
ഡോള്‍ഫില്‍ ചൈനയില്‍ ആഞ്ഞിടിച്ചു, മണിക്കൂറില്‍ 151 കി.മി വേഗതയില്‍
Typhoon Dolphin, which caused heavy rainfall in Kerala last week, has made landfall in Taizhou, Zhejiang province, located in eastern China.
ഡോള്‍ഫില്‍ ചൈനയില്‍ ആഞ്ഞിടിച്ചു, മണിക്കൂറില്‍ 151 കി.മി വേഗതയില്‍
കേരളത്തില്‍ കഴിഞ്ഞ ആഴ്ച കനത്ത മഴ നല്‍കിയ ഡോള്‍ഫിന്‍ ചുഴലിക്കാറ്റ് (ടൈഫൂണ്‍ ) ചൈനയില്‍ കരതൊട്ടു. കിഴക്കന്‍ ചൈനയിലാണ് കനത്ത മഴയും കാറ്റുമായി ഡോള്‍ഫിന്‍ കരതൊട്ടത്. കരതൊടുമ്പോള്‍ ഡോള്‍ഫിന്‍ മണിക്കൂറില്‍ 151 കി.മി വേഗതയാണുണ്ടായിരുന്നത്. Zhejiang പ്രവിശ്യയിലെ Taizhou യിലാണ് ചുഴലിക്കാറ്റ് കരകയറിയത്.
Severe flooding caused by Tropical Storm Dolphin hits Shanghai, China 🇨🇳 (10.08.2026) pic.twitter.com/lYj8oySEoX
— Disaster News (@Top_Disaster) August 10, 2026
സമീപ പ്രദേശമായ ഫുജിയാനിലെ അനിമോമീറ്ററില്‍ (കാറ്റിന്റെ വേഗത അളക്കുന്ന ഉപകരണം) കാറ്റിന്റെ വേഗത മണിക്കൂറില്‍ 151 കി.മി രേഖപ്പെടുത്തി. സെന്‍ജിയാങ് പ്രവിശ്യയില്‍ 20 മുതല്‍ 40 സെ.മി മഴയാണ് ചൈനീസ് കാലാവസ്ഥാ ഏജന്‍സി പ്രവചിക്കുന്നത്. ചൈനയില്‍ ആകെ 10 ലക്ഷം പേരെയാണ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് മാറ്റിപാര്‍പ്പിച്ചത്. 3.9 ലക്ഷം പേരെയാണ് Taizhou യില്‍ മാത്രം മാറ്റിപാര്‍പ്പിച്ചത്.
ചൈനയില്‍ ഡോള്‍ഫിന്‍ കരകയറുമ്പോള്‍ അതിന്റെ ഔ്ട്ടര്‍ ബാന്റ് കടന്നു പോയത് വടക്കന്‍ തായ്വാവാന് മുകളിലാണ്. തായ് വാന്റെ തലസ്ഥാനമായ തായ്‌പേയ് അടക്കം ഔട്ടര്‍ ബാന്റ് പരിധിയില്‍ വന്നിരുന്നു. ചൈനയിലേക്കുള്ള വിമാന സര്‍വിസുകള്‍ റദ്ദാക്കിയിരുന്നു.
Sending care from the Xizang autonomous region to people affected by Typhoon Dolphin in East China. From the plateau to the coast, people across the country stand together through the storm. @GoJiangsu @IntlServicesSH @izhejiang pic.twitter.com/qs1XWoE3Xn
— Xizang Today (@Xizang_Today) August 10, 2026
ഫിലിപ്പൈന്‍സില്‍ ടൈഫൂണ്‍ മണ്‍സൂണിനെ ശക്തിപ്പെടുത്തി. വടക്കന്‍ ലുസോണില്‍ പ്രളയവും മണ്ണിടിച്ചിലും ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ഇവിടെ അഞ്ചു പേരെ രക്ഷപ്പെടുത്തി. ഏഴു പേരെ കാണാതായിട്ടുണ്ട്. Baguio യിലെ മൂന്നു വീടുകള്‍ക്കു മുകളില്‍ മണ്ണിടിച്ചിലുണ്ടായി.
