Newsroom
ഫിലിപ്പൈന്‍സിലെ ബൗലോയ് ചുഴലിക്കാറ്റ്; 10 മരണം, 4 ലക്ഷം പേരെ മാറ്റിപാര്‍പ്പിച്ചു
Metbeat News

ഫിലിപ്പൈന്‍സിലെ ബൗലോയ് ചുഴലിക്കാറ്റ്; 10 മരണം, 4 ലക്ഷം പേരെ മാറ്റിപാര്‍പ്പിച്ചു

Typhoon Bualoi in the Philippines has resulted in 10 fatalities and the evacuation of 400,000 residents. Learn more about the situation and relief eff

ഫിലിപ്പൈന്‍സിലെ ബൗലോയ് ചുഴലിക്കാറ്റ്;  10 മരണം, 4 ലക്ഷം പേരെ മാറ്റിപാര്‍പ്പിച്ചു

കേരളത്തിലെ മഴയെ സ്വാധീനിക്കുന്ന ഫിലിപ്പൈന്‍സിലെ ബൗലോയ് ചുഴലിക്കാറ്റ് ശക്തിപ്പെട്ട് തീവ്ര ചുഴലിക്കാറ്റായി. ഇതുവരെ 10 പേര്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കൊല്ലപ്പെട്ടു. സെന്‍ട്രല്‍ ഫിലിപ്പൈന്‍സിലും തെക്കന്‍ ലുസോണിലുമാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്.

2025 ല്‍ ഫിലിപ്പൈന്‍സിലുണ്ടാകുന്ന 15ാമത്തെ ചുഴലിക്കാറ്റാണിത്. നാലു ലക്ഷം പേരെ ഫിലിപ്പൈന്‍സില്‍ മാറ്റിപാര്‍പ്പിച്ചു. ഒരു വര്‍ഷം ശരാശരി 20 ചുഴലിക്കാറ്റുകളാണ് ഫിലിപ്പൈന്‍സിലുണ്ടാകുന്നത്. 

കഴിഞ്ഞ ദിവസം റഗാസ ചുഴലിക്കാറ്റിന്റെ കെടുതികള്‍ അവസാനിക്കും മുന്‍പാണ് പുതിയ ചുഴലിക്കാറ്റ് ഫിലിപ്പൈന്‍സിലെത്തിയത്. റഗാസ ആദ്യം നാശം വിതച്ചത് ഫിലിപ്പൈന്‍സിലായിരുന്നു. പിന്നീട് തായ്‌വാനില്‍ കരകയറി. അവിടെ 14 പേരാണ് കൊല്ലപ്പെട്ടത്. ഫിലിപ്പൈന്‍സിലെ കിഴക്കന്‍ ബോകോളില്‍ മാത്രം 87,000 പേരെ മാറ്റിപാര്‍പ്പിച്ചു. 

മധ്യ ഫിലിപ്പൈന്‍സിലെ കിഴക്കന്‍ സമാറിലാണ് ബൗലോയ് ചുഴലിക്കാറ്റ് കരകയറിയത്. മസ്‌ബേറ്റ് പ്രവിശ്യയില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ മരിച്ചത് കനത്ത കാറ്റില്‍ മരം വീണാണ്. മറ്റൊരാള്‍ മുങ്ങിമരിക്കുകയും മൂന്നാമത്തെയാള്‍ മതിലിടിഞ്ഞു വീണുമാണ് മരിച്ചത്. മധ്യ ഫിലിപ്പൈന്‍സില്‍ ഏഴു പേര്‍ പ്രളയത്തില്‍ മരിച്ചുവെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.

വൈദ്യുതിയും വാര്‍ത്താവിനിമയ സംവിധാനങ്ങളും തടസ്സപ്പെട്ടിട്ടുണ്ട്. മസ്‌ബേറ്റ് ഗവര്‍ണര്‍ ഇവ പുനസ്ഥാപിക്കാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടിയിട്ടുണ്ട്്. തെക്കന്‍ ലുസോണില്‍ കനത്ത മഴയും കാറ്റുമാണ് നാശനഷ്ടം വിതച്ചത്. ബൗലോയ് കരകയറുമ്പോള്‍ 110 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയത്. 135 കി.മി വരെ വേഗത വര്‍ധിച്ചു. 

