
ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനവും ഉരുള്‍പൊട്ടലും; മരണം 32 ആയി, സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചു
ഫിലിപ്പീന്‍സില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തെ തുടര്‍ന്നുണ്ടായ പ്രകൃതിക്ഷോഭങ്ങളില്‍ മരിച്ചവരുടെ എണ്ണം 32 ആയി
ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനവും ഉരുള്‍പൊട്ടലും; മരണം 32 ആയി, സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചു
ദക്ഷിണ ഫിലിപ്പീന്‍സില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തെ തുടര്‍ന്നുണ്ടായ പ്രകൃതിക്ഷോഭങ്ങളില്‍ മരിച്ചവരുടെ എണ്ണം 32 ആയി ഉയര്‍ന്നു. തിങ്കളാഴ്ച സാരംഗാനി പ്രവിശ്യയിലുണ്ടായ ശക്തമായ ഉരുള്‍പൊട്ടലില്‍ മാത്രം 17 പേര്‍ മരിച്ചതായി ദുരന്തനിവാരണ വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ഗ്ലാന്‍ എന്ന മലയോര മേഖലയില്‍ ഉരുള്‍പൊട്ടലില്‍ വീടുകള്‍ തകര്‍ന്നാണ് 13 ഗ്രാമീണര്‍ മരിച്ചത്.
ഈ വര്‍ഷം ഫിലിപ്പീന്‍സിനെ വിറപ്പിച്ച ഏറ്റവും ശക്തമായ ഭൂചലനമാണിത്. ഭൂകമ്പത്തെത്തുടര്‍ന്ന് ഫിലിപ്പീന്‍സിലും അയല്‍രാജ്യങ്ങളായ ഇന്തോനേഷ്യ, പലാവു, തെക്കന്‍ ജപ്പാന്‍ എന്നിവിടങ്ങളിലും ചെറിയ രീതിയില്‍ സുനാമി തിരമാലകള്‍ ദൃശ്യമായി. എന്നാല്‍ ഭൂചലനം നടന്ന് അഞ്ച് മണിക്കൂറുകള്‍ക്ക് ശേഷം പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രവും ഫിലിപ്പീന്‍സ് അധികൃതരും സുനാമി ജാഗ്രത പിന്‍വലിച്ചു.
നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു
ജനറല്‍ സാന്റോസ് നഗരത്തില്‍ നിരവധി ചെറിയ കെട്ടിടങ്ങള്‍ തകരുകയും അടിസ്ഥാന സൗകര്യങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ഒരു സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇവിടെ 12 പേരെ കാണാതായിട്ടുണ്ട്.
സ്‌കൂളുകളില്‍ പരിഭ്രാന്തി
വേനലവധിക്ക് ശേഷം സ്‌കൂളുകള്‍ തുറന്ന ആദ്യ ദിനമായിരുന്നു തിങ്കളാഴ്ച. പ്രഭാത അസംബ്ലിക്കിടെ ഭൂചലനമുണ്ടായതിനെ തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നൂറിലധികം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചിലര്‍ പരിഭ്രാന്തിമൂലം ബോധരഹിതരാവുകയും ചെയ്തു.
An earthquake with a magnitude of 8 in the Philippines caused people to fall onto the street while standing, and buildings to collapse.#Philippines pic.twitter.com/1Gt7EGdZ0t
— Gulzar's Diary.🏔️🌿 (@drx_gulzar) June 8, 2026
ജനറല്‍ സാന്റോസ് അന്താരാഷ്ട്ര വിമാനത്താവളം താല്‍ക്കാലികമായി അടച്ചു. 17 ആഭ്യന്തര സര്‍വീസുകള്‍ റദ്ദാക്കി.
'ഭൂചലനം അതിശക്തമായിരുന്നു. നിലത്തുറച്ചു നില്‍ക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയായിരുന്നു. ആഫ്റ്റര്‍ഷോക്കുകള്‍ (തുടര്‍ചലനങ്ങള്‍) ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കേടുപാടുകള്‍ സംഭവിച്ച കെട്ടിടങ്ങളിലേക്ക് ജനങ്ങള്‍ മടങ്ങരുതെന്ന് ഫിലിപ്പീന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വോള്‍ക്കനോളജി ആന്‍ഡ് സീസ്‌മോളജി ഡയറക്ടര്‍ ടെറെസിറ്റോ ബകോല്‍കോല്‍ മുന്നറിയിപ്പ് നല്‍കി.'
