Newsroom
Iran and Israel war 01/03/26 : ഗൾഫ് രാജ്യങ്ങളിലേക്കുള്ള കൂടുതൽ വിമാന സർവ്വീസുകൾ ഇന്ന് റദ്ദാക്കി, യാത്രക്കാർ ദുരിതത്തിൽ
Metbeat News

Iran and Israel war 01/03/26 : ഗൾഫ് രാജ്യങ്ങളിലേക്കുള്ള കൂടുതൽ വിമാന സർവ്വീസുകൾ ഇന്ന് റദ്ദാക്കി, യാത്രക്കാർ ദുരിതത്തിൽ

ഇറാൻ–ഇസ്രായേൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, കേരളത്തിൽ നിന്ന് ഗൾഫ് മേഖലകളിലേക്കുള്ള വിമാന സർവീസുകൾ വൻ തോതിൽ റദ്ദാക്കപ്പെട്ടു

ഗൾഫ് രാജ്യങ്ങളിലേക്കുള്ള കൂടുതൽ വിമാന സർവ്വീസുകൾ ഇന്ന് റദ്ദാക്കി, യാത്രക്കാർ ദുരിതത്തിൽ

ഇറാൻ–ഇസ്രായേൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, കേരളത്തിൽ നിന്ന് ഗൾഫ് മേഖലകളിലേക്കുള്ള വിമാന സർവീസുകൾ വൻ തോതിൽ റദ്ദാക്കപ്പെട്ടു. ഇതോടെ യാത്രക്കാർ ദുരിതത്തിലായി. നെടുമ്പാശ്ശേരി (കൊച്ചി), കരിപ്പൂർ, കണ്ണൂർ, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്കുള്ള പല സർവീസുകളും കഴിഞ്ഞ ദിവസം റദ്ദാക്കപ്പെട്ടു.

ഇത് ദുബായ്, റിയാദ്, അബൂദാബി, ഷാർജ, ദമ്മാം തുടങ്ങിയ ഗൾഫ് ദിശയിലേക്കുള്ള വിമാനങ്ങളെ ആണ് കൂടുതലായി ബാധിച്ചത്.  
ഏകദേശം 16-20 ലധികം സർവ്വീസുകളാണ് റദ്ദാക്കിയത്. സംസ്ഥാനത്തെ പ്രധാന വിമാനത്താവളങ്ങളിൽ നിന്നും ഗൾഫ് മേഖലയിലേക്കുള്ള നിരവധി സർവീസുകൾ ആണ് ഇന്ന് റദ്ദാക്കിയത്.

കൊച്ചിയിൽ നിന്ന് ഇന്ന് രാവിലെ 7 മണിക്കും രാത്രി 12 മണിക്കും ഇടയിൽ ഗൾഫ് രാജ്യങ്ങളിലേക്കുള്ള 16 വിമാനങ്ങളാണ് റദ്ദാക്കിയത്. ദുബായ്, സലാല, ദോഹ, അബുദാബി, കുവൈത്ത് സിറ്റി എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് പ്രധാനമായും റദ്ദാക്കിയത്.

എന്നാൽ  മസ്‌കറ്റ്, ജിദ്ദ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ റദ്ദാക്കിയിട്ടില്ല. മസ്‌കറ്റിലേക്കുള്ള ഒമാൻ എയർ വിമാനം രാവിലെ 8.10നും ജിദ്ദയിലേക്കുള്ള സൗദിയ വിമാനം രാവിലെ 11.30നും ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.

തിരുവനന്തപുരത്ത് നിന്ന് ഗൾഫ് മേഖലയിലേക്കുള്ള 17 സർവീസുകൾ റദ്ദാക്കി. ദമാം, ബഹ്റൈൻ, ഷാർജ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും ഇതിൽ ഉൾപ്പെടുന്നു.

എയർ ഇന്ത്യ എക്സ്പ്രസ്, എയർ അറേബ്യ, എത്തിഹാദ് എയർവേസ്, എമിറേറ്റ്സ്, ഇൻഡിഗോ എന്നിവയുടെ സർവീസുകളാണ് നിർത്തിവച്ചത്.
ടെർമിനൽ 2-ൽ ഹെൽപ് ലൈൻ കൗണ്ടറുകൾ ആരംഭിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തേക്ക് എത്തേണ്ട 17 സർവീസുകളും റദ്ദാക്കിയതോടെ ആകെ 34 സർവീസുകളാണ് ഇവിടെ സ്തംഭിച്ചത്.  കോഴിക്കോട് (കരിപ്പൂർ) വിമാനത്താവളത്തിൽ നിന്ന് ഇന്ന് ഗൾഫ് മേഖലയിലേക്കുള്ള 22 സർവീസുകൾ റദ്ദാക്കി. കരിപ്പൂരിലേക്കെത്തേണ്ട 21 സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.

