
Kollam Beach : കൊല്ലം ബീച്ച് കടലെടുക്കുന്നു ; തീരം കടലിന്റെ പിടിയിൽ
നിത്യവും ആയിരങ്ങൾ എത്തിയിരുന്ന കൊല്ലം ബീച്ച് (Kollam Beach) കടൽക്ഷോഭത്തിൽ പതിയെ ഇല്ലാതാകുന്നു.
കൊല്ലം ബീച്ച് കടലെടുക്കുന്നു ; തീരം കടലിന്റെ പിടിയിൽ
നിത്യവും ആയിരങ്ങൾ എത്തിയിരുന്ന കൊല്ലം ബീച്ച് (Kollam Beach) കടൽക്ഷോഭത്തിൽ പതിയെ ഇല്ലാതാകുന്നു. പാർക്കിങ് മേഖലയ്ക്ക് സമീപം മണൽപ്പരപ്പിലേക്ക് ഇറങ്ങുന്നതിനുള്ള കൽക്കെട്ടുകൾ തകർന്നു. മഹാത്മാഗാന്ധി പാർക്ക് മേഖലയിലാകട്ടെ റോഡിൽ നിന്ന് 20 മുതൽ 25 മീറ്റർ വരെ കടൽ കയറിയ നിലയിലാണ്.
വെടിക്കുന്ന് മേഖല മുതൽ തുറമുഖത്തിന് സമീപം വരെയാണ് കടലാക്രമണത്തിൽ കരയില്ലാതാകുന്നത്. കടലിലേക്ക് ഏകദേശം 110 മീറ്റർ വരെ വീതിയുണ്ടായിരുന്ന മണൽപ്പരപ്പ് (Beach Sand Area) ഇപ്പോൾ 25 മീറ്ററോളം മാത്രമായി ചുരുങ്ങി.
ഓണാഘോഷത്തിന് ഒരുങ്ങേണ്ട ബീച്ച്
മത്സ്യത്തൊഴിലാളികൾ ‘കള്ളക്കടൽ’ (Kallakkadal / Sneaker Waves) എന്ന് വിളിക്കുന്ന കടലാക്രമണം ദിവസങ്ങളായി തുടരുകയായിരുന്നു. എന്നാൽ മഴ ശക്തമായതോടെയാണ് കരയിലേക്ക് കടൽ കയറിയുള്ള നാശനഷ്ടം രൂക്ഷമായത്.
ബീച്ചിലെ വേദിക്ക് സമീപം മുതൽ വെടിക്കുന്ന് ഭാഗത്തെ സംരക്ഷണ ഭിത്തിക്ക് സമീപം വരെയും കടൽ കയറിയിട്ടുണ്ട്. ഓണാഘോഷത്തിന്റെ ഭാഗമായി വൻ ജനപ്രവാഹം ഉണ്ടാകേണ്ട സ്ഥലമാണ് ഇപ്പോൾ കടലിന്റെ ശക്തമായ ആക്രമണത്തിൽ തകർന്നുകൊണ്ടിരിക്കുന്നത്.
പദ്ധതികൾ പ്രഖ്യാപിച്ചു; സംരക്ഷണം എവിടെ?
ബീച്ച് സംരക്ഷണത്തിനായി വർഷങ്ങളായി ജിയോ ട്യൂബ് (Geo Tube) ഉൾപ്പെടെ വിവിധ പദ്ധതികൾ പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നും യാഥാർഥ്യമായില്ലെന്നാണ് ആക്ഷേപം.
ഐഐടിയിൽ നിന്നുള്ള വിദഗ്ധ സംഘത്തെ എത്തിച്ച് പഠനം നടത്തുക മാത്രമാണ് ഇതുവരെ നടന്നത്. തിരമാലകളുടെ ശക്തി കുറയ്ക്കുന്നതിനൊപ്പം സ്വാഭാവികമായി മണൽ അടിഞ്ഞുകൂടാൻ സഹായിക്കുന്ന സംവിധാനമാണ് ജിയോ ട്യൂബ്.
വെടിക്കുന്ന് മേഖലയിൽ കടലാക്രമണം രൂക്ഷമായതോടെ വീടുകൾക്കും വലിയ ഭീഷണിയാണ് നേരിടുന്നത്.
കഴിഞ്ഞ വർഷവും ഇവിടെ വീടുകൾ കടലെടുത്തിരുന്നു. അടിയന്തരമായി ചെറുപുലിമുട്ടുകൾ (Groynes) നിർമിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നെങ്കിലും പദ്ധതി നടപ്പായില്ല.
ഇരവിപുരം മുതൽ മുണ്ടയ്ക്കൽ പാപനാശം വരെയാണ് നിലവിൽ ചെറുപുലിമുട്ടുകൾ ഉള്ളത്. വെടിക്കുന്ന് മുതൽ തുറമുഖത്തിന് ഏകദേശം 200 മീറ്റർ അകലെ വരെ പുതിയ ചെറുപുലിമുട്ടുകൾ നിർമിക്കാൻ ആലോചനയുണ്ടായിരുന്നെങ്കിലും അതും നടപ്പായില്ല.
