
കേരളത്തിന് കൃത്യമായ മുന്നറിയിപ്പ് നൽകിയിരുന്നെന്ന് കാലാവസ്ഥാ വകുപ്പ്
IMD Rejects Lapse Claims, Assures Advance Rain Warnings Issued for Kerala
കേരളത്തിന് കൃത്യമായ മുന്നറിയിപ്പ് നൽകിയിരുന്നെന്ന് കാലാവസ്ഥാ വകുപ്പ്
സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്ന് കൃത്യമായ അറിയിപ്പ് നൽകിയിരുന്നെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്നലെ ഉണ്ടായത് അതി തീവ്ര മഴയാണ്. ആറാം തീയതി മുതൽ മഴ വീണ്ടും കനക്കുമെന്ന് ഐ.എം.ഡി ശാസ്ത്രജ്ഞൻ അഖിൽ ശ്രീവാസ്തവ പറഞ്ഞു.
ഇന്നലത്തേതിനെ അപേക്ഷിച്ച് ഇന്നും നാളെയും മഴ കുറവായിരിക്കും. പക്ഷെ നാളെയും അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് അദേഹം വ്യക്തമാക്കി. ഇന്നലെ ലഭിച്ച ഏറ്റവും കൂടിയ മഴ 36 സെൻ്റിമീറ്ററാണെന്ന് അദേഹം കൂട്ടിച്ചേർത്തു.
മഴ മുന്നറിപ്പ് നൽകുന്നതിൽ സർക്കാരിന് ഗുരുതര പാളിച്ച ഉണ്ടായി എന്ന പ്രതിപക്ഷ വിമർശനം ഉയരുന്നതിനിടെയാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വിശദീകരണവുമായി രംഗത്തെത്തിയത്. മഴ മുന്നറിയിപ്പുകള്‍ നല്‍കുന്നതില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കുന്നത്.
മഴ മുന്നറിയിപ്പ് നല്‍കുന്നത് ഒട്ടനവധി ശാസ്ത്രീയ നിരീക്ഷണങ്ങള്‍ക്ക് ശേഷമാണെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (KSDMA ) സെക്രട്ടറി ഡോ. ശേഖര്‍ കുര്യാക്കോസ് വിശദീകരിച്ചു.
അതേസമയം അലര്‍ട്ടുകള്‍ നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് റോളൊന്നുമില്ലെന്ന് റവന്യു വകുപ്പ് മന്ത്രി എ.പി അനില്‍ കുമാര്‍ പറഞ്ഞിരുന്നു. അലര്‍ട്ടുകള്‍ അനുസൃതമായി മാത്രമല്ല സര്‍ക്കാര്‍ സദാ സമയത്തും എല്ലാ മുന്‍കരുതലും തയ്യാറെടുപ്പുകളും നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
English Summary : IMD Rejects Lapse Claims, Assures Advance Rain Warnings Issued for Kerala . The India Meteorological Department (IMD) has clarified that proper and timely warnings were issued ahead of the extremely heavy rainfall that hit Kerala. This statement comes amidst criticism from the Opposition alleging serious government lapses in communicating weather alerts
Kerala Weather 13/08/26 : ന്യൂനമർദ്ദം ഇന്ന് ശക്തിപ്പെട്ടേക്കും , കേരളത്തിൽ മഴ കൂടും
കരയിലും കടലിലും ആയി രൂപപ്പെട്ട ഇരട്ട ന്യൂനമർദ്ദങ്ങളെ തുടർന്ന് കേരളത്തിൽ ഇന്നലെ മുതൽ മഴയിൽ വർദ്ധനവ് രേഖപ്പെടുത്തി. ഇന്നും (വ്യാഴം) നാളെയും കൂടുതൽ ജില്ലകളിൽ മഴ ലഭിക്കും. ഇടവേളകളോടുകൂടിയ ശക്തമായ മഴ സാധ്യതയാണ് മിക്ക ജില്ലകളിലും Metbeat Weather പ്രവചിക്കുന്നത്.
കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ( IMD) ഇന്ന് കാസർകോട് , കണ്ണൂർ ജില്ലകളിൽ ശക്തമായ മഴ സാധ്യതയെ തുടർന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. നാളെ (Aug 14) ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും മഞ്ഞ അലർട്ട് ( Yellow Alert) പ്രഖ്യാപിച്ചിട്ടുണ്ട്.
കേരള - ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല. സോമാലിയൻ തീരം, ഒമാൻ തീരം, തെക്കുപടിഞ്ഞാറ് അറബിക്കടൽ, വടക്ക് പടിഞ്ഞാറ് അറബിക്കടൽ എന്നിവിടങ്ങളിൽ കാറ്റിന്റെ വേഗത 45 മുതൽ 55 കിലോമീറ്റർ ശക്തി ഉണ്ടാകും.
ജലനിരപ്പ് ഉയർന്നതിനാൽ ആലപ്പുഴ ജില്ലയിലെ അച്ചൻകോവിൽ നദിയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. തീരത്തുള്ളവർ ജാഗ്രത പാലിക്കണം.
വടക്കൻ ജില്ലകളിൽ ഉൾപ്പെടെ എല്ലാ ജില്ലകളിലും ഇന്നും നാളെയും മറ്റന്നാളും മഴ ശക്തിപ്പെടാൻ സാധ്യതയെന്നാണ് Metbeat Weather പറയുന്നത്.
ന്യൂനമർദ്ദങ്ങൾ അറബിക്കടലിൽ കാറ്റിന്റെ വേഗത വർദ്ധിപ്പിച്ചതാണ് കാരണം.
പശ്ചിമബംഗാളിനോട് ചേർന്ന് വടക്ക് പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിൽ ഇന്നലെയാണ് പുതിയ ന്യൂനമർദം രൂപപ്പെട്ടത്. ഇത് ഇന്ന് വീണ്ടും ശക്തിപ്പെട്ടു ശക്തി കൂടിയ ന്യൂനമർദ്ദമായി ( WML) മാറാൻ സാധ്യത. കഴിഞ്ഞദിവസം കരകയറിയ ന്യൂനമർദ്ദം നിലവിൽ കിഴക്കൻ രാജസ്ഥാനിൽ മുകളിലാണുള്ളത്.
ഇപ്പോഴത്തെ സാഹചര്യത്തിൽ കേരളത്തിൽ തുടർച്ചയായ ശക്തമായ മഴ പ്രതീക്ഷിക്കുന്നില്ല.
English Summary : Following the formation of twin low-pressure systems over land and sea, rainfall has increased across Kerala since yesterday. Rain is expected in more districts today (Thursday) and tomorrow, with Metbeat Weather forecasting heavy rain with intervals for most regions.





