Newsroom
Heavy Rain Leads to Landslide : കനത്ത മഴ; കുതിരാൻ തുരങ്കത്തിന്റെ പടിഞ്ഞാറൻ ഭാഗത്ത് മണ്ണിടിച്ചിൽ
Metbeat News

Heavy Rain Leads to Landslide : കനത്ത മഴ; കുതിരാൻ തുരങ്കത്തിന്റെ പടിഞ്ഞാറൻ ഭാഗത്ത് മണ്ണിടിച്ചിൽ

കനത്ത മഴ തുടരുന്നതിനിടെ മണ്ണുത്തി–വടക്കഞ്ചേരി ദേശീയപാത (NH 544)യിലെ കുതിരാൻ ഇരട്ടക്കുഴൽ തുരങ്കത്തിന്റെ പടിഞ്ഞാറൻ ഭാഗത്ത് ചെറിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ട

കനത്ത മഴ; കുതിരാൻ തുരങ്കത്തിന്റെ പടിഞ്ഞാറൻ ഭാഗത്ത് മണ്ണിടിച്ചിൽ

കനത്ത മഴ തുടരുന്നതിനിടെ മണ്ണുത്തി–വടക്കഞ്ചേരി ദേശീയപാത (NH 544)യിലെ കുതിരാൻ ഇരട്ടക്കുഴൽ തുരങ്കത്തിന്റെ പടിഞ്ഞാറൻ ഭാഗത്ത് ചെറിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടായി. തുരങ്കത്തിന്റെ പ്രവേശന ഭാഗത്തിന് മുകളിലെ മലഞ്ചെരുവിൽ രണ്ടിടങ്ങളിൽ നിന്നാണ് മണ്ണിടിച്ചിൽ ആരംഭിച്ചത്. 

കുതിരാൻ മല തുരന്നാണ് ഇരട്ടക്കുഴൽ തുരങ്കം നിർമ്മിച്ചിരിക്കുന്നത്. പാറക്കെട്ടിന് മുകളിലുള്ള മണ്ണും മരങ്ങളും ഉൾപ്പെടുന്ന ഭാഗത്താണ് മണ്ണ് ഇടിഞ്ഞത്. പ്രദേശത്ത് മഴ ശക്തമായി തുടരുന്നതിനാൽ കൂടുതൽ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.

മണ്ണിടിച്ചിൽ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ദേശീയപാത കൺട്രോൾ റൂമിന്റെ പട്രോളിങ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്താനിരിക്കുകയാണ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതരുടെ പ്രാഥമിക വിലയിരുത്തൽ. എങ്കിലും സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

നിർമാണ സമയത്തും സമാന സംഭവം

കുതിരാൻ തുരങ്കത്തിന്റെ നിർമാണ ഘട്ടത്തിലും കിഴക്കേ തുരങ്കമുഖത്ത് സമാന രീതിയിൽ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. അന്ന് തുരങ്കമുഖം പൂർണമായും മണ്ണിനടിയിലാകുന്ന തരത്തിലായിരുന്നു സംഭവം. തുടർന്ന് മലഞ്ചെരിവ് തട്ടുകളാക്കി മുറിക്കുകയും ഷോട്ട് കോൺക്രീറ്റിംഗ് (Shotcreting) ഉൾപ്പെടെയുള്ള ബലപ്പെടുത്തൽ നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ പടിഞ്ഞാറൻ തുരങ്കമുഖത്ത് ഇത്തരം ബലപ്പെടുത്തൽ പ്രവർത്തനങ്ങൾ നടത്തിയിരുന്നില്ലെന്നാണ് വിവരം.

യാത്രക്കാർക്ക് ജാഗ്രത നിർദേശം

പാലക്കാട്–തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന ദേശീയപാതയിലെ നിർണായക ഭാഗമായ കുതിരാൻ തുരങ്കത്തിലൂടെ യാത്ര ചെയ്യുന്നവർ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. സ്ഥിതിഗതികൾ നിരീക്ഷിച്ച ശേഷമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളുവെന്നും അധികൃതർ അറിയിച്ചു. 

English Summary : Persistent heavy rains have triggered minor landslides at two locations along the hill slope on the western side of the Kuthiran twin-tube tunnel on the Mannuthy–Vadakkencherry stretch of National Highway 544. The slip involved soil and trees from the rock bed, raising concerns of further movement if rainfall persists. National Highway patrol teams have inspected the site, and NHAI officials are assessing the situation. While authorities state there is no immediate danger, drivers traveling the Thrissur–Palakkad route are urged to exercise extreme caution as monitoring continues.

