
ആശ്വാസം, മഴയുടെ ശക്തി കുറയുന്നു,
പത്തനംതിട്ട ജില്ലയുടെ കിഴക്ക് വനമേഖലയിൽ ഒരു സ്പോട്ടിൽ ശക്തമായ മഴയുണ്ട്. മിക്കവാറും അത് തീവ്രമഴ ആകാൻ സാധ്യത. പ്രദേശം ലൊക്കേറ്റ് ചെയ്യാൻ കഴിയുന്നില്ല.
മഴയുടെ ശക്തി കുറയുന്നു.
(Posted on: 03/08/26 : 11:44 pm IST)
മഴയുടെ ശക്തി കുറയുന്നു. കോഴിക്കോട്, മലപ്പുറം, പാലക്കാട് അതിർത്തികളിൽ ( പൊന്നാനി , പട്ടാമ്പി, വളാഞ്ചേരി, എടപ്പാൾ ) ഭാഗങ്ങളിൽ ഇപ്പോൾ പെയ്യുന്ന ശക്തമായ മഴ, ഒരു മണിക്കൂറിനുള്ളിൽ തീരും. കോഴിക്കോട് ജില്ലയുടെ പല ഭാഗത്തും മഴയുണ്ടെങ്കിലും ശക്തമല്ല. അതൊരു പ്രശ്നമാകില്ല.
മറ്റും. ആ മഴ ഒരു മണിക്കൂറിനുള്ളിൽ തീരും.
നേര്യമംഗലത്തും സമാനമായ മഴയുണ്ട്. ഇടുക്കി ജില്ലയുടെ പല ഭാഗത്തും ഇതുപോലുള്ള മഴയുണ്ട് . പക്ഷേ ശക്തി കുറവാണ്.
കോട്ടയം - പത്തനംതിട്ട ജില്ലകളിലും മഴയുണ്ടെങ്കിലും ശക്തി കുറവാണ്. ഇടത്തരം മഴയായി പെയ്യുന്നു.
പത്തനംതിട്ട ജില്ലയുടെ കിഴക്ക് വനമേഖലയിൽ ഒരു സ്പോട്ടിൽ ശക്തമായ മഴയുണ്ട്. മിക്കവാറും അത് തീവ്രമഴ ആകാൻ സാധ്യത. പ്രദേശം ലൊക്കേറ്റ് ചെയ്യാൻ കഴിയുന്നില്ല.
കൊല്ലം ജില്ലയുടെ വടക്കു കിഴക്ക് മേഖലകളിൽ മഴയുണ്ടെങ്കിലും സാധാരണ രീതിയിലുള്ള മഴ മാത്രം.
ഇന്ന് രാത്രി ആശ്വാസമുണ്ട്. സമാധാനമായിരിക്കുക. #ശുഭരാത്രി
മഴ കുറയാനുള്ള കാരണം വായിക്കാത്തവർക്ക് താഴെ കൊടുത്ത വാർത്ത വായിക്കുക.
#WeathermanKerala #Kerala #weather
കേരളത്തിൽ ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ജാഗ്രത നിർദ്ദേശം
കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഓഗസ്റ്റ് 13, 14 തീയതികളിലാണ് കാറ്റിന് സാധ്യത. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞുവീണും അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
കാറ്റും മഴയും ശക്തമാകുമ്പോൾ മരങ്ങളുടെ ചുവട്ടിൽ നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ ചെയ്യരുത്. വീട്ടുവളപ്പിലെ അപകടകരമായ മരച്ചില്ലകൾ വെട്ടിയൊതുക്കുകയും പൊതുസ്ഥലങ്ങളിലെ അപകടാവസ്ഥയിലുള്ള മരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുകയും വേണം.
ഉറപ്പില്ലാത്ത പരസ്യബോർഡുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവ കാറ്റിൽ വീഴാൻ സാധ്യതയുള്ളതിനാൽ മുൻകൂട്ടി ബലപ്പെടുത്തുകയോ അഴിച്ചുമാറ്റുകയോ ചെയ്യണം. കാറ്റ് വീശുമ്പോൾ ജനലുകളും വാതിലുകളും അടച്ചിടണം. ജനലുകൾക്കും വാതിലുകൾക്കും സമീപവും വീടിന്റെ ടെറസിലും നിൽക്കുന്നത് ഒഴിവാക്കണം. കാറ്റിൽ വീഴാൻ സാധ്യതയുള്ള കോണികളും മറ്റ് വസ്തുക്കളും സുരക്ഷിതമായി കെട്ടിവയ്ക്കണമെന്നും നിർദേശമുണ്ട്.
ഓലമേഞ്ഞതോ ഷീറ്റ് പാകിയതോ അടച്ചുറപ്പില്ലാത്തതോ ആയ കെട്ടിടങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശമനുസരിച്ച് സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറണം. ആവശ്യമായ സാഹചര്യത്തിൽ ഇവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റാൻ തദ്ദേശ സ്ഥാപനങ്ങളും റവന്യൂ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നടപടി സ്വീകരിക്കണം.
വൈദ്യുതി അപകടങ്ങളിൽ ജാഗ്രത
കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാൻ സാധ്യത കൂടുതലാണ്. അപകടകരമായ സാഹചര്യം ശ്രദ്ധയിൽപ്പെട്ടാൽ KSEBയുടെ 1912 എന്ന കൺട്രോൾ റൂം നമ്പറിലോ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ 1077 എന്ന നമ്പറിലോ വിവരം അറിയിക്കണം. കാറ്റ് തുടരുന്ന സമയത്ത് അറ്റകുറ്റപ്പണികൾ നടത്തരുതെന്നും പൊതുജനങ്ങൾ നേരിട്ട് വൈദ്യുതി തകരാർ പരിഹരിക്കാൻ ശ്രമിക്കരുതെന്നും അധികൃതർ നിർദേശിച്ചു.
പത്രം, പാൽ വിതരണം തുടങ്ങിയ അതിരാവിലെ ജോലികൾക്ക് പോകുന്നവരും പ്രത്യേക ജാഗ്രത പാലിക്കണം. വഴികളിലെ വെള്ളക്കെട്ടുകളിലും പരിസരങ്ങളിലും വൈദ്യുതി ലൈനുകൾ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കണം. സംശയകരമായ സാഹചര്യം കണ്ടാൽ കൺട്രോൾ റൂമിൽ അറിയിച്ച് അപകടമില്ലെന്ന് ഉറപ്പാക്കിയശേഷം മാത്രം മുന്നോട്ട് പോകണം. കൃഷിയിടങ്ങളിൽ പ്രവേശിക്കുന്നതിന് മുമ്പ് വൈദ്യുതി ലൈനുകൾ സുരക്ഷിതമാണെന്നും ഉറപ്പാക്കണം.
കാറ്റും മഴയും ശക്തമാകുന്ന സാഹചര്യത്തിൽ നിർമാണ ജോലികൾ നിർത്തിവച്ച് തൊഴിലാളികൾ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറണം. പൊതുജനങ്ങൾ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശങ്ങൾ കർശനമായി പാലിക്കുകയും വേണമെന്ന് അധികൃതർ അറിയിച്ചു.
English Summary : The Central Meteorological Department (IMD) has issued a weather warning predicting isolated strong winds with speeds ranging from 30 to 40 km/h across Kerala on August 13 and 14. Authorities have urged the public to stay vigilant due to potential hazards like uprooted trees, falling branches, and disrupted power lines.





