Newsroom
AE not abandoning young expatriates 24/12/25 : യുവാക്കൾ യുഎഇ യിൽ വീട് വെച്ച് സ്ഥിരതാമസമാക്കുന്നു, യുവപ്രവാസികളെ പിടിച്ചു നിർത്തി യുഎഇ
Metbeat News

AE not abandoning young expatriates 24/12/25 : യുവാക്കൾ യുഎഇ യിൽ വീട് വെച്ച് സ്ഥിരതാമസമാക്കുന്നു, യുവപ്രവാസികളെ പിടിച്ചു നിർത്തി യുഎഇ

യുവ പ്രൊഫഷണലുകൾ പലരും സ്ഥിരമായി യുഎഇയിൽ തങ്ങാൻ ഇപ്പോൾ ഇഷ്ട്ടപ്പെടുന്നു.

യുവാക്കൾ യുഎഇ യിൽ വീട് വെച്ച് സ്ഥിരതാമസമാക്കുന്നു, യുവപ്രവാസികളെ പിടിച്ചു നിർത്തി യുഎഇ

യുവാക്കൾക്ക് തൊഴിൽ മേഖലകളിൽ കൂടുതൽ അവസരങ്ങൾ കിട്ടികൊണ്ടിരിക്കുകയാണ്. അതിന് നിരവധി കാരണങ്ങളുമുണ്ട്. യുഎഇയിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ 25 മുതൽ 35 വയസ്സുവരെയുള്ള യുവ പ്രൊഫഷണലുകളുടെ കടന്നുവരവ് വർധിച്ചിരിക്കുകയാണ്. ഉയർന്ന വാടക, തിരിച്ചടവുകൾ എന്നിവ വാടകയ്ക്ക് തുല്യമാകുന്നത്, ഗോൾഡൻ വിസ പോലുള്ള ദീർഘകാല താമസ സൗകര്യങ്ങൾ, ഉടമസ്ഥാവകാശം ഒരു വരുമാന സ്രോതസ്സായി കാണുന്നത് എന്നിവയാണ് ഇതിന് പിന്നിലെ പ്രധാന കാരണങ്ങൾ.

ആളുകൾ വീട് വാങ്ങുന്ന എണ്ണത്തിൽ വൻ വർദ്ധനവ്

അൽ ഹമ്മാദി, IAH ഗ്രൂപ്പ് സ്ഥാപകനും സിഇഒയുമായ ഇസ്മായിൽ പറയുന്നതനുസരിച്ച്, 35 വയസ്സിൽ താഴെയുള്ള ആളുകൾ വീട് വാങ്ങുന്ന എണ്ണത്തിൽ ശ്രദ്ധേയമായ വർദ്ധനവുണ്ടായിട്ടുണ്ട്, പ്രത്യേകിച്ച് ദുബായിൽ. വീട് ഉടമസ്ഥാവകാശം എന്ന ആശയം യുവ തലമുറയുടെ ദീർഘകാല സാമ്പത്തിക ചിന്തയുടെ ഭാഗമായി മാറിയിരിക്കുന്നു. സർക്കാർ പരിഷ്കാരങ്ങളും ഇതിന് സഹായകമായിട്ടുണ്ടെന്ന് പറയാം. സുതാര്യത വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ, ഡിജിറ്റൽ സംവിധാനങ്ങൾ എളുപ്പമാക്കിയത്, താമസാനുമതിയുമായി ബന്ധിപ്പിച്ചുള്ള പ്രോപ്പർട്ടി വാങ്ങൽ എന്നിവ യുവ തലമുറയെ വീട് വാങ്ങാൻ പ്രേരിപ്പിക്കുന്ന ഘടകമായി. വീട് വാങ്ങാൻ പോകുന്ന പലരും ഉയർന്ന വിദ്യാഭ്യാസം ഉള്ളവർ ആണ് അതിനാൽ റിയൽ എസ്റ്റേറ്റിനെ കുറിച്ച് പ്രത്യേകിച്ച് ദുബായിലെ റിയൽ എസ്റ്റേനിനെ കുറിച്ച് അവർക്ക് നല്ല ധാരണയുണ്ട്. 

ദുബായിൽ വീട് വാങ്ങുന്നത് നല്ലതാണെന്ന് യുവ തലമുറ മനസ്സിലാക്കുന്നു

വാടക വർദ്ധനവ് പലരെയും ആശങ്കയിൽ ആക്കിയിരുന്നു. അപ്പോഴാണ് സ്വന്തമായി പ്രോപ്പർട്ടി വാങ്ങുന്ന രീതിയിലേക്ക് കാര്യങ്ങൽ എത്തിച്ചത്. ദുബായിലെ പലയിടത്തും ഇന്ന് വാടകയ്ക്ക് എടുക്കുന്നതിനേക്കാൾ വീട് വാങ്ങുന്നത് കൂടുതൽ ലാഭകരമാണെന്ന് പലരും മനസ്സിലാക്കുന്നു. മറ്റ് ലോക നഗരങ്ങളെ അപേക്ഷിച്ച് ദുബായിൽ വീട് വാങ്ങുന്നത് നല്ലതാണെന്ന് യുവ തലമുറ മനസ്സിലാക്കുന്നു. പലരും നിക്ഷേപം എന്ന ലക്ഷ്യത്തോടെയാണ് വാങ്ങുന്നത്. ഇപ്പോൾ വാങ്ങുന്നതിന്റെ ഇരട്ടി ലാഭം വിൽക്കുമ്പോൾ ഭാവിയിൽ ലഭിക്കും. പലരും താമസിക്കാൻ വേണ്ടിയല്ല വാങ്ങുന്നത്. ഇപ്പോൾ റിയൽ എസ്റ്റേറ്റിൽ വിൽപ്പന നടത്തിയാൽ ഭാവിയിൽ ഉപകരിക്കും എന്ന ചിന്തയാണ്.

