
Saudi Arabia Moringa Farming : മരുഭൂമിയിൽ കൺകുളിർക്കെ പൂത്തുലഞ്ഞ് മുരിങ്ങ കൃഷി
വരണ്ട കാലാവസ്ഥയെ അതിജീവിക്കാനുള്ള ശേഷിയും കുറഞ്ഞ ജല ഉപഭോഗവും കണക്കിലെടുത്ത് സൗദി അറേബ്യയിൽ മുരിങ്ങക്കൃഷി (Moringa cultivation) വലിയ വാണിജ്യവിജയത്തിലേ
മരുഭൂമിയിൽ കൺകുളിർക്കെ പൂത്തുലഞ്ഞ് മുരിങ്ങ കൃഷി
വരണ്ട കാലാവസ്ഥയെ അതിജീവിക്കാനുള്ള ശേഷിയും കുറഞ്ഞ ജല ഉപഭോഗവും കണക്കിലെടുത്ത് സൗദി അറേബ്യയിൽ മുരിങ്ങക്കൃഷി (Moringa cultivation) വലിയ വാണിജ്യവിജയത്തിലേക്ക്. വേഗത്തിലുള്ള വളർച്ചയും ഉയർന്ന സാമ്പത്തിക മൂല്യവും കാരണം പ്രതികൂല പാരിസ്ഥിതിക സാഹചര്യങ്ങളിലും മികച്ച രീതിയിൽ വളരുന്ന വാണിജ്യവിളയായി മുരിങ്ങ ആഗോളതലത്തിൽ തന്നെ ശ്രദ്ധ നേടുകയാണ്.
കർഷകർക്ക് മികച്ച വരുമാനം
വരണ്ട പ്രദേശങ്ങളിൽ മുരിങ്ങക്കൃഷി വ്യാപിപ്പിക്കുന്നതിലൂടെ കർഷകർക്ക് മികച്ച സാമ്പത്തിക നേട്ടം (Economic benefit) കൈവരിക്കാനാകുമെന്ന് സൗദിയിലെ ഹാഇൽ പ്രവിശ്യ മുരിങ്ങ സഹകരണ സംഘം ബോർഡ് ചെയർമാൻ ഡോ. അബ്ദുൽ അസീസ് അൽ ഉബൈദ പറഞ്ഞു.
പത്ത് വർഷത്തിലേറെയായി മുരിങ്ങക്കൃഷി രംഗത്ത് പ്രവർത്തിക്കുന്ന അദ്ദേഹം, 50,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഫാമിൽ നിന്ന് വലിയ തോതിൽ വിളവെടുപ്പ് നടത്തുന്നുണ്ടെന്നും വ്യക്തമാക്കി. അഞ്ച് മുതൽ 14 മീറ്റർ വരെ ഉയരമുള്ള 30,000-ത്തിലധികം മുരിങ്ങമരങ്ങളാണ് ഫാമിലുള്ളത്. പെരിഗ്രിന, ഒലിഫെറ എന്നിവ ഉൾപ്പെടെ 13-ഓളം വൈവിധ്യമാർന്ന മുരിങ്ങ ഇനങ്ങളാണ് ഇവിടെ വാണിജ്യാടിസ്ഥാനത്തിൽ (Commercial cultivation) കൃഷി ചെയ്യുന്നത്.
അന്തരീക്ഷത്തിലെ പൊടിപടലങ്ങൾ കുറവായതും അനുയോജ്യമായ കാലാവസ്ഥയുമാണ് ഹാഇൽ മേഖലയിലെ ഇലക്കറി മുരിങ്ങക്കൃഷിയുടെ വിജയത്തിന് പ്രധാന കാരണമെന്ന് ഡോ. അൽ ഉബൈദ പറഞ്ഞു.
മേയ് മുതൽ ജനുവരി വരെ വിളവെടുപ്പ്
മേയ് മുതൽ ജനുവരി വരെയാണ് ഇവിടെ മുരിങ്ങയുടെ വിളവെടുപ്പ് സജീവമാകുന്നത്. വളരെ കുറഞ്ഞ അളവിൽ മാത്രം വെള്ളം ആവശ്യമായതിനാൽ മരുഭൂമിയിലെ കൃഷിച്ചെലവ് (Farming cost) ഗണ്യമായി കുറയ്ക്കാനും മുരിങ്ങക്കൃഷിയിലൂടെ സാധിക്കുന്നു. കുറഞ്ഞ ജലലഭ്യതയുള്ള പ്രദേശങ്ങളിൽ പോലും മികച്ച വിളവ് നൽകാൻ കഴിയുന്നതാണ് മുരിങ്ങയെ കർഷകർക്ക് കൂടുതൽ ആകർഷകമാക്കുന്നത്.
പരിസ്ഥിതി സംരക്ഷണത്തിനും മുരിങ്ങ
മറ്റ് ചില മരങ്ങളെ അപേക്ഷിച്ച് അന്തരീക്ഷവായു ശുദ്ധീകരിക്കുന്നതിൽ മുരിങ്ങയ്ക്ക് ഉയർന്ന ശേഷിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഉയർന്ന പോഷകമൂല്യത്തിനൊപ്പം പരിസ്ഥിതി സംരക്ഷണത്തിലും (Environmental protection) മുരിങ്ങയ്ക്ക് വലിയ പ്രാധാന്യമുണ്ട്.