എന്നാൽ റിയാദ് ഭാഗത്തേക്ക് രാവിലെ രണ്ട് വിമാനങ്ങൾ പുറപ്പെടും. രാവിലെ 7.25നുള്ള ഫ്‌ളൈനാസ് വിമാനം ഇതിനകം പുറപ്പെട്ടിട്ടുണ്ട്. രാവിലെ 9.45നുള്ള സൗദിയ വിമാനവും പുറപ്പെട്ടു.

സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളിലായി ഇന്ന് നൂറുകണക്കിന് യാത്രക്കാരാണ് സർവീസ് റദ്ദാക്കലിന്റെ പശ്ചാത്തലത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്നത്. യാത്രക്കാർ ബന്ധപ്പെട്ട വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

വിമാന കമ്പനികളുടെ പ്രതികരണം

ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് തുടങ്ങിയ കമ്പനികൾ മിഡിൽ ഈസ്റ്റ് സർവീസുകൾ താൽക്കാലികമായി നിർത്തിയതോടെ നിരവധി പേർ വിമാനതാവളത്തിൽ കുടുങ്ങി കിടക്കുകയാണ്. എന്നാൽ വിമാനകമ്പനികൾ യാത്രക്കാർക്ക് ട്രാവൽ അഡ്വൈസറികൾ ഇറക്കാനും  വേണ്ട സജ്ജീകരണങ്ങൾ പരിശീലിപ്പിക്കുന്നതിലും ശ്രദ്ധ പുലർത്തിയിട്ടുണ്ട്.

മാത്രമല്ല തങ്ങളുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് airline-ന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പരിശോധിക്കാനും, റീഫണ്ട് സജ്ജമാക്കാനും ഉപദേശം നൽകിയിട്ടുണ്ട്.  യുദ്ധം നടക്കുന്ന പശ്ചാത്തലത്തിൽ ഇറാൻ വ്യോമപാതയിലൂടെയുള്ള യാത്ര വളരെ അപകടം നിറഞ്ഞതാണ്.

ഇതോടെയാണ് വിമാനക്കമ്പനികൾ സർവീസുകൾ നിർത്തിവെക്കാൻ തീരുമാനിച്ചത്. എന്നാൽ സർവീസുകളിൽ ചിലത് എപ്പോൾ പുനരാരംഭിക്കും എന്ന കാര്യത്തിൽ  ഒരു വ്യക്തതയുമില്ല. ഇതോടെ യാത്രാ ദുരിതത്തിൽ വലയുകയാണ് നൂറുകണക്കിനാളുകൾ.

English Summary : The ongoing geopolitical tensions between Iran and Israel have severely impacted air travel from Kerala to the Middle East. Major international airports in the state, including Kochi (CIAL), Thiruvananthapuram, Kozhikode (Karipur), and Kannur, have seen a wave of flight cancellations, leaving hundreds of passengers stranded.

വേനൽച്ചൂടിന് ആശ്വാസമായി യുഎഇയിൽ ശക്തമായ മഴ; ഖോർഫക്കാൻ മലനിരകളിൽ വിസ്മയമായി വെള്ളച്ചാട്ടം

കടുത്ത വേനൽച്ചൂടിൽ (Summer Heat) വലയുന്ന യുഎഇ നിവാസികൾക്ക് ആശ്വാസമായി UAEരാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ ശക്തമായ മഴ (Heavy Rainfall) പെയ്തു. മഴയെ തുടർന്ന് ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായ ഖോർഫക്കാൻ (Khorfakkan) മലനിരകളിലും ഫുജൈറ (Fujairah) പർവ്വതപ്രദേശങ്ങളിലും പ്രകൃതിദത്ത വെള്ളച്ചാട്ടങ്ങൾ (Natural Waterfalls) രൂപപ്പെട്ടത് പ്രദേശത്തെ അതീവ മനോഹരമാക്കി.

വെള്ളച്ചാട്ടങ്ങൾ കാണാൻ ജനത്തിരക്ക്

ഇന്ന് (ഞായറാഴച്ച) ഉച്ചയ്ക്കും വൈകുന്നേരത്തുമായി പെയ്ത ശക്തമായ മഴയിൽ മലമുകളിൽ നിന്നും ഒഴുകിയിറങ്ങിയ ജലധാരകൾ നിരവധി ഭാഗങ്ങളിൽ താൽക്കാലിക വെള്ളച്ചാട്ടങ്ങളായി മാറി. ഈ കാഴ്ച ആസ്വദിക്കാൻ കുടുംബങ്ങളോടൊപ്പം നിരവധി പേർ പ്രദേശങ്ങളിലേക്ക് ഒഴുകിയെത്തി.

കുട്ടികളും യുവാക്കളും വെള്ളച്ചാട്ടങ്ങൾക്കു സമീപം സമയം ചെലവഴിക്കുകയും ഒഴുകിയെത്തിയ ശുദ്ധജലത്തിൽ കളിച്ചും ആഘോഷിച്ചും മഴയെ വരവേൽക്കുകയും ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെയും (Social Media) മഴയുടെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയാണ്.