ബൗലോയ് ഇനി വിയറ്റ്‌നാമിലേക്ക് പോകും. സെപ്റ്റംബര്‍ 28 മുതല്‍ 30 വരെ വിയറ്റ്‌നാമില്‍ പ്രളയത്തിന് കാരണമാകുന്ന മഴ ലഭിക്കുമെന്നാണ് Department of Meteorology and Hydrology മുന്നറിയിപ്പ് നല്‍കി.

വേനൽച്ചൂടിന് ആശ്വാസമായി യുഎഇയിൽ ശക്തമായ മഴ; ഖോർഫക്കാൻ മലനിരകളിൽ വിസ്മയമായി വെള്ളച്ചാട്ടം

കടുത്ത വേനൽച്ചൂടിൽ (Summer Heat) വലയുന്ന യുഎഇ നിവാസികൾക്ക് ആശ്വാസമായി UAEരാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ ശക്തമായ മഴ (Heavy Rainfall) പെയ്തു. മഴയെ തുടർന്ന് ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായ ഖോർഫക്കാൻ (Khorfakkan) മലനിരകളിലും ഫുജൈറ (Fujairah) പർവ്വതപ്രദേശങ്ങളിലും പ്രകൃതിദത്ത വെള്ളച്ചാട്ടങ്ങൾ (Natural Waterfalls) രൂപപ്പെട്ടത് പ്രദേശത്തെ അതീവ മനോഹരമാക്കി.

വെള്ളച്ചാട്ടങ്ങൾ കാണാൻ ജനത്തിരക്ക്

ഇന്ന് (ഞായറാഴച്ച) ഉച്ചയ്ക്കും വൈകുന്നേരത്തുമായി പെയ്ത ശക്തമായ മഴയിൽ മലമുകളിൽ നിന്നും ഒഴുകിയിറങ്ങിയ ജലധാരകൾ നിരവധി ഭാഗങ്ങളിൽ താൽക്കാലിക വെള്ളച്ചാട്ടങ്ങളായി മാറി. ഈ കാഴ്ച ആസ്വദിക്കാൻ കുടുംബങ്ങളോടൊപ്പം നിരവധി പേർ പ്രദേശങ്ങളിലേക്ക് ഒഴുകിയെത്തി.

കുട്ടികളും യുവാക്കളും വെള്ളച്ചാട്ടങ്ങൾക്കു സമീപം സമയം ചെലവഴിക്കുകയും ഒഴുകിയെത്തിയ ശുദ്ധജലത്തിൽ കളിച്ചും ആഘോഷിച്ചും മഴയെ വരവേൽക്കുകയും ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെയും (Social Media) മഴയുടെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയാണ്.

ഫുജൈറ റോഡിൽ ഗതാഗത തടസം

ഫുജൈറയിലേക്കുള്ള പ്രധാന പാതയായ ഷെയ്ഖ് ഖലീഫ സ്ട്രീറ്റിന് (Sheikh Khalifa Street) സമീപമുള്ള പ്രദേശങ്ങളിൽ മഴ ശക്തമായതോടെ കാഴ്ചാപരിധി (Visibility) ഗണ്യമായി കുറഞ്ഞു. ശക്തമായ കാറ്റും മഴയും കാരണം ചിലയിടങ്ങളിൽ വാഹനഗതാഗതം മന്ദഗതിയിലാവുകയും യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുകയും ചെയ്തു.

റോഡുകളിൽ വെള്ളം കെട്ടിനിന്ന സാഹചര്യത്തിൽ വേഗത കുറച്ച് വാഹനമോടിക്കാനും മഴക്കാല സുരക്ഷാ നിർദേശങ്ങൾ പാലിക്കാനും ബന്ധപ്പെട്ട വകുപ്പുകൾ അഭ്യർഥിച്ചു.