പോഷകസമൃദ്ധമായ ഭക്ഷ്യവിള എന്ന നിലയിലും കുറഞ്ഞ ജല ഉപഭോഗമുള്ള കൃഷി എന്ന നിലയിലും മുരിങ്ങ സൗദിയിൽ കൂടുതൽ പ്രാധാന്യം നേടുകയാണ്. മരുഭൂമിയിലെ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് സാമ്പത്തികവും പാരിസ്ഥിതികവുമായ നേട്ടങ്ങൾ ഒരുപോലെ നൽകുന്ന വിളയായി മുരിങ്ങക്കൃഷി വളരുകയാണ്.
English Summary : Moringa cultivation in Saudi Arabia's Hail region is achieving major commercial success due to the plant's high drought tolerance, rapid growth, and minimal water requirements. Dr. Abdul Aziz Al-Ubaida, Chairman of the Hail Region Moringa Cooperative Society, manages a 50,000-square-meter farm featuring over 30,000 trees across 13 species—including Moringa peregrina and Moringa oleifera.
വടക്കന്‍ കേരളത്തിനു മുകളില്‍ ചക്രവാതച്ചുഴിയും ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ഒഡിഷ തീരത്തോടു ചേര്‍ന്നു ന്യൂനമര്‍ദവും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ തിരുവോണം കഴിയുന്നതു വരെ മഴ സാധ്യത.
വടക്കന്‍ കേരളത്തിനു മുകളില്‍ സമുദ്ര നിരപ്പില്‍ നിന്ന് 7.6 കി.മി ഉയരത്തിലാണ് ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ രൂപ്പപെട്ട ന്യൂനമര്‍ദം രാത്രി 9 മണിക്കുള്ള വിവരം അനുസരിച്ച് വടക്കന്‍ തീരദേശ ഒഡിഷക്കും പശ്ചിമബംഗാളിനോടു ചേര്‍ന്നുള്ള ഗംഗാസമതല പ്രദേശത്തിനും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്.
അമൃത്സര്‍, മുസാഫര്‍നഗര്‍, ഷാജഹാന്‍പൂര്‍, ലഖ്‌നൗ, ജംഷെഡ്പൂര്‍ എന്നിവിടങ്ങളിലൂടെ കടന്നു പോകുന്ന മണ്‍സൂണ്‍ ട്രഫ് എന്ന കാലവര്‍ഷ മഴപ്പാത്തി ഇപ്പോള്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിലൂടെ കടന്നു പോകുന്നുണ്ട്.
ഈ സിസ്റ്റങ്ങള്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ തെക്കന്‍ സംസ്ഥാനങ്ങളില്‍ ഇടിയോടെ മഴ സാധ്യത വര്‍ധിപ്പിക്കും. ഓഗസ്റ്റ് 27 വരെ കേരളത്തില്‍ വ്യാപകമായ മഴ സാധ്യത കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നുണ്ട്.
നാളെ എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
നാളെ (തിങ്കള്‍) എട്ടു ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് നല്‍കിയത്. കേരളത്തില്‍ ഇന്നുവരെ 24 ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ജൂണ്‍ 1 മുതല്‍ ഓഗസ്റ്റ് 23 വരെ 1659.4 എം.എം മഴയാണ് കേരളത്തില്‍ ലഭിക്കേണ്ടത്. എന്നാല്‍ ഇതുവരെ 1255.6 എം.എം മഴയാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇന്നു രാത്രിയും മഴ സാധ്യത
കൊണ്ടോട്ടി, മലപ്പുറം ഉള്‍പ്പെടെ മലപ്പുറം ജില്ലയുടെ കിഴക്കന്‍ മേഖല, ഇടനാട് പ്രദേശങ്ങള്‍, തൃശൂര്‍ ജില്ലയുടെ കിഴക്കന്‍ മേഖല, പട്ടാമ്പി, ഒറ്റപ്പാലം, മണ്ണാര്‍ക്കാട് ഉള്‍പ്പെടെയുള്ള പാലക്കാട് ജില്ലയുടെ പടിഞ്ഞാറന്‍ ഭാഗങ്ങള്‍, മുവാറ്റുപുഴ ഉള്‍പ്പെടെയുള്ള എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖല, തൊടുപുഴ ഉള്‍പ്പെടെ ഇടുക്കിയുടെ പരിസര പ്രദേശങ്ങള്‍, പത്തനംതിട്ട, കോട്ടയം ജില്ലകള്‍, ആലപ്പുഴ ജില്ല, കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖല എന്നിവിടങ്ങളില്‍ ഇന്നു രാത്രിയും പുലര്‍ച്ചെയും മഴ ലഭിക്കാമെന്ന് മെറ്റ്ബീറ്റ് വെതര്‍ പറയുന്നു.
നി്ങ്ങളുടെ പ്രദേശത്തെ കാലാവസ്ഥാ വിവരങ്ങള്‍ അറിയാന്‍ ഞങ്ങളുടെ ഫോര്‍കാസ്റ്റ് വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യുക.
English Summary : Cyclonic Circulation Over North Kerala and Low-Pressure Near Odisha to Bring Rain Through Thiruvonam. cyclonic circulation 7.6\text{ km} above sea level lies over North Kerala, while a low-pressure area formed over the Bay of Bengal rests along coastal Odisha and the Gangetic Plains of West Bengal. The monsoon trough also connects through this system