Newsroom
UAE Job 16/12/25 : യുഎഇയിൽ പ്രവാസികൾക്ക് കനത്ത തിരിച്ചടി, ജോലിതേടുന്നവർക്കും ജോലിചെയ്യുന്നവർക്കും മുന്നറിയിപ്പ്
Metbeat News

UAE Job 16/12/25 : യുഎഇയിൽ പ്രവാസികൾക്ക് കനത്ത തിരിച്ചടി, ജോലിതേടുന്നവർക്കും ജോലിചെയ്യുന്നവർക്കും മുന്നറിയിപ്പ്

Discover the latest updates on UAE employment requirements and professional licensing. Ensure your institution is accredited for your career advanceme

യുഎഇയിൽ പ്രവാസികൾക്ക് കനത്ത തിരിച്ചടി, ജോലിതേടുന്നവർക്കും ജോലിചെയ്യുന്നവർക്കും മുന്നറിയിപ്പ് 

യുഎഇയില്‍ ജോലി തേടുന്നവര്‍ക്കും നിലവില്‍ ജോലി ചെയ്യുന്നവര്‍ക്കും സുപ്രധാന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയം. മിഡ് ഓഷ്യന്‍ സര്‍വകലാശാല നല്‍കുന്ന അക്കാദമിക് യോഗ്യതകള്‍ക്ക് ഇനി രാജ്യത്ത് അംഗീകാരമുണ്ടായിരിക്കില്ലെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. പുതിയ തീരുമാനം ഈ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ ആയിരക്കണക്കിന് ഇന്ത്യന്‍ പ്രവാസികളെ നേരിട്ട് ബാധിക്കുമെന്നാണ് ചൂണ്ടികാട്ടുന്നത്‍. 

വിദ്യാര്‍ത്ഥികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കണം

യുഎഇ നിശ്ചയിച്ചിട്ടുള്ള ദേശീയ നിലവാരങ്ങളും ഗുണനിലവാരയുഎഇ നിശ്ചയിച്ചിട്ടുള്ള ദേശീയ നിലവാരങ്ങളും ഗുണനിലവാര മാനദണ്ഡങ്ങളും പാലിക്കുന്നതില്‍ മിഡ് ഏഷ്യന്‍ സര്‍വകലാശാല ഗുരുതരമായ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയിട്ടയിട്ടുണ്ട് മാനദണ്ഡങ്ങളും പാലിക്കുന്നതില്‍ മിഡ് ഏഷ്യന്‍ സര്‍വകലാശാല ഗുരുതരമായ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ നടപടി. ഫുജൈറ ഫ്രീ സോണില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം, രാജ്യത്തിന്റെ അക്രഡിറ്റേഷന്‍ ആവശ്യകതകള്‍ പാലിക്കാതെയാണ് വിദ്യാഭ്യാസ സേവനങ്ങള്‍ നല്‍കിയിരുന്നത്. വിദ്യാര്‍ത്ഥികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അക്കാദമിക് സമഗ്രത നിലനിര്‍ത്തുന്നതിനും വേണ്ടിയാണ് സര്‍ട്ടിഫിക്കറ്റുകളുടെ അംഗീകാരം പിന്‍വലിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയം വ്യക്തമാക്കി. 

ഈ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് യുഎഇയില്‍ പുതിയ ജോലി ലഭിക്കില്ല

ഈ സ്ഥാപനം നല്‍കുന്ന യോഗ്യതകള്‍ ഇനി യുഎഇയിലെ തൊഴില്‍ ആവശ്യങ്ങള്‍ക്കോ പ്രൊഫഷണല്‍ ലൈസന്‍സ് നേടുന്നതിനോ സ്വീകരിക്കുന്നതല്ല. ഈ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് യുഎഇയില്‍ പുതിയ ജോലി നേടാനോ നിലവിലുള്ള ജോലിയില്‍ പ്രൊഫഷണല്‍ ലൈസന്‍സ് നേടാനോ ഇനി സാധിക്കില്ലെന്നും മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നുണ്ട്. യുഎഇയില്‍ ഉപരിപഠനത്തിന് ആഗ്രഹിക്കുന്നവരും നിലവില്‍ ജോലി ചെയ്യുന്നവരും പഠിക്കുന്ന സ്ഥാപനത്തിന്റെ അംഗീകാരം ഉറപ്പാക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. 

