Newsroom
Kerala Weather 13/08/26 : ന്യൂനമർദ്ദം ഇന്ന് ശക്തിപ്പെട്ടേക്കും , കേരളത്തിൽ മഴ കൂടും
Metbeat News

Kerala Weather 13/08/26 : ന്യൂനമർദ്ദം ഇന്ന് ശക്തിപ്പെട്ടേക്കും , കേരളത്തിൽ മഴ കൂടും

കേരളത്തിലെ വിവിധ ജില്ലകളിൽ ഇന്ന് മഴ കൂടും. ന്യൂനമർദ്ദങ്ങൾ ശക്തിപ്പെടുന്നതാണ് കാരണം.

Kerala Weather 13/08/26 : ന്യൂനമർദ്ദം ഇന്ന് ശക്തിപ്പെട്ടേക്കും , കേരളത്തിൽ മഴ കൂടും

കരയിലും കടലിലും ആയി രൂപപ്പെട്ട ഇരട്ട ന്യൂനമർദ്ദങ്ങളെ തുടർന്ന് കേരളത്തിൽ ഇന്നലെ മുതൽ മഴയിൽ വർദ്ധനവ് രേഖപ്പെടുത്തി. ഇന്നും (വ്യാഴം) നാളെയും കൂടുതൽ ജില്ലകളിൽ മഴ ലഭിക്കും. ഇടവേളകളോടുകൂടിയ ശക്തമായ മഴ സാധ്യതയാണ് മിക്ക ജില്ലകളിലും Metbeat Weather പ്രവചിക്കുന്നത്.

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ( IMD)  ഇന്ന് കാസർകോട് , കണ്ണൂർ ജില്ലകളിൽ ശക്തമായ മഴ സാധ്യതയെ തുടർന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. നാളെ (Aug 14) ന്  പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും മഞ്ഞ അലർട്ട് ( Yellow Alert) പ്രഖ്യാപിച്ചിട്ടുണ്ട്. 

കേരള - ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല. സോമാലിയൻ തീരം,  ഒമാൻ തീരം, തെക്കുപടിഞ്ഞാറ് അറബിക്കടൽ, വടക്ക് പടിഞ്ഞാറ് അറബിക്കടൽ എന്നിവിടങ്ങളിൽ കാറ്റിന്റെ വേഗത 45 മുതൽ 55 കിലോമീറ്റർ ശക്തി ഉണ്ടാകും. 
ജലനിരപ്പ് ഉയർന്നതിനാൽ ആലപ്പുഴ ജില്ലയിലെ അച്ചൻകോവിൽ നദിയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. തീരത്തുള്ളവർ ജാഗ്രത പാലിക്കണം.

വടക്കൻ ജില്ലകളിൽ ഉൾപ്പെടെ എല്ലാ ജില്ലകളിലും ഇന്നും നാളെയും മറ്റന്നാളും  മഴ ശക്തിപ്പെടാൻ സാധ്യതയെന്നാണ് Metbeat Weather പറയുന്നത്.
 ന്യൂനമർദ്ദങ്ങൾ അറബിക്കടലിൽ കാറ്റിന്റെ വേഗത വർദ്ധിപ്പിച്ചതാണ് കാരണം. 

പശ്ചിമബംഗാളിനോട് ചേർന്ന് വടക്ക് പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിൽ ഇന്നലെയാണ്  പുതിയ ന്യൂനമർദം രൂപപ്പെട്ടത്. ഇത് ഇന്ന് വീണ്ടും ശക്തിപ്പെട്ടു ശക്തി കൂടിയ ന്യൂനമർദ്ദമായി ( WML)  മാറാൻ സാധ്യത. കഴിഞ്ഞദിവസം കരകയറിയ ന്യൂനമർദ്ദം നിലവിൽ കിഴക്കൻ രാജസ്ഥാനിൽ മുകളിലാണുള്ളത്.

