Newsroom
Naturalization made mandatory in Saudi Arabia 31/01/26 : സ്വദേശി വൽക്കരണം നിർബന്ധമാക്കി സൗദി അറേബ്യ, ഡോക്ടർമാരടക്കമുള്ള പ്രവാസികൾക്ക് തൊഴിൽ നഷ്ടപ്പെടും
Metbeat News

Naturalization made mandatory in Saudi Arabia 31/01/26 : സ്വദേശി വൽക്കരണം നിർബന്ധമാക്കി സൗദി അറേബ്യ, ഡോക്ടർമാരടക്കമുള്ള പ്രവാസികൾക്ക് തൊഴിൽ നഷ്ടപ്പെടും

പ്രവാസി ഡോക്ടർമാർക്ക് വലിയ തൊഴിൽ നഷ്ടമുണ്ടാക്കുന്ന പുതിയ സ്വദേശിവൽക്കരണ നിയമം പ്രാബല്യത്തിൽ വന്നു

സ്വദേശി വൽക്കരണം നിർബന്ധമാക്കി സൗദി അറേബ്യ, ഡോക്ടർമാരടക്കമുള്ള പ്രവാസികൾക്ക് തൊഴിൽ നഷ്ടപ്പെടും 

സൗദി അറേബ്യയുടെ സ്വകാര്യ ആരോഗ്യമേഖലയിൽ ദന്തചികിത്സാ രംഗത്ത് പ്രവാസി ഡോക്ടർമാർക്ക് വലിയ തൊഴിൽ നഷ്ടമുണ്ടാക്കുന്ന പുതിയ സ്വദേശിവൽക്കരണ നിയമം പ്രാബല്യത്തിൽ വന്നു. ദന്തൽ ക്ലിനിക്കുകളിലും ആശുപത്രികളിലും 55 ശതമാനം തസ്തികകളിൽ സൗദി പൗരന്മാരെ നിയമിക്കണമെന്ന നിബന്ധനയാണ് ഇപ്പോൾ കർശനമാക്കിയിരിക്കുന്നത്. നേരത്തെ ഇത് കുറഞ്ഞ ശതമാനമായിരുന്നത് രണ്ട് ഘട്ടങ്ങളിലായി ഉയർത്തുകയായിരുന്നു. 2026 ജനുവരി 27 മുതൽ പരിഷ്കരിച്ച നിയമം പൂർണ്ണമായി നടപ്പിലാക്കിത്തുടങ്ങി. 

ലക്ഷ്യം, സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുക 

മൂന്നോ അതിലധികമോ ദന്തഡോക്ടർമാരുള്ള എല്ലാ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾക്കും ഈ നിയമം ബാധകമാണ്. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം (MHRSD), ആരോഗ്യ മന്ത്രാലയവുമായി ചേർന്നാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്. രാജ്യത്തെ ദന്തചികിത്സാ ബിരുദധാരികളായ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. 

നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടി

സ്വദേശിവൽക്കരണ അനുപാതത്തിൽ ഉൾപ്പെടുത്തുന്ന സൗദി ദന്തഡോക്ടർമാർക്ക് പ്രതിമാസം കുറഞ്ഞത് 9,000 സൗദി റിയാൽ ശമ്പളം നൽകിയിരിക്കണം. ഇതിൽ കുറഞ്ഞ വേതനമുള്ളവരെ ഈ വിഭാഗത്തിൽ പരിഗണിക്കില്ല. ജോലിയിൽ പ്രവേശിക്കുന്ന സ്വദേശി ഡോക്ടർമാർ സോഷ്യൽ ഇൻഷുറൻസിൽ രജിസ്റ്റർ ചെയ്തിരിക്കണമെന്നതും നിർബന്ധമാണ്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിസ സേവനങ്ങൾ നിർത്തിവെക്കുന്നത് ഉൾപ്പെടെയുള്ള ശിക്ഷാനടപടികൾ ഇതിന്റെ ഭാഗമായി ഉണ്ടാകും 

