
Nipah virus in West Bengal 31/01/26 : നിപ വ്യാപകമായി പടർന്നുവെന്നതിന് തെളിവുകളില്ല, വിമാനത്താവളങ്ങൾ അടച്ചിടേണ്ടതില്ലെന്ന് ലോകാരോഗ്യ സംഘടന
ഇന്ത്യയിലെ നിപ കേസുകളിൽ പ്രതികരണവുമായി ലോകാരോഗ്യ സംഘടന.
നിപ വ്യാപകമായി പടർന്നുവെന്നതിന് തെളിവുകളില്ല, വിമാനത്താവളങ്ങൾ അടച്ചിടേണ്ടതില്ലെന്ന് ലോകാരോഗ്യ സംഘടന
ഇന്ത്യയിലെ നിപ കേസുകളിൽ പ്രതികരണവുമായി ലോകാരോഗ്യ സംഘടന. ഇന്ത്യയിലേത് ലോ റിസ്ക് കാറ്റഗറിയിലുള്ള നിപ വ്യാപനമാണെന്നും ഇപ്പോൾ യാത്രാ നിയന്ത്രണം ഏർപ്പെടുത്തേണ്ട ആവശ്യമില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. നിപ വ്യാപകമായി പടർന്നുവെന്നതിന് തെളിവുകളില്ലെന്നും ദേശീയതലത്തിലോ ആഗോളതലത്തിലോ ഇതുമൂലം ആശങ്കയില്ലെന്നും ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടി.
കേസ് രണ്ട് ജില്ലകളിൽ മാത്രം
പശ്ചിമബംഗാളിലെ നോർത്ത് 24 പർഗാന ജില്ലയിലാണ് നിപ റിപ്പോർട്ട് ചെയ്തത്. ഈ കേസുകൾ രണ്ട് ജില്ലകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതാണ്. ഇവർ വ്യാപകമായി യാത്ര ചെയ്തിട്ടില്ല എന്നത് കൊണ്ട് തന്നെ രോഗം വൻതോതിൽ പടരാനുള്ള സാധ്യതകൾ വിരളമാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലോ അന്താരാഷ്ട്രതലത്തിലോ നിപ പടരാനുള്ള സാധ്യതകൾ കുറവാണെന്നും ലോകാരോഗ്യസംഘടന സൂചിപ്പിച്ചു. നിലവിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് ഒരു യാത്രനിയന്ത്രണത്തിനും ശിപാർശ ചെയ്യില്ലെന്നും അവർ പറഞ്ഞു.
രോഗം സ്ഥിരീകരിച്ചത് 5 പേർക്ക്
പശ്ചിമ ബംഗാളിൽ അഞ്ച് പേർക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.
രോഗം പടരാതിരിക്കാൻ തായ്‌ലൻഡ്, നേപ്പാൾ, തായ്‌വാൻ എന്നീ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ കോവിഡ് കാലത്ത് എന്ന പോലെയുള്ള കർശന പരിശോധന ഏർപ്പെടുത്തി. പശ്ചിമബംഗാളിൽ നിന്നെത്തുന്ന യാത്രക്കാരെ ഈ രാജ്യങ്ങൾ പ്രത്യേക പരിശോധനക്ക് വിധേയമാക്കുന്നുണ്ട്.
നൂറിലേറെ പേരാണ് ക്വാറന്റൈനിൽ ഉള്ളത്. ആശുപത്രിയിലെ ഒരു ഡോക്ടർ, നഴ്‌സ്, മറ്റ് ജീവനക്കാർ എന്നിവർ പരിശോധനയിൽ നിപ പോസിറ്റീവായിട്ടുണ്ട്. നേരത്തെ ഇതേ ജില്ലയിലെ രണ്ട് ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിച്ചിരുന്നു. ഇതോടെയാണ് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം വർദ്ധിപ്പിച്ചത്.
പകർച്ചവ്യാധി ഭീഷണിയുള്ള വൈറസുകളുടെ മുൻഗണനാ പട്ടികയിലാണ് ലോകാരോഗ്യ സംഘടന നിപാ വൈറസിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. മുൻകാലങ്ങളിലെ കണക്കുകൾ പ്രകാരം 40 മുതൽ 75 ശതമാനം വരെയാണ് നിപ ബാധയേറ്റുള്ള മരണനിരക്ക്. തമിഴ്നാട്ടിലും കേരളത്തിലും മുൻപ് നിപാ ബാധ ഉണ്ടായപ്പോൾ സമാനമായ ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ വവ്വാലുകളെ കേന്ദ്രീകരിച്ച് പ്രത്യേക സംഘം സർവേ നടത്താനും തീരുമാനിച്ചിട്ടുണ്ട്.
English Summary : More than 100 people are in quarantine. A doctor, nurse and other staff at the hospital have tested positive for Nipah. Earlier, two health workers in the same district had contracted the disease.