വടക്കന്‍ കേരളത്തിനു മുകളില്‍ ചക്രവാതച്ചുഴിയും ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ഒഡിഷ തീരത്തോടു ചേര്‍ന്നു ന്യൂനമര്‍ദവും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ തിരുവോണം കഴിയുന്നതു വരെ മഴ സാധ്യത. 

വടക്കന്‍ കേരളത്തിനു മുകളില്‍ സമുദ്ര നിരപ്പില്‍ നിന്ന് 7.6 കി.മി ഉയരത്തിലാണ് ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ രൂപ്പപെട്ട ന്യൂനമര്‍ദം രാത്രി 9 മണിക്കുള്ള വിവരം അനുസരിച്ച് വടക്കന്‍ തീരദേശ ഒഡിഷക്കും പശ്ചിമബംഗാളിനോടു ചേര്‍ന്നുള്ള ഗംഗാസമതല പ്രദേശത്തിനും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്.

അമൃത്സര്‍, മുസാഫര്‍നഗര്‍, ഷാജഹാന്‍പൂര്‍, ലഖ്‌നൗ, ജംഷെഡ്പൂര്‍ എന്നിവിടങ്ങളിലൂടെ കടന്നു പോകുന്ന മണ്‍സൂണ്‍ ട്രഫ് എന്ന കാലവര്‍ഷ മഴപ്പാത്തി ഇപ്പോള്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിലൂടെ കടന്നു പോകുന്നുണ്ട്. 

ഈ സിസ്റ്റങ്ങള്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ തെക്കന്‍ സംസ്ഥാനങ്ങളില്‍ ഇടിയോടെ മഴ സാധ്യത വര്‍ധിപ്പിക്കും. ഓഗസ്റ്റ് 27 വരെ കേരളത്തില്‍ വ്യാപകമായ മഴ സാധ്യത കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നുണ്ട്. 

നാളെ എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നാളെ (തിങ്കള്‍) എട്ടു ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് നല്‍കിയത്. കേരളത്തില്‍ ഇന്നുവരെ 24 ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ജൂണ്‍ 1 മുതല്‍ ഓഗസ്റ്റ് 23 വരെ 1659.4 എം.എം മഴയാണ് കേരളത്തില്‍ ലഭിക്കേണ്ടത്. എന്നാല്‍ ഇതുവരെ 1255.6 എം.എം മഴയാണ് റിപ്പോര്‍ട്ട് ചെയ്തത്. 

ഇന്നു രാത്രിയും മഴ സാധ്യത

കൊണ്ടോട്ടി, മലപ്പുറം ഉള്‍പ്പെടെ മലപ്പുറം ജില്ലയുടെ കിഴക്കന്‍ മേഖല, ഇടനാട് പ്രദേശങ്ങള്‍, തൃശൂര്‍ ജില്ലയുടെ കിഴക്കന്‍ മേഖല, പട്ടാമ്പി, ഒറ്റപ്പാലം, മണ്ണാര്‍ക്കാട് ഉള്‍പ്പെടെയുള്ള പാലക്കാട് ജില്ലയുടെ പടിഞ്ഞാറന്‍ ഭാഗങ്ങള്‍, മുവാറ്റുപുഴ ഉള്‍പ്പെടെയുള്ള എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖല, തൊടുപുഴ ഉള്‍പ്പെടെ ഇടുക്കിയുടെ പരിസര പ്രദേശങ്ങള്‍, പത്തനംതിട്ട, കോട്ടയം ജില്ലകള്‍, ആലപ്പുഴ ജില്ല, കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖല എന്നിവിടങ്ങളില്‍ ഇന്നു രാത്രിയും പുലര്‍ച്ചെയും മഴ ലഭിക്കാമെന്ന് മെറ്റ്ബീറ്റ് വെതര്‍ പറയുന്നു. 

നി്ങ്ങളുടെ പ്രദേശത്തെ കാലാവസ്ഥാ വിവരങ്ങള്‍ അറിയാന്‍ ഞങ്ങളുടെ ഫോര്‍കാസ്റ്റ് വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യുക.

English Summary : Cyclonic Circulation Over North Kerala and Low-Pressure Near Odisha to Bring Rain Through Thiruvonam. cyclonic circulation 7.6\text{ km} above sea level lies over North Kerala, while a low-pressure area formed over the Bay of Bengal rests along coastal Odisha and the Gangetic Plains of West Bengal. The monsoon trough also connects through this system