എല്ലാം കൃത്യമായി പരിശോധിക്കും

ഏതെങ്കിലും വിദേശ സ്ഥാപനത്തില്‍ ചേരുന്നതിന് മുമ്പ്, ആ സ്ഥാപനത്തിന് യുഎഇ മന്ത്രാലയത്തിന്റെ ലൈസന്‍സും അക്രഡിറ്റേഷനും ഉണ്ടോയെന്ന് കൃത്യമായി പരിശോധിക്കണം. അതിനിടെ മിഡ് ഏഷ്യന്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയവര്‍ക്ക്, വ്യക്തിഗത കേസുകളില്‍ അപ്പീല്‍ സമര്‍പ്പിക്കാനും മന്ത്രാലയം അവസരം നല്‍കിയിട്ടുണ്ട്. സുരക്ഷിതവും ഉയര്‍ന്ന നിലവാരമുള്ളതുമായ അക്കാദമിക് പാതകള്‍ തിരഞ്ഞെടുക്കാന്‍ ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും മന്ത്രാലയം അറിയിച്ചു.

English Summary : Discover the latest updates on UAE employment requirements and professional licensing. Ensure your institution is accredited for your career advancement.

വേനൽച്ചൂടിന് ആശ്വാസമായി യുഎഇയിൽ ശക്തമായ മഴ; ഖോർഫക്കാൻ മലനിരകളിൽ വിസ്മയമായി വെള്ളച്ചാട്ടം

കടുത്ത വേനൽച്ചൂടിൽ (Summer Heat) വലയുന്ന യുഎഇ നിവാസികൾക്ക് ആശ്വാസമായി UAEരാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ ശക്തമായ മഴ (Heavy Rainfall) പെയ്തു. മഴയെ തുടർന്ന് ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായ ഖോർഫക്കാൻ (Khorfakkan) മലനിരകളിലും ഫുജൈറ (Fujairah) പർവ്വതപ്രദേശങ്ങളിലും പ്രകൃതിദത്ത വെള്ളച്ചാട്ടങ്ങൾ (Natural Waterfalls) രൂപപ്പെട്ടത് പ്രദേശത്തെ അതീവ മനോഹരമാക്കി.

വെള്ളച്ചാട്ടങ്ങൾ കാണാൻ ജനത്തിരക്ക്

ഇന്ന് (ഞായറാഴച്ച) ഉച്ചയ്ക്കും വൈകുന്നേരത്തുമായി പെയ്ത ശക്തമായ മഴയിൽ മലമുകളിൽ നിന്നും ഒഴുകിയിറങ്ങിയ ജലധാരകൾ നിരവധി ഭാഗങ്ങളിൽ താൽക്കാലിക വെള്ളച്ചാട്ടങ്ങളായി മാറി. ഈ കാഴ്ച ആസ്വദിക്കാൻ കുടുംബങ്ങളോടൊപ്പം നിരവധി പേർ പ്രദേശങ്ങളിലേക്ക് ഒഴുകിയെത്തി.

കുട്ടികളും യുവാക്കളും വെള്ളച്ചാട്ടങ്ങൾക്കു സമീപം സമയം ചെലവഴിക്കുകയും ഒഴുകിയെത്തിയ ശുദ്ധജലത്തിൽ കളിച്ചും ആഘോഷിച്ചും മഴയെ വരവേൽക്കുകയും ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെയും (Social Media) മഴയുടെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയാണ്.

ഫുജൈറ റോഡിൽ ഗതാഗത തടസം

ഫുജൈറയിലേക്കുള്ള പ്രധാന പാതയായ ഷെയ്ഖ് ഖലീഫ സ്ട്രീറ്റിന് (Sheikh Khalifa Street) സമീപമുള്ള പ്രദേശങ്ങളിൽ മഴ ശക്തമായതോടെ കാഴ്ചാപരിധി (Visibility) ഗണ്യമായി കുറഞ്ഞു. ശക്തമായ കാറ്റും മഴയും കാരണം ചിലയിടങ്ങളിൽ വാഹനഗതാഗതം മന്ദഗതിയിലാവുകയും യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുകയും ചെയ്തു.