Kerala Weather 30/04/26 : കേരളത്തിൽ ഇന്നും മഴ സാധ്യത ; മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു
കടുത്ത ചൂടിന് ആശ്വാസമായി കേരളത്തിൽ ഇന്നും (വ്യാഴം ) വേനൽ മഴയ്ക്ക് സാധ്യത. ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പ് (Yellow alert) കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയിട്ടുണ്ട്.
മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. അതേസമയം, പുറത്തുനിന്ന് വൈദ്യുതി ലഭിക്കുന്നതോടൊപ്പം വേനൽ മഴയും ലഭിക്കുന്നതോടെ ലോഡ്ഷെഡ്ഡിങ്ങ് വേണ്ടിവരുന്നില്ലെന്നാണ് KSEB വിലയിരുത്തൽ. എങ്കിലും പലയിടത്തും വൈദ്യുതി തടസം ഉണ്ട്.
വേനൽ മഴ ലഭിച്ചതോടെ സംസ്ഥാനത്ത് താപനിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ശക്തമായ മഴയിലും കാറ്റിലും ഇടുക്കിയിലും മറ്റ് സ്ഥലങ്ങളിലും നാശനഷ്ടങ്ങൾ ഉണ്ടായി. മെയ് രണ്ട് വരെ ശക്തമായ വേനൽ മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
അതേസമയം, വടക്കൻ ജില്ലകളിൽ കടുത്ത ചൂടാണ് അനുഭവപ്പെടുന്നുണ്ട്. പാലക്കാട് ജില്ലയിൽ രേഖപ്പെടുത്തിയ താപനില 39.3 ഡിഗ്രി സെൽഷ്യസ് ആണ്. കോഴിക്കോട് ജില്ലയിലും ഉയർന്ന താപനിലയായ 37. 9 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. 12 ജില്ലകൾക്ക് നൽകിയിരുന്ന യെല്ലോ മുന്നറിയിപ്പ് പിൻവലിച്ചിട്ടുണ്ട്.
വടക്കൻ കേരളത്തിൽ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും വ്യാപകമായ വേനൽ മഴ ലഭിക്കാനുള്ള സാധ്യത കുറവാണ്. കഴിഞ്ഞദിവസം തെക്കൻ ജില്ലകളിൽ ലഭിച്ചത് പോലുള്ള വടക്കൻ കേരളത്തിൽ പ്രതീക്ഷിക്കേണ്ട. എങ്കിലും ഒറ്റപ്പെട്ട മഴ ലഭിക്കും.
കോട്ടയം ജില്ലയിൽ ഇന്നലെ ശക്തമായ മഴ പെയ്തു. കാറ്റിലും മഴയിലും നാശനഷ്ടം ഉണ്ടായി. കോട്ടയം ജില്ലയിൽ വീട് ഭാഗങ്ങളിൽ ഇന്ന് രാവിലെ 8 30 വരെ മഴയുടെ കണക്ക്. മീനച്ചിൽ റെയിൻ റിവർ മേണിറ്റിറിംഗ് നെറ്റ് വർക്കിൻ്റെ മാപിനികളിൽ രേഖപ്പെടുത്തിയത്.
Meenachil River and Rain Monitoring Network
MRRM
Rainfall (mm)
2026 April 30 at 8.30 am (Last 24 hours)
✔️Poonjar Thekkekara panchayat
✅Kunnonny Pottankudy 13.6
✅Peringulam Chattampi 62.60
✅Kadaladimattam Oliyani 19.60
✅Pathampuzha 9.00
✅Poonjar Thekkekara Town 25.20
✔️Meenachil panchayat
✅Parappally 17.08
✅Pankapattu 45.4
✔️Pala municipality
✅Pala 19.63
✅Kannadiyurumbu 25.6
✅Arunapuram 8.6
✅12th mile 14.4
✔️Melukavu panchayat
✅Melukavu 15.67
✔️Thidanad panchayat
✅Chemmalamattam 10.40
✅Pathazha 52.3
✅Uttupara 14.2
✔️Bharananganam panchayat
✅Bharananganam 63.20
✅Ullanad 17.8
✔️Moonnilavu panchayat
✅Mankombu Temple Anganvadi 26.42
✔️Kidangoor panchayat
✅Kattachira
4.4
✔️Poonjar panchayat
✅Valathook 9
✅Maniamkunnu 15.6
✅Chennad 5.8
✔️Thalappalam panchayat
✅Narianganam 38.4
✔️Teekoy panchayat
✅Eriyattupara 59.6
✅Kattupara 21.6
✔️Erattupetta
✅kondoor 68.2
English Summary : Relief from Heat as Summer Rains Lash Kerala. The recent summer showers have brought a slight dip in temperatures across Kerala, providing much-needed relief from the intense heat. However, the heavy rains accompanied by strong winds have also caused significant damage in several areas, including Idukki. The Meteorological Department has issued a forecast stating that strong summer rains are expected to continue through May 2nd.





