
വിദേശയാത്രക്കാര്‍ക്ക് എയര്‍ സുവിധ വേണമെന്ന് നിര്‍ദ്ദേശം
Air Suvidha Health Declaration Mandated for India-Bound International Passengers Amid Ebola Concerns.
ദുബൈ: എബോള രോഗബാധയുടെ പശ്ചാത്തലത്തില്‍ വിദേശത്തു നിന്നും ഇന്ത്യയിലേക്ക് വിമാനയാത്ര ചെയ്യുന്നവര്‍ക്ക് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. എയര്‍ സുവിധ ആരോഗ്യ സാക്ഷ്യ പത്രം നല്‍കണമെന്നാണ് നിര്‍ദേശം. ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയവും ഡല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും ചേര്‍ന്ന് പുറത്തിറക്കിയ ഉത്തരവിറക്കിയത്.
എയര്‍ സുവിധയുടെ സ്വയം സാക്ഷ്യപ്പെടുത്തുന്ന പത്രം വേണമെന്നാണ് നിര്‍ദ്ദേശം. നേരത്തെ കോവിഡ് കാലയളവിലും മറ്റും ഇത്തരത്തില്‍ സാക്ഷ്യപത്രങ്ങള്‍ വേണമെന്ന നിര്‍ദേശം പുറത്തു വന്നിരുന്നു. കോംഗോയിലും ഉഗാണ്ടയിലും എബോള രോഗം റിപ്പോര്‍ട്ട് ചെയ്യുകയും ജാഗ്രത പാലിക്കാന്‍ ലോകാരോഗ്യ സംഘടന നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.
വിമാനത്തില്‍ ഇമിഗ്രേഷന്‍ പരിശോധനകള്‍ക്ക് മുമ്പായി യാത്രക്കാര്‍ ഈ ഡിജിറ്റല്‍ ഫോം സമര്‍പ്പിക്കണം എന്നാണ് നിര്‍ദ്ദേശം.യാത്ര പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുന്നേ വരെ ഈ സ്വയംസാക്ഷ്യപത്രം ഓണ്‍ലൈനായി പൂരിപ്പിക്കാം.
വിമാനത്തില്‍ കയറുന്നതിന് മുമ്പോ ചെക്ക്-ഇന്‍ സമയത്തോ ഫോം പൂരിപ്പിച്ച് അതിന്റെ ഡിജിറ്റല്‍ അല്ലെങ്കില്‍ പ്രിന്റ് കോപ്പി കൈവശം കരുതണം.
English Summary : Air Suvidha Health Declaration Mandated for India-Bound International Passengers Amid Ebola Concerns. In response to the outbreak of the Ebola virus in Congo and Uganda, and following safety guidelines from the World Health Organization (WHO), the Indian Ministry of Civil Aviation and Delhi International Airport Limited have issued new travel regulations.
എൽ നിനോ ആഘാതം; കരിമ്പ് കൃഷിയിൽ വൻ ഇടിവ്, പഞ്ചസാര വ്യവസായത്തേയും ബാധിക്കും
ഫിജിയിലെ(Fiji) കരിമ്പ് ഉൽപാദനത്തെ എൽ നിനോ വലിയ രീതിയിൽ ബാധിക്കുമെന്ന് മുന്നറിയിപ്പ്. minister ചരൺ ജീത് സിംഗാണ് ഇക്കാര്യം ചൂണ്ടികാട്ടിയത്. 15 ലക്ഷം ടൺ കരിമ്പ് ഉൽപാദനം പ്രതീക്ഷിച്ചിടത്ത് പുതിയ കണക്കുപ്രകാരം ഏകദേശം 13 ലക്ഷം ടണ്ണായി താഴുമെന്നാണ് മന്ത്രി പറഞ്ഞത്.
രണ്ടോളം ടണ്ണാണ് ഇതോടെ എൽ നിനോ കാരണം താഴുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. എൽ നിനോ കരിമ്പ് കൃഷിയെ കാര്യമായി തന്നെ ബാധിച്ചു. കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ഭാഗമായി കൃഷിക്കുവേണ്ട ആവശ്യമായ അനുകൂല സാഹചര്യങ്ങളിൽ വന്ന മാറ്റം കരിമ്പ് ഉൽപാദനത്തെ വലിയ തോതിൽ ബാധിക്കുമെന്നാണ് വിലയിരുത്തൽ.
Minister Charan Jeath Singh – SUPPLIED
പഞ്ചസാര ഉൽപാദനത്തിൽ കുറവ്
ഫിജിയിലെ പ്രധാന പഞ്ചസാര ഉൽപാദന കേന്ദ്രങ്ങളിലൊന്നായ ലബാസയിൽ ഉൽപാദനത്തിൽ വലിയ കുറവുണ്ടായിട്ടുണ്ട്. ഇവിടെ 6.5 ലക്ഷം ടൺ കരിമ്പ് ഉൽപാദനം പ്രതീക്ഷിച്ചിടത്ത് വെറും 5.5 ലക്ഷം ടണ്ണായി കുറയാനാണ് സാധ്യത. അതായത് ഒരു ലക്ഷം ടണ്ണിൻ്റെ കുറവാണ് ഉണ്ടാവുക.
അതേസമയം പഞ്ചസാരയിൽ ഇടിവ് സംഭവിക്കാതിരിക്കണമെങ്കിൽ ആവശ്യമായ കരിമ്പ് ലഴിക്കേണ്ടത് അത്യാവശ്യമാണെന്ന് മന്ത്രി ചൂണ്ടികാട്ടി. കരിമ്പിൻ്റെ ലഭ്യത കുറഞ്ഞാൽ മില്ലുകളുടെ പ്രവർത്തനം അവതാളത്തിലാകുകയും തൊഴിൽ മേഖലയിൽ വൻ ഇടിവ് സംഭവിക്കുമെന്നും പഞ്ചസാര ഉൽപാദനത്തേയും നേരിട്ട് ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടികാട്ടി.
കരിമ്പുൽപാദനത്തിലെ ഇടിവ് പഞ്ചസാരവ്യവസായത്തെ മാത്രം ബാധിക്കുന്ന വിഷയമല്ല. കർഷകർ നേരിടുന്ന സാമ്പത്തിക പ്രശ്‌നങ്ങൾ , യുവതലമുറയുടെ കരിമ്പ് കൃഷിയിലേക്കുള്ള പ്രവേശനമൊക്കെ ഈ വിഷയത്തിൽ നിർണായകമാകും.
ഏതായാലും എൽ നിനോ പോലുള്ള ഇത്തരം വലിയ പ്രതിഭാസങ്ങൾ കൃഷിയെ കൂടുതൽ അനിശ്ചിതത്വത്തിലേക്ക് തള്ളിവിടുന്ന സാഹചര്യത്തിൽ കരിമ്പ് ഉൽപദനം സ്ഥിരപ്പെടുത്തുന്നതിനുള്ള ദീർഘ നാളത്തെ പദ്ധതികൾ അനിവാര്യമാണെന്നാണ് മന്ത്രി വ്യക്തമാക്കിയത്.
Engloish Summary : Fiji’s sugar sector is facing severe disruption due to the impact of the El Niño climate phenomenon, according to incoming Sugar Minister Charan Jeet Singh. Climate-driven weather variations have damaged ideal farming conditions, leading to a significant drop in sugarcane crop yields.