Newsroom
Kerala Weather 14/08/26 : തീവ്ര ന്യൂനമർദ്ദം; ഇന്നും നാളെയും കൂടുതൽ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴ സാധ്യത
Metbeat News

Kerala Weather 14/08/26 : തീവ്ര ന്യൂനമർദ്ദം; ഇന്നും നാളെയും കൂടുതൽ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴ സാധ്യത

തീരദേശ ബംഗാളിന് മുകളിൽ സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമർദ്ദം (Deep Depression) ൻ്റെ സ്വാധീനം മൂലം കേരളത്തിൽ ഇന്നും നാളെയും കൂടുതൽ പ്രദേശങ്ങളിൽ മഴ സാധ്യത

Kerala Weather 14/08/26 : തീവ്ര ന്യൂനമർദ്ദം; ഇന്നും നാളെയും കൂടുതൽ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴ സാധ്യത

തീരദേശ ബംഗാളിന് മുകളിൽ സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമർദ്ദം (Deep Depression) ൻ്റെ സ്വാധീനം മൂലം കേരളത്തിൽ ഇന്നും നാളെയും കൂടുതൽ പ്രദേശങ്ങളിൽ മഴ സാധ്യത. മധ്യ ജില്ലകളിലും കിഴക്കൻ മേഖലകളിലും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും. എല്ലാ ജില്ലകളിലും ഏതാനും പ്രദേശങ്ങളിൽ ശക്തമായ മഴ സാധ്യത നിലനിൽക്കുന്നുവെന്ന് Metbeat Weather പറയുന്നു.

പടിഞ്ഞാറൻ കാറ്റിന് ശക്തി കൂടിയതിനാൽ അറബിക്കടലിൽ രൂപം കൊള്ളുന്ന മേഘങ്ങൾ കേരളത്തിൽ എത്തി പെയ്യാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ ചില പ്രദേശങ്ങളിൽ ഏറെ നേരം നീണ്ടുനിൽക്കില്ലെങ്കിലും കനത്ത മഴ ലഭിച്ചേക്കും . മഴയുടെ ശക്തിയും വെള്ളത്തിൻ്റെ അളവും കൂടുതലായിരിക്കും എങ്കിലും മഴ ദീർഘനേരം തുടരാനുള്ള സാധ്യത കുറവാണ് .

മിക്ക മഴയും അരമുതൽ ഒരു മണിക്കൂറിനുള്ളിൽ പെയ്തു തീരും. ഇടവേളകൾ ലഭിക്കുകയും ചെയ്യും.

വടക്കൻ ജില്ലകളിലും മധ്യകേരളത്തിലും തെക്കൻ ജില്ലകളിലും ഒരുപോലെ മഴ സാധ്യതയുണ്ട് ഈ വരുന്ന രണ്ടുദിവസം . ഞായറാഴ്ചക്ക് ശേഷം മഴയുടെ ശക്തിയിൽ കുറവുണ്ടാകും.

കണ്ണൂർ ജില്ലയുടെ കിഴക്കൻ മേഖല , കോഴിക്കോട് ജില്ലയുടെ ഇടനാട് പ്രദേശങ്ങൾ, മലപ്പുറം ജില്ലയുടെ കിഴക്കൻ പ്രദേശങ്ങൾ, എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലകൾ, ഇടുക്കി, പത്തനംതിട്ട , കോട്ടയം ജില്ലകൾ എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാൻ സാധ്യത.

കേരളത്തിൽ ഇന്നും നാളെയും ശക്തമായ കാറ്റുകൾ സാധ്യതയുണ്ട്. പത്തനംതിട്ട , ആലപ്പുഴ , കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ കേന്ദ്ര കലാവസ്ഥ വകുപ്പ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

സിക്കിമിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ; ഗതാഗതം തടസ്സപ്പെട്ടു, വീടുകൾക്ക് കേടുപാട്

