
Kerala Weather 09/08/26 : ഒറ്റപ്പെട്ട മഴ തുടരും, നദികളിൽ മഞ്ഞ അലർട്ട്
Kerala Weather Update: Isolated Rainfall to Continue; Yellow Alert Issued for Achenkovil River
കേരളത്തിൽ ഒറ്റപ്പെട്ട മഴ തുടരും. കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച അതിശക്തമായ മഴയ്ക്ക് ഇനിയുള്ള ഏതാനും ദിവസങ്ങളിൽ കുറവുണ്ടാകും. കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഒറ്റപ്പെട്ട ഇടത്തരം മഴയോ ശക്തമായ മഴയോ പ്രതീക്ഷിക്കാം.
ഓഗസ്റ്റ് 14 നും 15 നും കേരളത്തിലെ എല്ലായിടത്തും അല്പം വ്യാപകമായി മഴ ലഭിക്കാനാണ് സാധ്യത.
ഒഡീഷ മുകളിൽ ആയി നിലനിൽക്കുന്ന ന്യൂനമർദ്ദം കേരളത്തിൻ്റെ കാലാവസ്ഥയെ കാര്യമായി സ്വാധീനിക്കാൻ സാധ്യതയില്ല. പസഫിക് സമുദ്രത്തിലെ ഡോൾഫിൻ ചുഴലിക്കാറ്റ് ചൈന ലക്ഷ്യമാക്കി നീങ്ങുകയാണ്.
നദികളിൽ ജലസേചന വകുപ്പിന്റെ മുന്നറിയിപ്പ്
ജലനിരപ്പ് അപകടകരമായ രീതിയിൽ തുടരുന്നതിനാൽ സംസ്ഥാന ജലസേചന വകുപ്പ് താഴെ പറയുന്ന നദിയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഈ നദിയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം.
മഞ്ഞ അലർട്ട് പ്രഖ്യാപിച്ച നദികൾ
ആലപ്പുഴ: അച്ചൻകോവിൽ (നാലുകെട്ടുകവല സ്റ്റേഷൻ)
യാതൊരു കാരണവശാലും മേൽ പറഞ്ഞ നദിയിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.
അധികൃതരുടെ നിർദേശാനുസരണം വെള്ളപ്പൊക്ക സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയാറാവണം.
English Summary : Isolated light to moderate or heavy rainfall is expected across various parts of Kerala in the coming days, following the recent spell of severe downpours. Widespread rainfall is likely across the state on August 14 and 15.
വടക്കന്‍ കേരളത്തിനു മുകളില്‍ ചക്രവാതച്ചുഴിയും ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ഒഡിഷ തീരത്തോടു ചേര്‍ന്നു ന്യൂനമര്‍ദവും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ തിരുവോണം കഴിയുന്നതു വരെ മഴ സാധ്യത.
വടക്കന്‍ കേരളത്തിനു മുകളില്‍ സമുദ്ര നിരപ്പില്‍ നിന്ന് 7.6 കി.മി ഉയരത്തിലാണ് ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ രൂപ്പപെട്ട ന്യൂനമര്‍ദം രാത്രി 9 മണിക്കുള്ള വിവരം അനുസരിച്ച് വടക്കന്‍ തീരദേശ ഒഡിഷക്കും പശ്ചിമബംഗാളിനോടു ചേര്‍ന്നുള്ള ഗംഗാസമതല പ്രദേശത്തിനും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്.
അമൃത്സര്‍, മുസാഫര്‍നഗര്‍, ഷാജഹാന്‍പൂര്‍, ലഖ്‌നൗ, ജംഷെഡ്പൂര്‍ എന്നിവിടങ്ങളിലൂടെ കടന്നു പോകുന്ന മണ്‍സൂണ്‍ ട്രഫ് എന്ന കാലവര്‍ഷ മഴപ്പാത്തി ഇപ്പോള്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിലൂടെ കടന്നു പോകുന്നുണ്ട്.
ഈ സിസ്റ്റങ്ങള്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ തെക്കന്‍ സംസ്ഥാനങ്ങളില്‍ ഇടിയോടെ മഴ സാധ്യത വര്‍ധിപ്പിക്കും. ഓഗസ്റ്റ് 27 വരെ കേരളത്തില്‍ വ്യാപകമായ മഴ സാധ്യത കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നുണ്ട്.
നാളെ എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
നാളെ (തിങ്കള്‍) എട്ടു ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് നല്‍കിയത്. കേരളത്തില്‍ ഇന്നുവരെ 24 ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ജൂണ്‍ 1 മുതല്‍ ഓഗസ്റ്റ് 23 വരെ 1659.4 എം.എം മഴയാണ് കേരളത്തില്‍ ലഭിക്കേണ്ടത്. എന്നാല്‍ ഇതുവരെ 1255.6 എം.എം മഴയാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇന്നു രാത്രിയും മഴ സാധ്യത
കൊണ്ടോട്ടി, മലപ്പുറം ഉള്‍പ്പെടെ മലപ്പുറം ജില്ലയുടെ കിഴക്കന്‍ മേഖല, ഇടനാട് പ്രദേശങ്ങള്‍, തൃശൂര്‍ ജില്ലയുടെ കിഴക്കന്‍ മേഖല, പട്ടാമ്പി, ഒറ്റപ്പാലം, മണ്ണാര്‍ക്കാട് ഉള്‍പ്പെടെയുള്ള പാലക്കാട് ജില്ലയുടെ പടിഞ്ഞാറന്‍ ഭാഗങ്ങള്‍, മുവാറ്റുപുഴ ഉള്‍പ്പെടെയുള്ള എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖല, തൊടുപുഴ ഉള്‍പ്പെടെ ഇടുക്കിയുടെ പരിസര പ്രദേശങ്ങള്‍, പത്തനംതിട്ട, കോട്ടയം ജില്ലകള്‍, ആലപ്പുഴ ജില്ല, കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖല എന്നിവിടങ്ങളില്‍ ഇന്നു രാത്രിയും പുലര്‍ച്ചെയും മഴ ലഭിക്കാമെന്ന് മെറ്റ്ബീറ്റ് വെതര്‍ പറയുന്നു.
നി്ങ്ങളുടെ പ്രദേശത്തെ കാലാവസ്ഥാ വിവരങ്ങള്‍ അറിയാന്‍ ഞങ്ങളുടെ ഫോര്‍കാസ്റ്റ് വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യുക.
English Summary : Cyclonic Circulation Over North Kerala and Low-Pressure Near Odisha to Bring Rain Through Thiruvonam. cyclonic circulation 7.6\text{ km} above sea level lies over North Kerala, while a low-pressure area formed over the Bay of Bengal rests along coastal Odisha and the Gangetic Plains of West Bengal. The monsoon trough also connects through this system