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം സാരംഗാനി പ്രവിശ്യയിലെ മാസിം നഗരത്തില്‍ നിന്നും 32 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറ് മാറി കടലില്‍ 33 കിലോമീറ്റര്‍ ആഴത്തിലാണെന്ന് അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് റിക്ടര്‍ സ്‌കെയിലില്‍ 6.5 വരെ തീവ്രതയുള്ള തുടര്‍ച്ചലനങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.
ദുരന്തബാധിത മേഖലകളില്‍ അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്താന്‍ ഫിലിപ്പീന്‍സ് പ്രസിഡന്റ് ഫെര്‍ഡിനന്‍ഡ് മാര്‍ക്കോസ് ജൂനിയര്‍ ഉത്തരവിട്ടു. പ്രദേശത്തെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പസഫിക് 'റിംഗ് ഓഫ് ഫയര്‍' മേഖലയില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ ഫിലിപ്പീന്‍സില്‍ ഭൂകമ്പങ്ങളും അഗ്‌നിപര്‍വ്വത സ്‌ഫോടനങ്ങളും ചുഴലിക്കാറ്റുകളും പതിവാണ്.
English Summary : At least 17 people were killed in a southern Philippine province Monday mostly due to a landslide set off by a 7.8-magnitude earthquake, bringing the overall deaths wrought by the quake in the region to 32, officials said.
വേനൽച്ചൂടിന് ആശ്വാസമായി യുഎഇയിൽ ശക്തമായ മഴ; ഖോർഫക്കാൻ മലനിരകളിൽ വിസ്മയമായി വെള്ളച്ചാട്ടം
കടുത്ത വേനൽച്ചൂടിൽ (Summer Heat) വലയുന്ന യുഎഇ നിവാസികൾക്ക് ആശ്വാസമായി UAEരാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ ശക്തമായ മഴ (Heavy Rainfall) പെയ്തു. മഴയെ തുടർന്ന് ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായ ഖോർഫക്കാൻ (Khorfakkan) മലനിരകളിലും ഫുജൈറ (Fujairah) പർവ്വതപ്രദേശങ്ങളിലും പ്രകൃതിദത്ത വെള്ളച്ചാട്ടങ്ങൾ (Natural Waterfalls) രൂപപ്പെട്ടത് പ്രദേശത്തെ അതീവ മനോഹരമാക്കി.
വെള്ളച്ചാട്ടങ്ങൾ കാണാൻ ജനത്തിരക്ക്
ഇന്ന് (ഞായറാഴച്ച) ഉച്ചയ്ക്കും വൈകുന്നേരത്തുമായി പെയ്ത ശക്തമായ മഴയിൽ മലമുകളിൽ നിന്നും ഒഴുകിയിറങ്ങിയ ജലധാരകൾ നിരവധി ഭാഗങ്ങളിൽ താൽക്കാലിക വെള്ളച്ചാട്ടങ്ങളായി മാറി. ഈ കാഴ്ച ആസ്വദിക്കാൻ കുടുംബങ്ങളോടൊപ്പം നിരവധി പേർ പ്രദേശങ്ങളിലേക്ക് ഒഴുകിയെത്തി.
കുട്ടികളും യുവാക്കളും വെള്ളച്ചാട്ടങ്ങൾക്കു സമീപം സമയം ചെലവഴിക്കുകയും ഒഴുകിയെത്തിയ ശുദ്ധജലത്തിൽ കളിച്ചും ആഘോഷിച്ചും മഴയെ വരവേൽക്കുകയും ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെയും (Social Media) മഴയുടെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയാണ്.
ഫുജൈറ റോഡിൽ ഗതാഗത തടസം
ഫുജൈറയിലേക്കുള്ള പ്രധാന പാതയായ ഷെയ്ഖ് ഖലീഫ സ്ട്രീറ്റിന് (Sheikh Khalifa Street) സമീപമുള്ള പ്രദേശങ്ങളിൽ മഴ ശക്തമായതോടെ കാഴ്ചാപരിധി (Visibility) ഗണ്യമായി കുറഞ്ഞു. ശക്തമായ കാറ്റും മഴയും കാരണം ചിലയിടങ്ങളിൽ വാഹനഗതാഗതം മന്ദഗതിയിലാവുകയും യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുകയും ചെയ്തു.