മഴയുടെ ഫലമായി കിഴക്കൻ മേഖലകളിലെ നിരവധി വാദികൾ (Wadis) നിറഞ്ഞൊഴുകുകയാണ്. സാധാരണയായി വരണ്ടുകിടക്കുന്ന ഈ താഴ്‌വരകളിലൂടെ ശക്തമായ ജലപ്രവാഹം രൂപപ്പെട്ടത് പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും കൗതുകമായി.

എന്നാൽ വാദികളിലേക്കും മലഞ്ചെരിവുകളിലേക്കും അനാവശ്യമായി ഇറങ്ങരുതെന്നും പെട്ടെന്നുള്ള വെള്ളപ്പാച്ചിലിന് (Flash Flood) സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

മൺസൂൺ സ്വാധീനത്തിന്റെ ഫലം

കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ പ്രകാരം ഇന്ത്യയിൽ നിന്നുള്ള തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ (Southwest Monsoon) സ്വാധീനവും അറബിക്കടലിൽ രൂപപ്പെട്ട ഈർപ്പസാന്നിധ്യവുമാണ് യുഎഇയുടെ കിഴക്കൻ മേഖലകളിൽ വേനൽക്കാല മഴയ്ക്ക് കാരണമായത്.

പ്രത്യേകിച്ച് ഒമാൻ ഉൾക്കടലിനോട് ചേർന്ന പർവ്വതപ്രദേശങ്ങളിൽ മേഘസാന്ദ്രത വർധിച്ചതോടെ ഇടിമിന്നലോടുകൂടിയ മഴ ലഭിക്കുകയായിരുന്നു. രാജ്യത്തിന്റെ മറ്റ് ചില ഭാഗങ്ങളിലും കാർമേഘങ്ങൾ രൂപപ്പെടുകയും നേരിയ മഴ രേഖപ്പെടുത്തുകയും ചെയ്തു.

റെക്കോർഡ് മഴയ്ക്ക് ശേഷമുള്ള പ്രധാന വേനൽമഴ

സമീപകാലത്ത് രേഖപ്പെടുത്തിയ റെക്കോർഡ് മഴയ്ക്ക് (Record Rainfall) ശേഷം ലഭിക്കുന്ന പ്രധാന വേനൽമഴയായാണ് ഇതിനെ വിലയിരുത്തുന്നത്. മുമ്പ് അൽ തവിയീൻ (Al Tawyeen), അൽ മർജാൻ (Al Marjan), ഖോർഫക്കാൻ മേഖലകളിൽ കനത്ത മഴ ലഭിച്ചതിനെ തുടർന്ന് റോഡുകളിൽ വെള്ളക്കെട്ടും ഗതാഗത തടസവും രൂപപ്പെട്ടിരുന്നു.

പ്രവാസികൾക്കും സ്വദേശികൾക്കും ആശ്വാസം

ദിവസങ്ങളായി 40 ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള താപനില അനുഭവപ്പെട്ടിരുന്ന സാഹചര്യത്തിൽ ഈ അപ്രതീക്ഷിത മഴ പ്രവാസികൾക്കും സ്വദേശികൾക്കും ഒരുപോലെ ആശ്വാസമായി. മഴയെത്തുടർന്ന് പല പ്രദേശങ്ങളിലും അന്തരീക്ഷ താപനില കുറയുകയും ശീതളമായ കാലാവസ്ഥ അനുഭവപ്പെടുകയും ചെയ്തു.

വേനൽച്ചൂടിൽ നിന്ന് താൽക്കാലിക മോചനം സമ്മാനിച്ച ഈ മഴയും മലനിരകളിൽ രൂപപ്പെട്ട മനോഹരമായ വെള്ളച്ചാട്ടങ്ങളും യുഎഇയുടെ കിഴക്കൻ മേഖലകളെ വീണ്ടും പ്രകൃതി സൗന്ദര്യത്തിന്റെ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്. 

English Summary : Heavy rainfall lashed the eastern regions of the UAE, including Khorfakkan and Fujairah, bringing much-needed relief from the scorching summer temperatures that had been soaring above 40°C.

More from Metbeat