ഇപ്പോഴത്തെ സാഹചര്യത്തിൽ കേരളത്തിൽ തുടർച്ചയായ ശക്തമായ മഴ പ്രതീക്ഷിക്കുന്നില്ല. 

English Summary : Following the formation of twin low-pressure systems over land and sea, rainfall has increased across Kerala since yesterday. Rain is expected in more districts today (Thursday) and tomorrow, with Metbeat Weather forecasting heavy rain with intervals for most regions.

UAE Weather 23/08/26 : മഴ കുറയും, പ്രസന്നമായ കാലാവസ്ഥ, അബൂദബിയില്‍ ചൂട് 45 ഡിഗ്രിയെത്തും

യു.എ.ഇയില്‍ നാളെ (ഞായര്‍) ഭാഗിക മേഘാവൃതവും പ്രസന്നമായ അന്തരീക്ഷവും. അബൂദബിയില്‍ പകല്‍ താപനില 45 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തും. തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം യു.എ.ഇയിലെ കിഴക്കന്‍ മേഖലയില്‍ ഇടിയോടെ മഴ സാധ്യത. ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്‍.സി.എം) കിഴക്കന്‍ മേഖലയില്‍ മഴ പ്രവചിക്കുന്നുണ്ട്.

മിതമായതോ ഇടത്തരം വേഗതയിലുള്ളതോ ആയ കാറ്റാണ് പ്രതീക്ഷിക്കുന്നത്. തെക്കുകിഴക്കു മുതല്‍ വടക്കുകിഴക്കെ ദിശയിലാണ് കാറ്റ് വീശുക. കാഴ്ചയ്ക്കു തടസ്സമാകുന്ന വിധത്തില്‍ പൊടിക്കാറ്റിനും സാധ്യത.

കാറ്റിന്റെ വേഗത മണിക്കൂറില്‍ 10 മുതല്‍ 25 വരെ കിലോമീറ്ററില്‍ എത്തും. ചില സമയം കാറ്റിന്റെ വേഗത 40 കിലോമീറ്ററിലെത്തും. രാത്രിയില്‍ ആര്‍ദ്രത കൂടുന്നതിനാല്‍ ഉഷ്ണം വര്‍ധിക്കും. തീരദേശത്താണ് ആര്‍ദ്രത കൂടുകയും ഉഷ്ണം കൂടുകയും ചെയ്യുക. തിങ്കളാഴ്ച രാവിലെ വരെ ഉഷ്ണം കൂടുതലായിരിക്കും. 

ശനിയാഴ്ച യു.എ.ഇയില്‍ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് അല്‍ഐനിലെ സ്വെയ്ഹാനിലാണ്. 48.5 ഡിഗ്രി സെല്‍ഷ്യസ് ആണ് ഇവിടെ രേഖപ്പെടുത്തിയ താപനില. ഉച്ചയ്്ക്ക് രണ്ടിനായിരുന്നു ഈ ചൂട് രേഖപ്പെടുത്തിയത്. 

ഞായറാഴ്ച ദുബൈയിലും അബൂദബിയിലും യഥാക്രമം 42 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 45 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയാണ് പ്രതീക്ഷിക്കുന്നത്. കുറഞ്ഞ താപനില ദുബൈയിലും അബൂദബിയിലും 34 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും. 

ഓഗസ്റ്റ് 21 ന് അബൂദബിയിലും മറ്റുള്ള പ്രദേശത്തും കനത്ത മഴയും ഇടിമിന്നലും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

UAE weather update ന് താഴെ കൊടുത്ത WhatsApp Group ൽ ചേരാം https://chat.whatsapp.com/JgFMZdgx6jbHK0A2sewtPl?s=cl&p=a&ilr=0

English Summary : UAE Weather Update: Easing Rainfall, Pleasant Skies, and High Temperatures Reaching Up to 45°C in Abu Dhabi. The National Centre of Meteorology (NCM) forecasts partly cloudy and generally pleasant conditions.