ചിലവ് കുറഞ്ഞ നഗരമായി ദുബായ് മാറുന്നു

യുവ പ്രൊഫഷണലുകൾ പലരും സ്ഥിരമായി യുഎഇയിൽ തങ്ങാൻ ഇപ്പോൾ ഇഷ്ട്ടപ്പെടുന്നു. പുതിയ കാലത്തിന് അനുസരിച്ച് ചെലവ് കുറഞ്ഞ് ജീവിക്കാൻ സാധിക്കുന്ന ഒരു നഗരമായി ദുബായ് മാറിയിരിക്കുന്നു. സ്റ്റുഡിയോകളും ഒരു ബെഡ്റൂം അപ്പാർട്ട്മെന്റുകളുമാണ് കൂടുതൽ ആളുകളും നോക്കുന്നത്. മാത്രമല്ല, നല്ല ഗതാഗത സൗകര്യങ്ങൾ ഉള്ള സ്ഥലങ്ങളും അവർ ഉന്നം വെക്കുന്നുണ്ട്. ഇത് ജോലിക്കും കുട്ടികളുടെ വിദ്യാഭ്യാസത്തിനും എളുപ്പമായിരിക്കും. അതുകൊണ്ടാണ് നഗരപരിധിക്കുള്ളിൽ ഒരു വീട്  പ്രവാസികൾക് താൽപര്യം കാണിക്കുന്നത്. വ്യവസായ പ്രമുഖർ പറയുന്നത്, 25–35 വയസ്സ് പ്രായമുള്ളവർ വിപണിയുടെ അടുത്ത ഘട്ട വളർച്ചയ്ക്ക് നേതൃത്വം നൽകുമെന്നാണ്, ഭാവിയിലെ പ്രോജക്റ്റുകൾ എങ്ങനെ രൂപപ്പെടുത്തണം എന്നതിനെ അവർ സ്വാധീനിക്കും. 

English Summary : Discover why buying property in Dubai is more profitable than renting. Learn how the younger generation is investing for a secure future in real estate.

വേനൽച്ചൂടിന് ആശ്വാസമായി യുഎഇയിൽ ശക്തമായ മഴ; ഖോർഫക്കാൻ മലനിരകളിൽ വിസ്മയമായി വെള്ളച്ചാട്ടം

കടുത്ത വേനൽച്ചൂടിൽ (Summer Heat) വലയുന്ന യുഎഇ നിവാസികൾക്ക് ആശ്വാസമായി UAEരാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ ശക്തമായ മഴ (Heavy Rainfall) പെയ്തു. മഴയെ തുടർന്ന് ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായ ഖോർഫക്കാൻ (Khorfakkan) മലനിരകളിലും ഫുജൈറ (Fujairah) പർവ്വതപ്രദേശങ്ങളിലും പ്രകൃതിദത്ത വെള്ളച്ചാട്ടങ്ങൾ (Natural Waterfalls) രൂപപ്പെട്ടത് പ്രദേശത്തെ അതീവ മനോഹരമാക്കി.

വെള്ളച്ചാട്ടങ്ങൾ കാണാൻ ജനത്തിരക്ക്

ഇന്ന് (ഞായറാഴച്ച) ഉച്ചയ്ക്കും വൈകുന്നേരത്തുമായി പെയ്ത ശക്തമായ മഴയിൽ മലമുകളിൽ നിന്നും ഒഴുകിയിറങ്ങിയ ജലധാരകൾ നിരവധി ഭാഗങ്ങളിൽ താൽക്കാലിക വെള്ളച്ചാട്ടങ്ങളായി മാറി. ഈ കാഴ്ച ആസ്വദിക്കാൻ കുടുംബങ്ങളോടൊപ്പം നിരവധി പേർ പ്രദേശങ്ങളിലേക്ക് ഒഴുകിയെത്തി.

കുട്ടികളും യുവാക്കളും വെള്ളച്ചാട്ടങ്ങൾക്കു സമീപം സമയം ചെലവഴിക്കുകയും ഒഴുകിയെത്തിയ ശുദ്ധജലത്തിൽ കളിച്ചും ആഘോഷിച്ചും മഴയെ വരവേൽക്കുകയും ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെയും (Social Media) മഴയുടെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയാണ്.