English Summary : Typhoon Dolphin Slams Into China with Winds of 151 km/h. Typhoon Dolphin, which caused heavy rainfall in Kerala last week, has made landfall in Taizhou, Zhejiang province, located in eastern China. The storm struck with ferocious wind speeds reaching 151 km/h, as recorded by an anemometer in the neighboring Fujian province.
Weather Keralam 24/08/26: മഴ തുടരുന്നു, ചക്രവാത ചുഴി ഇന്ന് ദർബലമാകും
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിനൊപ്പം വടക്കൻ കേരളത്തിന്റെ മുകളിലായി രൂപപ്പെട്ട ചക്രവാത ചുഴി കാരണം വടക്കൻ ജില്ലകളിൽ ശക്തമായ മഴ. ഇന്നലെ രാത്രിയാണ് ചക്രവാത ചുഴി രൂപപ്പെട്ടത്. പുലർച്ചെ മുതൽ കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട്, പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിൽ മഴ തുടരുന്നുണ്ട്.
മലപ്പുറം ജില്ലയിലാണ് കൂടുതൽ മഴ ലഭിക്കുന്നത്. മഴ തുടരാനാണ് സാധ്യത. ഇന്ന് 8 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ കേരളത്തിന്റെ മുകളിലെ ചക്രവാത ചുഴി ഇന്നത്തോടെ ദുർബലമാകും. എന്നിരുന്നാലും നാളെയും മറ്റന്നാളും മഴ തുടരാനാണ് സാധ്യത. ഇടവേളകളോടെ ആയിരിക്കും മഴ.
വടക്കൻ ഒഡീഷും ബംഗാളിനും മുകളിലാണ് ന്യൂനമർദ്ദം ഉള്ളത്. ഗംഗാസമതല പ്രദേശത്തിന് മുകളിലായി വടക്ക് വടക്കു പടിഞ്ഞാറ് ദിശയിലാണ് ന്യൂനമർദ്ദം നീങ്ങുക. ഇത് കേരളത്തിലെ കാലാവസ്ഥയെ എങ്ങനെ ബാധിക്കും എന്ന് തുടർന്ന് ദിവസങ്ങളിൽ നമുക്ക് നിരീക്ഷിക്കാം.
കേരള, ലക്ഷദ്വീപ് , കർണാടക തീരങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിന് വിലക്കുണ്ട്. മണിക്കൂറിൽ 65 കിലോമീറ്റർ വേഗതയിൽ വരെ കടലിൽ കാറ്റ് ഉണ്ടാകാം.
ഇന്നും നാളെയും മലപ്പുറം മുതൽ കോട്ടയം വരെയുള്ള ജില്ലകളിലാണ് ഏറ്റവും കൂടുതൽ മഴ പ്രതീക്ഷിക്കുന്നത്. പത്തനംതിട്ടയിലും മഴ ലഭിക്കും. തിരുവനന്തപുരം കൊല്ലം ജില്ലകളിൽ കിഴക്കൻ മേഖലകളിൽ ശക്തമായ മഴ സാധ്യത. ഇടുക്കിയിലും മഴയുണ്ടാകും. തൃശ്ശൂർ പാലക്കാട് ജില്ലകളിൽ മിതമായ രീതിയിൽ മഴയുണ്ടാകും.
English Summary: Kerala Weather Update (24/08/26): Rain Persists Across the State; Cyclonic Circulation to Weaken Today. Heavy rainfall continues across northern Kerala districts including Kozhikode, Malappuram, Wayanad, Kannur, Kasaragod, and Palakkad due to a cyclonic circulation that formed last night, alongside a low-pressure system in the Bay of Bengal. Malappuram has recorded the highest rainfall.