
മലയാളി പകര്‍ത്തി ബഹാരാകാശത്തു നിന്ന് ഡോള്‍ഫിന്‍ ചുഴലിക്കാറ്റിന്റെ ചിത്രം
കേരളത്തില്‍ ഇപ്പോള്‍ പെയ്യുന്ന മഴയ്ക്ക് കാരണമായ പസഫിക് സമുദ്രത്തിലെ ഡോള്‍ഫിന്‍ ചുഴലിക്കാറ്റിന്റെ ചിത്രം ബഹിരാകാശത്തു നിന്ന് പകര്‍ത്തി മലയാളി
മലയാളി പകര്‍ത്തി ബഹാരാകാശത്തു നിന്ന് ഡോള്‍ഫിന്‍ ചുഴലിക്കാറ്റിന്റെ ചിത്രം
കേരളത്തില്‍ ഇപ്പോള്‍ പെയ്യുന്ന മഴയ്ക്ക് കാരണമായ പസഫിക് സമുദ്രത്തിലെ ഡോള്‍ഫിന്‍ ചുഴലിക്കാറ്റിന്റെ ചിത്രം ബഹിരാകാശത്തു നിന്ന് പകര്‍ത്തി മലയാളി ഗഗന സഞ്ചാരി ഡോ. അനില്‍ മേനോന്‍. സ്‌പേസ് എക്‌സാണ് ചിത്രം ഷെയര്‍ ചെയ്തത്. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ അനില്‍ മേനോന്‍ തന്റെ ഐഫോണ്‍ ഉപയോഗിച്ചാണ് ചിത്രം പകര്‍ത്തിയത്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ കപോളയില്‍ നിന്നാണ് ചിത്രം പകര്‍ത്തിയത്. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ താഴികക്കുടം പോലുള്ള ഭാഗമാണിത്. കപോളയുടെ ആറു വശങ്ങളിലും പുറത്തെ കാഴ്ചകള്‍ കാണാന്‍ കഴിയുന്ന രീതിയില്‍ ജനലുകളുണ്ട്.
സൂപ്പര്‍ ടൈഫൂണ്‍ ഡോള്‍ഫിന്‍ എന്ന പേരില്‍ അനില്‍ മേനോനും കഴിഞ്ഞ ദിവസം ചിത്രം എക്‌സില്‍ പോസ്റ്റ് ചെയ്തു. 2026 ലെ ഭൂമിയുടെ ഉഷ്ണമേഖലാ പ്രദേശത്ത് രൂപപ്പെടുന്ന കാറ്റഗറി 5 ശേഷിയുള്ള അഞ്ചാമത്തെ ചുഴലിക്കാറ്റാണിത്. നിലവില്‍ കാറ്റഗറി ഒന്നിലേക്ക് ഇതു ശക്തികുറഞ്ഞു തുടങ്ങിയിട്ടുണ്ട്.
മലയാളി നടന്നു ആദ്യമായി ബഹിരാകാശത്ത്
ഡോ. അനില്‍ മേനോനും സഹയാത്രിക ജെസിക മെയ്‌റൂമും ഇന്ന് ഇപ്പോള്‍ ബഹിരാകാശ നടത്തം നടക്കുകയാണ്. അനില്‍ മേനോന്റെ ആദ്യ ബഹിരാകാശ നടത്തമാണിത്. ഒരു മലയാളി ബഹിരാകാശ നടത്തം നിര്‍വഹിക്കുന്നതും ചരിത്രത്തിലാദ്യമാണ്. അതിന്റെ വിഡിയോ നിങ്ങള്‍ക്ക് ലൈവായി താഴെ കൊടുത്ത പ്ലേ ബോക്‌സില്‍ കാണാം.
മധ്യ കേരളത്തിൽ വിവിധ പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നു. താഴെപ്പറയുന്ന പ്രദേശങ്ങളിൽ പുലർച്ച വരെ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് നിഗമനം.
എറണാകുളം, കോട്ടയം, പെരുമ്പാവൂര്‍, തൃപ്പൂണിത്തുറ, കോലഞ്ചേരി, ആലുവ, ചീരാല്‍, അങ്കമാലി, ആലപ്പുഴ, മൂന്നാര്‍, മുട്ടം, ഈരാറ്റുപേട്ട, വൈക്കം,തലയോലപറമ്പ്, നേര്യമംഗലം, കോലഞ്ചേരി, അടിമാലി, അഞ്ചല്‍, ഏറ്റുമാനൂര്‍, കല്ലറ, മേഖലകളില്‍ പുലര്‍ച്ചെ വരെ ശക്തമായ മഴ തുടരാന്‍ സാധ്യത. കോഴിക്കോട് തെക്ക്, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ നിലവില്‍ മഴ വിട്ടു നില്‍ക്കുന്നുണ്ടെങ്കിലും രാത്രി 10.30 ന് ശേഷം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ളത്.
English Summary : Heavy Rain Continues Across Central Kerala; Nighttime Showers Forecasted Until Dawn. Key Affected Areas: Regions likely to see continued strong rainfall overnight include Ernakulam, Kottayam, Perumbavoor, Tripunithura, Kolenchery, Aluva, Cheeral, Angamaly, Alappuzha, Munnar, Muttom, Erattupetta, Vaikom, Thalayolaparambu, Neryamangalam, Adimali, Anchal, Ettumanoor, and Kallara.