പ്രവാസികൾക്ക് തിരിച്ചടി 

സൗദിയിലെ ദന്തചികിത്സാ രംഗത്ത് വലിയൊരു ശതമാനം മലയാളി ഡോക്ടർമാരുൾപ്പെടെയുള്ള പ്രവാസികളാണ് ജോലി ചെയ്യുന്നത്. പുതിയ നിയമം വന്നതോടെ ഇനി പല പ്രമുഖ സ്ഥാപനങ്ങൾക്കും തങ്ങളുടെ പ്രവാസി സ്റ്റാഫിനെ കുറയ്ക്കേണ്ടി വരും. 55 ശതമാനം എന്ന ഉയർന്ന നിരക്ക് കൈവരിക്കാൻ വിദേശി ഡോക്ടർമാരുടെ എണ്ണം പരിമിതപ്പെടുത്തേണ്ടി വരുന്നത് പ്രവാസികൾക്ക് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.
സൗദി വിഷൻ 2030-ന്റെ ഭാഗമായി തൊഴിൽ വിപണിയിൽ സ്വദേശികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ തുടർച്ചയായാണ് ഈ നടപടി. ആരോഗ്യ മേഖലയിലെ മറ്റ് വിഭാഗങ്ങളായ ഫാർമസി, ഫിസിയോതെറാപ്പി എന്നിവടങ്ങളിലും ഇതിനോടകം സമാനമായ സ്വദേശിവൽക്കരണ നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. വരും വർഷങ്ങളിൽ കൂടുതൽ മേഖലകളിലേക്ക് സ്വദേശിവൽക്കരണം വ്യാപിപ്പിക്കാനാണ് സൗദി ഗവൺമെന്റ് ലക്ഷ്യമിടുന്നത്. 

English Summary : A large percentage of expatriates, including Malayali doctors, work in the dental field in Saudi Arabia. With the new law, many leading institutions will have to reduce their expatriate staff. The fact that the number of foreign doctors has to be limited to achieve the high rate of 55 percent is a big concern for expatriates.

വേനൽച്ചൂടിന് ആശ്വാസമായി യുഎഇയിൽ ശക്തമായ മഴ; ഖോർഫക്കാൻ മലനിരകളിൽ വിസ്മയമായി വെള്ളച്ചാട്ടം

കടുത്ത വേനൽച്ചൂടിൽ (Summer Heat) വലയുന്ന യുഎഇ നിവാസികൾക്ക് ആശ്വാസമായി UAEരാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ ശക്തമായ മഴ (Heavy Rainfall) പെയ്തു. മഴയെ തുടർന്ന് ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായ ഖോർഫക്കാൻ (Khorfakkan) മലനിരകളിലും ഫുജൈറ (Fujairah) പർവ്വതപ്രദേശങ്ങളിലും പ്രകൃതിദത്ത വെള്ളച്ചാട്ടങ്ങൾ (Natural Waterfalls) രൂപപ്പെട്ടത് പ്രദേശത്തെ അതീവ മനോഹരമാക്കി.

വെള്ളച്ചാട്ടങ്ങൾ കാണാൻ ജനത്തിരക്ക്

ഇന്ന് (ഞായറാഴച്ച) ഉച്ചയ്ക്കും വൈകുന്നേരത്തുമായി പെയ്ത ശക്തമായ മഴയിൽ മലമുകളിൽ നിന്നും ഒഴുകിയിറങ്ങിയ ജലധാരകൾ നിരവധി ഭാഗങ്ങളിൽ താൽക്കാലിക വെള്ളച്ചാട്ടങ്ങളായി മാറി. ഈ കാഴ്ച ആസ്വദിക്കാൻ കുടുംബങ്ങളോടൊപ്പം നിരവധി പേർ പ്രദേശങ്ങളിലേക്ക് ഒഴുകിയെത്തി.

കുട്ടികളും യുവാക്കളും വെള്ളച്ചാട്ടങ്ങൾക്കു സമീപം സമയം ചെലവഴിക്കുകയും ഒഴുകിയെത്തിയ ശുദ്ധജലത്തിൽ കളിച്ചും ആഘോഷിച്ചും മഴയെ വരവേൽക്കുകയും ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെയും (Social Media) മഴയുടെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയാണ്.

ഫുജൈറ റോഡിൽ ഗതാഗത തടസം

ഫുജൈറയിലേക്കുള്ള പ്രധാന പാതയായ ഷെയ്ഖ് ഖലീഫ സ്ട്രീറ്റിന് (Sheikh Khalifa Street) സമീപമുള്ള പ്രദേശങ്ങളിൽ മഴ ശക്തമായതോടെ കാഴ്ചാപരിധി (Visibility) ഗണ്യമായി കുറഞ്ഞു. ശക്തമായ കാറ്റും മഴയും കാരണം ചിലയിടങ്ങളിൽ വാഹനഗതാഗതം മന്ദഗതിയിലാവുകയും യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുകയും ചെയ്തു.