ഫുജൈറ റോഡിൽ ഗതാഗത തടസം

ഫുജൈറയിലേക്കുള്ള പ്രധാന പാതയായ ഷെയ്ഖ് ഖലീഫ സ്ട്രീറ്റിന് (Sheikh Khalifa Street) സമീപമുള്ള പ്രദേശങ്ങളിൽ മഴ ശക്തമായതോടെ കാഴ്ചാപരിധി (Visibility) ഗണ്യമായി കുറഞ്ഞു. ശക്തമായ കാറ്റും മഴയും കാരണം ചിലയിടങ്ങളിൽ വാഹനഗതാഗതം മന്ദഗതിയിലാവുകയും യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുകയും ചെയ്തു.

റോഡുകളിൽ വെള്ളം കെട്ടിനിന്ന സാഹചര്യത്തിൽ വേഗത കുറച്ച് വാഹനമോടിക്കാനും മഴക്കാല സുരക്ഷാ നിർദേശങ്ങൾ പാലിക്കാനും ബന്ധപ്പെട്ട വകുപ്പുകൾ അഭ്യർഥിച്ചു.

മഴയുടെ ഫലമായി കിഴക്കൻ മേഖലകളിലെ നിരവധി വാദികൾ (Wadis) നിറഞ്ഞൊഴുകുകയാണ്. സാധാരണയായി വരണ്ടുകിടക്കുന്ന ഈ താഴ്‌വരകളിലൂടെ ശക്തമായ ജലപ്രവാഹം രൂപപ്പെട്ടത് പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും കൗതുകമായി.

എന്നാൽ വാദികളിലേക്കും മലഞ്ചെരിവുകളിലേക്കും അനാവശ്യമായി ഇറങ്ങരുതെന്നും പെട്ടെന്നുള്ള വെള്ളപ്പാച്ചിലിന് (Flash Flood) സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

മൺസൂൺ സ്വാധീനത്തിന്റെ ഫലം

കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ പ്രകാരം ഇന്ത്യയിൽ നിന്നുള്ള തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ (Southwest Monsoon) സ്വാധീനവും അറബിക്കടലിൽ രൂപപ്പെട്ട ഈർപ്പസാന്നിധ്യവുമാണ് യുഎഇയുടെ കിഴക്കൻ മേഖലകളിൽ വേനൽക്കാല മഴയ്ക്ക് കാരണമായത്.

പ്രത്യേകിച്ച് ഒമാൻ ഉൾക്കടലിനോട് ചേർന്ന പർവ്വതപ്രദേശങ്ങളിൽ മേഘസാന്ദ്രത വർധിച്ചതോടെ ഇടിമിന്നലോടുകൂടിയ മഴ ലഭിക്കുകയായിരുന്നു. രാജ്യത്തിന്റെ മറ്റ് ചില ഭാഗങ്ങളിലും കാർമേഘങ്ങൾ രൂപപ്പെടുകയും നേരിയ മഴ രേഖപ്പെടുത്തുകയും ചെയ്തു.

റെക്കോർഡ് മഴയ്ക്ക് ശേഷമുള്ള പ്രധാന വേനൽമഴ

സമീപകാലത്ത് രേഖപ്പെടുത്തിയ റെക്കോർഡ് മഴയ്ക്ക് (Record Rainfall) ശേഷം ലഭിക്കുന്ന പ്രധാന വേനൽമഴയായാണ് ഇതിനെ വിലയിരുത്തുന്നത്. മുമ്പ് അൽ തവിയീൻ (Al Tawyeen), അൽ മർജാൻ (Al Marjan), ഖോർഫക്കാൻ മേഖലകളിൽ കനത്ത മഴ ലഭിച്ചതിനെ തുടർന്ന് റോഡുകളിൽ വെള്ളക്കെട്ടും ഗതാഗത തടസവും രൂപപ്പെട്ടിരുന്നു.

പ്രവാസികൾക്കും സ്വദേശികൾക്കും ആശ്വാസം

ദിവസങ്ങളായി 40 ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള താപനില അനുഭവപ്പെട്ടിരുന്ന സാഹചര്യത്തിൽ ഈ അപ്രതീക്ഷിത മഴ പ്രവാസികൾക്കും സ്വദേശികൾക്കും ഒരുപോലെ ആശ്വാസമായി. മഴയെത്തുടർന്ന് പല പ്രദേശങ്ങളിലും അന്തരീക്ഷ താപനില കുറയുകയും ശീതളമായ കാലാവസ്ഥ അനുഭവപ്പെടുകയും ചെയ്തു.

വേനൽച്ചൂടിൽ നിന്ന് താൽക്കാലിക മോചനം സമ്മാനിച്ച ഈ മഴയും മലനിരകളിൽ രൂപപ്പെട്ട മനോഹരമായ വെള്ളച്ചാട്ടങ്ങളും യുഎഇയുടെ കിഴക്കൻ മേഖലകളെ വീണ്ടും പ്രകൃതി സൗന്ദര്യത്തിന്റെ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്. 

English Summary : Heavy rainfall lashed the eastern regions of the UAE, including Khorfakkan and Fujairah, bringing much-needed relief from the scorching summer temperatures that had been soaring above 40°C.

More from Metbeat