Newsroom
Kerala Weather : Live Rain Update 04/08/26 : ശക്തമായ മഴ തുടരും, മുഖ്യമന്ത്രി പത്തനംതിട്ടയിൽ
Metbeat News

Kerala Weather : Live Rain Update 04/08/26 : ശക്തമായ മഴ തുടരും, മുഖ്യമന്ത്രി പത്തനംതിട്ടയിൽ

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ നദികളിൽ ജലനിരപ്പ് അപകടകരമായി ഉയരുന്നതായി സംസ്ഥാന ജലസേചന വകുപ്പ് അറിയിച്ചു.

Live Rain Update 04/08/26 : ശക്തമായ മഴ തുടരും, മുഖ്യമന്ത്രി പത്തനംതിട്ടയിൽ

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ നദികളിൽ ജലനിരപ്പ് അപകടകരമായി ഉയരുന്നതായി സംസ്ഥാന ജലസേചന വകുപ്പ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പത്തനംതിട്ട, കോട്ടയം, കാസർഗോഡ് ജില്ലകളിലെ ചില നദികളിൽ ഓറഞ്ച് അലർട്ടും, ആലപ്പുഴ, എറണാകുളം, തൃശൂർ, കാസർഗോഡ് ജില്ലകളിലെ ചില നദികളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. 

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച നദികളിൽ പത്തനംതിട്ടയിലെ അച്ചൻകോവിൽ, പമ്പ, കോട്ടയത്തെ മീനച്ചിൽ, കാസർഗോഡിലെ ഉപ്പള എന്നിവ ഉൾപ്പെടുന്നു. മഞ്ഞ അലർട്ട് ആലപ്പുഴയിലെ പമ്പ, അച്ചൻകോവിൽ, എറണാകുളത്തെ മൂവാറ്റുപുഴ, തൊടുപുഴ, തൃശൂരിലെ കരുവന്നൂർ, കാസർഗോഡിലെ മൊഗ്രാൽ, ഷിറിയ എന്നീ നദികളിലാണ്.

നദികളിൽ ഇറങ്ങുകയോ നദി മുറിച്ചുകടക്കുകയോ ചെയ്യരുതെന്ന് ജലസേചന വകുപ്പ് മുന്നറിയിപ്പ് നൽകി. നദീതീരങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും, അധികൃതരുടെ നിർദേശപ്രകാരം വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാൻ തയ്യാറായിരിക്കണമെന്നും അധികൃതർ അറിയിച്ചു. 

English Summary : Continuous heavy rains across Kerala have caused water levels to rise dangerously in several major rivers, prompting the State Irrigation Department to issue hydrological alerts.

Kerala Weather 14/08/26 : തീവ്ര ന്യൂനമർദ്ദം; ഇന്നും നാളെയും കൂടുതൽ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴ സാധ്യത

തീരദേശ ബംഗാളിന് മുകളിൽ സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമർദ്ദം (Deep Depression) ൻ്റെ സ്വാധീനം മൂലം കേരളത്തിൽ ഇന്നും നാളെയും കൂടുതൽ പ്രദേശങ്ങളിൽ മഴ സാധ്യത. മധ്യ ജില്ലകളിലും കിഴക്കൻ മേഖലകളിലും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും. എല്ലാ ജില്ലകളിലും ഏതാനും പ്രദേശങ്ങളിൽ ശക്തമായ മഴ സാധ്യത നിലനിൽക്കുന്നുവെന്ന് Metbeat Weather പറയുന്നു.

പടിഞ്ഞാറൻ കാറ്റിന് ശക്തി കൂടിയതിനാൽ അറബിക്കടലിൽ രൂപം കൊള്ളുന്ന മേഘങ്ങൾ കേരളത്തിൽ എത്തി പെയ്യാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ ചില പ്രദേശങ്ങളിൽ ഏറെ നേരം നീണ്ടുനിൽക്കില്ലെങ്കിലും കനത്ത മഴ ലഭിച്ചേക്കും . മഴയുടെ ശക്തിയും വെള്ളത്തിൻ്റെ അളവും കൂടുതലായിരിക്കും എങ്കിലും മഴ ദീർഘനേരം തുടരാനുള്ള സാധ്യത കുറവാണ് .

മിക്ക മഴയും അരമുതൽ ഒരു മണിക്കൂറിനുള്ളിൽ പെയ്തു തീരും. ഇടവേളകൾ ലഭിക്കുകയും ചെയ്യും.

വടക്കൻ ജില്ലകളിലും മധ്യകേരളത്തിലും തെക്കൻ ജില്ലകളിലും ഒരുപോലെ മഴ സാധ്യതയുണ്ട് ഈ വരുന്ന രണ്ടുദിവസം . ഞായറാഴ്ചക്ക് ശേഷം മഴയുടെ ശക്തിയിൽ കുറവുണ്ടാകും.

കണ്ണൂർ ജില്ലയുടെ കിഴക്കൻ മേഖല , കോഴിക്കോട് ജില്ലയുടെ ഇടനാട് പ്രദേശങ്ങൾ, മലപ്പുറം ജില്ലയുടെ കിഴക്കൻ പ്രദേശങ്ങൾ, എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലകൾ, ഇടുക്കി, പത്തനംതിട്ട , കോട്ടയം ജില്ലകൾ എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാൻ സാധ്യത.

കേരളത്തിൽ ഇന്നും നാളെയും ശക്തമായ കാറ്റുകൾ സാധ്യതയുണ്ട്. പത്തനംതിട്ട , ആലപ്പുഴ , കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ കേന്ദ്ര കലാവസ്ഥ വകുപ്പ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

More from Metbeat