
Rabi al-Awwal 2026: റബീഉൽ അവ്വൽ മാസത്തിന് തുടക്കം; ഓഗസ്റ്റ് 25ന് നബിദിനം
കാപ്പാട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ നാളെ (ഓഗസ്റ്റ് 14, വെള്ളി) റബീഉൽ അവ്വൽ ഒന്നായിരിക്കുമെന്ന് ഖാസിമാർ അറിയിച്ചു.
റബീഉൽ അവ്വൽ മാസത്തിന് തുടക്കം; ഓഗസ്റ്റ് 25ന് നബിദിനം
കാപ്പാട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ നാളെ (ഓഗസ്റ്റ് 14, വെള്ളി) റബീഉൽ അവ്വൽ ഒന്നായിരിക്കുമെന്ന് ഖാസിമാർ അറിയിച്ചു. ഇതനുസരിച്ച് റബീഉൽ അവ്വൽ 12 ആയ ഓഗസ്റ്റ് 25 ചൊവ്വാഴ്ച നബിദിനമായി ആചരിക്കും.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങൾ, കോഴിക്കോട് മുഖ്യ ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.
ഇസ്‌ലാമിക കലണ്ടറിലെ പ്രധാന മാസങ്ങളിലൊന്നാണ് റബീഉൽ അവ്വൽ. പ്രവാചകൻ മുഹമ്മദ് നബി (സ) ജനിച്ച മാസമെന്ന നിലയിൽ വിശ്വാസികൾക്ക് ഈ മാസത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. മാസപ്പിറവി ദർശനത്തിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലെ വിവിധ ഖാസിമാർ ഇസ്‌ലാമിക മാസങ്ങളുടെ ആരംഭം നിർണയിക്കുന്നത്.
വിവിധ പരിപാടികൾ സംഘടിപ്പിക്കും
റബീഉൽ അവ്വൽ ഒന്നിന് വെള്ളിയാഴ്ച തുടക്കമാകുന്നതോടെ നബിദിനാചരണത്തിനും ഒരുക്കങ്ങൾ ആരംഭിക്കും. ഓഗസ്റ്റ് 25ന് റബീഉൽ അവ്വൽ 12 പൂർത്തിയാകുന്നതോടെയാണ് ഈ വർഷത്തെ നബിദിനാചരണം നടക്കുക. വിവിധ മഹല്ലുകളിലും മതസ്ഥാപനങ്ങളിലും നബിദിനത്തോടനുബന്ധിച്ച് മൗലിദ് പാരായണം, മതപ്രഭാഷണം, ദുആ, അന്നദാനം തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.
ഖാസിമാരുടെ പ്രഖ്യാപനത്തോടെ കേരളത്തിലെ സുന്നി വിഭാഗങ്ങളുടെ നബിദിനാചരണ തീയതിയുമായി ബന്ധപ്പെട്ട ആശയക്കുഴപ്പത്തിനും വ്യക്തതയായി.
English Summary : The Islamic month of Rabi ul Awal will officially begin on Friday, August 14, 2026, following the sighting of the crescent moon at Kappad, Kerala. Consequently, Milad-un-Nabi (Prophet Muhammad's Birthday) will be celebrated on the 12th of Rabi ul Awal, which falls on Tuesday, August 25, 2026.
നേപ്പാൾ പ്രളയം: 5,000ലേറെ പേരെ ഇനിയും കണ്ടെത്താനായില്ല; തിരച്ചിൽ തുടരുന്നു
ലോകത്തെ ഞെട്ടിച്ച നേപ്പാൾ ദുരന്തത്തിൽ നിന്ന് ഇപ്പോഴും ജനതയ്ക്ക് കരകയറാൻ പറ്റിയിട്ടില്ല. നേപ്പാളിലെ പ്രളയദുരന്തം നടന്ന് ഉറ്റവരെ തേടിയുള്ള പലരുടേയും യാത്ര ഇപ്പോഴും അവസാനിച്ചിട്ടില്ല. രണ്ടാഴ്ച പിന്നിട്ടിട്ടും 5,000ലേറെ പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഇതുവരെ പുറത്തുവന്ന കണക്കുകൾ പ്രകാരം 1,400ഓളം പേർ മരിക്കുകയും 30 രാജ്യക്കാരായ 589 വിദേശികൾ ഉൾപ്പെടെ 5,130 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.
നേപ്പാൾ-തിബത്ത് അതിർത്തിയിൽ ഹിമാനി തകർന്നുണ്ടായ ശക്തമായ ജലപ്രവാഹമാണ് ഭോത്തെകോശി നദിയിൽ മിന്നൽപ്രളയത്തിന് കാരണമായത്. ദുരന്തത്തിൽ നേപ്പാളിന് പുറമെ ചൈനയിലും 500ലേറെ പേരെക്കുറിച്ച് വിവരമില്ലെന്നാണ് റിപ്പോർട്ട്. ചൈനയിൽ നിന്ന് ഇതുവരെ 43 മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
തുരങ്കത്തിൽ കുടുങ്ങിവർക്കായി തിരച്ചിൽ തുടരുന്നു
നേപ്പാളിലെ ചിത്വാൻ ജില്ലയിൽ മാത്രം 364 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. നവൽപരാസി ഈസ്റ്റ്, നവൽപരാസി വെസ്റ്റ്, നുവാകോട്ട്, റസുവ, ഗോർഖ, ധാദിങ്, തനഹുൻ ജില്ലകളിലും നിരവധി പേർ മരിച്ചതായാണ് വിവരം.
അതേസമയം, റസുവ, നുവാകോട്ട് ജില്ലകളിലെ ജലവൈദ്യുത നിലയങ്ങളുടെ തുരങ്കങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. ചിലിമെ ജലവൈദ്യുത നിലയത്തിലെ തുരങ്കത്തിൽ 115 മീറ്ററും അപ്പർ ത്രിശൂലി-1 നിലയത്തിലെ തുരങ്കത്തിൽ 400 മീറ്ററും മണ്ണ് നീക്കം ചെയ്തിട്ടുണ്ട്.
റസുവാഗഢി, റസുവ ഭോത്തെകോശി, ലാങ്ടാങ്, ത്രിശൂലി-3എ, അപ്പർ ത്രിശൂലി-3ബി എന്നീ ജലവൈദ്യുത നിലയങ്ങളിലും രക്ഷാപ്രവർത്തകരുടെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്.
രക്ഷാപ്രവവർത്തനം വെല്ലുവിളിയാകുന്നു
കെട്ടിടങ്ങൾ മണ്ണിനടിയിലായതും വൻതോതിൽ അവശിഷ്ടങ്ങൾ അടിഞ്ഞുകൂടിയതും രക്ഷാപ്രവർത്തകർ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ദിവസങ്ങളിൽ കണ്ടെത്തിയ മൃതദേഹങ്ങളിൽ പലതും അഴുകിയ നിലയിലായതിനാൽ തിരിച്ചറിയലും ദുഷ്കരമാണ്.
ദുരന്തത്തിന് രണ്ടാഴ്ച പിന്നിട്ടിട്ടും ആയിരക്കണക്കിന് പേരെക്കുറിച്ച് വിവരമില്ലാത്തത് രക്ഷാപ്രവർത്തനത്തിന്റെ വ്യാപ്തിയും ദുരന്തത്തിന്റെ ഗുരുതരാവസ്ഥയും വ്യക്തമാക്കുന്നതാണ്.
English Summary : Two weeks after a massive glacial outburst on the Nepal-Tibet border triggered devastating flash floods along the Bhote Koshi River, search and rescue operations are still underway.