റോഡുകളിൽ വെള്ളം കെട്ടിനിന്ന സാഹചര്യത്തിൽ വേഗത കുറച്ച് വാഹനമോടിക്കാനും മഴക്കാല സുരക്ഷാ നിർദേശങ്ങൾ പാലിക്കാനും ബന്ധപ്പെട്ട വകുപ്പുകൾ അഭ്യർഥിച്ചു.

മഴയുടെ ഫലമായി കിഴക്കൻ മേഖലകളിലെ നിരവധി വാദികൾ (Wadis) നിറഞ്ഞൊഴുകുകയാണ്. സാധാരണയായി വരണ്ടുകിടക്കുന്ന ഈ താഴ്‌വരകളിലൂടെ ശക്തമായ ജലപ്രവാഹം രൂപപ്പെട്ടത് പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും കൗതുകമായി.

എന്നാൽ വാദികളിലേക്കും മലഞ്ചെരിവുകളിലേക്കും അനാവശ്യമായി ഇറങ്ങരുതെന്നും പെട്ടെന്നുള്ള വെള്ളപ്പാച്ചിലിന് (Flash Flood) സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

മൺസൂൺ സ്വാധീനത്തിന്റെ ഫലം

കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ പ്രകാരം ഇന്ത്യയിൽ നിന്നുള്ള തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ (Southwest Monsoon) സ്വാധീനവും അറബിക്കടലിൽ രൂപപ്പെട്ട ഈർപ്പസാന്നിധ്യവുമാണ് യുഎഇയുടെ കിഴക്കൻ മേഖലകളിൽ വേനൽക്കാല മഴയ്ക്ക് കാരണമായത്.

പ്രത്യേകിച്ച് ഒമാൻ ഉൾക്കടലിനോട് ചേർന്ന പർവ്വതപ്രദേശങ്ങളിൽ മേഘസാന്ദ്രത വർധിച്ചതോടെ ഇടിമിന്നലോടുകൂടിയ മഴ ലഭിക്കുകയായിരുന്നു. രാജ്യത്തിന്റെ മറ്റ് ചില ഭാഗങ്ങളിലും കാർമേഘങ്ങൾ രൂപപ്പെടുകയും നേരിയ മഴ രേഖപ്പെടുത്തുകയും ചെയ്തു.

റെക്കോർഡ് മഴയ്ക്ക് ശേഷമുള്ള പ്രധാന വേനൽമഴ

സമീപകാലത്ത് രേഖപ്പെടുത്തിയ റെക്കോർഡ് മഴയ്ക്ക് (Record Rainfall) ശേഷം ലഭിക്കുന്ന പ്രധാന വേനൽമഴയായാണ് ഇതിനെ വിലയിരുത്തുന്നത്. മുമ്പ് അൽ തവിയീൻ (Al Tawyeen), അൽ മർജാൻ (Al Marjan), ഖോർഫക്കാൻ മേഖലകളിൽ കനത്ത മഴ ലഭിച്ചതിനെ തുടർന്ന് റോഡുകളിൽ വെള്ളക്കെട്ടും ഗതാഗത തടസവും രൂപപ്പെട്ടിരുന്നു.

പ്രവാസികൾക്കും സ്വദേശികൾക്കും ആശ്വാസം

ദിവസങ്ങളായി 40 ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള താപനില അനുഭവപ്പെട്ടിരുന്ന സാഹചര്യത്തിൽ ഈ അപ്രതീക്ഷിത മഴ പ്രവാസികൾക്കും സ്വദേശികൾക്കും ഒരുപോലെ ആശ്വാസമായി. മഴയെത്തുടർന്ന് പല പ്രദേശങ്ങളിലും അന്തരീക്ഷ താപനില കുറയുകയും ശീതളമായ കാലാവസ്ഥ അനുഭവപ്പെടുകയും ചെയ്തു.

വേനൽച്ചൂടിൽ നിന്ന് താൽക്കാലിക മോചനം സമ്മാനിച്ച ഈ മഴയും മലനിരകളിൽ രൂപപ്പെട്ട മനോഹരമായ വെള്ളച്ചാട്ടങ്ങളും യുഎഇയുടെ കിഴക്കൻ മേഖലകളെ വീണ്ടും പ്രകൃതി സൗന്ദര്യത്തിന്റെ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്. 

English Summary : Heavy rainfall lashed the eastern regions of the UAE, including Khorfakkan and Fujairah, bringing much-needed relief from the scorching summer temperatures that had been soaring above 40°C.

More from Metbeat