സിക്കിമി(Sikkim)ൽ കനത്ത മഴ തുടരുന്നതിനിടെ വ്യാപക മണ്ണിടിച്ചിൽ. പടിഞ്ഞാറൻ സിക്കിമിലെ റിംബി ഗ്രാമത്തിലാണ് വലിയ പാറക്കല്ലുകളും അവശിഷ്ടങ്ങളും വഹിച്ചുള്ള മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിച്ചിലിൽ പ്രദേശത്തെ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. റോഡ് ഗതാഗതവും തടസ്സപ്പെട്ടു. യുക്സോം-താഷിഡിംഗ് മണ്ഡലത്തിലെ റിംബിയെയും ഖേചുപെരിയെയും ബന്ധിപ്പിക്കുന്ന റോഡിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഇതോടെ പാത പൂർണ്ണമായും തടസ്സപ്പെട്ടു. വാഹനഗതാഗതം പൂർണ്ണമായും നിലച്ചു. പ്രദേശത്തെ ഭൂപ്രകൃതി ഇപ്പോഴും അസ്ഥിരമായതിനാൽ കൂടുതൽ മണ്ണിടിച്ചിലുണ്ടാകുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. 

പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. സിക്കിമിന് പുറമെ സമീപത്തെ ഡാർജിലിംഗ് മലനിരകളിലും പലയിടത്തും മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തുടർച്ചയായ മഴ മണ്ണിടിച്ചിലിനും കല്ലും മണ്ണും അടക്കമുള്ള അവശിഷ്ടങ്ങൾ താഴേക്ക് ഒഴുകിയെത്തുന്നതിനും കാരണമാകും. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. അതേസമയം മഴ നിർത്താതെ പെയ്യുന്നത് രക്ഷാപ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്.

പാലങ്ങൾ തകർന്നു; ഗതാഗതം നിലച്ചു

വ്യാഴാഴ്ച രാത്രി ആരംഭിച്ച കനത്ത മഴയിൽ തബകോഷിയിലെ രംഗഭങ് പുഴയ്ക്ക് കുറുകെയുണ്ടായിരുന്ന താൽക്കാലിക കോസ്വേ പാലത്തിനും കേടുപാടുകൾ സംഭവിച്ചു. വെള്ളിയാഴ്ച പുലർച്ചെ നാല് മണിയോടെ ദുധിയിലെ ബാലസോൺ പുഴയ്ക്ക് കുറുകെയുണ്ടായിരുന്ന ഹ്യൂം പൈപ്പ് പാലവും ഒലിച്ചുപോയി.

മിറിക്കിനും സിലിഗുരിക്കും ഇടയിൽ സർവീസ് നടത്തുന്ന ആറ് ടണ്ണിലധികം ഭാരമുള്ള വാഹനങ്ങൾ, പ്രധാനമായും ചരക്ക് വാഹനങ്ങൾ, ആശ്രയിച്ചിരുന്ന പാലമാണ് തകർന്നത്. ഇതോടെ ബന്ധപ്പെട്ട പാതകളിലെ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. അടിയന്തര പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. 

പ്രകൃതിദത്ത അണക്കെട്ട്; വെള്ളപ്പൊക്ക ഭീഷണി

മിറിക്കിലെ പൈല ഗാവോൺ-ലാബാർബോട്ട് മേഖലയിൽ ഉണ്ടായ വൻ മണ്ണിടിച്ചിലിനെ തുടർന്ന് രംഗ്ഭാംഗ് ഖോലയിൽ 30–40 അടി താഴ്ചയുള്ള പ്രകൃതിദത്ത അണക്കെട്ട് രൂപപ്പെട്ടതും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. ഇവിടെ കെട്ടിക്കിടക്കുന്ന വെള്ളം തടസ്സം ഭേദിച്ച് താഴേക്ക് കുത്തിയൊഴുകിയാൽ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്.

മുൻകരുതൽ നടപടിയുടെ ഭാഗമായി പഹില ഗാവോൺ സ്കൂൾ ദാര-II ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ലാബാർബോട്ട് ലോവർ പാൽസാർ ഗാവോണിലെ 33 കുടുംബങ്ങളിലെ 124 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. അതേസമയം മണ്ണിടിച്ചിൽ മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കി ജാഗ്രത പാലിക്കാനുമാണ് അധികൃതരുടെ നിർദേശം. 

English Summary: Torrential rain across Sikkim and the neighbouring Darjeeling hills has triggered severe landslides, causing structural damage to homes and completely paralyzing regional transport networks.