കൂറ്റൻ തിര; മത്സ്യബന്ധന വള്ളം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
ഇന്നലെ രാവിലെ ഉണ്ടായ ശക്തമായ തിരയിൽ നിന്ന് മത്സ്യബന്ധന വള്ളം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
കാക്കത്തോപ്പ് മേഖലയിൽ തീരത്തുനിന്ന് ഏകദേശം 100 മീറ്റർ അകലെ മത്സ്യബന്ധനം നടത്തുകയായിരുന്ന വള്ളത്തിലാണ് നാല് തൊഴിലാളികൾ ഉണ്ടായിരുന്നത്.
കൂറ്റൻ തിര വരുന്നത് കണ്ടതോടെ വലയും വള്ളവുമായി ബന്ധിപ്പിച്ചിരുന്ന കയർ അഴിച്ച് വള്ളം വേഗത്തിൽ മാറ്റുകയായിരുന്നു. തീരത്തുണ്ടായിരുന്നവരും അപകടം കണ്ട് ഉറക്കെ വിളിച്ച് മുന്നറിയിപ്പ് നൽകി. രാവിലെ എട്ടരയോടെയായിരുന്നു സംഭവം.
‘ജെല്ലിഫിഷും’ വില്ലൻ
കടൽക്ഷോഭത്തിന് പിന്നാലെ ജെല്ലിഫിഷ് (Jellyfish) സാന്നിധ്യവും മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചടിയാകുകയാണ്.
ശക്തികുളങ്ങരയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ രണ്ട് ബോട്ടുകളിലെ നാല് വലകളാണ് ജെല്ലിഫിഷ് കൂട്ടത്തോടെ കയറി നശിച്ചത്. ആയിരക്കണക്കിന് ജെല്ലിഫിഷുകളാണ് കൂട്ടത്തോടെ തീരക്കടലിലേക്ക് എത്തുന്നത്.
മീനെപ്പോലെ തോന്നുമെങ്കിലും ജെല്ലിഫിഷ് മത്സ്യമല്ല. ശരീരത്തിൽ ഏകദേശം 95 ശതമാനത്തോളം ജലാംശമുള്ള ഈ സമുദ്രജീവിയെ ഭക്ഷ്യയോഗ്യമല്ലാത്തതിനാൽ മത്സ്യത്തൊഴിലാളികൾക്ക് വലിയ പ്രയോജനവുമില്ല. ശരീരത്തിൽ തട്ടിയാൽ ചൊറിച്ചിലും അസ്വസ്ഥതയും ഉണ്ടാകുന്നതിനാലാണ് ഇവയെ ‘കടൽച്ചൊറി’ എന്നും വിളിക്കുന്നത്. വലയിൽ കുടുങ്ങുന്ന ജെല്ലിഫിഷുകളെ മത്സ്യത്തൊഴിലാളികൾ കുടഞ്ഞ് കളയുകയാണ് പതിവ്.
English Summary : Severe monsoon rains combined with persistent swell waves (Kallakkadal) have caused extensive damage to Kollam Beach, threatening local homes, public infrastructure, and the livelihood of coastal fishing communities.
മധ്യ കേരളത്തിൽ വിവിധ പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നു. താഴെപ്പറയുന്ന പ്രദേശങ്ങളിൽ പുലർച്ച വരെ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് നിഗമനം.
എറണാകുളം, കോട്ടയം, പെരുമ്പാവൂര്‍, തൃപ്പൂണിത്തുറ, കോലഞ്ചേരി, ആലുവ, ചീരാല്‍, അങ്കമാലി, ആലപ്പുഴ, മൂന്നാര്‍, മുട്ടം, ഈരാറ്റുപേട്ട, വൈക്കം,തലയോലപറമ്പ്, നേര്യമംഗലം, കോലഞ്ചേരി, അടിമാലി, അഞ്ചല്‍, ഏറ്റുമാനൂര്‍, കല്ലറ, മേഖലകളില്‍ പുലര്‍ച്ചെ വരെ ശക്തമായ മഴ തുടരാന്‍ സാധ്യത. കോഴിക്കോട് തെക്ക്, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ നിലവില്‍ മഴ വിട്ടു നില്‍ക്കുന്നുണ്ടെങ്കിലും രാത്രി 10.30 ന് ശേഷം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ളത്.
English Summary : Heavy Rain Continues Across Central Kerala; Nighttime Showers Forecasted Until Dawn. Key Affected Areas: Regions likely to see continued strong rainfall overnight include Ernakulam, Kottayam, Perumbavoor, Tripunithura, Kolenchery, Aluva, Cheeral, Angamaly, Alappuzha, Munnar, Muttom, Erattupetta, Vaikom, Thalayolaparambu, Neryamangalam, Adimali, Anchal, Ettumanoor, and Kallara.