റോഡുകളിൽ വെള്ളം കെട്ടിനിന്ന സാഹചര്യത്തിൽ വേഗത കുറച്ച് വാഹനമോടിക്കാനും മഴക്കാല സുരക്ഷാ നിർദേശങ്ങൾ പാലിക്കാനും ബന്ധപ്പെട്ട വകുപ്പുകൾ അഭ്യർഥിച്ചു.
മഴയുടെ ഫലമായി കിഴക്കൻ മേഖലകളിലെ നിരവധി വാദികൾ (Wadis) നിറഞ്ഞൊഴുകുകയാണ്. സാധാരണയായി വരണ്ടുകിടക്കുന്ന ഈ താഴ്‌വരകളിലൂടെ ശക്തമായ ജലപ്രവാഹം രൂപപ്പെട്ടത് പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും കൗതുകമായി.
എന്നാൽ വാദികളിലേക്കും മലഞ്ചെരിവുകളിലേക്കും അനാവശ്യമായി ഇറങ്ങരുതെന്നും പെട്ടെന്നുള്ള വെള്ളപ്പാച്ചിലിന് (Flash Flood) സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
മൺസൂൺ സ്വാധീനത്തിന്റെ ഫലം
കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ പ്രകാരം ഇന്ത്യയിൽ നിന്നുള്ള തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ (Southwest Monsoon) സ്വാധീനവും അറബിക്കടലിൽ രൂപപ്പെട്ട ഈർപ്പസാന്നിധ്യവുമാണ് യുഎഇയുടെ കിഴക്കൻ മേഖലകളിൽ വേനൽക്കാല മഴയ്ക്ക് കാരണമായത്.
പ്രത്യേകിച്ച് ഒമാൻ ഉൾക്കടലിനോട് ചേർന്ന പർവ്വതപ്രദേശങ്ങളിൽ മേഘസാന്ദ്രത വർധിച്ചതോടെ ഇടിമിന്നലോടുകൂടിയ മഴ ലഭിക്കുകയായിരുന്നു. രാജ്യത്തിന്റെ മറ്റ് ചില ഭാഗങ്ങളിലും കാർമേഘങ്ങൾ രൂപപ്പെടുകയും നേരിയ മഴ രേഖപ്പെടുത്തുകയും ചെയ്തു.
റെക്കോർഡ് മഴയ്ക്ക് ശേഷമുള്ള പ്രധാന വേനൽമഴ
സമീപകാലത്ത് രേഖപ്പെടുത്തിയ റെക്കോർഡ് മഴയ്ക്ക് (Record Rainfall) ശേഷം ലഭിക്കുന്ന പ്രധാന വേനൽമഴയായാണ് ഇതിനെ വിലയിരുത്തുന്നത്. മുമ്പ് അൽ തവിയീൻ (Al Tawyeen), അൽ മർജാൻ (Al Marjan), ഖോർഫക്കാൻ മേഖലകളിൽ കനത്ത മഴ ലഭിച്ചതിനെ തുടർന്ന് റോഡുകളിൽ വെള്ളക്കെട്ടും ഗതാഗത തടസവും രൂപപ്പെട്ടിരുന്നു.
പ്രവാസികൾക്കും സ്വദേശികൾക്കും ആശ്വാസം
ദിവസങ്ങളായി 40 ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള താപനില അനുഭവപ്പെട്ടിരുന്ന സാഹചര്യത്തിൽ ഈ അപ്രതീക്ഷിത മഴ പ്രവാസികൾക്കും സ്വദേശികൾക്കും ഒരുപോലെ ആശ്വാസമായി. മഴയെത്തുടർന്ന് പല പ്രദേശങ്ങളിലും അന്തരീക്ഷ താപനില കുറയുകയും ശീതളമായ കാലാവസ്ഥ അനുഭവപ്പെടുകയും ചെയ്തു.
വേനൽച്ചൂടിൽ നിന്ന് താൽക്കാലിക മോചനം സമ്മാനിച്ച ഈ മഴയും മലനിരകളിൽ രൂപപ്പെട്ട മനോഹരമായ വെള്ളച്ചാട്ടങ്ങളും യുഎഇയുടെ കിഴക്കൻ മേഖലകളെ വീണ്ടും പ്രകൃതി സൗന്ദര്യത്തിന്റെ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്.
English Summary : Heavy rainfall lashed the eastern regions of the UAE, including Khorfakkan and Fujairah, bringing much-needed relief from the scorching summer temperatures that had been soaring above 40°C.