റോഡുകളിൽ വെള്ളം കെട്ടിനിന്ന സാഹചര്യത്തിൽ വേഗത കുറച്ച് വാഹനമോടിക്കാനും മഴക്കാല സുരക്ഷാ നിർദേശങ്ങൾ പാലിക്കാനും ബന്ധപ്പെട്ട വകുപ്പുകൾ അഭ്യർഥിച്ചു.

മഴയുടെ ഫലമായി കിഴക്കൻ മേഖലകളിലെ നിരവധി വാദികൾ (Wadis) നിറഞ്ഞൊഴുകുകയാണ്. സാധാരണയായി വരണ്ടുകിടക്കുന്ന ഈ താഴ്‌വരകളിലൂടെ ശക്തമായ ജലപ്രവാഹം രൂപപ്പെട്ടത് പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും കൗതുകമായി.

എന്നാൽ വാദികളിലേക്കും മലഞ്ചെരിവുകളിലേക്കും അനാവശ്യമായി ഇറങ്ങരുതെന്നും പെട്ടെന്നുള്ള വെള്ളപ്പാച്ചിലിന് (Flash Flood) സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

മൺസൂൺ സ്വാധീനത്തിന്റെ ഫലം

കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ പ്രകാരം ഇന്ത്യയിൽ നിന്നുള്ള തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ (Southwest Monsoon) സ്വാധീനവും അറബിക്കടലിൽ രൂപപ്പെട്ട ഈർപ്പസാന്നിധ്യവുമാണ് യുഎഇയുടെ കിഴക്കൻ മേഖലകളിൽ വേനൽക്കാല മഴയ്ക്ക് കാരണമായത്.

പ്രത്യേകിച്ച് ഒമാൻ ഉൾക്കടലിനോട് ചേർന്ന പർവ്വതപ്രദേശങ്ങളിൽ മേഘസാന്ദ്രത വർധിച്ചതോടെ ഇടിമിന്നലോടുകൂടിയ മഴ ലഭിക്കുകയായിരുന്നു. രാജ്യത്തിന്റെ മറ്റ് ചില ഭാഗങ്ങളിലും കാർമേഘങ്ങൾ രൂപപ്പെടുകയും നേരിയ മഴ രേഖപ്പെടുത്തുകയും ചെയ്തു.

റെക്കോർഡ് മഴയ്ക്ക് ശേഷമുള്ള പ്രധാന വേനൽമഴ

സമീപകാലത്ത് രേഖപ്പെടുത്തിയ റെക്കോർഡ് മഴയ്ക്ക് (Record Rainfall) ശേഷം ലഭിക്കുന്ന പ്രധാന വേനൽമഴയായാണ് ഇതിനെ വിലയിരുത്തുന്നത്. മുമ്പ് അൽ തവിയീൻ (Al Tawyeen), അൽ മർജാൻ (Al Marjan), ഖോർഫക്കാൻ മേഖലകളിൽ കനത്ത മഴ ലഭിച്ചതിനെ തുടർന്ന് റോഡുകളിൽ വെള്ളക്കെട്ടും ഗതാഗത തടസവും രൂപപ്പെട്ടിരുന്നു.

പ്രവാസികൾക്കും സ്വദേശികൾക്കും ആശ്വാസം

ദിവസങ്ങളായി 40 ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള താപനില അനുഭവപ്പെട്ടിരുന്ന സാഹചര്യത്തിൽ ഈ അപ്രതീക്ഷിത മഴ പ്രവാസികൾക്കും സ്വദേശികൾക്കും ഒരുപോലെ ആശ്വാസമായി. മഴയെത്തുടർന്ന് പല പ്രദേശങ്ങളിലും അന്തരീക്ഷ താപനില കുറയുകയും ശീതളമായ കാലാവസ്ഥ അനുഭവപ്പെടുകയും ചെയ്തു.

വേനൽച്ചൂടിൽ നിന്ന് താൽക്കാലിക മോചനം സമ്മാനിച്ച ഈ മഴയും മലനിരകളിൽ രൂപപ്പെട്ട മനോഹരമായ വെള്ളച്ചാട്ടങ്ങളും യുഎഇയുടെ കിഴക്കൻ മേഖലകളെ വീണ്ടും പ്രകൃതി സൗന്ദര്യത്തിന്റെ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്. 

English Summary : Heavy rainfall lashed the eastern regions of the UAE, including Khorfakkan and Fujairah, bringing much-needed relief from the scorching summer temperatures that had been soaring above 40°C.

More from Metbeat