ന് Metbeat Weather പറയുന്നു.
പടിഞ്ഞാറൻ കാറ്റിന് ശക്തി കൂടിയതിനാൽ അറബിക്കടലിൽ രൂപം കൊള്ളുന്ന മേഘങ്ങൾ കേരളത്തിൽ എത്തി പെയ്യാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ ചില പ്രദേശങ്ങളിൽ ഏറെ നേരം നീണ്ടുനിൽക്കില്ലെങ്കിലും കനത്ത മഴ ലഭിച്ചേക്കും . മഴയുടെ ശക്തിയും വെള്ളത്തിൻ്റെ അളവും കൂടുതലായിരിക്കും എങ്കിലും മഴ ദീർഘനേരം തുടരാനുള്ള സാധ്യത കുറവാണ് .
മിക്ക മഴയും അരമുതൽ ഒരു മണിക്കൂറിനുള്ളിൽ പെയ്തു തീരും. ഇടവേളകൾ ലഭിക്കുകയും ചെയ്യും.
വടക്കൻ ജില്ലകളിലും മധ്യകേരളത്തിലും തെക്കൻ ജില്ലകളിലും ഒരുപോലെ മഴ സാധ്യതയുണ്ട് ഈ വരുന്ന രണ്ടുദിവസം . ഞായറാഴ്ചക്ക് ശേഷം മഴയുടെ ശക്തിയിൽ കുറവുണ്ടാകും.
കണ്ണൂർ ജില്ലയുടെ കിഴക്കൻ മേഖല , കോഴിക്കോട് ജില്ലയുടെ ഇടനാട് പ്രദേശങ്ങൾ, മലപ്പുറം ജില്ലയുടെ കിഴക്കൻ പ്രദേശങ്ങൾ, എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലകൾ, ഇടുക്കി, പത്തനംതിട്ട , കോട്ടയം ജില്ലകൾ എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാൻ സാധ്യത.
കേരളത്തിൽ ഇന്നും നാളെയും ശക്തമായ കാറ്റുകൾ സാധ്യതയുണ്ട്. പത്തനംതിട്ട , ആലപ്പുഴ , കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ കേന്ദ്ര കലാവസ്ഥ വകുപ്പ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.