ഫുജൈറ റോഡിൽ ഗതാഗത തടസം

ഫുജൈറയിലേക്കുള്ള പ്രധാന പാതയായ ഷെയ്ഖ് ഖലീഫ സ്ട്രീറ്റിന് (Sheikh Khalifa Street) സമീപമുള്ള പ്രദേശങ്ങളിൽ മഴ ശക്തമായതോടെ കാഴ്ചാപരിധി (Visibility) ഗണ്യമായി കുറഞ്ഞു. ശക്തമായ കാറ്റും മഴയും കാരണം ചിലയിടങ്ങളിൽ വാഹനഗതാഗതം മന്ദഗതിയിലാവുകയും യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുകയും ചെയ്തു.

റോഡുകളിൽ വെള്ളം കെട്ടിനിന്ന സാഹചര്യത്തിൽ വേഗത കുറച്ച് വാഹനമോടിക്കാനും മഴക്കാല സുരക്ഷാ നിർദേശങ്ങൾ പാലിക്കാനും ബന്ധപ്പെട്ട വകുപ്പുകൾ അഭ്യർഥിച്ചു.

മഴയുടെ ഫലമായി കിഴക്കൻ മേഖലകളിലെ നിരവധി വാദികൾ (Wadis) നിറഞ്ഞൊഴുകുകയാണ്. സാധാരണയായി വരണ്ടുകിടക്കുന്ന ഈ താഴ്‌വരകളിലൂടെ ശക്തമായ ജലപ്രവാഹം രൂപപ്പെട്ടത് പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും കൗതുകമായി.

എന്നാൽ വാദികളിലേക്കും മലഞ്ചെരിവുകളിലേക്കും അനാവശ്യമായി ഇറങ്ങരുതെന്നും പെട്ടെന്നുള്ള വെള്ളപ്പാച്ചിലിന് (Flash Flood) സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

മൺസൂൺ സ്വാധീനത്തിന്റെ ഫലം

കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ പ്രകാരം ഇന്ത്യയിൽ നിന്നുള്ള തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ (Southwest Monsoon) സ്വാധീനവും അറബിക്കടലിൽ രൂപപ്പെട്ട ഈർപ്പസാന്നിധ്യവുമാണ് യുഎഇയുടെ കിഴക്കൻ മേഖലകളിൽ വേനൽക്കാല മഴയ്ക്ക് കാരണമായത്.

പ്രത്യേകിച്ച് ഒമാൻ ഉൾക്കടലിനോട് ചേർന്ന പർവ്വതപ്രദേശങ്ങളിൽ മേഘസാന്ദ്രത വർധിച്ചതോടെ ഇടിമിന്നലോടുകൂടിയ മഴ ലഭിക്കുകയായിരുന്നു. രാജ്യത്തിന്റെ മറ്റ് ചില ഭാഗങ്ങളിലും കാർമേഘങ്ങൾ രൂപപ്പെടുകയും നേരിയ മഴ രേഖപ്പെടുത്തുകയും ചെയ്തു.

റെക്കോർഡ് മഴയ്ക്ക് ശേഷമുള്ള പ്രധാന വേനൽമഴ

സമീപകാലത്ത് രേഖപ്പെടുത്തിയ റെക്കോർഡ് മഴയ്ക്ക് (Record Rainfall) ശേഷം ലഭിക്കുന്ന പ്രധാന വേനൽമഴയായാണ് ഇതിനെ വിലയിരുത്തുന്നത്. മുമ്പ് അൽ തവിയീൻ (Al Tawyeen), അൽ മർജാൻ (Al Marjan), ഖോർഫക്കാൻ മേഖലകളിൽ കനത്ത മഴ ലഭിച്ചതിനെ തുടർന്ന് റോഡുകളിൽ വെള്ളക്കെട്ടും ഗതാഗത തടസവും രൂപപ്പെട്ടിരുന്നു.

പ്രവാസികൾക്കും സ്വദേശികൾക്കും ആശ്വാസം

ദിവസങ്ങളായി 40 ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള താപനില അനുഭവപ്പെട്ടിരുന്ന സാഹചര്യത്തിൽ ഈ അപ്രതീക്ഷിത മഴ പ്രവാസികൾക്കും സ്വദേശികൾക്കും ഒരുപോലെ ആശ്വാസമായി. മഴയെത്തുടർന്ന് പല പ്രദേശങ്ങളിലും അന്തരീക്ഷ താപനില കുറയുകയും ശീതളമായ കാലാവസ്ഥ അനുഭവപ്പെടുകയും ചെയ്തു.

വേനൽച്ചൂടിൽ നിന്ന് താൽക്കാലിക മോചനം സമ്മാനിച്ച ഈ മഴയും മലനിരകളിൽ രൂപപ്പെട്ട മനോഹരമായ വെള്ളച്ചാട്ടങ്ങളും യുഎഇയുടെ കിഴക്കൻ മേഖലകളെ വീണ്ടും പ്രകൃതി സൗന്ദര്യത്തിന്റെ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്. 

English Summary : Heavy rainfall lashed the eastern regions of the UAE, including Khorfakkan and Fujairah, bringing much-needed relief from the scorching summer temperatures that had been soaring above 40°C.

More from Metbeat