Newsroom
Kerala Weather Update 17/06/26 : കേരളത്തിൽ മഴ താൽക്കാലികമായി തിരികെയെത്തി
Metbeat News

Kerala Weather Update 17/06/26 : കേരളത്തിൽ മഴ താൽക്കാലികമായി തിരികെയെത്തി

Kerala Weather Update: Temporary Return of Rain. ​Rain has returned to Kerala in the early hours of today after a brief pause yesterday daytime.

Kerala Weather Update 17/06/26  : കേരളത്തിൽ മഴ താൽക്കാലികമായി തിരികെയെത്തി

ഇന്നലെ മഴ വിട്ടു നിന്ന പകലിനു ശേഷം ഇന്ന് പുലർച്ചെയോടെ വീണ്ടും കേരളത്തിൽ മഴ തിരികെ എത്തി. എന്നാൽ മഴ വരും ദിവസങ്ങളിൽ തുടരാനുള്ള സാധ്യത കുറവാണ്. ഉപഗ്രഹ നിരീക്ഷണത്തിൽ ലക്ഷദ്വീപിലെ കവരത്തി മുതൽ  കേരള തീരം വരെ മേഘങ്ങൾ കടലിനു മുകളിൽ രൂപപ്പെട്ടിട്ടുണ്ട്. ഇവ എറണാകുളത്തിനും കണ്ണൂരിനും ഇടയിലുള്ള പ്രദേശത്ത് ഇനിയുള്ള മണിക്കൂറുകളിലും മഴ നൽകും.

എറണാകുളം,  കോട്ടയം, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് പുലർച്ചെ നാലു മുതൽ മഴ ലഭിച്ചത്. രാവിലെയും മഴ തുടരുകയാണ്. തീരദേശത്തും ഇടനാട് പ്രദേശത്തുമാണ് കൂടുതൽ മഴ. കിഴക്കൻ മേഖലകളിൽ മഴ കുറവാണ്. ഇപ്പോൾ ലഭിക്കുന്ന മഴ താൽക്കാലികം ആകാനാണ് സാധ്യത. വരും ദിവസങ്ങളിൽ വീണ്ടും മഴയിൽ കുറവുണ്ടാകും.

മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ മുതൽ അറബിക്കടൽ വരെ കേരളത്തിന്റെ മുകളിലൂടെ കടന്നുപോകുന്ന ന്യൂനമർദ്ദ പാത്തി ( Trough) മഴയെ സ്വാധീനിക്കുന്നു. സമുദ്രനിരപ്പിൽ നിന്ന് 3.2 കിലോമീറ്റർ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇന്നലെ രാത്രി മുതലാണ് ട്രഫ് രൂപപ്പെട്ടത്. ആന്ധ്രാ പ്രദേശിന് മുകളിലായി മറ്റൊരു ചക്രവാത ചുഴിയും രൂപപ്പെട്ടിട്ടുണ്ട്. ഇതു കാരണം കേരളത്തിലും തമിഴ്നാട്ടിലും ഇന്ന് മഴ സാധ്യത. കേരളത്തിൽ പത്തനംതിട്ട ഇടുക്കി ജില്ലകളിൽ Meteorological department of India മഞ്ഞ അലർട്ട് പുറപ്പെടുവിച്ചു.

നിങ്ങളുടെ പ്രദേശത്തെ കാലാവസ്ഥ തത്സമയം അറിയാൻ Metbeat Weather ൻ്റെ forecast വെബ്സൈറ്റ് metbeat.com  സന്ദർശിക്കുക. കാലാവസ്ഥ അവലോകനങ്ങൾ വായിക്കാൻ metbeatnews.com സന്ദർശിക്കുക.

English Summary: Kerala Weather Update: Temporary Return of Rain . ​Rain has returned to Kerala in the early hours of today after a brief pause yesterday daytime. However, this rainy spell is unlikely to last over the coming days.

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകും; കോഴിക്കോട് ഓറഞ്ച് അലർട്ട്, വിവിധ ജില്ലകളിൽ ജാഗ്രത നിർദേശം

സംസ്ഥാനത്ത് കാലവർഷം (Monsoon) വീണ്ടും ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ മഴ മുന്നറിയിപ്പിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് (India Meteorological Department - IMD) മാറ്റം വരുത്തി. അടുത്ത ദിവസങ്ങളിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായതും അതിശക്തമായതുമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പുതിയ പ്രവചനം. ഇതിന്റെ അടിസ്ഥാനത്തിൽ നിരവധി ജില്ലകളിൽ ഓറഞ്ച് അലർട്ടും (Orange Alert) യെല്ലോ അലർട്ടും (Yellow Alert) പ്രഖ്യാപിച്ചിട്ടുണ്ട്.

കോഴിക്കോട് ഓറഞ്ച് അലർട്ട്

തീവ്രമഴയ്ക്ക് (Heavy Rainfall) സാധ്യത കണക്കിലെടുത്ത് കോഴിക്കോട് ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കുറഞ്ഞ സമയത്തിനുള്ളിൽ വലിയ അളവിൽ മഴ ലഭിക്കാനുള്ള സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലും നദീതീര പ്രദേശങ്ങളിലുമുള്ളവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. മണ്ണിടിച്ചിൽ (Landslide), ഉരുൾപൊട്ടൽ (Landslip) സാധ്യതയുള്ള പ്രദേശങ്ങളിലെ താമസക്കാർ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്.

ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുള്ള ജില്ലകൾ

ബുധനാഴ്ച ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിയോടുകൂടിയ മഴയും (Thunderstorm) മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റും ചിലയിടങ്ങളിൽ അനുഭവപ്പെടാൻ സാധ്യതയുണ്ട്. നഗരപ്രദേശങ്ങളിൽ വെള്ളക്കെട്ട് (Waterlogging), താഴ്ന്ന പ്രദേശങ്ങളിൽ താത്കാലിക വെള്ളപ്പൊക്കം എന്നിവയ്ക്കും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.

വരും ദിവസങ്ങളിലെ മുന്നറിയിപ്പ്

വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴ തുടരുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ മുന്നറിയിപ്പ്.

അതേസമയം ഞായറാഴ്ച മലപ്പുറം മുതൽ കാസർകോട് വരെയുള്ള വടക്കൻ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയുടെ വ്യാപ്തിയും ശക്തിയും ദിവസങ്ങൾക്കനുസരിച്ച് മാറാനിടയുള്ളതിനാൽ കാലാവസ്ഥ വകുപ്പിന്റെ തുടർ ബുള്ളറ്റിനുകൾ നിരന്തരം ശ്രദ്ധിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി (Disaster Management Authority) നിർദേശിച്ചു.

മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത

വയനാട്, കോഴിക്കോട്, കണ്ണൂർ, മലപ്പുറം, ഇടുക്കി തുടങ്ങിയ മലയോര ജില്ലകളിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയെ തുടർന്ന് മണ്ണ് കൂടുതൽ ദുർബലമായ നിലയിലാണ്. അതിനാൽ ശക്തമായ മഴ തുടരുകയാണെങ്കിൽ മണ്ണിടിച്ചിൽ, കുന്നിടിച്ചിൽ, ചെറു ഉരുൾപൊട്ടൽ തുടങ്ങിയ സംഭവങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

രാത്രികാല യാത്രകൾ പരമാവധി ഒഴിവാക്കുകയും അപകടസാധ്യതയുള്ള മേഖലകളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കുകയും വേണം.

മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസം

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനാൽ ഈ മേഖലകളിൽ മത്സ്യബന്ധന പ്രവർത്തനങ്ങൾ സാധാരണ രീതിയിൽ തുടരാം.

എന്നാൽ കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ കാലാവസ്ഥാ മുന്നറിയിപ്പുകൾ നിരന്തരം പരിശോധിക്കണമെന്നും സുരക്ഷാ ഉപകരണങ്ങൾ (Safety Equipment) നിർബന്ധമായും കരുതണമെന്നും നിർദേശമുണ്ട്.

English Summary : The India Meteorological Department (IMD) has issued a fresh weather warning as monsoon rains intensify across Kerala. An Orange Alert has been declared for Kozhikode due to the risk of heavy to very heavy rainfall, flash floods, and landslides in hilly areas. Additionally, several districts including Alappuzha, Ernakulam, Thrissur, Malappuram, Wayanad, and Kannur are under a Yellow Alert.

More from Metbeat

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകും; കോഴിക്കോട് ഓറഞ്ച് അലർട്ട്, വിവിധ ജില്ലകളിൽ ജാഗ്രത നിർദേശം
⁠Weather News

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകും; കോഴിക്കോട് ഓറഞ്ച് അലർട്ട്, വിവിധ ജില്ലകളിൽ ജാഗ്രത നിർദേശം

4 minutes agoManeesha Prasoon
മണ്ണിടിച്ചിലും ഉരുൾപൊട്ടലും തടയാൻ മലയാളി ഗവേഷകരുടെ പുതിയ സാങ്കേതികവിദ്യയ്ക്ക് ഇന്ത്യൻ പേറ്റന്റ്
Metbeat

മണ്ണിടിച്ചിലും ഉരുൾപൊട്ടലും തടയാൻ മലയാളി ഗവേഷകരുടെ പുതിയ സാങ്കേതികവിദ്യയ്ക്ക് ഇന്ത്യൻ പേറ്റന്റ്

17/06/2026Maneesha Prasoon
കിലോയ്ക്ക് രണ്ട് രൂപ മാത്രം; വെള്ളരി പാടത്ത് ഉപേക്ഷിച്ച് കർഷകർ
Metbeat

കിലോയ്ക്ക് രണ്ട് രൂപ മാത്രം; വെള്ളരി പാടത്ത് ഉപേക്ഷിച്ച് കർഷകർ

17/06/2026Maneesha Prasoon
രാജ്യത്ത് മഴക്കുറവ് 35 ശതമാനമായി, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദത്തിന് സാധ്യത
Metbeat

രാജ്യത്ത് മഴക്കുറവ് 35 ശതമാനമായി, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദത്തിന് സാധ്യത

17/06/2026Maneesha Prasoon
ഡെങ്കിപ്പനി; പാലക്കാട്ട് ഒരാൾ കൂടി മരിച്ചു, ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ മരണം
Metbeat

ഡെങ്കിപ്പനി; പാലക്കാട്ട് ഒരാൾ കൂടി മരിച്ചു, ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ മരണം

17/06/2026Maneesha Prasoon
മുല്ലപ്പെരിയാർ വീണ്ടും ചർച്ച വിഷയമാകുന്നു; വൈഗൈ ഡാമിൽ ജലക്ഷാമം രൂക്ഷം, കർഷകർ ആശങ്കയിൽ
Metbeat

മുല്ലപ്പെരിയാർ വീണ്ടും ചർച്ച വിഷയമാകുന്നു; വൈഗൈ ഡാമിൽ ജലക്ഷാമം രൂക്ഷം, കർഷകർ ആശങ്കയിൽ

17/06/2026Maneesha Prasoon